മദനപൊയിക – 2 7അടിപൊളി 

എന്നിട്ട് പതുക്കെ ഞാൻ ഓമനേച്ചിയുടെ താടിയിൽ പിടിച്ച് പൊക്കികൊണ്ട്,
“ചേച്ചി….. ”
“ഹും….”
“ഞാൻ നേരത്തെ പറഞ്ഞ് കാര്യമായിട്ടാണ് കേട്ടോ..!”
ഞാൻ ഇനി എന്താണ് പറയാൻ പോകുന്നത് എന്ന് കേക്കാൻ ചേച്ചി എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്,
” ചേച്ചിക്ക്, പൂ പോലൊരു കുഞ്ഞിനെ ഞാൻ തരട്ടെ..!!??” രണ്ടും കൽപ്പിച്ച് ഞാനതങ്ങ് പറഞ്ഞു, പറയാതിരിക്കാനും എനിക്ക് കഴിയില്ലായിരുന്നു.

അത് കേട്ടതും ചേച്ചി എന്നെ മുറുക്കെ കെട്ടിപിടിച്ചു.. എന്നിട്ട് വളരെയധികം സ്നേഹത്തോടെ, ” വിച്ചു ..എനിക്ക്………..” പറഞ്ഞ് തുടങ്ങുമ്പോഴേക്കും,

“ഓമനേ… പാല് കറന്ന് കഴിഞ്ഞോ?” അമ്മ കാല് വയ്യാതെ പതുക്കെ സ്റ്റെപ്പ് ഇറങ്ങി മുറ്റത്തേക്ക് വന്നു..

ഞങൾ രണ്ടാളും സ്വബോധം തിരിച്ചെടുത്ത് കുതറി മാറി. ചേച്ചി വേഗം വെള്ളം കോരി മുഖം കഴുകി, ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്ന് തിരിഞ്ഞ് കാടി വെള്ളം ഒന്നൂടെ പോയി നന്നായി കലക്കി പശുക്കൾക്ക് വെച്ച് കൊടുത്തു. അപ്പോഴേക്കും അമ്മ പയ്യെ നടന്നിങ്ങു വന്നു. രാവിലെ തന്നെ അമ്മക് നല്ല കാല് വേദനയിരിക്കും, മുട്ടിൻ്റെ തേയ്മാനത്തിൻ്റെയാണ്.

“ആ.. കഴിഞ്ഞു ഇടത്തി…കുട്ടികൾ കുടിച്ച കരണം ഇന്ന് പാല് ഇച്ചിരി കുറവാ..”

“അഹ്… കന്നുകുട്ടികൾ കുടിക്കട്ടെ.. അവര് കുടിച്ചതിൻ്റെ ബാക്കി മതി നമുക്ക്.”

അമ്മ ചേച്ചിയുടെ മുഖത്ത് നോക്കിയ ശേഷം, “നിൻ്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നത്?”

ചേച്ചി തപ്പിതടഞ്ഞ്, ” ഏയ്..ഒന്നില്ല ഏടത്തി… ഇന്നലെ ഉറക്കം ശരിയായില്ല അതിൻ്റെയാ.. ”
“വയ്യെങ്കിൽ പിന്നെന്തിനാ മോളെ വന്നത്… ഒരു ദിവസം കറന്നില്ലേൽ ഒന്നും സംഭവിക്കൂലാ..”
“അതൊന്നും സാരമില്ല ഏടത്തി..”

പാലിൻ്റെ പാത്രം ഇരിത്തിയിൽ വെച്ച ശേഷം ഓമനേച്ചി സാരി ശരിയാക്കി, പോവാനായി റെഡി ആയി.. അമ്മ പശുക്കൾക്ക് കുറച്ച് പുല്ല് ഇട്ട് കൊടുത്തിട്ട്,

“എടാ… നീ എന്താ ഈ പിന്നേം പിന്നേം കലക്കണേ!!??, വേഗം സൊസൈറ്റിയിൽ പോയിട്ട് വാ..”

ഞാൻ പതുക്കെ അവിടുന്ന് എഴുന്നേറ്റു.. എന്നിട്ട് പാൽ പത്രം എടുത്ത് പോവാനായ് തയ്യാറായി.. അപ്പോഴേക്കും ഓമനേച്ചി , ” ഏടത്തി എന്നാ ഞാൻ പോയിട്ട് വരാം..”

