“ങ്ങൂ…”നിത്യ ഡെസ്ക്കിൽ കമിഴ്ന്നു കിടക്കുകയാണ്. അല്ലെങ്കിലും ഹിറോയിന് സൺഡെ ഒരൽപം പ്രൊഫഷണലിസം കമ്മിയാണ്.
“നിനക്ക് വീട്ടിലെങ്ങാനും ഇരുന്നാ പോരെ .. , എന്തിനാണ് ഇവിടെ വന്ന് കെടന്ന് ഒറങ്ങണ ?”
അവൻ നിത്യയുടെ പോണി ടേയിലിൽ പിടിച്ച് ഒരു വലി വലിച്ചു.
“ആ വൂ..” നിത്യക്ക് നോന്തു.”പോടാ ” കിടന്ന കിടപ്പിൽ അവൾ ഒന്നു കൈവീശി, രാഹുൽ ഒഴിഞ്ഞു മാറി. “വീട്ടി ഇരുന്നാ എന്തു കിട്ടാനാ.. ഇവിടെ വന്നിരുന്നാ ഓവർ ടൈം എങ്കിലും കിട്ടും. ” നിത്യ ഡെസ്കിനോട് മുറുമുറുത്തു ”
“ഓഹ് ഓഹ് ഓ.. പിന്നെ… ഓവർ ടെം കിട്ടീട്ട് വേണോലോ വീട്ടി അരി മേടിക്കാൻ. അമ്മായിഅമ്മയെ പേടിച്ച് ഇവിടെ വന്നിരിക്കണന്ന് പറ, കെടന്ന് ഒറങ്ങന്നതിന് കമ്പനി ഇപ്പ തന്നെ തള്ളി തരും പ്രീമിയം ടൈം. ”
“നീ നിൻ്റെ പാട് നോക്കി പോടെ ” പാലം കുലുങ്ങിയാലും നിത്യ കുലുങ്ങില്ല.
“എഴിക്കട… ഭാ. .. കഴിക്കാൻ പോകാം, ക്യാമറയൊക്കെയുണ്ട് കെടന്ന് ഒറങ്ങാതെ.”
” ഇതിൻ്റാത്ത് ക്യാമറയൊന്നുമില്ല, എനിക്കറിയാം..”
കമ്പനി മുതലാളി ഒരു സഹൃദയനായതു കൊണ്ട് പൂത്ത പണം ഇടക്കിടെ വെയിലത്തിടാൻ കൊണ്ടുവരാറുണ്ട്. ആയതിനാൽ CFO യുടെയും രാഹുലിൻ്റെയും മുറിയിൽ ഒരു സഫ്ടേക്ക് ക്യാമറ നിരോധിച്ചിരിക്കുകയാണ്.
“Dairy Milk മേടിച്ച് തരാം, വാവച്ചി . എഴിക്ക്.” നിത്യയുടെ രണ്ടു തോളിലും പിടിച്ച് മസാജ് ചെയ്ത് രാഹുലൊന്ന് കുലുക്കി.
“ഒ…ഓ… ററ… പ്പ്? ” കുലുങ്ങി കുലുങ്ങി നിത്യ ഡെസ്കിൽ നിന്ന് കണ്ണടയെടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു. ചോക്കലൈറ്റ് എന്നു പറഞ്ഞാൽ ഹീറേയിന് ഭ്രാന്താണ്.
“നീ വാ… ഭാ മോളെ ഭാ… എല്ലാം വാങ്ങിത്തരാം”
അനന്തരം ഹീറോ മുറിയും പൂട്ടി നിത്യയെയും കൊണ്ട് പുറത്തെക്കിറങ്ങി. സെക്യൂരിറ്റി കുറുപ്പു ചേട്ടൻ അഥവാ കെളവൻ കുറുപ്പ് ഗേറ്റിനടുത്തുള്ള ക്യാബിനിലിരുന്ന് കൂർക്കം വലിക്കുന്നുണ്ടായിരുന്നു. ഒരു ക്വാർട്ടർ MH അണ്ണാക്കിലെക്ക് കമഴ്ത്തിയ ശേഷമാണ് കുറുപ്പിൻ്റെ കുംഭകർണ്ണ നിദ്ര.
” കുറുപ്പേട്ടാ… കഴിച്ചോ?” രാഹുൽ ജനാലക്കരികിൽ നിന്ന് നീട്ടി വിളിച്ചു.
