മണിമലയാർ – 2അടിപൊളി  

കാലൊടിഞ്ഞ തവളയെ പോലെ പുറകിലേക്ക് കെട്ടിയ കൈകളിൽ തൂങ്ങി നിൽക്കുന്ന എസ് ഐ യെ കണ്ട് ആ സംഘർഷസമയത്തും അവൾ ചിരിച്ചു പോയി…

ബൈക്കിൽ അടുത്തുള്ള കാവലിയിലേക്ക് പാഞ്ഞു ചെന്ന റോയി ഒരു കടയിലെ ഫോണിൽ നിന്നും അവരുടെ വിംഗ് കമാണ്ടറെ വിളിച്ചു വിവരം പറഞ്ഞു..

കമാണ്ടർ അതിന് മേലെയുള്ളവരെ.. അല്പ സമയത്തിനുള്ളിൽ കളക്ടർ sp യെ വിളിക്കുന്നു.. Sp കാഞ്ഞിരപ്പള്ളി dysp യെ dysp പൊൻകുന്നം സർക്കിളിനെ…

മണിമല അക്കാലത്ത് പൊൻകുന്നം സർക്കിളിനു കീഴിലുള്ള സ്റ്റേഷൻ ആണ്.. Dysp വിളിക്കുന്നതിന്‌ മുൻപ് തന്നെ മണിമല സ്റ്റേഷനിൽ നിന്നും സർക്കിൾ ഈ വിവരം അറിഞ്ഞിരുന്നു..

പ്രതിയെ പിടിക്കാൻ ചെന്നപ്പോൾ എസ് ഐ യെ വീട്ടുകാരും പ്രതിയും ചേർന്ന് മുറിയിൽ പൂട്ടി ഇട്ടു എന്നാണ് സർക്കിളിനു കിട്ടിയ വിവരം..

കൂടുതൽ ഫോഴ്‌സ് മായി ചെന്ന് എസ് ഐ യെ മോചിപ്പിച്ചു ആ വീട്ടിലുള്ളവരെ കസ്റ്റഡിയിൽ എടുക്കാൻ പ്ലാനിട്ടുകൊണ്ട് ഇറങ്ങാനൊരുങ്ങുപോളാണ് dysp വിളിക്കുന്നത്‌…

ശരിയായ വിവരം അറിഞ്ഞപ്പോൾ സർക്കിളിനു ആശ്വാസം തോന്നി..

താൻ രക്ഷപെട്ടു.. ഇല്ലങ്കിൽ ഇന്ത്യൻ ആർമി ഇടപെട്ട കേസാണ്.. അവിടെ പോയി പോലിസ് മുറ കാണിച്ചിരുന്നു എങ്കിൽ താനും ആപ്പിൽ ആയേനേം..

ഒൻപത് മണിക്ക് മുൻപ് തന്നെ ശോഭനയുടെ വീടിന്റെ മുൻപിൽ സർക്കിളിന്റെ വണ്ടി വന്നു നിന്നു..

പിന്നിൽ മറ്റൊരു ജീപ്പിൽ മണിമല സ്റ്റേഷനലെ കുറേ പോലീസുകാരും..

ശോഭനയും മക്കളും പിന്നെ റോയി യും വീടിന്റെ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു…

നിങ്ങളാണോ മിസ്റ്റർ റോയി..”

അതെ സർ.. “

” ഞാൻ പൊൻകുന്നം സി ഐ പേര് ജേക്കബ്.. “. എന്ന് പറഞ്ഞിട്ട് അയാൾ റോയിക്ക് ഒരു സല്യൂട്ട് കൊടുത്തു…

അതു കണ്ട് ശോഭനയും മക്കളും മിഴിച്ചു നിന്നും…

റോയി സർ.. എങ്ങിനെ എങ്കിലും കൂടുതൽ ആളുകൾ അറിയാതെ ഈ പ്രശ്നം തീർക്കണം.. ഒരു സബ് ഇൻസ്പക്ടറെ ഒരു വീട്ടിൽ കെട്ടി ഇടുക എന്ന് പറഞ്ഞാൽ അതിന്റെ നാണക്കേട് കേരള പോലീസിന് മുഴുവനും ആണ്…

സർ അയാൾ ചെയ്തത്…

അറിയാം.. അറിയാം..ഡിപ്പാർട്മെന്റ് അതിനുള്ള പണിഷ്മെന്റ് അയാൾക്ക് കൊടുക്കും.. ഇപ്പോൾ തന്നെ അയാൾ സസ്പെൻഷനിൽ ആയി കഴിഞ്ഞു…

അപ്പോൾ ശോഭന അവനെ തോണ്ടി..

