അയ്യോ ഈശ്വര ഞാൻ എന്തൊക്കെയാണ് ചിന്തിക്കുന്നേ ഒരു മാസം കഴിഞ്ഞാൽ കല്യണം നിൽക്കെ ആണ് ഓരോ വേണ്ടാത്ത ചിന്തകൾ ഇതുവരെയും ഇല്ലാത്തത്.. മുന്നിലേക്ക് ഇളകി വീണു കൊണ്ടിരിക്കുന്ന മുടിയിഴകൾ പുറകിലേക്കോതോക്കി മേശയിൽ വച്ച ഫോൺ എടുത്തു നോക്കി.
ഗുഡ് നൈറ്റ് എന്നും പറഞ് ഹരിയേട്ടന്റെ മെസ്സേജ്.! ചുണ്ടുകളിൽ അറിയാതെ ചിരി വിടർന്നു. സമയം 12.30 ആയിരുന്നു. ചിരി മായാതെ തന്നെ അവൾ തിരിച്ചും ഗുഡ് നൈറ്റ് അയച്ചു. താഴെ വീണ്ടും ആദിയേട്ടന്റെ മെസ്സേജസ് വന്നു കിടപ്പുണ്ട്. ആരുടെയും മെസ്സേജുകൾ നോക്കാൻ നിന്നില്ല.
