അത് കേട്ട ഭദ്രയുടെ ഉള്ളിൽ ഒരു നഷ്ട ബോധം തോന്നിയത് പോലെ അവൾക്ക് തോ ന്നി അന ന്തനെ നോക്കി അവൾ പറഞ്ഞു ……. ഇപ്പൊ അവന് അതിന്റെ ആവശ്യം ഉണ്ടോ അനന്തേട്ടാ അതിനുള്ള പ്രായം അവന് ആയി ല്ലല്ലോ ഒന്ന് രണ്ട് വർഷം ദുബായിൽ പോയി ജോലിചെയ് തിട്ട് പോരായിരുന്നോ ?…….. അത് കേട്ട ദേവൻ പറഞ്ഞു ഏട്ടത്തി പറഞ്ഞതാണ് ശെരി അന ന്തേട്ടാ ………..
. അതിന് നമ്മൾ ഇപ്പൊ പോകുന്നത് ദിവ്യയെ കെട്ടി കൂടെ കൊണ്ടുവരാൻ അല്ലല്ലോ മോനെ ! മോൻ ആദ്യം അവളെ ഒന്ന് കാണ് ഇഷ്ട മായാൽ നമുക്ക് അതൊരു വ്യവസ്ഥയാ ക്കി വക്കാം ………… എന്നിട്ട് ഭദ്ര പറഞ്ഞ പോലെ കല്യാണം ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് മതി ………. മാത്രമല്ല ദിവ്യ ഇപ്പൊ ഡിഗ്രിക്ക് പഠിക്കുവാ ഇനി ഒന്നര വർഷം കൂടിയുണ്ട് അവളുടെ പഠിത്തം കഴിയൻ എന്നിട്ടേ കല്യാ ണം നടക്കു ……….
. അപ്പോഴേ ക്ക് അവർ ദിവ്യയുടെ വീട്ടിൽ എത്തി കഴിഞ്ഞി രുന്നു അവരെ കാത്ത് പുറത്ത് തന്നെ ഉണ്ടായിരുന്ന കാണാരേട്ടൻ അവരെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി ……. പരസ് പരം കാര്യങ്ങൾ സംസാ രിക്കുന്നതി നിടയിൽ കണാരേട്ടൻ മോളെ വിളിച്ചു ചായ നിരത്തിയ ട്രെയുമായി ചുണ്ടിൽ ചെറു പുഞ്ചിരിയുമായി പുറത്തേക്കു വന്ന ദിവ്യയെ കണ്ട ദേവന് ഒറ്റ നോട്ടത്തിൽ തന്നെ ശാലീന സുന്ദരി യായ ദിവ്യയെ ഇഷ്ടമായി ……….. ദിവ്യക്കും ദേവനെ ഇഷ്ടമായി എന്ന് അറിഞ്ഞ തോടെ ബാക്കി കാര്യങ്ങൾ വഴിയേ അറിയി ക്കാം എന്ന് പറഞ് അന്ന് അവർ യാത്രയായി ……….
. അടുത്ത ആഴ്ചത്തന്നെ ദേവന്റെ വിസ വന്നു എന്ന് പറഞ്ഞു കൊണ്ട് തിരുവന ന്തപു രത്തു നിന്ന് അനന്തനെ വിളിച്ചു അറിയി ച്ചു ……… ഒരു മാസത്തിനുള്ളിൽ പോകാനുള്ള ടിക്കറ്റും വിസയും ശെരിയാകും അതിനുള്ളിൽ ദേവന്റെ സർട്ടിഫിക്കറ്റ് വാങ്ങണം എന്നും അനന്ദനോട് പ്രത്യേകം പറഞ്ഞിരുന്നു …… ഇതി നിടയിൽ രണ്ടു തവണ അനന്തൻ ദേവനു മൊന്നിച്ചു കാണാരേട്ടന്റെ വീട്ടിൽ പോയിരുന്നു അപ്പോഴൊക്കെ ദേവനും ദിവ്യക്കും പരസ്പരം സംസാരിക്കാനുള്ള ഒരു സാഹചര്യം അവർ ഒരുക്കി കൊടുത്തു ………
. ആനന്ദനെയും കൂട്ടി മുറ്റത്തേക്ക് ഇറ ങ്ങിയ കാണാരേട്ടൻ പറഞ്ഞു അനന്താ ദേവൻ പോകുന്നതിനു മുമ്പ് അവരുടെ ജാതകം കൈ മാറി ഇതിന് ഒരു വ്യവസ്ഥ ആക്കണ്ടേ ?………. വേണം കണാരേട്ടാ വരുന്ന ഞായറാഴ്ച തന്നെ ഇതിന് ഒരു വ്യവസ്ഥ ആക്കണം അധികം ആ ളൊന്നും വേണ്ട നമ്മുടെ രണ്ടു കുടുംബക്കാരും പിന്നെ അത്യാവശ്യം അടുത്ത ബന്ധുക്കളും നാട്ടുകാരും അത്രേം മതി …….. ബാക്കി ഒക്കെ അവരുടെ കല്യാണത്തിന് വിസ്തരിച്ചു നടത്താം കണാരേട്ടാ ………..
