സെന്റർ ഹാളിൽ കത്തി നിൽക്കുന്ന ട്യൂബ് ലൈറ്റ് വളരെ തന്ത്രപൂർവം ഞാൻ ഓഫ് ചെയ്തു പെട്ടെന്ന് ആന്റീയുടെ മുറിയിൽ കയറി.
നിമിഷ നേരത്തെ അന്തകാരം എല്ലാറ്റിനും ഒരു സൊല്യൂഷൻ ആണെന്ന് ഞാൻ പെട്ടെന്ന് മനസ്സിലാക്കി…. കാരണം സെന്റർ ഹാളിൽ കൂടിയല്ലാതെ പ്രിയക്ക് അവളുടെ മുറിയിലേക്ക് പോകാൻ കഴിയില്ല. ഒരു കൈ സഹായം./p>
ഞാൻ ആന്റിയുടെ മുറിയിലേക്ക് എത്തുമ്പോൾ ആന്റി ശ്വാസം കിട്ടാനുള്ള വെപ്രാളത്തിലായായിരുന്നു.
ഞാൻ പെട്ടെന്ന് ആ ഒക്സിജൻ മാസ്ക് എടുത്ത് മുഖത്തു ഫിറ്റ് ചെയ്തു കൊടുത്തു. ഒക്സിജൻ സിലിണ്ടറിന്റെ നോബ് അതിന്റെ അളവിനനുസരിച്ച് തുറന്നു കൊടുത്തു.
ആന്റിയെ പെട്ടെന്ന് തന്നെ അൽപ്പം ഉയർത്തി ഇരുത്തി പുറക് വശത്ത് രണ്ട് തലയണ വച്ച് അൽപ്പം ചായ്ച്ചു, മുതുകിൽ നന്നായി തടവി കൊടുത്തു.
ഞാൻ : അപ്പച്ചി ആ പ്രിയയെ ഒന്ന് വിളിച്ചു കൊണ്ടു വരാമോ..? ഒപ്പം അൽപ്പം ചൂട് വെള്ളം കൂടി ഉണ്ടാക്കി കൊണ്ടു വരാൻ വരാൻ പറയണം.
അപ്പച്ചി ഉടനെ പ്രിയയുടെ മുറിയിലേക്ക് പോകാൻ പടികൾ വലിഞ്ഞു കയറി. ഒരു രണ്ട്മൂന്ന് മിനിട്ടിനുള്ളിൽ തന്നെ പ്രിയ പടികളിറങ്ങി അവളുടെ അമ്മ കിടക്കുന്ന മുറിയിലെത്തി.
ഞാൻ അവരെ ശുശ്രൂക്ഷിക്കുന്ന തിരക്കിലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പരുങ്ങുന്ന പ്രിയയ്ക്ക് ഞാൻ പെട്ടെന്ന് നിർദേശം നൽകി.
ഞാൻ : പ്രിയ പെട്ടെന്ന് അൽപ്പം ചൂട് വെള്ളം കൊണ്ടുവരൂ.
ഒരുപക്ഷെ മാസങ്ങളായി ഞാൻ ഇടയ്ക്കിടെ ചെയ്യുന്ന ശുശ്രൂഷ അവൾ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പായിരിക്കാം അവളുടെ മുഖത്ത്.
അത് കണ്ട് അവളുടെ മുഖം വാടി… അവൾ ഒരുപാട് സങ്കടപ്പെട്ട് നിൽക്കുന്നത് ഞാൻ കണ്ടു.
പെട്ടെന്ന് ഇമോഷണൽ ആവുന്ന അവളുടെ ചുണ്ടുകൾ വിതുമ്പി വിറച്ചു.. നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു കളയാൻ അവൾ പാടുപെട്ടു.
പെട്ടെന്ന് രംഗം വിടുവാൻ അവൾ അടുക്കളയിലോട്ട് പോയി വെള്ളം ചൂടാക്കാൻ എന്ന പേരും പറഞ്ഞു.
ചൂട് വെള്ളവുമായി തിരികെ വന്ന പ്രിയ എന്നെയും അവളുടെ അമ്മയെയും മാറി മാറി നോക്കി വിതുമ്പി.
