പ്രീമിയം ടൈം
Premium Time | Author : TGA
ഒരു പൂച്ചി പോലും പറക്കാത്ത ഞാറാഴ്ച . ഓഫീസിൽ ഒറ്റക്ക് വന്ന് കംബ്യൂട്ടറിനൊട് ശൃംഗരിച്ചു കൊണ്ടിരിക്കുകയാണ് രാഹുൽ. പുറത്ത് സെക്യൂരിറ്റിയും നാലാം നിലയിൽ രാഹുലും മാത്രം. നിറയെ ഒഴിഞ്ഞു കിടക്കുന്ന ക്യൂബിക്കിളുകൾ. അതിൽ നിറയെ ചന്തിയുടെ അച്ചു പതിപ്പിച്ച കസേരകൾ.
ഏറ്റുവും അറ്റത്തെ ഒരു ക്യാബിനിനുള്ളിൽ, കംബ്യൂട്ടറും കാൽകുലേറ്ററുമായി ആലോചനയിലാണ് ഹീറോ. ഒരോ പത്തു സെക്കൻഡിലും ഞാനിവിടെയുണ്ടെ എന്നോർമ്മിച്ചു ക്യാബിനിലെ Ups മൂളുന്നു.
” ഠോ !! ”
ഹീറോ ഇരുന്ന ഇരുപ്പിൽ തന്നെ തുള്ളിപ്പോയി.
“ഹമ്മേ…”
“അയ്യേ… പേടിച്ച് പേടിച്ച്… ഹി… കി..ക്കീ…” ഹീറോയിൻ മുന്നിൽ നിന്ന് കടകടാ ചിരി തുടങ്ങി.
“ഓ… നീയായിരുന്നോ!!!….” രാഹുൽ ഇച്ഛാഭംഗത്തോടെ പുച്ഛിച്ച് തള്ളി.
“അയ്യോ… എനിക്കു വയ്യേ ….” നിത്യ ചിരിച്ച് ചിരിച്ച് വയറും പൊത്തിപ്പിടിച്ച് നിലത്തു കുത്തിയിരുന്നു.
“മതിയടെ മതിയടെ എഴിച്ച് പോ… എഴിച്ച് പോ.. ” രാഹുൽ ടെസ്ക്കിലിരുന്ന പേപ്പർ ചുരുട്ടിക്കൂട്ടി അവളുടെ മണ്ടക്കെറിഞ്ഞു.
“ഹൂ…… ഫോട്ടോ എടുത്തു വയ്ക്കാനാവായിരുന്ന്. ഫോ…… ചിരിച്ചിട്ട് എൻ്റെ തല വേദനിക്കുന്നേ…” തലയിൽ കൈ വച്ചു കൊണ്ട് നിത്യ എഴുന്നേറ്റു.
“ഇന്നല എപ്പഴ് പോയത്?” നിത്യയുടെ ചിരിയൊന്നടങ്ങിയെന്ന് കണ്ടപ്പോൾ അവൻ ചോദിച്ചു.
“ഹോ.. ഇന്നലെ എട്ടുമണിയായുടെ… ഇന്നും ദാ.. ഉച്ചവരെയെങ്കിലും ഇരികക്കണം. ” ബാഗിൽ നിന്ന് ലാപ്ടോപ്പ് അടുത്തുള്ള മീറ്റിംഗ് ടേബിളിലെക്ക് വച്ച് നിത്യ ഇരുന്നു.
“ഞാൻ ഒമ്പതു മണി വരെ ഇവിടെ ഒണ്ടായിരുന്നില്ലാ… നിൻ്റെ അനക്കം ഒന്നും കണ്ടില്ല. അനിതാ പിള്ള ഇന്നലെ ആറു മണിക്ക് തന്നെ എറങ്ങിയന്ന് തോന്നണ് , ടെൻഡർ എന്തരായി.. ഏത്… ആ സായിപ്പിൻ്റെ … വല്ലോം നടക്കോ… അനിത മാഡം ഒരീസം വൈകുന്നേരം ഇരുന്ന് വിയർകണകണ്ട് ഞാൻ അറിയതെ ഒന്ന് സഹായിച്ച്, ഇപ്പോ എന്തു കിട്ടിയാലും ഇങ്ങോട്ട് കൊണ്ട് ഓടി വരും.”
