ഭാഗ്യ ട്രിപ്പ് – 2 1

ഞാൻ  : മ്മ് …

ഞാൻ  നേരെ ഫോൺ  എടുത്ത്  ചേട്ടന്മാർക്ക്  മെസ്സേജ്  അയച്ചു  ഉടനെ .

ഞാൻ  : ചേട്ടന്മാരെ  അമ്മ  സമ്മതിച്ചു . ഉച്ചയ്ക്ക്  ചോറ്  വരെ റെഡി..

ജിബിൻ : പൊളി !! നീ  നിന്റെ  വീടിന്റെ  ലൊക്കേഷൻ  അയച്ചു താ .

ഞാൻ : ഓക്കേ നിങ്ങൾ  എപ്പോൾ  വരും  മറ്റെന്നാൾ .

ജിബിൻ : ഞങ്ങൾ  ഒരു  9 മണി ആവുമ്പോൾ  വരുമെടാ ..

ഞാൻ  : നിങ്ങൾ  ബൈക്കിന്  ആണോ  വരുന്നത് .

ജിബിൻ  : അല്ലെടാ ഈ വട്ടം  ഞങ്ങൾ  കാറിനാ  വരുന്നത് ..

ഞാൻ  : ഒക്കെ .. എന്നാൽ  മറ്റെന്നാൾ  എല്ലാവരെയും  കാണാം  …..

അങ്ങനെ  എങ്ങനെയേലും  മറ്റെന്നാൾ  ആയാൽ  മതി  എന്നായി . അങ്ങനെ  കാത്തിരുന്നു  കാത്തിരുന്നു  മറ്റെന്നാൾ  ആയി . ഞാൻ അവര്  വരുന്നതിന്റെ  സന്തോഷം  കാരണം  രാവിലെ  6 മണി  ആവുമ്പോഴേ  എഴുന്നേറ്റു . സാധാരണ  ഞാൻ  7 മണി കഴിഞ്ഞേ  എഴുന്നേൽക്കു .

ഞാൻ  ഉടനെ  ഗ്രൂപ്പാണ് നോക്കിയത്  മെസ്സേജ്  ഒന്നും  കിടപ്പില്ല  .

ഞാൻ  : ചേട്ടന്മാരെ  ഇറങ്ങിയോ ???

ജിബിൻ  : ഇറങ്ങിയാടാ  കുറച്ചു  നേരം  ആയുള്ളൂ .. അവിടെ  വന്നിട്ട്  കാണാം  ..

ഞാൻ  : ഓക്കേ

എന്നിട്ട്  ഗ്രൂപ്പ്  ഫോട്ടോസും  കാറിന്റെയും  എല്ലാം  ഫോട്ടോസ്  അയച്ചു  തന്നു .

അവര്  വരുന്നത്  ഒരു  ഇനോവ കാറിലാണ് .

ഞാൻ  ഉടനെ  അമ്മേ  കാണാൻ  പോയി  അടുക്കളയിൽ  ഒന്നും  ഇല്ലാ .

അമ്മ  വെളിയിൽ  പൂവ്  പറിക്കുവാണ് . സാധരണ ഒന്നാം തീയതി  മാത്രമേ  അമ്മ  അമ്പലത്തിൽ  പൂവ്  കൊടുക്കാറുള്ളു . ഇന്ന്  എന്താ  പൂവ് പറിക്കുന്നത്  ഞാൻ  ചിന്തിച്ചു .

ഞാൻ  : അമ്മാ  ഇന്ന്  എന്താ  അമ്പലത്തിൽ  പോകുന്നുണ്ടോ ?

അമ്മ : ഉണ്ടല്ലോ ഇന്ന്  ഒരു  വിശേഷപ്പെട്ട ദിവസമാ. അത് പോട്ടെ . നീ എന്താടാ  ഇന്ന്  രാവിലെ  എഴുന്നേറ്റത്  ??

ഞാൻ :  അവര്  ഇപ്പം  വിളിച്ചു  അവര്  ഇറങ്ങി  എന്ന്  ഒരു  9.00 മണി  ആവുമ്പോൾ  എത്തും  എന്ന് . ഇന്ന്  എന്താ  വിശേഷം  പറ  അമ്മാ .

