പ്രിയമാണവളെ – 2 Like


നാസി.. ടാ…

പെട്ടന്നായിരുന്നു ഉമ്മ യുടെ ശബ്ദം കേട്ടത്…

സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോളും ഓളെ മുഖമാണ് മുന്നിൽ…. എന്റെ ലെച്ചു വിന്റെ…

ഇല്ല.. എന്റെ ലെച്ചു അങ്ങനെ ഒന്നും ചെയ്യില്ല.. ഈ ലോകം മുഴുവൻ ലെച്ചു വിനെ അങ്ങനെ കണ്ടാലും ഒരു നിമിഷം പോലും എന്റെ മനസ്സിൽ ലെച്ചു വിനെ കുറിച്ച് മോശമായി തോന്നില്ല..

ലെച്ചു…

“എൻ സ്വപ്നങ്ങളിൽ

നിന്നിലലിയാൻ ഒരു നിമിഷം തരൂ സഖി ”

കട്ടിലിൽ കിടന്ന തലയണ നെഞ്ചോട് ചേർത്തു കൊണ്ട് മെല്ലെ ഞാൻ മൂളി… എന്റെ ചുണ്ടിൽ പതിയെ ഒരു വികട മായ പുഞ്ചിരി വിടർന്നു വന്നു…

അന്നോരുന്നാൾ എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞ അന്ന് തന്നെ അവൾ മറ്റൊരുവന്റെ പ്രൊപോസൽ വന്നപ്പോൾ നൈസായി തേച്…

പകരം വീട്ടണം…

ടാ.. നാസി… നീ എന്താ അവിടെ മൂളിപ്പാട്ട് പാടി കിടക്കുന്നത്.. ഉമ്മ കുറച്ചു ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു… ശബ്ദം മാറി തുടങ്ങിയിട്ടുണ്ട്.. ഇനിയും കിടന്നാൽ ചിലപ്പോൾ വെള്ള ചാട്ടം ഉണ്ടാകുവാൻ സാധ്യത കാണുന്നുണ്ട്.. മേല് മുഴുവൻ വെള്ളത്തിൽ നനയുമെ…

അല്ലേൽ തന്നെ രാവിലെ ഉള്ള കുളി… ഈ തണുപ്പിൽ സഹിക്കാൻ പറ്റില്ല.. ഒന്ന് എഴുനേൽക്കുന്നത് തന്നെ നല്ലോണം മൂത്രം ഒഴിക്കാൻ മുട്ടി വേദന എടുക്കുമ്പോൾ ആണ്..

അതൊക്കെ ഉണ്ടായാലും കിടത്തതിന്റെ സുഖത്തിൽ ചിലപ്പോൾ കുറച്ചു നേരം കൂടേ കിടന്നു നോക്കും..

എന്ത് പറയാനാ ആ സമയം ആയിരിക്കും ചിലപ്പോൾ നല്ലോണം മുട്ടി രണ്ടു തുള്ളിയോ മറ്റോ പുറത്ത് പോയത് പോലെ തോന്നുക. ഉടനെ തന്നെ ചാടി എഴുന്നേറ്റ് ഓടി മറിഞ്ഞു ബാത്‌റൂമിൽ എത്തും…

അല്ലേൽ പിന്നെ ബെഡും ബെഡ്ഷീറ്റും ഞാൻ തന്നെ കഴുകേണ്ടി വരും…

“അരികിൽ നീ ഉണ്ടായിയുന്നെകിൽ എന്ന് ഞാൻ ഒരുമാത്ര വെറുതെ കൊതിച്ചു പോയി… ” ഒരു കുഞ്ഞു മൂളിപ്പാട്ടോട് കൂടേ കുളി കഴിഞ്ഞു ഫ്രഷ് ആയി ഹാളിലേക്കു ചെന്നു…
“ടാ. നേരം എത്ര ആയെന്ന നിന്റെ വിചാരം.. പാവം നിന്റെ ഉപ്പ.. അങ്ങേർക്കു ഫുഡ്‌ കഴിച്ചു മരുന്ന് കുടിക്കുവാൻ ഉണ്ടെന്ന് അറിയില്ലേ..”

