പ്രിയാനന്ദം – 6

പ്രിയാനന്ദം 6

Priyanandam Part 6 | Author : Aniyan

[ Previous Part ]

 


 

എനിക്ക് ചേച്ചിയെ ഒന്ന് കാണണം അത്ര മാത്രം… പ്ലീസ് എനിക്ക് വേണ്ടി  ഒന്ന് തുറക്ക് ചേച്ചി, ”

 

എന്റെ അടുത്ത മെസ്സേജ് അവൾക് സെൻറ് ചെയ്തു… അവൾ അത് സീൻ ചെയ്തിട്ട് റിപ്ലൈ ഒന്നും തന്നില്ല ,ഒന്ന് രണ്ട് മെസ്സേജുകൾ കൂടി അയച്ചുനോക്കി അതും സീൻ ചെയ്തു പക്ഷെ റിപ്ലൈ ഇല്ല.. 2 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ വാട്സ്ആപ്പ് കാൾ ചെയ്തു നോക്കി,   അഞ്ചമത്തെ റിങ്ങിൽ അവൾ അത് കട്ട്‌ ചെയ്തു…. ദൈവമേ ഒന്ന് അടുത്ത് വന്നിട്ട് വീണ്ടും അകലുകയാണല്ലോ, തലക്ക് ഭ്രാന്ത് പിടിക്കുന്നു , എന്ത് ചെയ്യും?? … വീണ്ടും വീണ്ടും ടൈപ്പ് ചെയ്ത്  മെസ്സേജ് അയച്ചെങ്കിലും എല്ലാം സീൻ ചെയ്യുകയല്ലാതെ ചേച്ചി റിപ്ലൈ ഒന്നും തന്നില്ല. എന്റെ ക്ഷമ നശിച്ചു., ഞാൻ രണ്ടും കൽപ്പിച്ച്   ബെഡിൽ നിന്നും ചാടി എഴുനേറ്റു., കാൽ നിലത്ത് കുത്തിയപ്പോൾ ബാലൻസ്  തെറ്റി വീഴാൻ പോയി ,

തൊണ്ട വീണ്ടും വരണ്ടോട്ടി , ലഹരിയുടെ പ്രഭാവം ഇപ്പോഴും വിട്ട് പോയിട്ടില്ല, കിടന്നിട് എണീറ്റപ്പോൾ തലക് ഒന്ന് കൂടി കനം വെച്ചത് പോലെ ,, ഞാൻ  ജഗഗിൽ ബാക്കിവന്ന വെള്ളവും കുടിച്ചു തീർത്തു.., ആഹാ ആശ്വാസം പാതി റിലെ വീണു ., ഫോണിൽ ഫ്ലാഷ്ലൈറ്റ് ഓൺ ആകിയിട്ട്  ശബ്ദമുണ്ടാക്കാതെ താഴേക്ക് സ്റ്റെപ് ഇറങ്ങി , ഇടക്ക് എന്റെ ബാലൻസ് തെറ്റുന്നത്കൊണ്ട് ഞാൻ ഭിത്തിയോട് ചേർന്ന് പതിയെ ആണ് നടന്നത്, ചുറ്റും നിശബ്ദത മാത്രം.,

ശബ്ദമുണ്ടാക്കാതെ ഒരു കള്ളനെ പോലെ   അടുക്കള വാതിലിൽ കൂടി ഞാൻ പുറത്തേക് കടന്നു., ഓരോ ചുവട് വെക്കുമ്പോഴും എന്റെ ഹൃദയമിടിപ്പിന്റെ വേഗം  കൂടി കൂടി വന്നു .., പ്രിയചേച്ചി കിടക്കുന്ന റൂമിന്റെ അടുത്തെത്തിയപ്പോൾ നേരത്തെ ഉള്ള ധൈര്യം എല്ലാം ചോർന്ന് പോയപോലെ.., ആ തണുത്ത കാലാവസ്ഥയിലും  എന്റെ മുഖത്ത് നിന്നും വിയർപ്പ് കണങ്ങൾ പൊടിയുന്നുണ്ടായിരുന്നു ,, ഞാൻ വീണ്ടും ടൈപ്പ് ചെയ്തു,/p>

