ബോഡി ഡബിൾ – 1
രേവതി ഫിലിം ഫീൽഡിൽ വന്നിട്ട് ഒരു കൊല്ലമായി, പക്ഷെ ഇതുവരെ പറയാൻ തക്ക റോൾ ഒന്നും കിട്ടിയിട്ടില്ല. ആകെ കുറച്ചു ഷോർട് ഫിലിം മാത്രമാണ് കാണിക്കാൻ ഉള്ളത്. കിട്ടുന്നതോ ഫുഡും പിന്നെ നക്കാപിച്ച കാശും. കോളേജ് കഴിഞ്ഞു ഇറങ്ങിയിട്ട് കലാതിലകം പട്ടവും കൊണ്ട് നായിക ആകാൻ വന്നവൾ. പക്ഷെ പിടിപാട് ഇല്ലാതെ ഒരു ഡയലോഗ് ഉള്ള റോൾ പോലും കിട്ടില്ല എന്നവൾക്ക് ഈ കാലയളവിൽ മനസിലായി.
പ്രൊഡക്ഷൻ കൺട്രോളർ സുരേഷിനെ ചാക്കിൽ ആക്കിയാൽ എന്തേലും നടക്കുമെന്ന് കരുതി അയാളോട് പഞ്ചാര അടിച്ചു ഒരുപാട് മാസം വെറുതെ കളഞ്ഞു. അയാൾക്ക് പുരുഷമാരോട് ആണ് താല്പര്യം. ഒരു ആറ് മാസം കൂടി നോക്കാം ഒരു മെച്ചവും ഇല്ലാന്നു വന്നാൽ വേറെ എന്തേലും ജോലി നോക്കണം, ഇതാണ് രേവതിയുടെ ഇപ്പോഴത്തെ പ്ലാൻ.
പുതിയ പടത്തിൽ ജൂനിയർ ആർട്ടിസ്റ്റ് പട്ടം തന്നെ വീണ്ടും. നായിക വിമിലയെക്കാൾ കഴിവും സൗന്ദര്യവും തനിക്കുണ്ട്. പക്ഷെ അതൊക്കെ കാണിക്കാൻ ഒരു ചാൻസ് തരുന്നില്ല. അന്നത്തെ തൻ്റെ ഷൂട്ട് കഴിഞ്ഞു പൈസയും വാങ്ങി വീട്ടിൽ പോകാൻ തുടങ്ങിയ രേവതിയെ സുരേഷ് തൻ്റെ കാറിൻ്റെ അടുക്കലേക് വിളിച്ചു
“എന്താ ചേട്ടാ എന്നെ ഒറ്റക്ക് കാണണം എന്ന് പറഞ്ഞത്?”
“അത് രേവതി, ഞാൻ പറയാൻ പോകുന്നത് കേട്ട് നീ വേറൊന്നും വിചാരിക്കരുത്.”
“അതെന്താ ചേട്ടാ അങ്ങനെ ഒരു വർത്തമാനം. ചേട്ടൻ കാര്യം പറയു.”
“നിന്നെ ഇന്ന് ഷൂട്ടിംഗിൻ്റെ ഇടയിൽ വച്ചു നമ്മുടെ ഡയറക്ടർ സുകേഷ് കണ്ടു. സാർ എന്നോട് നിൻ്റെ കാര്യമൊക്കെ തിരക്കി. ഞാൻ എനിക്ക് അറിയുന്നതൊക്കെ പറഞ്ഞു. സാറിൻ്റെ ആവശ്യം പക്ഷെ നീ എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ടാണ് നിന്നോട് തന്നെ നേരിട്ട് കാര്യങ്ങൾ പറഞ്ഞിട്ട് ആവാം ബാക്കി എന്ന് ഞാൻ തീരുമാനിച്ചത്.”
“എന്താണ് ചേട്ടാ കൂടെ കിടന്നാൽ ചാൻസ് തരാം എന്ന് വല്ലതും ആണോ?”
“ഏയ്, അങ്ങനെ ഒരു ആളല്ല സാർ. ഞാൻ കാര്യം തെളിച്ചു പറയാം. ഇപ്പോൾ മലയാളം സിനിമയിൽ കത്തി നിൽക്കുന്ന പല നായികമാരും നീയും ആയിട്ട് ഒരു സാമ്യമുണ്ട്. നിങ്ങളുടെ ശരീരം കാണാൻ ഒരുപോലെ ആണ്. അതുകൊണ്ട് തന്നെ ബോൾഡ് ആയിട്ട് ചെയ്യാൻ വരുന്ന സീൻ ഒക്കെ അവർക്ക് പകരം നീ ചെയ്യാമോ, അതായത് ഒരു ബോഡി ഡബിൾ ആകാൻ താല്പര്യം ഉണ്ടോ എന്നാണ് സാർ ചോദിച്ചത്.”
