പ്രിയമാണവളെ – 2 Like

എന്താ മോളെ…

“ഉമ്മ കുറച്ചു ബേക്കറി സാധനം വാങ്ങി തരാൻ പറഞ്ഞു… ഇത്താത്ത വരുന്നുണ്ട്..”

“അവളുടെ ഇത്ത റുബീന.. എന്റെ കൂടേ പഠിച്ചതാണ്.. ” എന്നെ എപ്പോ കണ്ടാലും ഓടി വരും.. കുറെ നേരം സംസാരിക്കുകയും ചെയ്യും…

ആഹാ.. എന്നിട്ട് ഉമ്മ ഒന്നും പറഞ്ഞില്ലല്ലോ എന്നോട്.. ഞാൻ ഉച്ചക്ക് കഴിക്കാൻ വരുമ്പോൾ കൊണ്ടു വരുമായിരുന്നല്ലേ…

ഇത്ത അവിടുന്ന് പുറപ്പെട്ടെന്ന് പറഞ്ഞു.. അവർക്ക് ഒരു കല്യാണം ഉണ്ട്.. ഇവിടെ അടുത്ത് എവിടെയോ.. അങ്ങോട്ട്‌ പോകുമ്പോൾ വീട്ടിൽ ഒന്ന് കയറുമെന്നേ ഉള്ളൂ..

“ഹ്മ്മ്.. ഓളെ കെട്ടിച്ചു വിട്ടപ്പോൾ.. പിന്നെ ഒന്ന് നേരെ ചൊവ്വെ കണ്ടിട്ടു പോലുമില്ല ഉപ്പ…”നാസറിക്ക ഒരു നെടുവീർപ്പോടെ പറഞ്ഞു കൊണ്ട്.. ഞങ്ങളുടെ തന്നെ അടുത്തുള്ള ബേക്കറിയിലേക് സാധനം വാങ്ങുവാനായി പോയി..

“നാജി എന്റെ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്…പക്ഷെ ഒരു നോട്ടം എന്നെ നോക്കിയാൽ അല്ലെ.. അങ്ങോട്ടൊന്നു നോക്കുവാൻ പറ്റു…”

ഇന്ന.. നല്ല ചൂട് പേപ്സും.. കട്ട്ലൈറ്റും കുറച്ചു പലഹാരവും ഉണ്ട്.. ഇത് പോരെ മോളെ..

ആ.. മതി ഉപ്പ..

“ഉച്ചക്ക് ഉണ്ടാവുമായിരുന്നെങ്കിൽ ബിരിയാണി ഉണ്ടാക്കാമായിരുന്നു..” നാസറിക്ക മോളെ നോക്കി പറഞ്ഞു..

“ഓൾക് കല്യാണം ഉണ്ടായത് കൊണ്ടല്ലേ ഉപ്പ.. നമുക്ക് പിന്നെ ഒരു ദിവസം വിളിക്കാം.. ഞാൻ പോവാണേ…” നാജി അതും പറഞ്ഞു ഉപ്പയോട് ഒന്ന് ചിരിച്ചു കൊണ്ട് കടയിൽ നിന്നും ഇറങ്ങി…

“നീ വണ്ടി എടുത്തില്ലേ മോളെ.. ” കടയിൽ നിന്നും ഇറങ്ങി നാജി നടന്നു പോകുന്നത് കണ്ട് നാസറിക്ക ഉറക്കെ വിളിച്ചു ചോദിച്ചു..

നാജി ക് ഒരു ആക്ടിവ സ്കൂട്ടർ ഉണ്ട്.. അവൾ അതിൽ കോളേജിൽ പോകുന്നത് ഞാനും ഇടക്ക് കാണാറുണ്ട്…

“പെട്രോൾ ഇല്ല ഉപ്പ.. ഇന്നലെ വരുമ്പോൾ അടിക്കാൻ മറന്നു..”

അത് നന്നായി.. ഇനി ഏതായാലും അത്രയും ദൂരം നടക്കണ്ട… ഇവൻ ആക്കി തരും..
“എന്നെ നോക്കി യാണ് നാസറിക്ക അത് പറഞ്ഞത്.. എന്നോട് ഒരു വാക് പോലും ചോദിക്കാതെ.. ഇനി പറ്റില്ല എന്ന് പറയാനും കഴിയില്ല.. നാജി എന്ത് കരുതും..”

