ഹ്മ്മ്.. ഞാൻ അതിനെല്ലാം ഒന്ന് മൂളി കൊടുത്തു…
“ഇനി ഇപ്പൊ എന്താ ചെയ്യ.. ഉപ്പാക് ആണേൽ പോവാനും ഉണ്ട്.. എന്തായാലും നീ കടയിലേക്ക് പൊയ്ക്കോ.. ഞാൻ ഉപ്പ വന്നിട്ട്.. നാലു മണിക്ക് മുമ്പേ തിരികെ വരാൻ പറയാം..”
എന്റെ ഉമ്മാ.. നാലു മണിക്ക് മുന്നേ പോയിട്ട് എന്തിനാ.. അവിടുത്തെ ഫുഡ് കഴിച്ചു ഇളിച്ചു വരാൻ ആണൊ…
“അല്ലാതെ പിന്നെ ഞാൻ ഇപ്പൊ എന്താ ചെയ്യാ… ഞാൻ ആണേൽ ഉപ്പാനോട് പറയാനും മറന്നു…” ഉമ്മ തന്റെ നിസ്സഹായവസ്ഥ പറഞ്ഞു…
“എന്നാൽ ഞാൻ ഒരു ഒരുമണിക് കടയിൽ നിന്നും മുങ്ങും…”
“ടാ.. വേണ്ടാത്ത പരിവാടിക് നില്ക്കണ്ട ട്ടോ.. ഉപ്പ അറിഞ്ഞാൽ എന്താ ഉണ്ടാവാ എന്ന് ഞാൻ പറയേണ്ടല്ലോ…” ഉമ്മ ഒരു ഭീഷണി പോലെ പറഞ്ഞു…
ഉമ്മാ.. ഞാൻ ഉമ്മയുടെ കയ്യിൽ ഒന്ന് പിടിച്ചു വെറുതെ സങ്കടം വരുന്നത് പോലെ കാണിച്ചു നോക്കി.. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി…
എന്തായാലും ഉമ്മ എനിക്ക് സങ്കടം വരുന്നത് ഒന്നും ചെയ്യില്ല.. അവസാനത്തെ അടവ് എടുക്കാതെ രക്ഷയില്ല…
കണ്ണിൽ സങ്കടം വരുത്തണം…
“അങ്ങനെ ആണേൽ നീ ഒരു മൂന്നു മണിക്ക് പൊയ്ക്കോ… നാസറിക്കാനെ ഏൽപ്പിച്ച്..”
“ഇങ്ങള് ഒരു രണ്ടു മണിക്കൂർ കൂടേ കുറച്ചു തരി ഉമ്മാ…”
“നാസി നിനക്ക് വേണേൽ ഞാൻ പറഞ്ഞത് കേട്ടോ. അല്ലേൽ പിന്നെ ഉപ്പാനോട് കിട്ടുമ്പോൾ അത് വാങ്ങേണ്ടി വരും.. പോത്ത് പോലെ വളർന്നിട്ടുണ്ട് എന്നിട്ടും ഇപ്പോഴും ചിണുങ്ങാണ്.. എന്നും പറഞ്ഞു ഉമ്മ ഞാൻ കഴിച്ച പാത്രവും എടുത്തു അടുക്കളയിലേക് പോയി…”
ഏറ്റില്ല.. ഏറ്റില്ല… ചീറ്റി പോയി.. എന്തായാലും ഒരു മണിക്ക് മുങ്ങാൻ പ്ലാൻ ഇട്ട് കൊണ്ട് ഞാൻ എന്റെ ഡ്യുക് എടുത്തു മൂളിച്ചു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി…
❤❤❤
കടയിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടു റാഹില ഇത്ത പുറത്ത് വെച്ചിരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങളിലെ പൊടി തട്ടി മാറ്റി കൊണ്ടിരിക്കുന്നു….
ഗ്ലാസിന്റെ ഉള്ളിലൂടെ നോക്കിയപ്പോൾ ഉപ്പ ഇരിക്കുന്ന കേബിനിൽ ഉപ്പയെ കണ്ടില്ല…
ഇത്ത.. ഉപ്പ എവിടെ…
“ആ നീയോ.. നിന്നെയും കാത് കുറെ നേരം പുറത്ത് തന്നെ ഉണ്ടായിരുന്നു… ഇപ്പൊ കുറച്ചു മുന്നേ കാറും എടുത്തു പോയി.. മൂപ്പര് നല്ല ശുണ്ഠി യില പോയത് “..
