ഞാൻ വണ്ടി എടുത്ത് നേരെ വായനശാലയിലേക്ക് പോയി, അവിടെ ആണേൽ ഒരു പൂച്ച കുഞ്ഞ് പോലും ഇല്ല.. ശരിയാ..എല്ലാവരും ഹെൽത്ത് ക്യാംപെയ്ൻ നിന് പോയിട്ടുണ്ടാവും. കുറച്ച് ടൈം ഇരുന്നപ്പൊ പി എസ് സി കോച്ചിംഗ് സെൻ്ററിലെ പിള്ളേര് വിളിച്ചു,
“എടാ… വിനു… എന്തായി റിസൾട്ട്.. ഈ വട്ടം എങ്കിലും നടപടിയാവുമോ?”..
“എവിടെ… കിട്ടാൻ ചാൻസില്ല.”
“ഞാൻ പിന്നേം പൊട്ടി, നമ്മടെ ജിതേഷ് ഒക്കെ പാസ്സ് കേട്ടോ..”
“ആ മൈരൻ പാസ്സായാ…!”
“എടാ..പിള്ളേരൊക്കെ ടൗണിൽ നിന്ന് റിസൾട്ട് നോക്കുന്നുണ്ട്, നീ ഇങ്ങു വാ..”
“ഹം.. നോക്കട്ടെ..”
ഞാൻ മനസ്സില്ലാ മനസ്സോടെ ടൗണിലെ ഇൻ്റർനെറ്റ് കഫെ യിൽ എത്തി, അവിടെ ആണേൽ ഉന്തും തള്ളും..എന്നാ പിന്നെ തിരക്കൊക്കെ കഴിയട്ടെ എന്ന് കരുതി ഞാൻ പോയി ഒരു സിഗരറ്റ് വലിച്ച് ഒരു ചയേം കുടിച്ച്..
സൂരജ്, “എടാ വിനു … ഏകദേശം എല്ലാവരും പൊട്ടി, നിൻ്റെ രജിസ്റ്റർ നമ്പർ എത്രയാ…?”
റിസൽട്ട് എനിക്ക് അധ്യമേ അറിയാവുന്നത് കൊണ്ട് ഒരു മടിയും കൂടാതെ നമ്പർ കൊടുത്ത്.. “67381054”
ആ.. സമയത്ത് എൻ്റെ ഫോൺ കെടന്നു റിങ് ചെയ്യാൻ തുടങ്ങി … ഞാൻ എടുത്തില്ല..
സൂരജ്, “എടാ..പൊട്ടാ.. 64 അല്ലാ… 54…”
രാഹുൽ നമ്പർ ഫുൾ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്ത്, പേജ് ലോഡിംഗ്………………………………………………………..
എപ്പോൾ എൻ്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു… ഞാൻ കട്ട് ആക്കി.
സൂരജ്, ” എടാ… പന്ന പൊലയാടി മോനെ.. നീ പാസ്സ് ആയെട മൈരേ….!”
എനിക്ക് ഒന്നും മനസിലായില്ല .. ഞാൻ നേരെ പോയി കമ്പ്യൂട്ടറിൻ്റെ മോണിറ്റർ നോക്കിയപ്പോ 67381054 = “PASS” !!!!
Scene!!! എനിക്ക് സന്തോഷം കാരണം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കഫെ യുടെ പുറത്തേക്ക് വന്നു.. പിള്ളേരൊക്കെ വന്ന് കെട്ടിപിക്കാനും ചെലവ് ചിതിക്കാനും തുടങ്ങി.
ഒരിക്കലും പാസ്സ് ആവും എന്ന് കരുതിയതല്ല… ദൈവദീനം കൊണ്ട് പാസ്സ് ആയി. എന്നിട്ട് ഞങൾ എല്ലാവരും പോയി ഓരോ ലൈമും സിഗററ്റും കാച്ചി.. ഞാൻ എല്ലാവരോടും റ്റാറ്റാ പറഞ്ഞ് വണ്ടി നേരെ വീട്ടിലേക്ക് വിട്ടു.
