തന്റെ സർവ ഗർവും, ദാഷ്ട്ട്യവും ഒക്കെ അടിയറവ് വച്ച് കൊണ്ട് താൻ ഏട്ടനോട് കാണിച്ച അവഗണനകളെയും പുച്ഛപ്പെടുത്തലുകളെയും ഓർത്ത് അദ്ദേഹത്തിന്റെ മുന്നിൽ നമ്രശീർഷയായി നിന്നു കൊണ്ട് അവൾ കണ്ണീരോഴുക്കി.
പ്രതിഫലേച്ഛ ഇല്ലാതെ 24 മണിക്കൂറും ഒരു ഹോം നഴ്സ് ചെയ്യുന്നതിനെക്കാൾ കരുതലോടെ തന്റെ സ്വന്തം അമ്മയോടെന്നത് പോലെയോ, അതിൽ കൂടുതലോ സംരക്ഷണവും സ്നേഹവും പരിചരണവും നൽകുന്ന ഒരു വ്യക്തിയെ തന്റെ ജീവിതത്തിൽ താൻ കണ്ടിട്ടില്ല.
തന്റെ മനസ്സിൽ ബിജുവിനോട് ആത്മാർത്ഥ നിറഞ്ഞ നാൾ… ബിജുവിനോട് അകമഴിഞ്ഞ സ്നേഹവും, ഉള്ളറിഞ്ഞ ബഹുമാനവും, കടുത്ത ആരാധനയും തോന്നിയ നാൾ… ആ വ്യക്തിക്ക് താൻ എന്ത് കൊടുത്താൽ മതിയാവും എന്ന് തോന്നിപോയ നാൾ…
ഒരു അരമണിക്കൂറിനുള്ളിൽ തന്റെ അമ്മ നോർമൽ കണ്ടിഷനിലേക്ക് തിരികെ വന്നപ്പോൾ എല്ലാവരും അവരവരുടെ സ്വസ്ഥാനങ്ങളിലേക്ക് വലിഞ്ഞു./p>
അപ്പച്ചി താഴെ വിരിച്ച വിരിപ്പിൽ ചുരുണ്ടു കൂടിയപ്പോഴും ബിജുവും പ്രിയയും മാത്രം അവശേഷിച്ചു അവിടെ.
പ്രിയയോട് മാത്രം ബിജു പ്രത്യേകം നിർദ്ദേശിച്ചു. പ്രിയ… നീ തൽക്കാലം അമ്മേടെ അടുത്ത് തന്നെ ഉണ്ടാവണം, തികച്ചും ഒരു മണിക്കൂർ വരെ.
ശ്വാസം മുട്ടലിന്റെ ടാബ്ലറ്റും, ഇഞ്ജക്ഷനും ഞാൻ ഇപ്പൊ കൊടുത്തിട്ടുണ്ട്… പെട്ടെന്ന് ബിപി കൂറഞ്ഞു പോയതാണ് പ്രശ്നമായത്.
അതിനിടെ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളതായി കണ്ടാൽ എന്നെ വിളിക്കണം കേട്ടോ… അത് കഴിഞ്ഞ് നീ പോയി ഉറങ്ങിക്കോളൂ… പേടിക്കേണ്ട… കരയുകയും വേണ്ട. എല്ലാം ശരിയാവും… ഞാനില്ലേ ഇവിടെ ദൈവവും… പിന്നെ എന്തിനാ ടെൻഷൻ…
പ്രിയ : ഏട്ടാ… അവൾ വിങ്ങി വിതുമ്പി.
ബിജു : ങ്ങുഹും…. ശ്ഷ്ഷഷ്…..നൊ… നൊ… ഒച്ചവയ്ക്കരുത്… ഇപ്പൊ അവരുറങ്ങിക്കോട്ടെ….. പിന്നീട് സംസാരിക്കാം. Ok…?!!
