മഞ്ഞ്മൂടിയ താഴ് വരകൾ – 2 34അടിപൊളി  

“ കറിയാച്ചന്റെ ചായക്കടക്ക് അടുത്ത് തന്നെയായാൽ നന്നായിരുന്നു.. “”

ടോണി വിനയത്തോടെ പറഞ്ഞു.

“ അതാ നല്ലത്… നമ്മുടെ നാട്ടിൽ നാലാള് കൂടുന്ന സ്ഥലം അവിടെയാ.. അവിടെത്തന്നെ നോക്കാം… പിന്നെ അച്ചോ,.. നമ്മുടെ മാത്തുക്കുട്ടിയുടെ കാര്യം.. ? അവനെ എന്ത് ചെയ്യും.,.?””

മത്തായിച്ചൻ ചോദിച്ചു.

“” മത്തായിച്ചാ.. അവനേയും, ആ വണ്ടിയും ടോണി ഏറ്റെടുക്കാം എന്നാ പറയുന്നത്… അവനത് ആവശ്യമുണ്ടെന്ന്…”

“” അതേതായാലും നന്നായി… മാത്തുക്കുട്ടി വഴിയാധാരമാകരുത്.. ”

അച്ചൻ പറഞ്ഞത് കേട്ട് മത്തായിച്ചന് സമാധാനമായി.

“” ഇല്ല ചേട്ടാ… അവനെ ഞാൻ നോക്കിക്കോളാം.. ചേട്ടൻ വണ്ടിക്കൊരു വില പറഞ്ഞാൽ… “

ടോണി മത്തായിച്ചനെ നോക്കി.

“ അതൊക്കെ നീ മാത്തുക്കുട്ടിയോട് സംസാരിച്ചാൽ മതി.. അവനേ അതേ പറ്റിയൊക്കെ അറിയൂ… അവൻ വന്ന് പറഞ്ഞപ്പോൾ ഒരു ജീപ്പ് അവന് വാങ്ങിക്കൊടുത്തു… അതിന്റെ കാര്യമൊക്കെ അവനാ നോക്കുന്നത്.. “”

“ മത്തായിച്ചാ.. തിരക്കില്ലെങ്കിൽ നമുക്കാ സ്ഥലമൊന്ന് പോയി കണ്ടാലോ.. ”

അച്ചൻ, മത്തായിച്ചനെ നോക്കി.

“ ശരിയച്ചോ… ഇപ്പത്തന്നെ പോയേക്കാം.. അന്നമ്മോ.. ‘“

മത്തായിച്ചൻ നീട്ടി വിളിച്ചു.
കുലീനയായൊരു സ്ത്രീ ഇറങ്ങി വന്നു. വിളിക്കാഞ്ഞിട്ടും, അന്നാമ്മയുടെ പിന്നിൽ ലിസിയും വന്ന് നിന്നു.

“ അന്നാമ്മോ.. ഇത് ടോണി.. നമ്മുടെ നാട്ടിൽ ഒരു കച്ചവടം ചെയ്യാൻ പറ്റുമോന്ന് നോക്കാൻ വന്നതാ..”

മത്തായിച്ചൻ, അന്നാമ്മക്ക് ടോണിയെ പരിചയപ്പെടുത്തി.

“” എന്ത് കച്ചവടമാ അച്ചായാ.. ”

അന്നാമ്മ ചോദിച്ചു.

“” അത്, ഇന്നത് എന്നില്ല അന്നാമ്മോ.. ഈ നാട്ടുകാർക്ക് വേണ്ടതെല്ലാം കിട്ടുന്ന കടയാണെന്നാണ് ടോണി പറയുന്നത്…”

“” ശരിയാ അന്നാമ്മച്ചീ… നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കിട്ടും…”

ടോണി അന്നാമ്മയെ നോക്കി പറഞ്ഞു.അവന്റെ അന്നാമ്മച്ചീ എന്ന വിളി അവർക്ക് നന്നേ ബോധിച്ചു.

“” മോന്റെ നാടെവിടെയാ…”

അവർ സ്നേഹത്തോടെ ചോദിച്ചു.

“” നിലമ്പൂരിനടുത്താ അന്നാമ്മച്ചീ…”

“ ശൊ.. അത്രയും ദൂരത്ത് നിന്ന്…”

അന്നാമ്മ മൂക്കത്ത് വിരൽ വെച്ചു.

