ഭാഗ്യദേവത – 5

പാരമ്പര്യമായി ഇത്തിരി സ്വത്ത് ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. കുറെയൊക്കെ, അവന്റെ ഗുരുത്വമില്ലായ്മ കൊണ്ട് തുലച്ചതാണെന്ന് എനിക്കും അറിയാം.
പക്ഷെ, എന്നോട് അവന് അന്നും ഇന്നും ഒരേപോലെ പുച്ഛമാണ്.
അവന്റെ കീഴുദ്യോഗസ്ഥൻ, അവനെകാൾ, കുറഞ്ഞ ശമ്പളം, പിന്നെ അവനെ പോലെ ഓഫീസിൽ കറങ്ങുന്ന കസാരപ്പുറത്തിരുന്നിട്ടല്ല, ജോലി. തരം കിട്ടുമ്പോഴൊക്കെ എന്നെ പരമാവതി താഴ്ത്തിക്കെട്ടുക എന്നത്, അവന്റെ ഒരു ഹോബി ആയിരുന്നു. പ്രായം കൊണ്ട് എന്നേക്കാൾ അഞ്ചാറു വയസ്സിനു മൂത്തതായതു കൊണ്ട് ഒരുപാട് ബഹുമാനം കൊടുത്തു…
ഇപ്പൊ പെങ്ങളെ കെട്ടിയതിന്റെ പേരിൽ, അളിയാ, അനിയാ എന്നൊക്കെ വിളിച്ചു സ്നേഹം ഭാവിക്കുന്നു എന്നല്ലാതെ ഉള്ള് കൊണ്ട്, എന്നെ കണ്ടാൽ തല്ലികൊല്ലാനുള്ള ദേഷ്യം അവന്റെ ഉള്ളിലുണ്ട്. അതിന്റെ കാരണം എനിക്കറിയില്ല,
ജോലി ചെയ്തു പൂർത്തിയാക്കുന്ന കാര്യത്തിൽ എന്തുകൊണ്ടും ഞാൻ മുൻപന്തിയിൽ ആണെന്നത് കൊണ്ട് എന്നോട് പുള്ളിക്ക് പണ്ടേ ഒരു കണ്ണ്കടിയുണ്ട്… അതാണ്‌ കാരണം എന്ന് മറ്റു പലരും ഓഫീസിലെ സഹപ്രവർത്തകർ പറയുന്നത് കേട്ടിട്ടുണ്ട്. എന്ത് ചെയ്യാം… അളിയനായിപ്പോയില്ലേ…..
കാലത്ത് മുതൽ ഓരോ കസ്റ്റമർ നെയും കണ്ട്‌ ഓർഡർ എടുത്തും, പിന്നെ, ഇടയ്ക്കിടെ ഓരോ ചെക്ക് പോസ്റ്റ്‌… എന്നു വച്ചാ ഒഴിച്ചുകൂടാൻ പറ്റാത്ത ബ്രൊമാരും, ചങ്ക്മാറും ഒക്കെ തടയുമ്പോൾ, അതിന് പുറമേ ഈ ഒടുക്കത്തെ അലച്ചിലും മറ്റുമായി നേരംപോയതറിഞ്ഞില്ല.
വൈകുന്നേരം, പോകെ പോകെ ആകാശം ഇരുണ്ടു വന്നു… മഴക്കാർ മൂടി അടിച്ചു പൊളിച്ചു മഴയും തുടങ്ങി… അപ്പോഴാണ് ചേച്ചി പറഞ്ഞത് ഞാൻ ഓർത്തത്… വീട്ടിലേക്കുള്ള പാതി വഴി പോലും ആയില്ല… ഓട്ടത്തിനിടെ വണ്ടി സൈടിൽ വച്ച്, ഒരു കടത്തിണ്ണയിൽ കയറി നിന്നു… നേരം ഒരുപാട് വൈകി. ഇനിയും വീട്ടിലേക്കു ചെല്ലുമ്പോൾ എന്താകുമോ… !! ചുമ്മാ മൊബൈൽ എടുത്തു നോക്കിയതാ.. 7 മിസ്സ്‌ കാൾ ഡ്രൈവിങ്ങിൽ ഞാൻ അറിഞ്ഞില്ല… വീട്ടിൽ നിന്നാണ്.
