അങ്ങനെയൊക്കെ കഴിഞ്ഞു പോകുമ്പോൾ, ഏകദേശം ഒരു ഒന്നൊന്നര വർഷത്തിനു ശേഷം ഞങ്ങൾ താമസിച്ചു വരുന്ന പതിനൊന്നാമത്തെ ഫ്ലോറിൽ തൊട്ടടുത്ത ഫ്ലാറ്റിൽ പുതിയ താമസക്കാർ വന്നു എന്നറിഞ്ഞത്.
വന്നയാൾ സുരേട്ടന്റെ കമ്പനിയിൽ തന്നെ സൂപ്പർവൈസർ പോസ്റ്റിൽ ജോലിചെയ്യാൻ എത്തിയ പുതിയ എംപ്ലോയി ആയിരുന്നു.
♦️♦️..9
ഫാമിലിയായിട്ട് വന്ന പുതിയ മലയാളികളായ താമസക്കാരെ പരിചയപ്പെടുവാൻ സുരേട്ടന്റെ നിർബന്ധത്തോടെ ഞങ്ങൾ രണ്ടു പെരും ഒരു ദിവസം ആ ഫ്ലാറ്റിലേക്ക് പോയി.
ഡോർ ബെല്ലടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെണ്ണ് വന്ന് കതക് തുറന്ന് തന്നു. ഞങ്ങൾ ഹായ് പറഞ്ഞു, അകത്തു പ്രവേശിച്ചു,
അകത്തേ മുറിയിൽ നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരൻ പുറത്തു വന്നു. വന്നയാളെ കണ്ട് ഞാൻ ഒന്ന് പകച്ചു ഞെട്ടി തരിച്ചു നിന്നു പോയി.
ഒരു നിമിഷം കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് പോലെ തോന്നി എനിക്ക്.
തല കറങ്ങി വീഴാതിരിക്കാൻ ഞാൻ തൊട്ടടുത്ത കസാറയിൽ പിടി മുറുക്കി.
ഭൂമി പിളർന്ന് ഞാൻ ഇല്ലാതായെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ആശിച്ചു പോയി.
രക്തം വാർന്നു പോയതു പോലുള്ള എന്റെ മുഖത്തുണ്ടായ ജാള്യത മറയ്ക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.
പക്ഷെ അടുത്ത നിമിഷം ഞാൻ നോർമലാവരാനുള്ള തത്രപ്പാടിൽ അവിടെ കണ്ട സോഫയിൽ ഞാൻ പതുക്കെ പിടിച്ചിരുന്നു.
എന്റെ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ റഫീഖ്… ഒരു കാലത്ത് എന്റെ എല്ലാമെല്ലാമായിരുന്ന എന്റെ റഫീഖ്…
ആ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കില്ലാതായി പോയി. ഞാൻ രണ്ടു നിമിഷം ശിരസ്സ് താഴ്ത്തി ഇരുന്നു.
എന്റെ മനസ്സിന്റെ ബാലൻസ് തിരിച്ചു കിട്ടാൻ എനിക്ക് കുറച്ചു നേരം വേണ്ടി വന്നു.
ന്യൂ മാരീഡ് കപ്പ്ൾസ് ആണെന്നെ തോന്നുമെങ്കിലും കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിലധികമായി എന്നാണ് പറഞ്ഞത്. ആറുമാസം തികയാത്ത ഒരു കൊച്ചുമുണ്ട് കൈയ്യിൽ.
നേരിയ വിറയാർന്ന സ്വരത്തിൽ റഫീഖ് സ്വയം പരിചയ പെടുത്തി. ഹായ്… ഞാൻ റഫീഖ്… ഇത് എന്റെ ഭാര്യ മുംതാസ്….!!
റഫീഖ് എന്റെ മുഖത്ത് ഒരു സെക്കന്റ് നോക്കിയെങ്കിലും പെട്ടെന്ന് ആ നോട്ടം പിൻവലിച്ചു.