” ഓ… ചേച്ചി ഇന്നലെ നേരത്തെയങ്ങ് എറങ്ങി , എല്ലാം കൂടി എൻ്റെ മണ്ടക്കിട്ടിരിക്കുവാ.. , മാനെജരായിപ്പോയില്ലെ.. പറ്റൂലാന്ന് പറഞ്ഞാ നമക്കാ കേട്..”
“പാവം ടീ അവര് .. എന്ത് സനേഹവാന്നറിയോ നിന്നോടെക്കെ”
“ടേയ് രമണാ .. നിനകെന്താടാ ഒരു സോഫ്റ്റ് കോർണർ … വല്ലോം ഒപ്പിച്ച് വച്ചാ ?… ” നിത്യ വട്ട കണ്ണായിലൂടെ കണ്ണു കൂർപ്പിച്ചു.
“ഒന്ന് പോടെ… നിന്നെക്കെയല്ലെ അവര് മേച്ചോണ്ട് നടക്കണ . .. സിബിളി സഹതാപം ”
“ഓ… പിന്നെ .. കെട്ടിലമ്മ VP യും ആയി തോണ്ടി തോണ്ടി നടന്ന കഥകളൊക്കെ ഞാൻ നിനക്ക് പറഞ്ഞു തന്നിട്ട് വേണോലോ … അല്ലാ.. നീ കഴിഞ്ഞ ദിവസം അനിത ചേച്ചിയെ രാത്രി വീട്ടികൊണ്ട് വിട്ടന്ന് ഒരു കരകമ്പി കൊണ്ടല്ലാ.. എന്തര് സുഗണാ … വല്ലോം നടന്നാ … അതോ കഞ്ഞിയും കുടിച്ചിങ്ങ് പോന്നാ…”
“ചേതമില്ലത്ത ഒരു ഉപകാരം, അതിനിപ്പോ എന്താ…”
“എടാ… കള്ള കണക്കപിള്ളെ. … സൂചി വയ്ക്കാൻ എടം കൊടുത്താൽ അതിൻ്റെ എടെകൂടി വേറെ പലതും കേറ്റുന്നവനല്ലെ നീ എനിക്കറിഞ്ഞുടെ നിന്നെ.. എൻ്റെ കയ്യി കിട്ടും നിന്നെ”
നിന്നോട് സംസാരിച്ചാ ശെരിയാവൂല… വാതൊറന്നാ വാളാന്തുരുത്തി. എനിക്കെയ് പണി കെടക്കണ്.” ഉപ്പില്ലാത്ത കഞ്ഞിയും കുടിച്ച് അവിടുന്ന് പറന്ന സ്പീഡ് ഹീറോയ്ക്ക് മാത്രമറിയാം.
നിത്യ ചിരിച്ചു കൊണ്ട് സ്ക്രീനിലെക്കു മുഖംതിരിച്ചുപെട്ടെന്ന് രാഹുലിൻ്റെ ഫോൺ ഒച്ച വച്ചു. കാതറിനാണ്”ഹലോ പറയടെ ”
” നീ പറഞ്ഞു വിട്ട ആളെ കണ്ടില്ലലോ?”
“എത്തുന്നതെയുണ്ടാവുള്ളു ”
” ആം ശെരി , നീന്നെയിപ്പോ ഈ വഴിക്കെന്നും വരാത്തെ?”
” തിരക്കാടെ, ഒരൂസം ഇറങ്ങാം. ”
“ശെരി ഇടക്ക് വിളി.. ശേരിക്കൊന്ന് കൂടാം”
“ശെരി ബൈ”ഫോൺ വച്ച് രാഹുൽ വർക്കിലെക്കു തിരിഞ്ഞു. നിത്യയും ബിസിയായി. സമയം പന്ത്രണ്ടരയായപ്പോൾ രാഹുൽ തല പൊന്തിച്ചു. വർക്കൊക്കെ ഒതുങ്ങി , ഇപ്പോ നല്ല കൊടലു കരിയുന്ന ഗന്ധം.
“ഡി വെള്ളപാറ്റെ… ശാപ്പിട പോലാമാ..”എഴുന്നെറ്റ് മുരിനിവർത്തി രാഹുൽ കോട്ടുവായിട്ടു. “ഹൈറെഞ്ചിൽ പോയാലാ?”