ശരി സാർ നിങ്ങൾ അയാളെ കൊണ്ടു പൊയ്ക്കോ എന്ന് പറഞ്ഞ ശേഷം വിലങ്ങിന്റെയും ജീപ്പിന്റെയും ചാവികൾ സർക്കിളിന്റെ കൈയിൽ കൊടുത്തു…

അത് വാങ്ങിക്കൊണ്ടു സർക്കിൾ പോലീസ് കാരെ ഒന്ന് നോക്കി… അവർ തല കുനിച്ചു…

ദിവാകാരനെ പോലീസുകാർ താങ്ങി പിടിച്ചു ജീപ്പിൽ കയറ്റുന്നത് ഗെയ്റ്റിനു വെളിയിൽ നിന്നും ലുയിസ് കാണുന്നണ്ടായിരുന്നു…

പത്രത്തിൽ വാർത്തയാകുകയോ കേരളം മുഴുവൻ അറിയുകയോ ചെയ്തില്ലെങ്കിലും മണിമലയിലും പരിസര പ്രദേശങ്ങളിലും പിറ്റേദിവസം തന്നെ ഈ വിവരം അറിഞ്ഞു…

അതോടെ ആ പ്രദേശത്ത് എല്ലാവരും അറിയുന്ന വ്യക്തിയായി റോയി മാറി…

ഈ സംഭവത്തോടെ ലൂയിസും ആന്റോയും താൽക്കാലത്തേക്ക് തല മാളത്തിലേക്ക് വലിച്ചു..

റോയി ഡ്യുട്ടിക്ക് കയറിയതോടെ ആഴ്ചയിൽ ഒരു പ്രവാദ്യമേ വരുകയുള്ളു.. എങ്കിലും ശോഭനക്കും മക്കൾക്കും ഭയം ഒന്നും തോന്നിയില്ല..

റോയിയുടെ വീട് എന്നറിയപ്പെടാൻ തുടങ്ങിയത് കൊണ്ട് ആരും അങ്ങോട്ട് കയറി കളിക്കില്ലന്ന് ശോഭനക്ക് അറിയാമായിരുന്നു…

റോയി വീട്ടിൽ ഉള്ളപ്പോഴൊക്കെ സോഫിയ അവനോട് വളരെ അടുത്ത് പെരുമാറി.. ഓരോ ആഴ്ച്ചയുടെയും അവസാനം അവൻ വരുന്നത് കാത്തിരിക്കും അവൾ…

റോയി ഒരു ഫോൺ കണക്ഷൻ എടുത്തു.. വീട്ടിൽ ഫോൺ വന്നതോടെ ദിവസം ഒരു പ്രാവശ്യമെങ്കിലും അവർ സംസാരിക്കും…

റോയിക്കും അവളെ ഇഷ്ടമായിരുന്നു.. യൗവനം താരും തളിരും അണിഞ്ഞു പൂവിട്ടു നിൽക്കുകയാണ്.. സോഫിയയിൽ.. അത്രയും സുന്ദരി നാട്ടിലേ ഇല്ലന്ന് പറയാം…

ചിലർക്ക് ശരീരം നല്ല ഷെപ്പ് ഉള്ളതാണെങ്കിൽ മുഖ സൗന്ദര്യം ഉണ്ടാകില്ല.. നല്ല ശാലീനമായ മുഖം ഉള്ളവരുടെ ശരീരം ഒരു ഭംഗിയും ഇല്ലാത്തതായിരിക്കും…

ഇതു രണ്ടും ഒരുപോലെ ഒത്തുവന്നിട്ടുണ്ട് സോഫിയയിൽ… ചുവന്ന ചുണ്ടുകളും അതിനിടയിൽ ഒളിച്ചിരിക്കുന്ന നിരയൊത്ത പല്ലുകളും

നീണ്ട മൂക്കിന്റെ തുമ്പ് വിയർക്കുമ്പോൾ കാണാൻ നല്ല ഭങ്ങിയാണ്.. നീണ്ട കഴുത്ത്‌ അൽപ്പം വിരിഞ്ഞ ചമലുകൾ.. പഴയ KR വിജയ യെ ഓർമ്മ വരും അവളെ കാണുമ്പോൾ…

അവളുടെ ഉള്ളിൽ തന്നോട് അതിയായ സ്നേഹവും പ്രേമവും പിന്നെ കാമവും ഉണ്ടന്ന് റോയിക്ക് അറിയാം…

അതോടൊപ്പം തനിക്ക് അതിനുള്ള അവകാശമുണ്ടോ എന്ന സന്ദേഹവും അവൾക്കുണ്ട്…

അമ്മ തന്റെ പേരും പറഞ്ഞാണ് ഇവിടുന്ന് ഒരിക്കൽ ഇറക്കിവിട്ടത്…

ഒരു സുപ്രഭാതത്തിൽ വന്നു.. അതുപോലെ ഒരു ദിവസം തിരിച്ചു പോയാൽ താൻ എന്തു ചെയ്യും…

ഇങ്ങനെയുള്ള ചിന്തകളും അവളെ അലട്ടുന്നുണ്ട് എന്ന് റോയിക്കറിയാം..