ഞാൻ തിരികെ വിളിച്ചു.
ഹലോ…,ഹലോ… അമ്മേ.. !
എവിടെയാ നീയ്യ്… ഞാൻ എത്ര നേരായി നിന്നെ വിളിക്യണു ? ഫോണെടുക്കാത്തതെന്താ ? ചേച്ചിടെ ശബ്ദം.
വണ്ടി ഓടിക്കുമ്പോൾ എങ്ങിനെയാ ചേച്ചി റിങ്ങടിച്ചാലറിയുന്നേ ?
ഞാൻ വീട്ടിലോട്ടുള്ള വഴിയാ. നല്ല മഴയാണ്.. മഴനിന്നാൽ ഉടനെ പുറപ്പെടാം.. അരമണിക്കൂർ കൊണ്ട് വീട്ടിലെത്തും. ചേച്ചി പേടിക്കേണ്ട ഞാൻ ഉടനെ എത്തിക്കൊള്ളാം.
പരുമഴയുടെ ശക്തിയൊന്നു കുറഞ്ഞപ്പോൾ റെയിൻ കോട്ട് വലിച്ചകേറ്റി വേഗം വിട്ടു…
മഴ പിന്നെയും കനത്തു പെയ്തതല്ലാതെ വേറെ വിശേഷമൊന്നും ഉണ്ടായില്ല.. വീട്ടിലെത്തിയപ്പോൾ സമയം 8 മണി കഴിഞ്ഞു. വണ്ടിയുടെ ശബ്ദം കേട്ട് ചേച്ചി വാതിൽ തുറന്ന് പുറത്തു വന്നു. റെയ്ൻകോട്ട് ധരിച്ചിട്ടും വലിയ കാര്യം ഉണ്ടായില്ല…
മുക്കാൽ ഭാഗവും നനഞ്ഞു കുതിർന്ന അവസ്ഥയിലാണ് വീട്ടിലെത്തിയത്. ഒപ്പം എന്നെ ആ കോലത്തിൽ കണ്ട ചേച്ചിയുടെ ഡൈലോഗ്… ഓ., ഒട്ടും നനഞ്ഞിട്ടില്ലല്ലോ…? അതെങ്ങനെയാ..!! ഞാൻ കാര്യം പറഞ്ഞാൽ ഇവിടെ ആർക്കും പിടിക്കില്ല.. ഞാൻ പറഞ്ഞാൽ ഇവിടെ ആർക്കും ഒരു വിലയുമില്ലല്ലൊ.!!
ന്താ, ന്റെ ഉണ്ണ്യേ..ത്‌… മഴ തോർന്നിട്ട് പോന്നാ പോരാരിരുന്നോ നിനക്ക്, ഇങ്ങനെ മഴ നനഞ്ഞിട്ട്, നീ ഇനി വല്ലതും വരുത്തി വയക്യോ, ന്റെ കുഞ്ഞേ.. നീയ്യ്….? രണ്ടൂസം, കഴിഞ്ഞാൽ പുതിയ ജോലിസ്ഥലത്തേക്ക് പോകാനുള്ള ആളല്ലേ നീയ്യ് ?
ദേ.. കിടക്കണൂ… എന്റമ്മേ… ഇവിടൊരാൾ കിടന്നു ശ്വാസം മുട്ടാൻ തുടങ്ങീട്ട് മണിക്കൂറുകളായി.. പിന്നെങ്ങന്യാ…? ഇപ്പം മതിയായില്ലേ നിനക്ക്.. ? ഞാൻ ചേച്ചീടെ മുഖത്തു നോക്കി ചോദിച്ചു.