” ചേച്ചി ഞാൻ പുറത്തുണ്ട്,, പ്ലീസ് ഒന്ന് തുറക്കൂ “….കുറച്ച് നേരം വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി ,,  ഞാൻ വീണ്ടും ചാറ്റ്   ചെക്ക് ചെയ്തു അവൾ പതിവ് പോലെ മെസ്സേജ് സീൻ ചെയ്തിട്ടുണ്ട്…,, സ്‌ക്രീനിൽ വീണ്ടും ടൈപ്പിങ് ന് പച്ചക്കളറിൽ കണ്ടപ്പോൾ ആകാംഷയും ടെൻഷനും  ഒരു മടങ് കൂടി വർധിച്ചു..,

 

” തുറന്നിട്ടിരിക്കുവാ ”

 

അവളുടെ ടൈപ്പ്  മെസ്സേജ് വന്നപ്പോൾ ഉള്ളിൽ മഞ്ഞ് കോരി വിതറിയ സുഖം., ചൂടായ ശരീരം പെട്ടെന്ന് കാശ്മീരിലെ മഞ്ഞ് പർവതത്തിൽ എത്തിയപോലെ…

എന്റെ മുന്നിൽ ചേച്ചി വാതിൽ തുറന്നിട്ടിരിക്കുന്നു ഓർക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആഹ്ലാദം എന്നിൽ അലയടിച്ചു ., ഞാൻ വാതിൽ പതിയെ തള്ളി തുറന്നു,   …കർർ…..  കതക് ചെറുതായൊന്നു ഞെരങ്ങി , വലത് കാൽ കുത്തി തന്നെ  ഞാൻ അകത്തേക്ക് കേറി., നേരത്തെ അനുഭവിച്ചറിഞ്ഞ ചേച്ചിയുടെ ഗന്ധം എന്റെ മൂക്കിൽ വീണ്ടും തുളച്ചു കയറി.., അകത്ത് കേറിയതും  പതിയെ    വാതിൽ ചാരി.,

നേരത്തെ കേട്ട അതെ മുരൾച്ചയോടെ വാതിൽ അടഞ്ഞു  ….കർർ…    ചുറ്റും കൂരിരുട്ട് മാത്രം ,   എന്റെ നെഞ്ചിടിപ്പ്  കൂടി, ഞാൻ ഫ്ലാഷ് അടിക്കാൻ ഫോൺ കൈയിൽ എടുത്തതും പിന്നിൽ നിന്ന് ഒരു കൈ എന്റെ ചുമലിൽ പതിഞ്ഞു..,ശരിക്കും  ഞാൻ ഷോക്ക് ആയി പോയി,, നെഞ്ച് മിടിച്ചു മിടിച്ചു പൊട്ടിപോകും എന്ന അവസ്ഥയായി,, ഞാൻ പതിയെ   പിറകിലേക്  തിരിഞ്ഞു…, കൂരിരുട്ടിൽ ഫോൺ സ്ക്രീനിലെ അരണ്ട വെളിച്ചത്തിൽ ഞാൻ ചേച്ചിയുടെ മുഖം കണ്ടു,, അവളുടെ കണ്ണുകളിൽ എന്റെ കണ്ണുടക്കി    ഒരു നിമിഷം ഞാനും ചേച്ചിയും എന്ത് ചെയ്യണമെന്നറിയാതെ സ്റ്റക്ക് ആയി അങ്ങനെ നിന്നു, പെട്ടെന്ന് കാന്തത്തിന്റെ നോർത്തും സൗത്തും പോലെ ഞങ്ങൾ പരസ്പരം അടുത്തു,,, ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചി എന്നെ അവളിലേക്ക് അടുപ്പിച്ചു .,

എന്റെ കൈകൾ ചേച്ചിയെ വരിഞ്ഞു മുറുക്കി , നടക്കുന്നത് സ്വപ്നമോ അതോ യഥാർഥ്യമോ?  ഒന്നും തിരിച്ചറിയാൻ സാധിച്ചില്ല… എന്റെ കൈകൾ യാന്ത്രികമായി    ചേച്ചിയുടെ പുറത്തൂടെ ഓടി നടന്നു ., അവൾ എന്റെ പുറത്തിൽ വിരലുകൾ കൊണ്ട് ക്ഷതമെല്പിച്ചു .., അത് പക്ഷെ വേദനക്ക് പകരം സുഖത്തിന്റെ അനുഭൂതി പകർന്നു .. ഞങ്ങൾ ശക്തിയായി പരസ്പരം കെട്ടിപ്പിടിച്ചു…അവൾ എന്നെ ശക്തിയായി വരിഞ്ഞുമുറുക്കി ഞാൻ അവളെയും , എന്റെ നെഞ്ചിടിപ്പും ചേച്ചിയുടെ നെഞ്ചിടിപ്പും ഒന്നും തിരിച്ചറിയാൻ പറ്റിയില്ല പാമ്പ് ഇണചേരുന്ന പോലെ കെട്ടിപ്പിടിടിച്ചു ഞാനും ചേച്ചിയും മതിമറന്നങ്ങനെ നിന്നു ., എന്റെ മുഖം അവളുടെ മുടിയിഴയിൽ   പൂഴ്ത്തി വച്ചു../p>

