പ്രേമവും കാമവും 14

അവിടിടയായി നര കയറിയ താടിയിൽ തടവിക്കൊണ്ട് അയാൾ ചോദിച്ചു..

 

ആഹ് കുറച്ചധികം ഉണ്ട് ബാബു ഏട്ടാ…

 

ഈയിടെ ആയിട്ട് വായനക്കാരുടെ എണ്ണം കൂടിയോ..

 

ആളുകൾക്ക് ബുദ്ധി വച്ചെന്ന് തോന്നുന്നു ലേഖ ചിരിച്ചു കൊണ്ടു പറഞ്ഞു, ഒപ്പം ബാബുവും ചിരിച്ചു.

 

ആഹ് നീ വാതിൽ തുറക്ക് ഞാൻ ഇതൊക്കെ എടുത്ത് അകത്തേക്ക് വെയ്ക്കാം.

 

നിങ്ങള് തനിച്ചേ ഉള്ളോ , ഹരി എവിടെ. ? ബാബുവിന്റെ കൂടെയുള്ള സഹായിയാണ് ഹരി.

 

അവന് നല്ല സുഖമില്ല ,

 

ഓഹ്,

 

ബാബു വാനിന്റെ പുറകിലത്തെ ഡോർ തുറന്ന് അകത്തു കയറി പുസ്തക കെട്ടുകൾ ഓരോന്നായി ഡോറിനടുത്തേക്ക് നീക്കി വെച്ചു .

 

അരുണേ ഒന്നിങ്ങോട്ട് വന്നേ ലേഖ നീട്ടി വിളിച്ചു..

 

എന്താ ചേച്ചീ.. നീ ഇതൊക്കെ ഒന്ന് എടുത്തു അകത്തേക്ക് വെയ്ക്കാൻ ബാബുവേട്ടനെ ഒന്ന് സഹായിക്കണം ഞാൻ ഡെലിവറി നോട്ട് ഒന്ന് ചെക്ക് ചെയ്യട്ടെ ..

 

ഉം ശരി ചേച്ചീ..

 

പുതിയ ആളാ അല്ലേ? ഞാൻ ബാബു എന്താ മോന്റെ പേര് ?

 

അരുൺ എന്നാ അങ്കിൾ..

 

എന്റെ കൂടയുള്ള പയ്യൻ ഇന്ന് വന്നില്ല അതോണ്ടാ. മോനോട് ലേഖ മോൾ ഇതെടുത്ത് വയ്ക്കാൻ പറഞ്ഞത്. മോന് ബുദ്ധിമുട്ടായോ..

 

ഹേയ് എന്ത് ബുദ്ധിമുട്ട് , ഇതൊക്കെ എൻറെ ജോലിയുടെ ഭാഗമല്ലേ

 

പുസ്തകങ്ങൾ എല്ലാം അകത്തെത്തിച്ചതിനുശേഷം ലേഖ അച്ചായൻ തന്ന പൈസ ബാബുവേട്ടന് നൽകി

 

എന്നാ ശരി മോളെ അടുത്ത ആഴ്ച കാണാം എന്ന് പറഞ്ഞു അയാൾ യാത്രയായി..

 

സമയം സന്ധ്യ ആകുന്നതു വരെ ലേഖയും അരുണും ചേർന്ന് ആ പുസ്തകങ്ങൾ ഒക്കെ അടുക്കി വച്ചു. സ

മയം ആറു കഴിഞ്ഞപ്പോൾ ഷോപ്പ് അടച്ച് രണ്ടുപേരും ഇറങ്ങി.

 

ചേച്ചീയെ ഞാൻ ഡ്രോപ്പ് ചെയ്യണോ ?

 

വേണ്ട ഞാൻ ബസ്സിന് പോയ്ക്കോളാം ..

 

എന്നാ ശരി ചേച്ചീ നാളെ കാണം..

 

തുടരും..

 

Leave a Reply

Your email address will not be published. Required fields are marked *