കഴിഞ്ഞ രാത്രി ഏട്ടന്റെ മുറിയിൽ പോയി ഒരു കുസൃതിയുടെ വഴിയിലൂടെ, താൻ ചെയ്‌ത തെറ്റിന് ഏട്ടനോട് ഉഡായിപ്പിൽ ഒരു മാപ്പ് പറഞൊപ്പിച്ചു വെങ്കിലും, ഈ നിമിഷം, ഒന്ന് പൊട്ടിക്കരഞ്ഞ് അതേ തെറ്റിന് ഒന്നുകൂടി ആത്മാർത്ഥമായി മാപ്പ് പറയണമെന്ന്, ഒന്ന് മനസ്സറിഞ്ഞ്, ആ പാദങ്ങളിൽ വീണ് ചുംബിച്ചു കൊണ്ട് ഒരിക്കൽ കൂടി തുറന്ന മനസ്സോടെ മാപ്പിരക്കണമെന്ന് പ്രിയയ്ക്ക് തോന്നി.
ബിജു തന്റെ മുറിയിലേക്ക് സ്‌കൂട്ടായെങ്കിലും ഉണർന്ന് തന്നെ ഇരുന്നു. അത്രയും നേരം പ്രിയ അമ്മയെ സസൂക്ഷ്മമം നിരീക്ഷിച്ചു.
ഓരോ അരമണിക്കൂർ കഴിയുമ്പോഴും ബിജു ആരുമറിയാതെ വന്ന് ആന്റിയുടെ സ്ഥിതി നിരീക്ഷിച്ചിരുന്നു.
തന്റെ സ്വന്തം ഏട്ടന് ഇവിടെ വന്ന് നിൽക്കാൻ, നേരമോ മനസ്സോടെ ഇല്ല, ആകെക്കൂടെ അയച്ചു കൊടുക്കുന്നത് ചികിത്സയ്ക്കുള്ള കാശ് മാത്രം തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിർദ്ദേശിക്കുക എന്ന ജോലിയല്ലാതെ വേറൊന്നു പുള്ളീടെ ജോലിയല്ലന്ന മട്ടും ഭാവവുമാണ്.
പ്രിയയോട് പോയി കിടന്നുറങ്ങാൻ ബിജു പറഞ്ഞിരുന്നെങ്കിലും അവൾ അമ്മയെ വിട്ട് എങ്ങും പോയില്ല.
ഇടയ്ക്കിടെ ബിജു ആന്റിയേ വന്ന് എത്തിനോക്കി പോകുമായിരുന്നിട്ടും പ്രിയ അതൊന്നും അറിഞ്ഞില്ല എന്ന് സാരം. പ്രിയ തന്റെ അമ്മയുടെ തലയണയിൽ മുഖം വച്ച് ചെറിയ മയക്കത്തിലായിരുന്നു…
ഏതായാലും ഇത്രേം നേരം ഉറങ്ങാതെ അമ്മയെ നോക്കിയതല്ലേ… ഉറങ്ങിക്കോട്ടെ എന്ന് കരുതി./p>
പുലർച്ചെ ബിജു ഉണർന്നു വീണ്ടും വന്ന് ആന്റീടെ റൂമിൽ നോക്കി, രംഗം ശാന്തമാണെന്ന് മനസ്സിലാക്കി. മെല്ലെ മെയിൻ ഡോർ തുറന്ന് പുറത്തോട്ടിറങ്ങി.
കുളിയും തേവാരവും കഴിഞ്ഞ് സാധാരണ ദിവസം പോലെ ബാഗുമെടുത്ത് പുറത്തോട്ടിറങ്ങി.
ബിജു : ഏട്ടത്തിയമ്മേ… വണ്ടീടെ താക്കോല് താ… സിനിയുടെ കൈ കൊണ്ട് താക്കോൽ വാങ്ങുന്നത് പുള്ളിക്ക് ഒരു രാശിയും ഐശ്വര്യവും ആണെന്നാണ് പുള്ളീടെ വിശ്വാസം.
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ട് തൊട്ടടുത്ത വരാന്തയിൽ പ്രിയയുടെ തല വെട്ടം കണ്ടു. സിനി കൈകാണിച്ചു.
പ്രിയ : ഹായ്… ചേച്ചി… ഗുഡ്മോണിങ്..!!