ഓള് എന്ത് വേണേലും കരുതട്ടെ അല്ല പിന്നെ.. അമ്മളെ ഒന്ന് മൈൻഡ് ചെയ്തൂടെ കുരിപ്പിനു…

“അത് വേണ്ട ഉപ്പ.. ഞാൻ പെട്ടന്ന് നടന്നോളാം.. കുറച്ചെല്ലേ ഉള്ളൂ… ”

” ഓ ഇവള് എന്നേക്കാൾ ജാഡ ഇടാണല്ലോ റബ്ബേ.. ഇതാണെൽ ഓളെ ഉപ്പ യുടെ സമ്മതത്തോടെ തന്നെ ബയ്ക്കിൽ കയറ്റമായിരുന്നു… ” എന്റെ നാജി ഇജ്ജോന്നു സമ്മതിക്ക്…

അത് വേണ്ട.. ഇനി ഈ വെയിലും കൊണ്ട് നീ അങ്ങ് എത്തുമ്പേയെക്കും എന്റെ മോളും മരുമകനും പോയിട്ടുണ്ടാവും.. ഇന്ന ഇവൻ വിട്ടു തരും..

നാസറിക്ക ഉപ്പ യുടെ ഏറ്റവും അടുത്ത സുഹൃത്താണ്.. ഉപ്പാക് ചങ്ക് പോലെ.. ഉപ്പ യാണ് റുബീന യുടെ കല്യാണം പോലും നടത്തി കൊടുത്തതെന്ന് നാട്ടിലെ എല്ലാവർക്കും അറിയാം… ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റ് പുറത്തേക് ഇറങ്ങി…

ഇനി ഏതായാലും നാസറിക്ക കട നോക്കിക്കോളും.. ഞാൻ പോയി വരുമ്പോയേകും ഒരു മണി കഴിയും.. ഉപ്പ വന്നാലും ഞാൻ നാല് മണി വരെ ഇവിടെ ഉണ്ടായിരുന്നേന്നും പറഞ്ഞോളും..

ഏതായാലും കടയിൽ നിന്നും മുങ്ങുവാൻ ഒരു അവസരം ഒരുക്കിയതിന് ഞാൻ ഇക്ക യോട് നന്ദി ഉള്ളവൻ ആയിരുന്നു…

❤❤❤

വാ കയറ്… ഡ്യുക് എടുത്തു തിരിച്ചു വെച്ചു നാജിയെ നോക്കി പറഞ്ഞു..

ഇതിൽ ഞാൻ എങ്ങനെ യ കയറുക.

അത് ഈസിയല്ലേ.. ആ സ്റ്റാൻഡിൽ ചവിട്ട്.. എന്നിട്ട് ഒരു കാൽ എടുത്തു മുകളിലൂടെ ഇപ്പുറത്തേക് ഇട്ട് ഇരുന്നാൽ മതി..

നാജി എന്റെ തോളിൽ കൈ വെച്ചു ഫുട് റെസ്റ്റിൽ ചവിട്ടി… മെല്ലെ മറ്റേ കാൽ എടുത്തു ഇപ്പുറത്തേക് ഇട്ടു…

കയറുന്നതിനു ഇടയിൽ നല്ലത് പോലെ അമർത്തി പിടിപിടിച്ചിട്ടുണ്ടായിരുന്നു എന്റെ തോളിൽ..

ആ.. അവളുടെ നഖം കൊണ്ടിട്ടാണെന് തോന്നുന്നു നല്ല ഒരു നുള്ള് കിട്ടിയത് പോലെ ഉള്ള വേദന..

ഇക്ക.. സോറി…

“മോളെ നോക്കി പോകാനേ…”
ആ ഉപ്പ.. അവൾ ഉപ്പയെ നോക്കി ചിരിച്ചു വണ്ടി എടുക്കാൻ പറഞ്ഞു..

ഇക്കു.. എങ്ങനെ യ ഈ വണ്ടിയുടെ ബേക്കിൽ കയറുക.. എന്ത് ഉയരമാ..

Leave a Reply

Your email address will not be published. Required fields are marked *