പ്രിയം പ്രിയതരം – 8

അവസരത്തിനൊത്ത് അത് മൊതലാക്കി എന്നെ ചവച്ചു തുപ്പി, ചവറ്റു കൊട്ടയിൽ തള്ളാമായിരുന്നു. അതുമല്ലെങ്കിൽ, ഭീഷണിയുടെ വഴിയിൽ കൂടി അയാളുടെ ഇങ്കിതാനുസരണം എപ്പോൾ വേണമെങ്കിലും കാമം തീർക്കുന്ന ഒരു ഉപകാരണമാക്കി നിലനിർത്താമായിരുന്നു.

എന്നെ സംബന്തിച്ചിടത്തോളം ഏട്ടനെ സമീപിക്കുമ്പോൾ എനിക്ക് ഒരു കാരണവശാലും അദ്ദേഹത്തെ ഭയപ്പെടേണ്ടി വന്നിട്ടില്ല.

എന്നാൽ മനുഷ്യ സഹജമായ ചെറിയ ചെറിയ, വികൃതികളും, കുസൃതികളും ദുശീലങ്ങളും ഉണ്ടെന്നത് ഒഴിച്ചാൽ പുള്ളി മൊത്തത്തിൽ ഒരു ക്‌ളീൻ ഇമേജ് ഉള്ള വ്യക്തിയാണ്.

അത്തരം ക്ളീൻ ഇമേജ് ഉള്ള ഒരു വ്യക്തിയെ ഉള്ളുകൊണ്ട് ഇഷ്ടപ്പെടാത്ത ആരാണുള്ളത് ഈ ഭൂമുഖത്ത്.

എനിക്ക് പോലുമില്ല അത്തരമൊരു ക്ളീൻ ഇമേജ് എന്ന് എനിക്കറിയാം.

എന്തോ…!!!! അടുക്കുന്തോറും ഏട്ടനെ കുറിച്ച് കൂടുതൽ അറിയാനുള്ള അഭിവാഞ്ച എന്റെ ഉള്ളിൽ ഉടലെടുത്തു.

സത്യത്തിൽ എന്താണ് ഞാനും ബിജുവേട്ടനും തമ്മിലുള്ള ബന്ധം…??

അതോ എനിക്ക് ബിജുവേട്ടനോട് ഉള്ളുകൊണ്ട് പ്രേമം തോന്നി തുടങ്ങിയോ… ഇനി അങ്ങനെയല്ലെങ്കിൽ ബിജുവേട്ടന് എന്നോട് കടുത്ത പ്രേമമാണോ…??

എയ്… അങ്ങനെയൊന്നുമല്ല അങ്ങനെ ആവാൻ സാധ്യത കുറവാണ്… ആയിരുന്നെങ്കിൽ ഏട്ടൻ എന്നോട് അത് തുറന്നു പറഞ്ഞേനെ…

ഇനി അങ്ങനെ നേരിട്ട് പറഞ്ഞില്ലെങ്കിലും അത് പ്രകടിപ്പിക്കാൻ എത്രയെത്ര വഴികളുണ്ട്…??

ബിജു എന്ന വ്യക്തി എന്താണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ വലിയ പ്രയാസമാണ്. മനസ്സുകൊണ്ട് ഞാൻ ബിജുവേട്ടനുമായി ഒരുപാട് അടുത്ത് പോയോ എന്നാണ് ഇപ്പോൾ എന്റെ ആശങ്ക.

ഞാൻ ഇപ്പോൾ ഏട്ടനോട് കാണിക്കുന്ന സമീപനം ശരിയാണോ…?? അതോ… അവിവാഹിതനായ ഒരു ചെറുപ്പക്കാരനോട് ഞാൻ കാണിക്കുന്ന ക്രൂരതയല്ലേ ഇത്….

ഒരു കാലത്ത് വിവാഹ സ്വപ്നങ്ങളും പേറി നടന്നിരുന്ന ഏട്ടനെ ഇപ്പോൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും വഞ്ചിക്കുകയല്ലേ താൻ ചെയ്യുന്നത്.

പക്ഷെ, ഏട്ടൻ എന്ന വ്യക്തിയുമായി ഇടപെടുമ്പോൾ ഞാൻ എല്ലാം വിസ്മരിക്കുന്നു എന്നല്ലേ സത്യം.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാ ജീവജാലങ്ങളും ആഗ്രഹിക്കാറുണ്ട്. അതിൽ പെട്ട ഒരു ജീവിയാണ് ഞാനും.

