പ്രീമിയം ടൈം 9

എടാ… ഇതു കൊള്ളാവോ..

“”കൊള്ളാം,നഞ്ഞായിട്ടുണ്ട്. ” രാഹുൽ കണ്ണടച്ച് ധ്യാനത്തിലാണ്.

“എന്നാ നിൻ്റെ കാർഡ് താ ഞാൻ വാങ്ങട്ടെ ”

“പഭാ….” രാഹുൽ കണ്ണു തുറന്നു.

“ഇങ്ങോട്ട് നോക്ക് , അച്ചു വച്ചാൽ നല്ല ഭംഗിയിയായിരിക്കും. ” അവൾ ലാപ്ടോപ്പ് രാഹുലിൻ്റെ നേരെ തിരിച്ചു. റെയ്ബാൻ്റെ പുത്തൻ കണ്ണട.

“പിന്നെ നിൻ്റെ കെട്ടിയോന് കണ്ണട എൻ്റെ കാശ് കൊടുത്ത് തന്നെ വാങ്ങണം. അല്ലെങ്കിതന്നെ അച്ചു ഇത് വച്ചാ അണ്ടി പോയ അണ്ണാൻ്റെ ലുക്ക് ആയിരിക്കും. ഇത് കൊള്ളാവല്ലോ. എനിക്ക് നല്ല സ്റ്റൈലായിരിക്കും. Link അയച്ച് താ, ഞാൻ മേടിച്ചോളാം .”

” പോടാ പുല്ലേ …. അച്ചു പാവം, ഒരു കണ്ണാടി മേടിച്ച് കൊടുക്കാനുള്ള സൻമനസെങ്കിലും കാണിക്കടാ. നന്ദി വേണമെടാ പന്നി , നിനക്ക് കാണുബോ ഒള്ള സ്നേഹം മാത്രവേയുള്ളു , അല്ലെങ്കി വല്ല പെണ്ണുങ്ങളുമായിരിക്കണം ”

” ഓ.. പിന്നെ.. നീ ഒന്നും മേടിക്കാത്ത പോലെ … 24000 രൂപയാ ഈ മാസം credit card അണ്ണാക്കിലോട്ട് ഞാൻ അടച്ചത്. ”

” അനിതാ പിള്ളടെ കയ്യി പുതിയ എയർപോട് കണ്ടു. അതും നീയായിരിക്കും മേടിച്ചത്. ”

” എൻ്റെ പൊന്നെ, നീ വാങ്ങിച്ചോ , ഒന്നു വായടക്കോ പ്ലീസ് ” രാഹുൽ ചെവിപൊത്തി പിടിച്ചു ”

” നിൻ്റെ സൗജന്യം ഒന്നും വേണ്ട. അടുത്ത മാസം സാലറി കിട്ടുമ്പോ എൻ്റെന്ന് മേടിച്ചോ. ” നിത്യയൊരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ചോക്കലൈറ്റിൽ ഒരു കടി കടിച്ചു.

“നിൻ്റെന്നോ , ഓ… കിട്ടിയത് തന്നെ. “രാഹുൽ വീണ്ടും താടിക്ക് കൈയ്യും കൊടുത്ത് കണ്ണടച്ചു. മയക്കം കൊറച്ചു മിച്ചമുണ്ട്.

“ടാ… ”

“മ്മ്..”

” ശ്രീലത ചേച്ചിയുമായി പിന്നെ വിളിച്ചോ”

“എന്തിന്.. ഇല്ല”

“ദുഷ്ടൻ.”

” ഭർത്താവ് വന്ന് വിളിച്ചപ്പോ എല്ലാം മറന്ന് കൂടെപ്പോവാൻ ഞാനും കൂടിയല്ലെ നിർബന്ധിച്ചത്. ഞാൻ വിളിച്ച് ബന്ധം പുതിക്കിട്ട് വേണം പുതിയ പ്രശ്നമുണ്ടാവാൻ , ജീവിച്ച് പോട്ടടെയ് ”

“നിനക്ക് ഒരു വെഷമോം ഇല്ലേ? ”

“എന്തിന്? ചേച്ചിക്ക് തോന്നുമ്പോ എന്നെ വിളിക്കട്ടെ. അടിച്ചു പിരിഞ്ഞതൊന്നുമല്ലലോ. കുടുബമായിട്ട് ജീവിക്കാനല്ലെ എല്ലാർക്കും ആഗ്രഹം . രണ്ടു പേർക്കും എന്തയാലും അത് പറ്റൂല. .”