♦️♦️..10
ഹായ്… ഞാൻ സുരേഷ് മേനോൻ … മീറ്റ് മൈ വൈഫ് മിസിസ് പ്രിയങ്ക മേനോൻ. ഞാൻ പതുക്കെ എന്റെ നോർമൽ കണ്ടിഷൻലേക്ക് വരുകയായിരുന്നു.
രണ്ടു പേരുടെയും മുഖത്തുനോക്കി ഞാൻ ചിരി വരുത്താൻ ശ്രമിച്ചു.
എത്രയും പെട്ടെന്ന് അവിടെനിന്ന് ഇറങ്ങിപ്പോകാൻ ആണ് ഞാൻ ആഗ്രഹിച്ചത്. അപ്പോഴേക്കും റഫീഖിന്റെ ഭാര്യ ഞങ്ങൾക്ക് കോൾഡ് ഡ്രിങ്ക്സ് ഉണ്ടാക്കി കൊണ്ടുവന്നു.
കോൾഡ് ഡ്രിങ്ക്സും സ്നാക്സും കഴിച്ചു കൊണ്ടിരിക്കെ, സുരേട്ടൻ റഫീക്കിനോട് കമ്പനിയുടെ വിശേഷങ്ങൾ പറഞ്ഞു പരിചയപ്പെടുത്തുകയായിരുന്നു. കമ്പനിയിൽ റഫീഖ് സുരേട്ടന്റെ കീഴ്ദ്യോഗസ്ഥൻ അയാണ് ചാർജടുത്തത്.
ഞാനും മുംതാസും കൂടി അല്പം മാറിനിന്ന് ചെറിയ പരിചയപ്പെടലും, കൊച്ചു വർത്തമാഞങ്ങളും, വിശേഷം പറച്ചിലും ഒക്കെ നടത്തി എന്നല്ലാതെ എനിക്ക് എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെട്ടാ മതി എന്ന് തന്നെയായിരുന്നു.
പക്ഷെ ഇതിനിടെ ഞാൻ അവിടെ ഒരു വലിയ വിരോധാഭാസം കണ്ടു… ഒരു ചേർച്ചയുമില്ലാത്ത രണ്ടും പേർ.
നല്ല ഉയരവും സുമുഖനുമായ റഫീക്കിന് അഞ്ചടി പോലും തികച്ചും നീളമില്ലാത്ത ആദിവാസി പെണ്ണിനെ പോലത്തെ ഒരു പെണ്ണ് ഭാര്യ.
അൽപ്പനേരം സംസാരിച്ചു നിന്നപ്പോഴാണ് മനസ്സിലായത്, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് , അദ്ദേഹം ആ ആദിവാസിയേ പോലുള്ള പണചാക്കിനെ കെട്ടിയത് എന്ന്.
അവർ തമ്മിലുള്ള ഇഷ്ടക്കേടിന്റെയും ചേർച്ച കുറവിന്റെയും എല്ലാ ലക്ഷണങ്ങളും റഫീഖിന്റെ ഓരോ വാക്കിലും, നോക്കിലും പെരുമാറ്റത്തിലും സ്ഫുരിക്കുന്നുണ്ട്.
പക്ഷെ സംസാരതിനിടെ പലപ്പോഴുമായി എന്റേതായിരുന്ന റഫീഖ് എന്ന സുന്ദരന്റെ ആകർഷണീയമായ കണ്ണുകൾ എന്നിലേക്ക് എത്തുന്നത് ഞാൻ കണ്ടു.
ആ കണ്ണുകൾ പലപ്പോഴും എന്നെ കൊത്തി വലിക്കുന്നതായി എനിക്ക് തോന്നി.
തിളങ്ങുന്ന റഫീഖിന്റെ കണ്ണുകൾ… ആ കണ്ണുകൾ എന്റെ ശരീരത്തിൽ ഉടനീളം ഓടി നടന്നു. ആ ചുണ്ടുകൾ മൂകമായി എന്നോട് എന്തൊക്കെയോ സംസാരിക്കുന്നതായി എനിക്ക് തോന്നി.