അവർ തീരുമാനിച്ച പോലെ അടുത്ത ആഴ്ച തന്നെ ചെറിയ ഒരു ചടങ്ങൊടെ അവ രുടെ ജാതകംങ്ങൾ കൈമാറി ………… അതിന് ശേഷം ദിവസവും ഒന്ന് രണ്ടു തവണ ദിവ്യയും ദേവനും ഫോണിൽ സംസാരിക്കുമായിരുന്നു ദുബായിലേക്ക് പോകുന്നതിനു മൂന്നു ദിവസം മുമ്പ് അലക്കാനും കുളിക്കാനും ഒക്കെയായി തൊടിയിലേക്ക് വന്ന ഭദ്രക്ക് പുറകെ അവനും തൊടിയിലേക്ക് വന്നു ……….
. അലക്കാൻ ആവശ്യമുള്ള വെള്ളം കുള ത്തിൽ നിന്നു എടുത്തു കൊടുത്ത് അലക്ക് കല്ലിന്റെ സൈഡിലെ മൺ തിട്ടയിൽ അവൻ ഇരുന്നു ……….. ഓരോ തുണികളായി സോപ്പ് തേച്ച് അലക്ക് കല്ലിൽ കുത്തി അലക്കുന്ന തിനി ടയിൽ അവൾ ചോതിച്ചു ………. മോന് കൊണ്ട് പോകാനുള്ളതൊക്കെ ഞാൻ അല ക്കാൻ എടുത്തിട്ടുണ്ട് വേറെ എന്തെങ്കിലും ഉണ്ടോ ഡാ ഒരു നിമിഷം അവളെ തന്നെ നോ ക്കി ഇരുന്ന അവൻ പറഞ്ഞു ………..
. ഞാൻ ഇവിടുന്ന് പോകുന്നതിൽ ഏട്ട ത്തിക്കു വിഷമം ഉണ്ടോ ?……… അങ്ങനെ ചോദിച്ചാൽ എനിക്ക് നല്ല വിഷമം ഉണ്ട് മോനെ പക്ഷെ അതിലും വലുതാണ് എനിക്ക് നിന്റെ ഭാവി ! മോൻ നല്ല രീതിയിൽ ജീവിക്കുന്നത് കാണാനാണ് ഏട്ടത്തിക്ക് ഇഷ്ടം ………. അത് കൊണ്ട് തന്നെ മറ്റ് കാര്യങ്ങളെ കുറിച്ച് ഒന്നും ഞാനിപ്പോൾ ചിന്തിക്കുന്നതേ ഇല്ല ……….. അത് പോലെ തന്നെ ദിവ്യ നല്ല കുട്ടിയാണ് അവളെ കാണുന്ന ആർക്കും ഒറ്റ നോട്ടത്തിൽ തന്നെ അത് മനസ്സിലാകും ദിവ്യയെ ദിവസവും വിളിക്കണം അവളുടെ എല്ലാ കാര്യങ്ങളിലും മോന് ഒരു ശ്രദ്ധ വേണം …………