ആ വിതുമ്പലിനും ഒരു കാരണമുണ്ട്
ബിജുവേട്ടൻ എന്ന വ്യക്തി വെറും ഒരു ഏട്ടന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തി മാത്രമല്ലെന്ന് അവൾ അന്നാണ് വ്യക്തമായി മനസ്സിലാക്കിയത്.
ആ മുറിയിൽ തന്റെ അമ്മ ശ്വാസം കിട്ടാതെ പിടഞ്ഞ്, മരണത്തോട് മല്ലിടുന്ന രംഗവും… അതിനോടൊപ്പം ഒരു ജീവൻ മരണ പോരാട്ടം കൊണ്ട് തന്റെ അമ്മയുടെ ജീവൻ തിരിച്ചു പിടിക്കാൻ ബിജുവേട്ടൻ കാട്ടിയ സാഹസവും ഒക്കെ ഓർത്തപ്പോൾ തന്റെ ചങ്ക് പിടഞ്ഞു./p>
ഒരു നഴ്സിനേക്കാളും, ഒരു ഡോക്ടറെക്കാളും, തന്റെ സ്വന്തം മകനെക്കാളും ആത്മാർത്ഥമായി അവരെ പരിജരിക്കുന്നതും തന്റെ അറിവിന്റെ പരിധിയിൽ നിന്നുകൊണ്ട് ചികിത്സ കൊടുക്കുന്നതും ഒക്കെ പ്രിയ അന്നാധ്യമായാണ് കാണുന്നത്.
വെള്ളം ചൂടാക്കി കൊണ്ടു വന്ന പ്രിയയോടും, അപ്പച്ചിയോടും, ഇളയമ്മയോടും, ബിജു ഇടയ്ക്കിടെ അമ്മയുടെ ഉള്ളം കൈ, കാലുകളിൽ ഉരച്ച് ചൂട് പിടിപ്പിക്കാനും, നെഞ്ച് ശക്തമായി തടവി കൊടുക്കാനും ഒക്കെ ചില നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.
തന്നോടുള്ള സ്നേഹക്കൂടുതലോ, തന്നോടുള്ള സൗഹൃദത്തിന്റെ പേരിലോ ആണ് തന്റെ അമ്മയ്ക്ക് വേണ്ടി ആ മനുഷ്യൻ അക്ഷീണം, അഹോരാത്രം പ്രവർത്തിക്കുന്നത് എന്ന് ആരാണ് പറയുക.
സ്വന്തം മകനെക്കാൾ പത്ത് മടങ്ങ് സ്നേഹവും കരുതലും ആ സ്ത്രീക്ക് നൽകുന്ന മനുഷ്യൻ.
രണ്ട് മൂന്ന് നിമിഷങ്ങൾ അവിടെ നിന്ന്കൊണ്ട് അത്രയും കണ്ടപ്പോൾ തന്നെ പ്രിയയ്ക്ക് പൂർണ്ണ ബോധ്യമായി തനിക്ക് തന്റെ അമ്മയോട് ഉള്ള സ്നേഹത്തേകാൾ എത്ര എത്ര മടങ്ങ് സ്നേഹം ബിജുവേട്ടന് തന്റെ അമ്മയോടുണ്ടെന്ന്..
ആരും തോറ്റു പോകുന്ന കർത്തവ്യബോധവും ചുറുചുറുക്കും, മനുഷ്യസ്നേഹവും ഒക്കെ കൊണ്ട് വാർത്തെടുത്ത ഒരു മനുഷ്യരൂപമാണ് തന്റെ ബിജുവേട്ടണെന്ന് അവൾ അന്നാദ്യമായി മനസ്സിലാക്കി.
സത്യത്തിൽ ആ മനുഷ്യന്റെ മുന്നിൽ, ആ വ്യക്തിത്വത്തിന്റെ മുന്നിൽ താൻ ഒരു കടുക് മണിയോളം ചെറുതായി പോയ പോലെ തോന്നി അവൾക്ക്.
