ഉണ്ണിക്കരികിലെത്തിയതും ഞാൻ അവനോടായി പറഞ്ഞു…. അപ്പൊ ഒണ്ട് ചിന്നു നിന്ന് ചിരിക്കുന്നു….
“എന്താടി?
“അല്ല കണ്ണേട്ടാ…,ഇത്ര ലുക്ക് ഒള്ള കണ്ണേട്ടന് ഇതുവരെ ഒരു പെണ്ണ് സെറ്റായില്ല എന്ന് പറഞ്ഞ ഞാൻ വിശ്വസിക്കത്തില്ല കേട്ടോ….. ഹാ… ഈ കോന്തൻ വരുന്നേനു മുന്നേ ആയിരുന്നേൽ ഞാൻ ഒരു കൈ നോക്കിയേനെ….”😌
ചിന്നു എന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഓഹ്…. മതിയെടി ഇനിയും എന്നെ പൊക്കിയാൽ ഞാൻ ആകാശം മുട്ടും😬 ”
ചിന്നുവും അത് കേട്ട് ചെറുതായി ചിരിച്ചു..
“നിങ്ങൾക്കെന്താ മനുഷ്യ നാവില്ലേ🤨 ?”
ചിന്നു ഉണ്ണി മിണ്ടാണ്ട് നിക്കണ കണ്ട് ചോദിച്ചു.
“നി എന്താ പറഞ്ഞെ അവന് പെണ്ണ് സെറ്റായില്ലാന്നോ……..”
ഉണ്ണി ചിന്നൂനോടായി ചോദിച്ചു
“മം……. എന്തേ?🤨
“കോളേജിലെ ബ്യൂട്ടി ക്വീൻ ആയ അപർണ വരെ ഇവനെ പ്രൊപ്പോസ് ചെയ്തതാ…….. അപ്പൊ ഈ നാറി പറഞ്ഞത് എന്താന്നറിയോ……..
എന്താ?
“പ്ലസ് ടു പഠിക്കുമ്പോ ഇവൻ ഏതോ ഒരു പെണ്ണിനെ കണ്ടു പോലും അവളെ പോലെ ഒള്ള ഒരുത്തിയെ മതിയെന്ന്……ഞാനൊക്കെ ആയിരിക്കണം അപ്പോഴേ യെസും പറഞ്ഞു ഇപ്പൊ രണ്ട് പിള്ളേരായി ഇതിലെ നടന്നേനെ…. ഹാ. ഇതിനാണ് വിധി എന്ന് പറയണേ ”
“ദേ മനുഷ്യ അങ്ങനെ എന്തേലും ഞാൻ അറിഞ്ഞാൽ നിങ്ങളേം കൊല്ലും എന്നിട്ട് ഞാനും ചാവും…… 😤”
ചിന്നു അവന്റെ വർത്താനം കേട്ട് ദേഷ്യത്തോടെ പറഞ്ഞു.
“ശ്യേ……. നിങ്ങൾ എന്താ ഒരുമാതിരി കൊച്ചുപിള്ളേരെ പോലെ….. ”
ഞാൻ അവരുടെ അടി കണ്ട് ചോദിച്ചു….
“ഇതൊക്കെ ഒരു രസോല്ലേടാ…. ഇല്ലേ ചിന്നൂട്ടി…. ❤️”
ഉണ്ണി ചിന്നുനോട് ചോദിച്ചതും..പെണ്ണ് നാണത്തോടെ ഉണ്ണീടെ തോളിലേക്ക് ചാഞ്ഞു…..
“മം…. മതി മതി… കിന്നരിച്ചത്…വാ അമ്പലത്തിലോട്ട് പൂവാം ഏട്ടത്തി ഇപ്പൊ വരും …. ”
ഞാൻ അവരേം കൂട്ടി അമ്പലത്തിലേക്ക് നടന്നു.
“അല്ലടാ, കണ്ണാ നി ഇതുവരെ നിന്റെ ഏട്ടത്തിയെ നേരിട്ട് കണ്ടിട്ടില്ലല്ലോ?
അമ്പലത്തിന്റെ പടിക്കെട്ട് കേറുന്നതിനിടയിൽ ഉണ്ണി എന്നോട് ചോദിച്ചു….