ഹാ എന്ത് മണം.., മുടിയിഴയിലും ചെവിയിലും എന്റെ ചുണ്ട്  വികൃതികാട്ടിയപ്പോൾ  ചേച്ചിയുടെ ഭാവം പതിയെ മാറി വന്നു,, ശബ്ദം പതിയെ മുരണ്ടു ,, മ്മ്മ് ഹ്… ആ സീൽകാരത്തോടൊപ്പം  പ്രിയച്ചേച്ചി പെട്ടെന്ന്എന്നെ ശരീരത്തിൽ നിന്നും വേർപ്പെടുത്തി പിറകിലേക്ക്  തള്ളി മാറ്റി,, എന്താണ് സത്യത്തിൽ സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല ..ഞാൻ അപ്പോഴും ഏതോ മായാലോകത്തിൽ തന്നെ അകപ്പെട്ട് നിൽക്കുവായിരുന്നു.., ഞാൻ പ്രതിമ പോലെ കുറച്ച് നേരം അനങ്ങാതെ നിന്നു,, ശ്വാസത്തിന്റെ ഗതി പഴയത് പോലെ ആയി..,,

അവൾ ഇരുട്ടിലൂടെ  എന്നെയും കടന്ന് കട്ടിലിനു സമീപത്തേക് പോയി,, കുറച്ച് കഴിഞ്ഞ്  വിങ്ങി വിങ്ങി കരയുന്ന പ്രിയചേച്ചിയുടെ ശബ്ദം കെട്ട് എനിക്ക് വീണ്ടും ടെൻഷൻ കൂടി,., ഇത് എന്തിനാണാവോ ഇപ്പോൾ ചേച്ചി കരയുന്നത്??  ഞാൻ അവളുടെ അടുത്തേക്ക് ചെന്നു,,കട്ടിലിൽ കിടന്ന ചേച്ചിയുടെ ചുമലിൽ കൈ കൊണ്ട് മുറുകെ പിടിച്ചു.., എന്നിട്ട് പതിഞ്ഞ സ്വരത്തിൽ അവളോടായി തിരക്കി,,

 

” എന്തിനാ ചേച്ചി കരയുന്നത്? എന്ത്പറ്റി??

 

അത് കേട്ടതും അവൾ  പൊട്ടി കരഞ്ഞു…

 

“പ്ലീസ്, ചേച്ചി കരയാതെ.., ചേച്ചി കരഞ്ഞാൽ അത് എനിക്കും വിഷമമാകും, അത് പറയുമ്പോൾ എന്റെ ശബ്ദം ഞാൻ അറിയാതെ   ഇടറി… കരച്ചിൽ നിർത്തൂ ചേച്ചി ,, എന്താണെങ്കിലും എന്നോട് പറ,,

 

കുറച്ചു നേരം കൂടി അവൾ കരഞ്ഞു,   എന്നിട്ട്  നിർത്തി , ഞാൻ അവളെ തിരിച്ചു കിടത്താൻ പതിയെ ബലം പ്രയോഗിച്ചു , അത് മനസിലാക്കിയിട്ടോണം അവൾ എനിക്ക്നേരെ തിരിഞ്ഞു കിടന്നു, എന്റെ കൈവിരലുകൾ കൊണ്ട് അവളുടെ    ഇരു കണ്ണുകളിലെയും   കണ്ണുനീർ തുടച്ചു,,

” പറ, ചേച്ചി എന്തിനാ കരഞ്ഞത്,, ഞാൻ വീണ്ടും അവളോട് ചോദിച്ചു.,,

അവൾ എഴുന്നേറ്റ് എനിക്ക് അഭിമുഖമായി കട്ടിലിൽ ഇരുന്നു

 

” എനിക്ക് ഇത് എന്ത് പറ്റി.., അറിയില്ല ടാ.. നീ എന്നെ …

Leave a Reply

Your email address will not be published. Required fields are marked *