അള്ളോ.. വീട്ടിലേക് ആയിരിക്കും.. ഇന്നെനിക്കു കിട്ടാൻ ഉള്ളത് മുഴുവൻ ഉമ്മ വാങ്ങും.. ഞാൻ ഒരു ചിരിയോടെ പറഞ്ഞു ഉള്ളിലേക്കു കയറി..
നാസറിക്ക…
ആ.. നാസി മോനോ.. നീ എന്തെ വൈകിയേ..
ഞായറാഴ്ച അല്ലെ ഇക്ക.. കുറച്ചു കൂടുതൽ ഉറങ്ങി പോയി..
ഹ്മ്മ്. ഹ്മ്മ്… ഉമേച്ചി അത് കണ്ട് മൂളുന്നുണ്ട്… ഞാൻ ചേച്ചി യെ നോക്കി പിരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു..
രണ്ടു കണ്ണും പൂട്ടി ആയിരുന്നു അതിനുള്ള മറുപടി…
❤❤❤
ടാ… ഇങ്ങനെ പോയാൽ മതിയോ.. ഉപ്പ അപ്പുറത്തെ രണ്ടു സട്ടർ കൂടേ എടുക്കാൻ ഉള്ള പരിവാടി യിൽ ആണ്.. അവിടെ വലിയ ഒരു മൊബൈൽ ഫോണിന്റെ ഷോപ്പ് ഇടണം എന്ന് പറയുന്നത് കേട്ടു.. കമ്പ്യൂട്ടറിൽ നോക്കി ഫേസ് ബുക്കിൽ കളിക്കുന്നതിന് ഇടയിൽ നാസറിക്ക വന്നു വർത്തമാനം പറയാൻ തുടങ്ങി …
“എന്റെ ഇക്ക… ഈ കട തന്നെ നല്ലത് പോലെ നോക്കി നടത്താൻ പറ്റുന്നില്ല ഉപ്പാക് അതിന് ഇടയിൽ ആണൊ ഇനി പുതിയ ഒരെണ്ണം…”
അയ്യട.. മോനെ.. അത് ഉപ്പാക് അല്ല.. നിനക്ക് ഇരിക്കാനാണ്..
യേ…
“ആട.. പൊട്ട… “നീ എന്താ വിചാരിച്ചേ.. ഇങ്ങനെ കുതിര കളിച്ചു വൈകുന്നേരം കൂട്ടുകാരുടെ കൂടേ കറങ്ങിയും നടന്നാൽ മതീന്നോ..
എന്റെ ഇക്ക… ഇങ്ങൾക്ക് ഒന്ന് പറഞ്ഞൂടെ എനിക്ക് വയ്യ..
നല്ല കഥ യായി നിന്റെ ഉപ്പാനോട് ഞാൻ പറയാൻ…
ഉപ്പ എന്നെ കെട്ടി ഇടാനുള്ള പോകാണ് ടൗണിലേക്കു എന്നറിഞ്ഞത് കൊണ്ട് തന്നെ മനസ്സിൽ ഒരു സുഖം ഇല്ലാതെ ആയി..
❤❤❤
ഉപ്പാ…
മൊബൈൽ ഷോപ്പ് ഇട്ടാൽ എന്റെ കാര്യം എങ്ങനെ ആകുമെന്നുള്ള ആലോചന യിൽ ഇരിക്കുമ്പോൾ ആയിരുന്നു ഒരു പെൺ ശബ്ദം കേട്ടത്…
നാജി…
നാജിയ നാസറിക്ക യുടെ മോളാണ്… അവളെ കണ്ട് ഞാൻ ഒന്ന് ചിരിച്ചു…
പക്ഷെ ആൾക്ക് അമ്മളെ കണ്ട് ഒരു മൈൻഡ് ഇല്ലന്ന് തോന്നുന്നു.. ഒന്ന് നോക്കിയത് പോലുമില്ല…