ഏട്ടനെ ഞാൻ അറിഞ്ഞോ അറിയാതെയോ വഞ്ചിക്കുകയാണോ… നാളെ പിറ്റേന്ന് ഞാൻ വീണ്ടും തിരികെ വിദേശത്തേക്ക് പോകുമ്പോൾ ആ മനസ്സ് വീണ്ടും ഒറ്റ പെടില്ലേ… വേദനിക്കില്ലേ…??

എന്റെ മനസ്സിൽ അത് ഒരു ചെറു നൊമ്പരമായി അവശേഷിക്കുന്നു

“”പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.””

എന്റെ ജീവിതത്തിൽ ആ വരികൾക്ക് ഒരിക്കലും,… ഒരു കാരണവശാലും സ്ഥാനമില്ലന്ന് എനിക്കറിയാം. എങ്കിലും ചില നേരത്തെ പുള്ളിയുടെ ആറ്റിട്യൂട് കാണുമ്പോൾ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റ് പറയാനൊക്കുമോ…

ഒരു നല്ല മനസ്സിന്റെ ഉടമയുടെ ഉള്ളിലുള്ള കാമുകനു മാത്രമേ ഇങ്ങനെ പെരുമാറാനൊക്കൂ…

എന്നോട് നിസ്വാർത്ഥ സ്നേഹം…. എന്റെ അമ്മയോട് നിസ്വാർത്ഥ സഹായ സഹകരണം…. എന്റെ ഏട്ടനോട് നിസ്വാർത്ഥ സൗഹൃദം… ഇതിൽ കൂടുതൽ എന്ത് സർട്ടിഫിക്കേറ്റ് വേണം ഒരു മനുഷ്യനെ വിലയിരുത്താൻ.

അങ്ങനെ ഞാൻ ചിന്തിച്ച് ചിന്തിച്ച് എന്റെ ചിന്തകൾ “ആമസോൺ” വനാന്തരങ്ങളുടെ ഒറ്റയടിപാതകൾ താണ്ടി അനന്തതയിലേക്ക് യാത്രയായി.

സിനി ചേച്ചിയുടെ വിളികേട്ടാണ് ഞാൻ എന്റെ സങ്കല്പലോകത്തു നിന്ന് തിരികെ വന്നത്.

സിനി : ടീ… എന്തൂട്ടാ… ദിവാസ്വപ്നം കാണുകയാണോ….??

ഞാൻ : ഹാ… ചേച്ചിയോ…!!

അത് ചേച്ചിയുടെ ഒരു പതിവാണ്. അമ്മയെ കാണാനുള്ള വരവ്.

സിനി : എന്തുണ്ട് അമ്മയുടെ വിശേഷം.. എങ്ങനെയുണ്ട് ഇപ്പോ…

ഞാൻ : എന്തുണ്ടാവാനാ ചേച്ചി… ആശുപത്രീന്ന് മടക്കിയാ പിന്നെ പ്രതീക്ഷക്ക് വകയില്ലന്നാ… പിന്നെ പുള്ളിക്കാരീടെ ആയുസ്സിന്റെ ബലം കൊണ്ട് ഇങ്ങനൊക്കെ മുമ്പോട്ട് പോകുന്നു.

എന്റെ കണ്ണിലെ ദുഃഖഭാവം കണ്ട് ചേച്ചി പ്രത്യേകിച്ചൊന്നും ചോദിച്ചില്ല. അവർ നേരെ അമ്മയുടെ മുറിയിലേക്ക് കടന്നു.

അധികം സംസാരിക്കാൻ കഴിയില്ലെന്നറിയാവുന്നത് കൊണ്ട് ചെറിയൊരു കുശലം ചോദിച്ചു കൊണ്ട് ചേച്ചി പടികളിറങ്ങി.

ഇപ്പോഴത്തെ സിറ്റുവേഷൻ അറിഞ്ഞു കൊണ്ട് തന്നെ മറ്റു കാര്യങ്ങളിലേക്കൊന്നും ചേച്ചി കടന്നു ചെന്നില്ല. എന്റെ മുഖത്തെ മ്ലാനത കണ്ടോണ്ട് ചേച്ചി അത് ചോദിക്കാഞ്ഞതാവാം.

ബിജുവേട്ടന്റെ വീട്ടിൽ നിന്നും പതിവ് പോലെ എല്ലാവരും വന്ന് അമ്മയെ കാണാറുണ്ട്.

അന്നും ഏട്ടൻ പതിവ് പോലെ രാത്രി ഒൻപതര ആയപ്പോൾ ഞങ്ങൾടെ വീട്ടിൽ എത്തി. ആ വരാന്തയുടെ ഒരു കോണിൽ ഇരിപ്പുറപ്പിച്ച് ഫോണിൽ കുത്തി കുറിച്ച് കൊണ്ടിരുന്നു.

