വീണ്ടും വീണ്ടും വസന്തവും ശിശിരവും മുറതെറ്റ്ലാതെ വന്നു പൊയ്ത്കൊണ്ടിരുന്നു. ആർക്കുവേണ്ടിയും കാഞ്ഞുനിൽക്കാതെ കാലചക്രം തിരിയുന്നു. എങ്ങും മാറ്റങ്ങൾ മനുഷ്യനും പ്രക്രിതിയും, എന്തിന് ഈ അണ്ഡകടാഹമാകെ ദിനം പ്രതി മാറുന്നു. കൂട്ടത്തിൽ ഈ കാല പ്രവാഹത്തിൽ പെട്ട ഞാനും. എന്നിലും പ്രകടമായ മാറ്റങ്ങൾ. ശാരീരികമായും മാനസികമായും.
അതിനിടയിൽ ഒരുപാടൂ സംഭവങ്ങൾ, ഒരുപാടു വൃക്ടികൾ, ആണും പെണ്ണുമായി, എന്റെ മുമ്പിലൂടെ കടന്നുപോയി.
എട്ടാം ക്ലാസ്സു മുതൽ രണ്ടുകൊല്ലം ആത്മാർത്തമായി പ്രേമിച്ച പെണ്ണ് സൂമ പത്താം ക്ലാസിൽ വെച്ച് “പ്രിയ സഹോദരാ വീണ്ടും കാണാം എന്ന് ആട്ടോഗ്രാഫിൽ എഴുതി പ്പിരിഞ്ഞു.
പ്രീ-ഡിഗ്രിക്കു മനസ്സിന്റെ കോവിലിൽ വെച്ച പൂജിച്ച നിന്നെ പ്പിരിഞ്ഞിരിക്കാനെനിക്കാവില്ല കുട്ടാ എന്നുറക്കെ പ്പറഞ്ഞ എന്റെ ശ്രീക്കുട്ടി എന്നു ഞാൻ വിളിച്ചിരുന്ന ശീ ദേവിയും എന്റെ കവിളിലൊരു മുത്തവും നെഞ്ചികത്തൊരു വിങ്ങലും ബാക്കി വെച്ച് എങ്ങോ പോയ്ക്ക് മറഞ്ഞു.
പിന്നീട് ഡിഗ്രിക്കു ചേർന്നു. ആദ്യമൊക്കെ പെണ്ണുങ്ങളെ തീർത്തും അവഗണിച്ചു. പക്ഷെ ഞാൻ പോലും അറിയാതെ അവൾ രേഖ തോമസ്, എന്റെ മനസ്സിൽ കൂടിയേറി. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നു പറയുമ്പോലെ പിന്നീടു അങ്ങോട്ട് പ്രണയത്തിന്റെ ദിനങ്ങളായിരുന്നു. ട്രൈനിലും ബസ്സിലുമൊക്കെ ഞങ്ങൾ ഒരുമിച്ച്, ഒരു സീറ്റിലിരുന്നു യാത്ര. റെയിൽ വെ സ്റ്റേഷനിലെ വെജിറ്റെറിയൻ റെസ്റ്റാറണ്ടിലും ബീച്ചിലും കോഫീ ഹൗസിലും എന്തിനേറെ സിനിമാ തിയ്ക്കുറ്റിൽ പോലും ഞങ്ങൾ പ്രണയം ആഘോഷിച്ചു. അവസാനം ഡിഗ്രി കഴിയുന്നതിനു മുമ്പെ ഇനിയൊരു ജന്മ മുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്തു കാണാം എന്നു പറഞ്ഞ് അവൾ മറ്റൊരുത്തിന്റെ കൈയും പിടിച്ച് എന്റെ മനസ്സിന്റെ പടിയിറങ്ങി.