“ശരി മോളെ.. ” എന്നിട്ട് അമ്മ എന്നെ നോക്കി, “നീ ഇത് എന്ത് നോക്കി നിക്കുകയാ.. പോവാൻ നോക്കട ചെക്കാ..”

ഈ അമ്മ എന്നെ നാറ്റിച്ചേ അടങ്ങൂ … ഞാൻ മനസ്സിൽ പിറുപിറുത്തു.

അത് കേട്ട് ഓമനേച്ചിയോട് ഒന്ന് ചിരിച്ചുപോയി, ഞാൻ ചമ്മി പാൽ പത്രം എടുത്ത് ഓമനേച്ചിയുടെ പിന്നാലെ നടന്നു, മുറ്റത്തെത്തിയപ്പോ ഓമനേച്ചി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി, ഞാൻ എല്ലാം ഓകെ ആവും എന്ന രീതിയിൽ ഞാൻ തലയനക്കി.. ഓമനേച്ചി നടന്നു പോവുന്നത് കണ്ടപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി. അപ്പോ തന്നെ ഞാൻ തീരുമാനിച്ചു,
ഓമനേച്ചിക്ക് ഇനി ഒന്നിനും ഒരു കുറവുണ്ടാവരുത്, ഞാൻ പൊന്നുപോലെ നോക്കും എൻ്റെ ഓമനേച്ചിയെ..!

അങ്ങനെ ഞാൻ പാലും കൊണ്ട് സൊസൈറ്റിയിൽ പോയി തിരിച്ചു വരുന്ന വഴിക്ക് നിധീഷ്നെ കണ്ടു്, “എടാ..വിനീതേ.. മറ്റേ സൗചന്ന്യ ഹെൽത്ത് ചെക്കപ്പ് എൻ്റെ ഒരു മീറ്റിംഗുണ്ട് ഉച്ചയ്ക്, നീ വരൂലെ..??”

“നോക്കാടാ… അഥവാ വന്നിലേൽ നീ കൈകാര്യം ചെയ്തേക്ക്”
“നീ എല്ലാത്തിനും നൈസ് ആയിട്ട് സ്കൂട്ടാവുന്നുണ്ട് കേട്ടാ… ”
“നിനക്കറിഞ്ഞൂടെ എനിക്കിത്തിലൊന്നും വല്ല്യ താത്പര്യമില്ലെന്ന്”
“ഹം..”
“ഞാൻ നോക്കട്ടെ.. ടൈം ഉണ്ടേൽ വരാം”
“എന്നാ..ശരിയെടാ.. ഞാൻ ഒന്ന് ടൗണിൽ പോയിട്ട് വരാം..”
“എന്നാ..ഓകെ… പിന്നെ കാണാം” എന്നും പറഞ്ഞ് ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു.

അച്ഛൻ പതിവുപോലെ പത്രം വയിക്കുന്നു, “എടാ.. നീ റിസൾട്ട് നോക്കിയോ?”

“എന്ത് റിസൾട്ട്..!!?”
“നീ എൻ്റെ കയുന്നു വാങ്ങിക്കും.. എടാ.. നിൻ്റെ പി എസ് സി ടെ ”

അടുത്ത വട്ടം എങ്ങനേലും പാസ്സായെ പറ്റുള്ളൂ.. എന്ന് ഞാൻ മനസ്സിൽ ഒറച്ച തീരുമാനം എടുത്തു.
“നീ എന്താ ഒന്നും മിണ്ടാത്തത്?”
“അഹ്..അച്ഛാ.. റിസൾട്ട് നോക്കാൻ പോണം, ചായ കുടിച്ചിട്ട് പോകാന്നു കരുതി.”
“നിർമ്മലേ… വിച്ചൂന് വേഗം ചയകൊടുക്ക്.. അവന് റിസൽട്ട് നോക്കാൻ പോകാനുള്ളതാ..”

വരാനുള്ളത് വഴിയിൽ തങ്ങില്ലാലോ.. അതുകൊണ്ട് ഞാൻ പോയി ഫ്രഷ് ആയി.. ചയയോക്കെ കുടിച്ച് ഒരു പേരിനെന്നോണം റിസൾട്ട് നോക്കാൻ പുത്തേക്കിറങ്ങി.
അമ്മ, “പോയി വാ മോനെ..” അമ്മ സ്വയം പറഞ്ഞ് “ഈ വട്ടം എങ്കിലും പാസ്സ് അയാ മതിയായിരുന്നു.”