ആകെ കൂടി തണുത്തു വിറച്ചു നിൽക്കുന്ന എന്നെ കണ്ട അവൾ പെട്ടെന്ന് തന്നെ അകത്തു പോയി, ഒരു ടർക്കിടവ്വൽ, കൊണ്ടുവന്നു ആ കസാരപ്പുറത്ത് എന്നെ പിടിച്ചിരുത്തി, എന്റെ തല തോർത്തി തന്നു… നനഞ്ഞ വസ്ത്രങ്ങൾ അഴിച്ചെടുത്ത് ദേഹം മൊത്തം തുടച്ചു. നനഞ്ഞത് ചുരുട്ടിക്കൂട്ടി കൊണ്ടു പോയി……..
‘വെള്ളം ചുടാക്കി വച്ചിട്ടുണ്ട് പോയി കുളിച്ചിട്ട് വാ’… ചോറ് വിളമ്പിവയ്ക്കാം.
ആ സ്നേഹാതുരത്വം കാണുമ്പോൾ എനിക്ക് വാക്കുകളില്ല… അങ്ങനെയാ അവൾ…
കുളിച്ചു വന്നയുടനെ ചൂടാക്കിയ ഭക്ഷണം വിളമ്പിത്തന്നു… പെട്ടെന്ന് തന്നെ അത് കഴിച്ചിട്ട്, ഞാൻ എന്റെ മുറിയിലേക്ക് പോയി., എന്റെ ലാപ്ടോപ് ഓൺ ചെയ്തു ഇത്തിരി ജോലികൾ ബാക്കി ഉണ്ടായിരുന്നു അതും കൂടെ തീർത്തു കൊണ്ടിരിക്കുമ്പോൾ എന്റെ ഫോൺ റിങ് അടിച്ചു… ചേച്ചിയാണ്.
ഹലോ..?
എടാ, ഞാനാണ്… എവിടെയാ നീ.. ? ഉറങ്ങിയോ…. ?
ഏയ്, ഇല്ല ചേച്ചി.. ഇത്തിരി പേപ്പർ വർക്ക് ബാക്കി ഉണ്ടായിരുന്നു അത് കൂടെ തീർത്തു കൊണ്ടിരിക്കയാണ്.
പിന്നേയ്… ഒരു സർപ്രൈസ് ഉണ്ട് ട്ടോ… അവൾ പറഞ്ഞു.
എന്താ ചേച്ചി…. ?
!!…അത് സസ്പെൻസ്….!! ഇവിടെ ഉണ്ട്… എന്റെ മുറിയിൽ.
ഞാൻ അങ്ങോട്ട്‌ വരട്ടെ..?
ഉം..? അതെന്താ ടാ ഇങ്ങോട്ട്‌ വരാൻ നിനക്ക് എന്റെ അനുവാദം വേണോ.. ?
ശരി, ഒരു പത്ത് മിനിറ്റ്… ഇത്തിരി ജോലികൂടിയുണ്ട് തീർക്കാൻ, തീർത്തിട്ട് ഉടനെ വരാം…
ങാ, വരുന്നെങ്കിൽ പെട്ടെന്ന് വരണം.. ലേറ്റ് ആയ, ഞാൻ ഉറങ്ങും.
ഇല്ല, ഇല്ല ചേച്ചി.. പെട്ടെന്ന് വന്നേക്കാം… ഇത് ഇപ്പൊ തീർത്തില്ലങ്കി, നാളെ കാലത്ത് അതിനുള്ള സമയം കിട്ടില്ല.. ഞാൻ ദേ വന്നു…
ചെയ്തു തീർക്കാനുള്ള ജോലികൾ തീർത്ത ഉടനെ ഞാൻ അവളുടെ മുറിയിൽ എത്തി.

തുടരും………..

Leave a Reply

Your email address will not be published. Required fields are marked *