സോഫിയയെ മാത്രമല്ല ശോഭനക്കും ഈ സന്ദേഹം ഉണ്ട്.. പക്ഷേ അത് റോയിക്കറിയില്ല…

തന്റെ മനസിലുള്ളത് തുറന്ന് പറഞ്ഞ് സോഫിയയെ അവളുടെ ഉള്ളിലെ ഈ സംശയങ്ങളിൽ നിന്നും രക്ഷിക്കാൻ പറ്റിയ ഒരു സന്ദർഭം കാത്തിരുന്നു റോയി…

ശോഭനയെയും ഇതേ പ്രശ്നം അലട്ടിയിരുന്നു..ഊണിലും ഉറക്കത്തിലും അവൾ അതു ചിന്തിച്ചു കൊണ്ടാണിരുന്നത്…

ഒരു ദിവസം അവൻ പോകാം.. അല്ലങ്കിൽ പട്ടാളക്കാരനല്ലേ.. ഇൻഡിയിൽ എവിടേക്കും ജോലി മാറ്റം കിട്ടാം.. കണ്ണകന്നാൽ മനസ് അകലും എന്നല്ലേ പറയുന്നത്…

കറുപ്പ് ആണെങ്കിലും ആരുകണ്ടാളും ഒരു ആകർഷണം തോന്നുന്ന രൂപവും പെരുമാറ്റവും ആണ് അവന്റേത്…

അങ്ങിനെയുള്ള ഒരു ചെറുപ്പക്കാരന് പുതിയ ബന്ധങ്ങളും ആളുകളും ഒക്കെ കിട്ടാൻ ഒരു പ്രയാസവും വരില്ല..

ഇനി അവന്റെ സംരക്ഷണവും സാമീപ്യവും ഇല്ലാതെ എനിക്കും മക്കൾക്കും ഇവിടെ ജീവിക്കാൻ കഴിയില്ല…

അവനെ ഇവിടെ ഉറപ്പിച്ചു നിർത്താൻ ശോഭന ആലോചിച്ചിട്ട് ഒരു ഉത്തരമേ കിട്ടിയൊള്ളു..

സോഫിയയെ അവന് കല്യാണം കഴിച്ചു കൊടുക്കുക…

അവന് അത് ഇഷ്ടമാകുമോ.. സോഫിയ താൻ പറയുന്നതിന് അപ്പുറം പോകില്ല.. പക്ഷേ റോയി.. അവൻ കുറേ ലോകം കണ്ടതല്ലേ.. എത്രയോ പെൺകുട്ടികളെ കണ്ടിട്ടുണ്ടാവും..സുന്ദരികളെ.. അതിലുംമൊക്കെ മെച്ചമായി തോന്നുമോ സോഫിയ…

ഇതൊക്കെയായിരുന്നു ശോഭനയുടെ ചിന്തകൾ.. സോഫിയ അവനോട് കൂടുതൽ അടിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം..

താൻ ഇത് എങ്ങിനെ അവളോട് പറയും.. നീ റൊയിയെ വശീകരിക്ക് എന്ന് അമ്മയായ ഞാൻ എങ്ങിനെ പറയും…

ഇങ്ങനെയുള്ള ചിന്തകളാണ് ശോഭനയെ അലട്ടിയിരുന്നത്…

ഒരു ആഴ്ച്ചയുടെ അവസാനദിവസം റോയി എത്തിയത് അല്പം താമസിച്ചാണ്.. ഇപ്പോൾ കുറേ നാളായി റോയി വരുന്ന ദിവസങ്ങളാണ് ആ വീട്ടിലെ ഏറ്റവും സന്തോഷമുള്ള നാളുകൾ…

ഡ്രസ്സ് മാറി പുറത്തേക്ക് വന്ന റോയിയോട് ശോഭന ചോദിച്ചു..

” റോയ്ച്ചൻ ഭക്ഷണം കഴിക്കുന്നോ അതോ കുളിച്ചിട്ടേ ഒള്ളോ.. ”