അത് കണ്ടാൽ ഞാൻ ഒന്ന് പോയി അടുത്തിരിക്കുന്ന പതിവുണ്ട്. കാരണം പുള്ളിയെ തികച്ചും ഒരു അന്യനെ പോലെ കാണുന്നത് ശരിയല്ലല്ലോ.

വരുന്നതോ, ഞങ്ങളുടെ ആവശ്യർത്ഥം… എന്നാൽ ഞങ്ങൾക്ക് പുള്ളിയെ മൈൻഡ് ചെയ്യാൻ നേരമില്ലന്ന് കാണിച്ചാൽ അത് തികച്ചും നന്ദികേടാവും.

ഏട്ടൻ : ഇതാ മരുന്ന്… മൊബൈലിൽ നിന്നും കണ്ണെടുക്കാതെ ഏട്ടൻ മരുന്ന് വച്ചുനീട്ടി.

ഞാൻ : ഓഹ്… മറന്നില്ല ല്ലേ…

ഏട്ടൻ : അതിന്, ഇത് ഇന്ന് കാലത്ത് പറഞ്ഞതല്ലേ… കഴിഞ്ഞ മാസമല്ലലോ..??

ഞാൻ : അതേയ് , ഏട്ടാ ഇത് ഇത്തിരി കോസ്‌ലി മെഡിസിൻ അല്ലേ… പൈസ വേണ്ടേ…??

ഏട്ടൻ : അത് ഞാൻ നിന്റെ ഏട്ടനോട് വാങ്ങിച്ചോളാം, നീ ടെൻഷനാടിക്കേണ്ട.

ഞാൻ : ഓ.. മ്പ്രാ… ആയിക്കോട്ടെ മ്പ്രാ… ഇനി പള്ളി കഞ്ഞി കുടിക്കാൻ കാലായെങ്കി ഉണർത്ഥിക്കാം…

ഏട്ടൻ : ഓ… ആയില്ലേയ്… പള്ളിച്ചായ ഇപ്പൊ ങ്ങട് സേവിച്ചതേയുള്ളു.

ഏട്ടൻ : ആ… എങ്ങനുണ്ട് അമ്മയ്ക്ക്…??

ഞാൻ : വലിയ വ്യത്യാസമില്ല, അങ്ങനെ തന്നെ.

ഏട്ടൻ : ഏട്ടനോട് പറഞ്ഞാരുന്നോ..??

ഞാൻ : ഇങ്ങോട്ട് വിളിച്ചിരുന്നു…

ഏട്ടൻ : എന്താ പറഞ്ഞെ…??

ഞാൻ: അടുത്താഴ്ച ഇങ്ങോട്ട് വരുന്നുണ്ട്. വന്ന് കണ്ടിട്ട് പോട്ടെ… എല്ലാ തിരക്കും ഒഴിഞ്ഞ് എല്ലാ കാര്യങ്ങളും ചെയ്യാനൊക്കില്ലല്ലോ.

ഏട്ടൻ : ഞാനും കാര്യത്തിന്റെ ഗൗരവം വിളിച്ചറീയിച്ചൊട്ടുണ്ട്. മനസ്സിലാക്കിയാൽ കൊള്ളാം.

ഞാൻ : അതേയ്… ഇന്ന് എവിടെയായിരുന്നു വർക്ക്‌ റൂട്ട്…??

ഏട്ടൻ : പെരിന്തൽമണ്ണ… ഹോ എന്നാ ഒടുക്കത്തെ ചൂടാന്നറിയാമോ… വെന്ത്, വിയർത്ത് ഒരു പരുവമായി.

ഞാൻ : ഇന്ന് കാലത്ത് ജോലിക്ക് ഇറങ്ങുമ്പോ തന്നെ ലേറ്റായി ല്ലേ…

വീട്ടി പോയി ഞാൻ ഇത്തിരി നേരം കൂടി കിടന്നതായിരുന്നു… നല്ല പോലെ ഉറങ്ങിപോയി. ആരുമെന്ന് വിളിച്ചുമില്ല. ഏട്ടൻ ചെറുതായി ശബ്ദമില്ലാത്ത ചിരിച്ചു.

ഞാൻ : നേരം വൈകിയല്ലേ ഉറങ്ങിയത് പിന്നെങ്ങനാ… ഞാൻ സ്വരം താഴ്ത്തി പറഞ്ഞു.

ഏട്ടൻ : ആ സമയത്ത് ഒന്ന് ഉണർന്നത് എന്റെ ഭാഗ്യം. അല്ലങ്കി കാണായിരുന്നു പുകില്.

ഞാൻ : ആരും കണ്ടില്ലെന്ന് ഉറപ്പല്ലേ…???