ഞാൻ വണ്ടി എടുത്ത് നേരെ വായനശാലയിലേക്ക് പോയി, അവിടെ ആണേൽ ഒരു പൂച്ച കുഞ്ഞ് പോലും ഇല്ല.. ശരിയാ..എല്ലാവരും ഹെൽത്ത് ക്യാംപെയ്ൻ നിന് പോയിട്ടുണ്ടാവും. കുറച്ച് ടൈം ഇരുന്നപ്പൊ പി എസ് സി കോച്ചിംഗ് സെൻ്ററിലെ പിള്ളേര് വിളിച്ചു,

“എടാ… വിനു… എന്തായി റിസൾട്ട്.. ഈ വട്ടം എങ്കിലും നടപടിയാവുമോ?”..
“എവിടെ… കിട്ടാൻ ചാൻസില്ല.”
“ഞാൻ പിന്നേം പൊട്ടി, നമ്മടെ ജിതേഷ് ഒക്കെ പാസ്സ് കേട്ടോ..”
“ആ മൈരൻ പാസ്സായാ…!”
“എടാ..പിള്ളേരൊക്കെ ടൗണിൽ നിന്ന് റിസൾട്ട് നോക്കുന്നുണ്ട്, നീ ഇങ്ങു വാ..”
“ഹം.. നോക്കട്ടെ..”

ഞാൻ മനസ്സില്ലാ മനസ്സോടെ ടൗണിലെ ഇൻ്റർനെറ്റ് കഫെ യിൽ എത്തി, അവിടെ ആണേൽ ഉന്തും തള്ളും..എന്നാ പിന്നെ തിരക്കൊക്കെ കഴിയട്ടെ എന്ന് കരുതി ഞാൻ പോയി ഒരു സിഗരറ്റ് വലിച്ച് ഒരു ചയേം കുടിച്ച്..
സൂരജ്, “എടാ വിനു … ഏകദേശം എല്ലാവരും പൊട്ടി, നിൻ്റെ രജിസ്റ്റർ നമ്പർ എത്രയാ…?”

റിസൽട്ട് എനിക്ക് അധ്യമേ അറിയാവുന്നത് കൊണ്ട് ഒരു മടിയും കൂടാതെ നമ്പർ കൊടുത്ത്.. “67381054”

ആ.. സമയത്ത് എൻ്റെ ഫോൺ കെടന്നു റിങ് ചെയ്യാൻ തുടങ്ങി … ഞാൻ എടുത്തില്ല..
സൂരജ്, “എടാ..പൊട്ടാ.. 64 അല്ലാ… 54…”

രാഹുൽ നമ്പർ ഫുൾ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്ത്, പേജ് ലോഡിംഗ്………………………………………………………..

എപ്പോൾ എൻ്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു… ഞാൻ കട്ട് ആക്കി.

സൂരജ്, ” എടാ… പന്ന പൊലയാടി മോനെ.. നീ പാസ്സ് ആയെട മൈരേ….!”
എനിക്ക് ഒന്നും മനസിലായില്ല .. ഞാൻ നേരെ പോയി കമ്പ്യൂട്ടറിൻ്റെ മോണിറ്റർ നോക്കിയപ്പോ 67381054 = “PASS” !!!!
Scene!!! എനിക്ക് സന്തോഷം കാരണം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കഫെ യുടെ പുറത്തേക്ക് വന്നു.. പിള്ളേരൊക്കെ വന്ന് കെട്ടിപിക്കാനും ചെലവ് ചിതിക്കാനും തുടങ്ങി.
ഒരിക്കലും പാസ്സ് ആവും എന്ന് കരുതിയതല്ല… ദൈവദീനം കൊണ്ട് പാസ്സ് ആയി. എന്നിട്ട് ഞങൾ എല്ലാവരും പോയി ഓരോ ലൈമും സിഗററ്റും കാച്ചി.. ഞാൻ എല്ലാവരോടും റ്റാറ്റാ പറഞ്ഞ് വണ്ടി നേരെ വീട്ടിലേക്ക് വിട്ടു.

ഇന്ന് എൻ്റെ ദിവസമാണ്, എല്ലാവരുടെയും മുന്നിൽ ഒന്ന് നിവർന്നൊന്നു നിൽക്കണം. എന്നിട്ടൊരു വേലസ് വേലസണം.

Leave a Reply

Your email address will not be published. Required fields are marked *