നിരാശയുടേയും വഞ്ചനയുടെയും ലോകം. പണ്ടാരോ എഴുതിയതു പോലെ അടുക്കും തോറും അകലുകയും അകലൂം തോറും അടുക്കുകയും ചെയ്യുന്ന സ്ത്രീയെന്ന മരീചികയെ മനസ്സാ ശപിച്ചു. ഒരെ സമയം ഒരാളെ ഇഷ്ടപ്പെടുകയും മറ്റൊരുവനെ പ്രമിക്കുകയും മൂന്നാമതൊരാളെ എല്ലാം മറന്ന, അല്ലെങ്കിൽ മറച്ചു വെച്ച വിവാഹം ചെയ്യാനും മടിക്കാത്ത വർഗ്ഗം. ചുള്ളിക്കാടിന്റെ ഭാഷയിൽ പറഞ്ഞാൽ ലോകത്ത് ഏറ്റവും മധുരമുള്ള വിഷമാണു സ്ത്രീ. കണ്ടാൽ എടുത്തു കുടിക്കും. കൂടിച്ചാൽ മരണം ഉറപ്പ്.
ആ മധുരമുള്ള വിഷം കൂടിച്ച് ഞാൻ മരിച്ചില്ല. പ്രേമനൈരാശ്യത്താൽ എല്ലാം മറന്ന് ഞാൻ ഒരു ദേവദാസോ അല്ലെങ്കിൽ പരീക്കുട്ടിയോ ആയി തണ്ണിയടിച്ചു കരളൂ വാട്ടിയില്ല. കടപ്പുറത്ത് വായിനോക്കി നടന്നില്ല. എല്ലാ ദുഖവും സ്വയം സഹിച്ചു.
ചിലപ്പോളൊക്കെ എന്റെ ബാല്യ കാലം ഓർമ്മയിലെത്തു. നഗര ജീവിതത്തിൽ നിന്നും ഒരു മോചനമെന്നപോലെ ഞാൻ നാട്ടിലേക്ക് തിരിച്ചു എങ്ങും പച്ചപ്പു മാത്രമുള്ള സ്വീന സുന്ദരമായ എന്റെ ഗ്രാമം നല്ല മനസ്സുള്ള നാട്ടുകാർ. എല്ലാം എല്ലാം ഓർമയിലെത്തും. നാലാപ്പാട്ടു നാരായണ മേനൊൻ തുടങ്ങി, മലയാളത്തിന്റെ മലയാളികളുടെ അമ്മയായ ബാലമണിയമ്മയും ഇങ്ങ് മാധവിക്കുട്ടിക്കു വരെ ജന്മം നൽകിയ ദൈവത്തിന്റെ സ്വന്തം ഗ്രാമം. ദൈവത്തിന്റെ സ്വന്തം നാട്ടുകാർ, എനിക്കുന്നും ഇന്നും എന്നും അവരൊടൊക്കെ അസൂയ കലർന്ന ഒരു ആരാധനയാണ്. പുണ്യം ചെയ്ത ആളുകൾ
അവസാന വർഷം എക്സ്സാം എഴുതി, കോളെജ് അടച്ച് കഴിഞ്ഞപ്പോൾ ഒരുപിടി വേദനിക്കുന്ന ഓർമകളും അതിലേറെ മധുരിക്കുന്നു, എന്നെന്നും മനസ്സിൽ വെച്ചു താലോലിക്കാൻ പോന്ന അനുഭവങ്ങളുമായി ഈ നഗര
കല്യാണത്തിന് ഇനി മൂന്നു ദിവസങ്ങൾകൂടി ബാക്കിയുള്ളൂ. വേണ്ടപ്പെട്ടവരും അടുത്ത ബന്ധുക്കളൂം ഒക്കെ എത്തിത്തുടങ്ങി. ആനി ദിവസത്തെ തിരക്കെല്ലാം ഒഴിഞ്ഞപ്പൊഴെക്കും രാത്രി പതിനൊന്നു മണി കഴിഞ്ഞു.
ഞാൻ പതുക്കെ വീട്ടിലേക്കു നടന്നു. വരുന്ന വഴി വടക്കെകുളത്തിൽ ഇറങ്ങി ഒന്നു മുങ്ങിക്കുളിച്ചു. തണുത്ത വെള്ളത്തിൽ ഒന്നു. മൂങ്ങി നിവർന്നപ്പോൾ തന്നെ ഉണ്ടായിരുന്ന ക്ഷീണമെല്ലാം പമ്പകടന്നു.