“എൻ്റെ പൊന്ന് ചേട്ടാ, എനിക്ക് രണ്ട് ഡയലോഗ് ഉള്ള റോൾ കിട്ടുമോ എന്ന് നോക്കി ഇരിക്കുമ്പോൾ മുഖവും കൂടി കാണാതെ ഉള്ള പരിപാടി ആയിട്ട് വന്നേക്കുവാണോ. എനിക്ക് ഇതുകൊണ്ട് എന്ത് ഗുണം കിട്ടാനാ?”
“ഗുണമുണ്ടോ എന്ന് ചോദിച്ചാൽ നിനക്ക് ഒരു സിനിമയിൽ ആകെ ഒന്നോ രണ്ടോ സീൻ ചെയ്താൽ ലക്ഷങ്ങൾ കിട്ടും. അതൊന്ന്. മറ്റൊന്ന് നിനക്ക് കൂടുതൽ ഫീൽഡിൽ ഉള്ളവരുമായി പരിചയപ്പെടാൻ അവസരം കിട്ടും. മുഖം കാണിക്കാതെ ഉള്ള പരിപാടി ആയത് കൊണ്ട് നിനക്ക് മാനനഷ്ട്ടം വരുന്നില്ല.”
“കേൾക്കാൻ ഒക്കെ സുഖമുണ്ട്. എന്നാലും…ചേട്ടൻ എൻ്റെ സ്ഥാനത്തു ആയിരുന്നേൽ എന്ത് ചെയ്തേനെ?”
“ഞാൻ ഓക്കെ പറഞ്ഞേനെ. കാരണം നല്ല ക്യാഷ്, ഒരു ആർട്ടിസ്റ്റിനു കിട്ടുന്ന സൗകര്യം; അങ്ങനെ ഒരു പ്രൊമോഷൻ കിട്ടിയത് ആയിട്ട് കാണും ഞാൻ.”
“ഞാൻ ഒന്ന് ആലോചിച്ചു പറഞ്ഞാൽ മതിയോ?”
“മതി. പക്ഷെ നാളെ തന്നെ പറയണം നിനക്ക് പറ്റില്ല എന്ന് ആണേൽ പുതിയ ആളിനെ നോക്കണം, അതാ.”
“തീർച്ചയായും ചേട്ടാ.”
അവർ പിരിഞ്ഞു. ശരിക്കും പറഞ്ഞാൽ കൂടെ കിടക്കാൻ പറഞ്ഞാൽ അങ്ങനെയും ചെയ്യാൻ റെഡിയായി നിൽപ്പ് ആയിരുന്നു രേവതി. അത്രക്ക് മോശം അവസ്ഥയിൽ ആണവൾ. അപ്പൂപ്പൻ മാത്രമാണ് അവൾക്ക് ഉള്ളത്. പേരെന്റ്സ് ചെറുതിലെ മരിച്ചു. അപ്പൂപ്പൻ്റെ ചികിത്സ നടത്താൻ പോലും പൈസ ഇല്ലാതെ കഷ്ടപ്പെടുന്ന അവൾക്ക് ലക്ഷങ്ങൾ എന്ന് കേട്ടപ്പോൾ തന്നെ മനസിൽ ഇത് ഒക്കെ ആയിരുന്നു. അവൾ അന്ന് രാത്രി തന്നെ സുരേഷിനോട് താൻ റെഡിയാണ് എന്ന് അറിയിച്ചു.
ആദ്യത്തെ സീൻ സുകേഷ് സാറിൻ്റെ പുതിയ പടത്തിലെ നായികയുടെ പൊക്കിൾ കാണിക്കുന്ന സീൻ ചെയ്യൽ ആണ്. സാരി ഉടുക്കുന്നത് ആണ് സീൻ. ഇതേപോലെ തന്നെ ഒരു സീൻ തന്നെയാണ് രണ്ടാമത്തെയും. രേവതിക്ക് ഇതൊരു കഷ്ടപ്പാടെ അല്ലായിരുന്നു. വളരെ സിമ്പിൾ ആയിട്ട് വയർ കാണിച്ചാൽ കിട്ടുന്നത് രണ്ട് ലക്ഷം. നായിക ഒരു പ്രമുഖ നടൻ്റെ അനിയത്തി ആയത് കൊണ്ടാകണം വയറിനു പോലും ഡബിൾ.
