“ഇപ്പൊ അടുത്ത് വരെ നിർമലേടത്തിയാ എന്നെ രാവിലെ സഹായിച്ചോണ്ടിരുന്നത്, ഇപ്പോ പാവത്തിന് തീരെ കാല് വയ്യാത്തത് കൊണ്ടാ ഇങ്ങോട്ടൊന്നും വരാത്തത് ”
“നിർമലേടത്തിക്കണേൽ ഉള്ള മോൻ്റെ ഭാവിയെ കുറിച്ച് ആദി… എനിക്കാണേൽ ഒരു കുഞ്ഞില്ലാതത്തിൻ്റെയും…” അത് പറഞ്ഞപ്പോഴേകും ഓമനേച്ചിയുടെ വാക്കുകൾ ഇടറി. ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിറ്റുണ്ട്. അത് കണ്ടപ്പോഴേക്കും എനിക്ക് ആകെ വല്ലാണ്ടായി..എന്ത് പറയണം എന്നറിയാതെ പകച്ച് നിന്നുപോയി ഞാൻ
“ചേച്ചി കരയല്ലേ ..”
ഞാൻ ഓമനിച്ചയുടെ തോളിൽ കൈവെച് ആശ്വസിപ്പിക്കുക എന്നോണം പറഞ്ഞു . ചേച്ചി കണ്ണുകൾ തുടച്ചുകൊണ്ട് ,
” അത് സരില്ല വച്ചു, എനിക്കെന്റെ സങ്കടം സഹിക്കാൻ കഴിയാത്തതുകൊണ്ട് പറഞ്ഞു പോയതാ.. ” അതും പറഞ്ഞു കണ്ണിൽ നിന്ന് വീണ്ടും കണ്ണീർ പൊടിഞ്ഞു . ആ കണ്ണീരിനു ഒരു തീ ജ്വാലയുടെ അത്രയും വീര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി . ഞാനൊരു പലക നീക്കിയിട്ട് ഒമാനിച്ചയുടെ അടുത്തായി ഇരുന്നുകൊണ്ട്.
“ചേച്ചി… നിങ്ങൾക് നല്ലൊരു ഡോക്ടറിനെ കാണിക്കായിരുന്നില്ലേ ?”
ചേച്ചി ദയനീയമായ സ്വരത്തിൽ , “അതൊക്കെ ഒത്തിരി കാണിച്ചതാ വച്ചു ”
“ആണോ ….എന്നിട്ട് ആർകെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ?”
“ആദ്യം രണ്ടാൾക്കും കൊഴപ്പങ്ങളൊന്നും ഇല്ലായിരുന്നു… പിന്നീടാണ് ഓരോ കുഴപ്പങ്ങൾ തന്നെത്തന്നേ വരുത്തി വെച്ചത് ”
ഞാൻ നെറ്റിചുളിച് ഒന്നും മനസ്സിലാവാത്ത ഭാവത്തോടെ, ” എന്താ … ചേച്ചി … എന്താ ശരിക്കും ഉണ്ടായത് ??”
ഓമനേച്ചി ഒരു നെടുവീർപ്പോടെ , “എനിക്ക് അപണ്ടുമുതലെ കുട്ടികൾ എന്നുപറഞ്ഞാൽ ജീവനാണ്, കല്യാണം കഴിഞ്ഞപാടെ ഞാൻ കുമാരേട്ടനോട് പറഞ്ഞതാണ് എനിക്ക് പെട്ടന്നൊരമ്മയാവണം എന്ന്”
“എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ?”
“നമുക്കെന്തിനാ പെട്ടന്നൊരു കുട്ടി !!! കുട്ടികൾ ഇച്ചിരി കഴിഞ്ഞ മതിയെന്നായി, അങ്ങനെ പറഞ്ഞു പരഞ്ഞു .. ഒരു വര്ഷം പോയതറിഞ്ഞില്ല. അതിനു ശേഷം കുട്ടിക് വേണ്ടി ശ്രമിച്ചിട് ആണേൽ കുട്ടിയാവുന്നുമില്ല, എനിക്കാകെ ടെൻഷൻ ആയി, എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത് ”
“എന്തിന് ? കുമാരേട്ടനല്ലേ പിന്നെ മതിയെന്ന് പറഞ്ഞത് ”
“അതല്ല വിച്ചു , എനിക്ക് എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് കുട്ടികൾ ഇല്ലാത്തത് എന്നും പറഞ്ഞു എന്നെ കുമാരേട്ടന്റെ വീട്ടുകാർ കുറ്റപ്പെടുത്താൻ തുടങ്ങി, കുട്ടികൾ ആവാത്ത വിഷമത്തിന്റെ കൂടെ ഇതും കൂടി ആയപ്പോ എനിക്കൊട്ടും സഹിക്കാൻ കഴിഞ്ഞില്ല , ഞാനാകെ തകർന്നുപോയി ”
ഇത് കേട്ട് എനിക്കാകെ അങ്ങ് കലികേറി മുഗം ചുവന്നു , ” ചേച്ചിക് കുഴപ്പം ഉണ്ടെന്നു അവരാണോ തീരുമാനിക്കേണ്ടത് , ഡോക്ടർ അല്ലെ . വിവരമില്ലാത്ത തെണ്ടികൾ . എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ? ”
“കുമാരേട്ടൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല്ല! അതായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം. അവസാനം ഞാൻ നിര്ബന്ധിച്ചപ്പോ ഒരു ഡോക്ടർ നെ പോയി കണ്ടു കുറെ ഗുളിക കുടിച്ചു എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല, അങ്ങനെ കുമാരേട്ടന് എന്നോടുള്ള സ്നേഹം കുറഞ് കുറഞ്ഞു വന്നു..”
“ഈ കുമാരേട്ടൻ എന്താ ഇങ്ങനെ …ശേ!!!!” കലി കാരണം ഞാൻ പിറുപിറുത്തു .
“അങ്ങനെ അവസാനവട്ടം ഡോക്ടർ നെ കാണിച്ചപ്പോൾ ഡോക്ടർ കുറച്ച ടെസ്റ്റുകൾ നടത്തിയപ്പോഴാണ് മനസ്സിലായത് , കുമാരേട്ടന് ബീജത്തിന്റെ കൗണ്ടും മൊബിലിറ്റിയും തീരെ കുറവാണെന്നു, അതോടെ എല്ലാവരുടെയും വായടങ്ങിപോയി ”
എനിക്ക് അത് കേട്ടപ്പോൾ കുമാരേട്ടന് അങ്ങനെ തന്നെ വേണം എന്നാണ് തോന്നിയത് പക്ഷെ ചെച്ചയോടത് പറയാൻ പറ്റില്ലല്ലോ .
“എന്നിട് എന്തായി ”
“കുമാരേട്ടന് അത് ഉൾക്കൊള്ളാനായില്ല … കുറെ ദിവസത്തേക് വീട്ടിലും വന്നില്ല .. വന്നാലും എന്നോട് ഭയങ്കര ദേഷ്യം . അങ്ങനെ കള്ളുകുടിയാണെങ്കിൽ പഴയതിലും കൂടുതലായി .. കുടിച്ചു വരാത്ത ദിവസങ്ങളില്ല…”
എനിക്കാകെ കൈ തരിച്ചങ്ങു വന്നു , ചേച്ചിക് കൈ മടക്കി ഒരെണ്ണം അങ്ങ് കൊടുക്കാതിരുന്നില്ലേ ..?”