“ഞാൻ പോയാലും നീയെന്നെ പിന്നെ വിളിക്കുല അല്ലേ?”

രാഹുൽ കണ്ണു തുറന്ന് ചോദ്യഭാവത്തിൽ നിത്യയെ നോക്കി. അവളുടെ ചെമ്പിച്ച ഡൈ ചെയ്ത മുടി ഇളം കാറ്റിൽ പറക്കുന്നുണ്ടായിരുന്നു. ജനലിലൂടെ എത്തി നോക്കുന്ന പോക്കു വെയിൽ എവിടെയെല്ലാമോ തട്ടി ചിന്നിചിതറി അവളിട്ടിരുന്ന അയഞ്ഞ വെളുത്ത ഫ്രോക്കിനെ സ്വർണ്ണവർണ്ണമാക്കി. നല്ല ഭംഗി

“എന്താ പോകാൻ പ്ലാനുണ്ടോ?”

“ഇല്ല ഒന്നലൂല്ല ” നിത്യ തോളു കുലുക്കി

“കളഞ്ഞിട്ട് പോകാൻ വല്ല പ്ലാനുമൊണ്ടെങ്കിൽ നേരത്തെ പറയണം. ” രാഹുൽ ഒരു എഴുന്നേറ്റ് ചെന്ന് നിത്യയുടെ തോളുകൾ മസ്സാജ് ചെയ്തു. നിത്യ കുനിഞ്ഞിരുന്ന് മുഖം പൊത്തിപ്പിടിച്ചു.

“അയ്യേ… കരയുവാണോ” അവളുടെ മുഖത്തു നിന്ന് കൈകൾ പിടിച്ചു മാറ്റാൻ അവനൊരു ശ്രമം നടത്തി.

“അച്ചൂന് ട്രാൻസ്ഫറാ …. ഡൽഹിക്ക്” നിത്യ കൈകൾ മാറ്റാൻ കൂട്ടാക്കീല.രാഹുൽ ഒരു നിമിഷം നിശബ്ദനായി

” നീയും പോകുന്നുണ്ടോ?” – അവൾ അതെയെന്ന മട്ടിൽ തലയനക്കി.

അവൻ തിരിച്ചു ചെന്നിരുന്നു. .
വീണ്ടും സെർവറിൻ്റെ ഇടവിട്ടുള്ള മുളൻ മാത്രം ആ മുറിയിൽ മുഴങ്ങി. നിത്യ തല ഉയർത്തി നോക്കി. കണ്ണുകൾ കലങ്ങിയിരിക്കുന്നു. രാഹുൽ ഡെസ്കിൽ തല കുനിച്ച് ഇരിക്കുകയാണ്.

“ടാ..”

” എന്നാ പോകുന്നെ ?” അവൻ തല ഉയർത്തിലാ

“അച്ചു അടുത്തയാഴ്ച ”

“താനോ?”

” കൂടിയാൽ ഒരു മാസം ”

” കമ്പനിയിൽ പറഞ്ഞോ?”

“അനിതാ മാമിന് അറിയാം. ”

” ഒഹോ… അപ്പോ എല്ലാരും അറിഞ്ഞുലേ , ഞാൻ മാത്രം പൊട്ടൻ ”

” ഇല്ലടാ… നിന്നോട് മനപൂർവ്വം ഞാൻ പറയാത്തതാ ” നിത്യ എഴുന്നേക്ക് രാഹുലിൻ്റെ അടുത്തേക്ക് ചെന്നു മുടിയിഴകളിലൂടെ പതിയെ വിരലോടിച്ചു .

“മമം.” കനത്ത ഒരു മുളൻ മാത്രമായിരുന്നു മറുപടി ‘

“എനിക്കറിയാം നിനക്ക് വെഷമം ആകുന്ന്. ” നിത്യ രാഹുലിൻ്റെ തല ഉയർത്തി തൻ്റെ ശരീരത്തോട് ചേർത്തു. “എല്ലാവരെയും പോലെ അല്ലലോ നീ ”

Leave a Reply

Your email address will not be published. Required fields are marked *