“കെളവൻ ചത്തന്നൊ തോന്നുന്നേ ഡ്യൂട്ടി സമയത്തു കിടന്നു ഒറങ്ങുന്ന നോക്കിയെ” നിത്യ വായ പൊത്തി ചിരിച്ചു.
“ങ്ങാഹാ…” രാഹുൽ നിത്യയെ നോക്കി ഗോഷ്ടി കാണിച്ചു. തിരിച്ച് അവളും.
“ഭാ.. പോം.,അയാളു കെടന്ന് ഒറങ്ങട്ടെ”
“രണ്ടു പേരും ഹൈറെഞ്ച് റെസ്റ്റോറൻ്റ് ഉന്നംവെച്ച് നടന്നു. വിജനമായ റോഡ്. നല്ല വെയില്.
“നിന്നെ രാവിലെ ആര് കൊണ്ട് വിട്ടത്?” രാഹുൽ നിലത്തു നിന്ന് ഒരു മെറ്റൽ പെറുക്കിയെടുത്ത് മരകൊമ്പിനെ ലക്ഷ്യം വച്ചെറിഞ്ഞു. അതെങ്ങോ പോയി വീണു.
“അച്ചുവാ..” നിത്യയും കുനിഞ്ഞൊരു കല്ലെടുത്തു അതെ മരകൊമ്പിലെക്ക് എറിഞ്ഞു. അതു തൊട്ടു തൊട്ടില്ലെന്ന മട്ടിൽ എങ്ങോ പോയി വീണു!നിത്യ വിജയഭവത്തിൽ അവനെ നോക്കി ആക്കി ചിരിച്ചു.
“ചേട്ടന് ഇന്നലെയും നൈറ്റ് ഉണ്ടായിരുന്നോ?” രാഹുൽ അടുത്ത കല്ലെടുത്തു കൈ ചൂണ്ടി ഉന്നം പിടിച്ചു.(അങ്ങനെ വിട്ടാൽ കൊള്ളില്ലലോ )
“ഓടെ … ഇന്നും ഡ രാവിലെ എന്നെ കൊണ്ട് ആക്കിട്ട് പോയി” കല്ലിലെങ്കിലും നിത്യയും മനസിൽ ഉന്നം പിടിച്ചു. ”
അൽപനേരം ധ്യാനിച്ചു നിന്നിട്ട് അവൻ കല്ലൊയെറ് -ടിക്- അത് മരത്തിൽ തട്ടി താഴെ വീണു. Ya… baby Sucess !!!
” ഞാനാരാ മോൻ ” സ്വയം ഒന്ന് പ്രശംസിച്ച് രാഹുൽ നിത്യയെ നോക്കി.
ഓ… ഇതാണൊ ഇത്ര വലിയ കാര്യം എന്ന മട്ടിൽ നിത്യ താഴെ നിന്ന് സമാന്യം വലിയൊരു കല്ലെടുത്ത് സെയിം സ്പോട്ടിലെക്ക് നോക്കി കർമനിരതയായി. ആള് പഴയ മെക്ക് റാണിയാണ്. തോറ്റുകൊടുക്കാൻ മനസില്ല.”area x velocity x momentum ” എന്നോക്കെ മന്ത്രിച്ച് കല്ല് ഒറ്റയെറ് -ടക് – തെക്കൊട്ടെറിഞ്ഞ കല്ല് വടക്കുകിഴക്കു ദിശയിൽ കിടന്ന സിഫ്റ്റിൻ്റെ ഉച്ചിക്ക് ചെന്നു കൊണ്ടു. കാർ നെലവിളിയും തുടങ്ങി.
” ഓടിക്കൊ..” ആരോ മുന്നിൽ ഓടിയതെന്നു ഒരു നിശ്ചയവുമില്ല
ഉച്ച ഉച്ചര …. ഊണ് കഴിഞ്ഞ് രാഹുൽ ലാപ്ടോപ്പിൻ്റെ മുന്നിൽ നിന്ന് തൂങ്ങി തട്ടി. ഒരു ഫുൾ ബിരിയാണിയും ബോഞ്ചി വെള്ളവും പിന്നെ നിത്യയുടെ അര ബിരിയാണിയും അടക്കം ഒന്നൊന്നര കഴിപ്പായിരുന്നു. നിത്യ തൊട്ടപ്പുറത്തു നിന്ന് സിസ്റ്റത്തിൽ എന്തോ കാര്യമായി തപ്പുകയാണ്. ഒരു കൈയിൽ പകുതി തിന്ന ചോക്കലൈറ്റ്”