“ഇല്ലെടാ…. അയിന് ഒറപ്പിക്കാൻ നേരത്തും നമ്മൾ ഇവടെ ഇണ്ടായിരുന്നില്ലല്ലോ… നമ്മക് പ്രാക്ടിക്കൽ അല്ലാരുന്നോ……
മം…….
ഞാൻ പറഞ്ഞെന് ഉണ്ണി ഒന്ന് മൂളി.
“പിന്നെ ഞാൻ ഇതുവരെ ഏട്ടത്തിടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല…… എന്തായാലും എന്റെ ഏട്ടനെ നന്നായി നോക്കിയ മതി ”
“എടാ എന്റെ കയ്യിൽ ഇണ്ട് ഏട്ടത്തിടെ ഫോട്ടോ… ”
ഞാൻ പറഞ്ഞത് കേട്ട് ഉണ്ണി പറഞ്ഞു.
“ആഹ്‌ണോ…. എവടെ നോക്കട്ടെ?
എനിക്ക് അശ്ചര്യം മറയ്ക്കാൻ ആയില്ല.
“ആ….. അങ്ങനെ മോൻ മൂഞ്ചണ്ട…😏 ഏട്ടത്തി എന്തായാലും ഇപ്പൊ വരും അപ്പൊ മോൻ നേരിട്ട് കണ്ടോ ”
ഉണ്ണി എന്നെ നോക്കി കളിയാക്കി പറഞ്ഞു.
എനിക്ക് അവന്റെ വർത്താനം കേട്ട് ചൊറിഞ്ഞ് വന്നെകിലും, വെറുതെ എന്തിനാ അവന്റെ കയ്യീന്ന് എരന്നു വാങ്ങുന്നെ എന്ന് വിചാരിച് സൈലന്റ്🤐 ആയി നിന്നു.
“എടാ കണ്ണാ ഇങ്ങോട്ട് വാ…..മീനുമോൾ വരാറായി ” എന്റെ അടുത്തേക്ക് വന്നൊണ്ട് ലച്ചു പറഞ്ഞു
“ഏഹ്…. മീനു മോളോ.😳?. ഏത് വകേല്?
അമ്മയുടെ വർത്താനം കേട്ട് ഞാൻ ചോദിച്ചു..
“ആ… അതെന്റെ മീനു മോളാ😌…. നീ പോടാ ചെള്ള് ചെക്കാ….🤨😼”
അമ്മയെന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
ദൈവമേ മീനു ഏച്ചി വരുന്നെന് മുന്നേ തന്നെ ഇങ്ങനെ, അപ്പൊ ഇനി വന്ന് കഴിഞ്ഞാലോ……ഇനി അമ്മേടെ മീനു മോൾക്കും ലച്ചുന്റെ സ്വഭാവം ആഹ്ണേൽ തീർന്നു..🤔
“നിന്ന് ദിവാസ്വപ്നം കാണാണ്ട് വാട…. അവർ വന്നു ”
എന്ന് പറഞ്ഞത് മറ്റേ ചെങ്ങായി ആഹ്ണ്…….
“അമ്മാവൻ തെണ്ടി ”
ഇയാൾക് ഈ അശരീരി മുഴുക്കുന്നത് തന്നെയാണോ പണി…….. കല്യാണം ആയി പോയി ഇല്ലേൽ വെട്ടിഅരിഞ്ഞ് അടുപ്പത്തു വച്ചേനെ…… ഹാ അത്രക്കങ്ങു വേണ്ടാല്ലേ….. മം….. പൊക്കോ…ഇപ്രാവിശ്യത്തേക്ക് ഷെമിച്ചേക്കുന്നു….. 😌
ഞാൻ അതും പറഞ്ഞ് അമ്പലത്തിന്റെ മുന്നിലോട്ട് ചെന്നു…അങ്ങനെ ഞാനും ലച്ചും രാജപ്പനും 😜കൂടി ഏട്ടത്തിടെ കാറ് വരുന്നത് നോക്കി നിന്നു……..
അങ്ങ് ദൂരെന്നെ ഞാൻ കണ്ടു ഒരു റെഡ് porsche കാർ…… ഏഹ്… അപ്പൊ ഏട്ടത്തി ഒരു പണചാക്കാല്ലേ…… ഊറ്റാം…….