പക്ഷെ സത്യം പറഞ്ഞാൽ ഞാൻ ഉമ്മ പറയുന്നത് ഒന്നും കേൾക്കുന്നില്ല..

ഞാനിപ്പോഴും ലെച്ചു വിന്റെ അടുത്താണ്.. തലക്കു ഒരു കിഴുക് കിട്ടിയപ്പോൾ ആയിരുന്നു ഉമ്മയെ നോക്കിയത്..

ഉമ്മ ഒരു ഭദ്ര കാളി കണക്കെ എന്നെ തന്നെ നോക്കി നിൽക്കുന്നു..

ഞാൻ പറഞ്ഞത് എന്തേലും നീ കേട്ടോ..

ആ ഉമ്മ കേട്ടു..

“എന്താ ഞാൻ പറഞ്ഞത്.. “കയ്യിലുള്ള ചട്ടുകം എന്റെ നേരെ ഓങ്ങി കൊണ്ട് ഉമ്മ ചോദിച്ചു..

അത് പിന്നെ.. അത് പിന്നെ.. സത്യത്തിൽ എന്താണ് ഉമ്മ പറഞ്ഞതെന്ന് അറിയാത്തതു കൊണ്ട് തന്നെ തപ്പി കളിക്കുകയെ നിവർത്തി ഉണ്ടായിരുന്നുള്ളു…

ആ രൂപം മാറി പെട്ടന്ന് തന്നെ ഒരു ചിരിയോടെ കയ്യിൽ ഒരു അടി തന്നു ഉമ്മ തന്നെ പറഞ്ഞു..

“അതിന് അവിടെ നാസറിക്ക ഇല്ലേ.. പിന്നെ ഉമേച്ചിയും സിന്ധു വും റാഹിലത്തയും ഇല്ലേ..”

“അവരൊക്കെ ഉണ്ട്.. പക്ഷെ ഉപ്പാക് ഇന്ന് ടൗണിൽ പോകുവാൻ ഉള്ളത് പറഞ്ഞത് ഓർമ്മയില്ലേ… ആരെക്കെയോ കാണാൻ ഉണ്ടെന്ന്… വൈകുന്നേരം ആവും തിരികെ വരുമ്പോൾ… അത് വരെ നീ തന്നെ നിൽക്കണം..”

“വൈകുന്നേരം വേരെയൊ… അയ്യടാ അതിന് വേറെ ആളെ നോക്കിക്കോ.. “ഞാൻ കുറച്ചു ചൂടായി തന്നെ ഉമ്മയോട് പറഞ്ഞു..

“എന്താടാ.. നിനക്ക് വല്ല കുഴപ്പവും ഉണ്ടോ… ഉണ്ടേൽ പറഞ്ഞോ.. “ഉമ്മാ ഒരു പരിഹാസ ചിരിയോടെ ചോദിച്ചു

“ആ.. ഉണ്ട്.. ഇന്ന് സജീറിന്റെ വീട്ടിൽ നാലു മണിക്ക് പരുവാടി അല്ലെ.. എന്നോട് രാവിലെ തന്നെ എത്തുവാൻ പറഞ്ഞതാണ്.. ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും…”

“അവിടെ എന്താ പരിവാടി…”

“ഉമ്മ.. കഴിഞ്ഞ ആഴ്ച അവൻ വന്നപ്പോൾ അല്ലെ പറഞ്ഞെ.. ചെറിയുടെ നിശ്ചയമാണ്.. ഉമ്മനോടും എന്നോടും എന്തായാലും വരാൻ പറഞ്ഞിട്ടില്ലേ..”

“റബേ ഞാൻ അത് മറന്നു.. ഇന്നാണോ ആ പരിവാടി.. എത്ര കാലമായി ആ പെണ്ണിന് ഒരു ആലോചന ശരിയാവാൻ നടക്കുന്നു…”

“ഞാൻ അന്നും പറഞ്ഞതാ അവനോട്.. നല്ല ചെക്കൻ ആണെന്ന അവൻ പറഞ്ഞെ.. “
ഉമ്മ ഇങ്ങനെയാ എന്തേലും കിട്ടിയാൽ പിന്നെ അതിന് തുടർച്ച യായി കുറെ ഏറെ പറയാൻ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *