” അയ്യോ ഇത് എന്ത് പറ്റിയതാ ഉണ്ണി.., സാധനങ്ങൾ താഴെ വെച്ചിട്ട് എന്റെ കൈയ്യിൽ മെല്ലെ പിടിച്ചുകൊണ്ട്പ്രിയചേച്ചി മുറിവിലേക്ക് നോക്കി….
” അയ്യോ ഉണ്ണി നല്ല പോലെ മുറിഞ്ഞിട്ടുണ്ട്., എന്ത് പറ്റിയതാ ഹോസ്പിറ്റലിൽ പോണോ.., അവളുടെ മുഖത്ത് പരിഭ്രമം മിന്നി മാഞ്ഞു, ഞാൻ അമ്മാമ്മയെ വിളിച്ചുകൊണ്ടു വരാം …, അകത്തേക്ക് പോകാൻ തുടങ്ങിയ അവളെ ചേച്ചിയെ ഞാൻ തടഞ്ഞു,
ഏയ്യ്, അമ്മാമ്മയെ വിളിക്കണ്ട., ഇത് ഇങ്ങോട്ട് വരുമ്പോൾ ഒരു പട്ടി കുറുകെ ചാടി, അങ്ങനെ ബൈക്ക് ഒന്ന് സ്ലിപ്ആയി വീണു,, സാരമില്ല വല്യ വേദന ഒന്നും ഇല്ല…. ഞാൻ അകത്തേക്ക് പോകാൻ വേണ്ടി തിരിഞ്ഞു…,
” എന്നാലും കൈയ്ക്ക് വേദന കാണും., ദാ ചോരയും ഉണ്ട്,, ഞാൻ മുറിവ് കെട്ടിവെച്ചു തരാം,, ഉണ്ണി ഇവിടെ ഇരിക്ക്.,,
എന്നെ കസേരയിൽ നിർബന്ധപൂർവം ഇരുത്തിയിട്ട്., പ്രിയ അകത്തേക്ക് പോയി. എന്തായാലും വീണു അത് ഇനി വിദ്യ ആക്കുക തന്നെ…, കയ്യിൽ കുറച്ച വെളുത്ത തുണിയും ഡെറ്റോളുമായി അവൾ വന്നു ഒരു നഴ്സിനെ പോലെ എന്നെ പരിചരിച്ചു… ഡെറ്റോൾ തേച്ചപ്പോൾ നല്ല നീറ്റൽ അനുഭവപ്പെട്ടു, സാരമില്ലെടാ പെട്ടെന്ന് മുറിവ് ഉണങ്ങും, ഒറ്റ വാചകത്തിൽ അവൾ എന്നെ തൃപ്തിപ്പെടുത്തി..,ഇത് തന്നെ അവസരം, ഇപ്പോൾ ഉള്ള സോഫ്റ്റ്കോർണർ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു…
ഞാൻ പതിയെ കാൽ മുടന്തി റൂമിലേക്കു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും പ്രിയചേച്ചിടെ സ്വരം കേട്ടു,
” ഉണ്ണി കാലിന് എന്തെങ്കിലും പറ്റിയോ,,??
നേരത്തെ വേദന ഇല്ലാരുന്നു, ഇപ്പോ പക്ഷെ,, ഞാൻ പറഞ്ഞു നിർത്താൻ അവൾ സമ്മതിച്ചില്ല…
” എന്നാലും ഇത് വെച്ചോണ്ടിരിക്കണ്ട, ഞാൻ അമ്മാമ്മയോട് പറയാം, ഹോസ്പിറ്റലിൽ പോകാം ഉണ്ണി… വീണ്ടും ചേച്ചിടെ മുഖത്ത് പരിഭ്രാന്തി നിറഞ്ഞു…
ചേച്ചി അമ്മാമ്മയോട് പറഞ്ഞാൽ മൊത്തം പ്രശ്നമാക്കും.,ഉടനെ എല്ലാരേം വിളിച്ച് പറയും, പിന്നെ ഗൾഫിന്നും റിലേറ്റീവ്സ് ഉം എല്ലാരും വിളിയും തിരക്കലും ഒക്കെ തുടങ്ങും… അത് വേണ്ട, ഇന്ന് ഇങ്ങനെ പോട്ടെ, നാളെ വേദന ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം… പ്രിയചേച്ചി യെ ഞാൻ പറഞ്ഞു മനസിലാക്കി, എന്തായാലും സംഗതി ഏറ്റു.. ഞാൻ വീണ്ടും ബുദ്ധിമുട്ട് അഭിനയിച്ച് നടക്കാൻ തുടങ്ങിയതും പ്രിയചേച്ചി എന്റെ കയ്യിൽ പിടിച്ചു മുകളിൽ റൂമിൽ എത്തിച്ചു..
” ഉണ്ണി അമ്മാമ്മ അറിഞ്ഞാൽ വഴക്ക് പറയില്ലേ,, ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ പിന്നെ എന്ത് വിചാരിക്കും..? ” ചേച്ചി ടെൻഷൻ അടിച്ചുകൊണ്ട് പറഞ്ഞു.,
അതൊന്നും സാരമില്ല ചേച്ചി, ഞാൻ എന്തെങ്കിലും നമ്പർ ഇറക്കിക്കോളാം.., ചേച്ചി പേടിക്കണ്ട… ചേച്ചി പിന്നെ.,
“എന്താ ഉണ്ണി പറഞ്ഞോ ”
എന്റെ ഷർട്ട് ഒന്ന് അഴിക്കാൻ ഹെല്പ് ചെയ്യാമോ??
“അത്രെ ഉള്ളോ.., അവൾ നിമിഷങ്ങൾക്കുള്ളിൽ ഷർട്ട് ശരീരത്തിൽ നിന്നും വേർപെടുത്തി… “ഇനി വല്ല ഹെല്പും വേണോ ” അവൾ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു…,, ഏയ് തത്കാലം വേണ്ട എന്ന് ഞാൻ റിപ്ലൈ കൊടുത്തു… ഞങ്ങൾ പരസ്പരം ഒന്ന് ചിരിച്ചു..,,
പ്രിയേ… മോളെ പ്രിയേ നീ എവിടാ,,താഴെ നിന്നും അമ്മാമ്മയുടെ ശബ്ദം, ചേച്ചി പതിയെ നഖം കടിച്ചു
“അയ്യോ അമ്മമ്മ തിരക്കുന്നു,, എന്ത് പറയും..,” എന്നെ നോക്കി..,
എനിക്ക് വെള്ളം തരാൻ മുകളിൽ വന്നതാണെന്ന് പറഞ്ഞാൽ മതി,, പിന്നെ ഞാൻ എന്ത് ചെയ്യുവാ ന് തിരക്കിയാൽ ആരോടോ ഫോണിൽ സംസാരിക്കുവാ എന്ന് പറഞ്ഞേക്ക് .,
“മ്മ്,, എന്നാൽ ഞാൻ താഴോട്ട് പോട്ടെ, എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ ഫോണിൽ വിളിച്ചാൽ മതി കേട്ടോ ” ഇത്രയും പറഞ്ഞിട്ട് അവൾ താഴേക്ക് വേഗത്തിൽ പോയി… ഊണ് കാലമായപ്പോഴേക്കും പ്രിയചേച്ചി കാൾ ചെയ്തു പറഞ്ഞു.., ഒരു ഫുൾ കൈ T ഷർട്ട് ധരിച്ചുകൊണ്ട് ഞാൻ കൂളായി താഴെ എത്തി,, അമ്മാമ്മ ഡൈനിംഗ് ടേബിളിൽ ഇരിപ്പുണ്ട്, വാടാ ഇരിക്ക് അമ്മാമ്മ പറഞ്ഞതും ഞാൻ ചാടി ഇടം പിടിച്ചു, പ്രിയചേച്ചി അകതായത് കൊണ്ട് എന്നെ കണ്ടില്ല.., ഊണ് കഴിച്ച് അമ്മാമ്മ എഴുനേറ്റു, ഞാൻ പതിയെ ആസ്വദിച്ചു കഴിച്ചു.. ഞാൻ കഴിക്കുന്നതനുസരിച്ചു പ്രിയചേച്ചി കറിയും കൂട്ടാനുമെല്ലാം ഒഴിച്ച് തന്നു…