അമ്മ : നിനക്ക്  പിന്നെ  ഒരുദിവസവും ഓർമ്മയില്ലല്ലോ. ഫോണിൽ  കുത്തി  ഇരിക്കാതെ  ഭൂമിയിലോട്ട്  ഇറങ്ങണം .

ഞാൻ  : രാവിലെ  തന്നെ  അമ്മയ്ക്ക്  എന്നെ  കുറ്റപ്പെടുത്താനേ  സമയം ഉള്ളോ . അമ്മയ്ക്ക് പറയാൻ  പറ്റുവോ  ഇന്നത്തെ  ദിവസത്തിന്റ വിശേഷം .

അമ്മ : ഇന്നാണ്  എന്റെയും  നിന്റെ  അച്ഛന്റെയും 20th വെഡിങ് anniversary . പിന്നെ എന്റെ  പിറന്നാൾ  കൂടി  ആണ്  ..

ഞാൻ  : അയ്യോ ഞാൻ മറന്നു  പോയി . അച്ഛനെ വിളിച്ചോ .

അമ്മ  : എപ്പഴേ  വിളിച്ചു  നിന്നെ  തിരക്കി .

ഞാൻ  : അച്ഛൻ  എന്തുവാ തരുന്നത്  വെഡിങ്  anniversary ആയിട്ട് ..

അമ്മ : മുപ്പതിനായിരം  രൂപ ഇട്ടിട്ടുണ്ട് നീ  എന്താ  എന്ന്  വെച്ചാൽ  വാങ്ങിച്ചോളാൻ പറഞ്ഞു . ഞാൻ  നിന്റെ  അച്ഛനോട്  വേറെ  ഒരു  ഗിഫ്റ്റാ  ചോദിച്ചത് ..

ഞാൻ  : എന്ത്  ഗിഫ്റ്റ് ??

അമ്മ :  പുള്ളികാരനോട് ഒരു മാസം  നാട്ടിൽ വരാൻ . അതാവുമ്പോൾ  നമ്മുടെ രണ്ടു  പേരുടെ  ആഗ്രഹം നടക്കും .

ഞാൻ :  എന്ത്  ആഗ്രഹം  ?

അമ്മ : ഡാ  പൊട്ടാ  ഞാനും  നിന്റെ  അച്ഛനും  നീയും  ഒരുമിച്ച്  ട്രിപ്പിന്  പോവാം. അപ്പം  നിന്റെ  ട്രിപ്പിന് പോണം  എന്നുള്ള  ആഗ്രഹം  നടക്കില്ലേ .

ഞാൻ : എന്നിട്ട്  അച്ഛൻ  എന്ത്  പറഞ്ഞു .

അമ്മ  : ഒട്ടും  ടൈം  ഇല്ല  ഒത്തിരി  സോറി പറഞ്ഞു .

ഞാൻ  : ഇത്  എപ്പോഴും  പറയുന്നത്  അല്ലെ . അത്  പോട്ടെ  അച്ഛൻ  വരുവാണേൽ  എന്റെയും  അമ്മയുടെ  ആഗ്രഹം  നടക്കുമെന്നു  പറഞ്ഞു . ഇതിൽ  ട്രിപ്പ്  എന്റെ  മാത്രം  ആഗ്രഹം  ആണ് . അപ്പം  അമ്മയുടെ ആഗ്രഹം  എന്ത് നടക്കുമെന്നാ ?

അമ്മ : അതൊക്കെ  ഉണ്ട്  അതെല്ലാം  നിന്നോട്  പറയണോ .

ഞാൻ  : ഓഹോ

അമ്മ : അച്ഛനോട്  നിന്റെ  ഫ്രണ്ട്സ്  വരുന്ന  കാര്യം  പറയാൻ  പറ്റിയില്ല . ഇനിയും  വൈകിട്ട്  പറയാം .

ഞാൻ  : മ്മ്

അമ്മ : ഞാൻ  പോയി  ഒരുങ്ങട്ടെ സമയം  പോകുന്നു. അവർക്കും  കൂടി  ഭക്ഷണം  ഉണ്ടാക്കിയിട്ടുണ്ട് . അവര്  വരുമ്പോൾ ഞാൻ  ഇല്ലേൽ നീ എടുത്ത് കൊടുക്കണം .

Leave a Reply

Your email address will not be published. Required fields are marked *