ഇന്ന് എൻ്റെ ദിവസമാണ്, എല്ലാവരുടെയും മുന്നിൽ ഒന്ന് നിവർന്നൊന്നു നിൽക്കണം. എന്നിട്ടൊരു വേലസ് വേലസണം.
ഞാൻ വണ്ടി ഡ്രിഫ്റ്റ് അടിച്ച് മുറ്റത്ത് നിർത്തി, അമ്മ വയ്യാത്ത കാലും വെച്ച് അലക്കുകയായിരുന്നു. ഞാൻ ഓടി അമ്മേടെ അടുത്തെത്തി അമ്മയെ കെട്ടിപിടിച്ച് ഒരു രണ്ട് കറക്കം കറങ്ങി…
“എടാ… എൻ്റെ കാല്, എടാ…തല കറങ്ങുന്നു..”
ഞാൻ ഒന്ന് കൂവി വിളിച്ചുകൊണ്ട്, ” അമ്മേ… ഞാൻ പാസ്സ് ആയി…”
അത് കേട്ട് അമ്മക്ക് ഭയങ്കര സന്തോഷം വന്നു, എന്നിട്ട് മുറ്റത്തേക്ക് ഓടി, “രാമേട്ടാ….. രാമേട്ടാ….”
“എന്താ.. നിർമ്മലെ….?”
“ഒന്നിങ്ങോട്ട് ഇറങ്ങി വന്നേ… ”
അച്ഛൻ കൊലയിലേക്ക് വന്നു,
“ദേ … വിച്ചു.. പാസ്സ് ആയിന്നു…”
“ആണോ.. എടാ…മോനെ.. ഞങ്ങടെ പ്രാർത്ഥന ദൈവം കേട്ടു.”
എല്ലാർക്കും നല്ല സന്തോഷമായി.. പിന്നീട് കൊറേ നേരത്തേക്ക് സന്തോഷ പ്രകടനമായിരുന്നു. ഇച്ചിരി കഴിഞ്ഞപ്പോഴേക്കും അച്ഛൻ ഒരുവശത്ത് നിന്നും അമ്മ മറ്റൊരു സ്ഥലത്ത് നിന്നും ആരൊക്കെയോ വിളിച്ച് മോൻ പി എസ് സി പാസ്സ് ആയ വിവരം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇച്ചിരി കഴിഞ്ഞ് ഞാൻ നിധീഷ്നെ വിളിച്ച് കാര്യം പറഞ്ഞു. അവന് ഭയങ്കര സന്തോഷമായി, ” എന്നാ…പിന്നെ വൈകിട്ട് അവിടുന്ന് ഒരു യമണ്ടൻ കുപ്പിയും എടുത്തോണ്ട് വാടാ മോനേ..”
“ഞാൻ പയ്യെ സ്കൂട്ട് ആകായിട്ട് വരാടാ…”
അച്ഛൻ്റെ കസ്റ്റഡിയിൽ നിന്ന് കുപ്പി പൊക്കുക എന്നത് ഒരു മിഷൻ തന്നെയാണ്. എന്തായാലും ഊണ് കഴിഞ്ഞ് പൊക്കണം.
ഇച്ചിരി കഴിഞ്ഞ് അമ്മ ചോറുണ്ണാൻ വിളിച്ചു, ഭക്ഷണം ക്കഴിച്ചുകൊണ്ട് അച്ഛൻ, “ഇനി എന്താ നമ്മൾ ചെയ്യേണ്ടത്?” അച്ഛൻ എന്നോടായി ചോത്തിച്ചു.
“ഇനി ഒന്ന് എംപ്ലോയ്മെൻ്റ് ഓഫീസിൽ പോണം, പിന്നെ അടുത്തുള്ള DIET Center ൽ ഒന്ന് രണ്ട് മാസം ട്രെയിനിംഗ് കാണും എന്നാ പറയണത് കേട്ടത്. പത്രത്തിൽ അടുത്തിലൂടെ അവർ അറിയിക്കും എന്നാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പറഞ്ഞത്. അത് കഴിഞ്ഞ് ഒഴിവുള്ളത് പോലെ അലോട്ട്മെൻ്റ് വരും.”