“ അന്നാമ്മോ.. ടോണി എന്നും പോയി വരികയല്ല.. ഇനി മുതൽ ഇവിടുത്തുകാരനായി, ഇവിടെ ജീവിക്കുകയാണ്.. ”

അത് കേട്ട് സന്തോഷിച്ചത് ലിസിയാണ്. ഇനിയെന്നും ടോണി ഇവിടെയുണ്ടാവും എന്നോർത്ത് അവളൊന്ന് പുളഞ്ഞു.

“ ലിസിക്കൊച്ചേ… ജോസൂട്ടൻ വിളിക്കാറില്ലേടീ…?”

അച്ചൻ ലിസിയോട് വിശേഷം ചോദിച്ചു.

“” ഉണ്ടച്ചോ.. വിളിക്കാറുണ്ട്…”

ലിസി മറുപടി പറഞ്ഞത് ടോണിയുടെ മുഖത്തേക്ക് നോക്കിയാണ്.

“ മത്തായിച്ചാ.. എന്നാ നമുക്കിറങ്ങാം.. ടോണി ഒരു കാര്യം ചെയ്യ്… നീ നിന്റെ വണ്ടിയിൽ പോയി കറിയാച്ചന്റെ കടയിൽ നിൽക്ക്.. ഞാൻ മത്തായിച്ചന്റെ കൂടെ ജീപ്പിൽ വരാം…
ഇനി നിന്റെ ശകടത്തിൽ കയറിയാൽ ശരിയാകില്ല.. “
അച്ചൻ ചിരിയോടെ പറഞ്ഞു.

“” ശരിയച്ചോ.. ഞാൻ മുന്നേ പോകാം.. ”

ടോണി മുറ്റത്തേക്കിറങ്ങി ബുള്ളറ്റിൽ കയറി ഓടിച്ച് പോകുന്നത് ലിസി കൊതിയോടെ നോക്കി നിന്നു. പിന്നെ പതിയെ ഹാളിലേക്ക് കയറി ഒറ്റയോട്ടം, ബാത്ത്റൂമിലേക്ക്…

===========================

ടോണി, കറിയാച്ചന്റെ കടയിലെത്തുമ്പോൾ അവിടെ അത്യാവശ്യം ആളുകളുണ്ടായിരുന്നു.
അവൻ കടയിലേക്ക് കയറിച്ചെന്നു. കറിയാച്ചൻ നല്ല തിരക്കിലാണ്. എങ്കിലും ടോണിയെ കണ്ട് ചിരിച്ച് ‘അച്ചനെ കണ്ടോ ‘ എന്ന് ചോദിച്ചു. ടോണി പുഞ്ചിരിയോടെ തലയാട്ടി ബെഞ്ചിലേക്കിരുന്നു. അപ്പോൾ വന്നവർക്കെല്ലാം ചായ കൊടുത്ത് കറിയാച്ചൻ ടോണിയുടെ അരികിലേക്ക് വന്നു.

“ ഒരു ചായ എടുക്കട്ടേ.. “

“ ഇപ്പോൾ വേണ്ട ചേട്ടാ… ഞാൻ മത്തായിച്ചന്റെ വീട്ടിൽ പോയിരുന്നു… അവിടുന്ന് കുടിച്ചു.. അച്ചനും, മത്തായിച്ചനും ഇപ്പോൾ ഇങ്ങോട്ട് വരും,..”

ടോണി പറഞ്ഞത് കേട്ട് കറിയാച്ചനൊന്ന് പരിഭ്രമിച്ചു..

“” അച്ചനോ.. ഇങ്ങോട്ടോ.. എന്തിന്..?”

“ കറിയാച്ചൻ വാ,… “”

എന്ന് പറഞ്ഞ് ടോണി അയാളുടെ തോളിലൂടെ കയ്യിട്ട് അകത്തേക്ക് കൊണ്ടുപോയി.. അവിടെ നിന്ന് ടോണി എല്ലാ കാര്യങ്ങളും കറിയാച്ചനോട് പറഞ്ഞു. അത് കേട്ടതോടെ അയാളുടെ മുഖം മ്ലാനമായി.

Leave a Reply

Your email address will not be published. Required fields are marked *