ചെറിയ നമ്പൂതിരി പല്ലക്കിലിരുന്ന് കോപം കൊണ്ട് ജേലിച്ചു… ഒരു നായ് എന്നോട് കൽപ്പിക്കാറായോ…
ബ്രെഹ്‌മദത്തൻ നമ്പൂതിരി തലതിരിച്ചെന്നെ നോക്കി അർത്ഥവത്തായ ഒരു ചിരി ചിരിച്ചു…
എന്നിട്ട് ചെറിയ നമ്പൂതിരിയോടായി…. വായിൽ നിന്ന് വരുന്ന വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.. അത് തിരിച്ചെടുക്കാൻ കഴിയില്ല… ഇപ്പൊ പല്ലക്കിൽ നിന്ന് ഇറങ്ങുക…
ബ്രെഹ്മദത്തൻ നമ്പൂതിരിയോട് ഒരു ഭയം എല്ലാവർക്കുമുള്ളത് കൊണ്ടും, ഇവിടെ ഇത്ര പ്രേശ്നങ്ങൾ ഉള്ളത് കൊണ്ടും ചെറിയ നമ്പൂതിരി അദ്ദേഹത്തോട് മറുത്തൊന്നും പറയാതെ പല്ലക്കിൽ നിന്നിറങ്ങി…
ചെറിയ നമ്പൂതിരി പല്ലക്കിൽ നിന്നിറങ്ങി മഴവെളത്തിലേക്ക് മുറിവുള്ള കാൽ കുത്തി നിന്നു…
എന്റെ മുഖത്തു അപ്പോഴു ആ ചിരിയുണ്ടായിരുന്നു… അനുസരിച്ചു മാത്രം ശീലമുള്ള ജനത അനുസരിപ്പിച്ചും തുടങ്ങി എന്ന മട്ടിലുള്ള ചിരി….
ചെറിയ നമ്പൂതിരി : കെട്ടഴിച്ചു വിടുക…
അവർ എന്റെ കെട്ടഴിച്ചു വിട്ടു… ഞാൻ കൈകൾ ഒന്ന് കുടഞ്ഞു,,,
എന്നിട്ട് ആരോടും ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു… എല്ലാവരും എന്നെ അന്ധം വിട്ടു നോക്കി നിൽക്കുകയാണ്…
എന്റെ കൂടെ ഞങ്ങളുടെ വാനര പടയുമുണ്ടായിരുന്നു… ആതിരയും ലക്ഷ്മിയും എല്ലാം വഴി നീളെ എന്നെ ചിത്ത പറഞ്ഞോണ്ടാണ് വീട്ടിലേക്ക് കൊണ്ട് പോയത്…
ഞങ്ങൾ പോകുന്നത് ബ്രഹ്‌മദത്തൻ നമ്പൂതിരിയും കൂട്ടരും നോക്കി നിന്നു….അദ്ദേഹം കഷണ്ടി തലയുഴിഞ്ഞു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു… എന്നിട്ട് എല്ലാവരെയും കുടി ഇല്ലത്തേക്ക് പോയി…
********************************************
5 ദിവസമായി പെയ്തു കൊണ്ടിരുന്ന മഴ തോർന്നിരുന്നു… ചാര് കസേരയിൽ കാലും കയറ്റിവെച്ചു ബ്രെഹ്മദത്തൻ നമ്പൂതിരി അങ്ങനെ കിടക്കുകയാണ്… എല്ലാവരും അവിടെ ഇവിടെയുമൊക്കെയായി എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടി നിൽക്കുകയാണ്… കുറച്ചു നേരത്തെ മൗനത്തിനു ശേഷം ബ്രെഹ്മദത്തൻ നമ്പൂതിരി …
ആ പയ്യന്റെ ആരേലും ഇവിടെയുണ്ടോ….
അച്ഛൻ എന്തുവാണ് ഇവിടെ നടക്കുന്നതെന്നറിയണ്ട ടെൻഷൻ അടിച്ചു മാറി നിൽപ്പുണ്ടയിരുന്നു… അച്ഛൻ ഓടി വന്നു
ഞാൻ അവന്റെ അച്ഛനാണ്.. അങ്ങയോടെ അവനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു… അവന്റെ അറിവിലായമ്മ കൊണ്ട് പറഞ്ഞ കാര്യങ്ങൾ അങ്ങ് ക്ഷമിക്കണം…
ബ്രെഹ്മദത്തൻ നമ്പൂതിരി ഒന്ന് മൂളി എന്നിട്ട്..
അവന്റെ ജാതകം എഴുതിച്ചിട്ടുണ്ടോ…
അച്ഛൻ : ഇല്ല
അവന്റെ ജന്മദിവസം, സമയം കൃത്യമായിട്ടറിയാമോ…
അച്ഛൻ : ഉവ്വ്
ബ്രെഹ്മദത്തൻ : മ്മ് .. പറയുക..
അച്ഛൻ : 1143 ചിങ്ങം 5, രാവിലെ 10നും 10.30 നും ഇടക്ക്
ബ്രെഹ്മദത്തൻ : ചിങ്ങം 5 1143…. മനസ്സിൽ കണക്കുകൂട്ടൽ നടത്തി
എന്നിട്ട് : ത്രയദേശി പൂയം നാൾ … വീണ്ടും ആലോചനയിലേക്ക് പോയി…
നേരം കുറെ കഴിഞ്ഞതിനു ശേഷം…
അദ്ദേഹം വീണ്ടും അച്ഛനോട് അവനെ വിളിപ്പിക്കുക… എനിക്കൊന്ന് സംസാരിക്കണം…
അച്ഛൻ : ഉവ്വ് … ഞാൻ പോയി കൂട്ടികൊണ്ട് വരാം…
എന്നിട്ട് അച്ഛൻ എന്നെ വിളിക്കാൻ അവിടുന്ന് തിരിഞ്ഞു …
അപ്പോൾ ബ്രഹ്‌മദത്തൻ നമ്പൂതിരി : നിൽക്കുക …. നയത്തിൽ പോയി സംസാരിച്ചാൽ മതി… ദേഷ്യപ്പെടരുതേ…. അല്ലെങ്കിൽ വരാൻ കൂട്ടാക്കില്ല…
അച്ഛൻ : ഉവ്വ്, അടിയൻ ശ്രദ്ധിച്ചോളാം…
എന്നാൽ പൊയ്ക്കോളുക…
അച്ഛൻ എന്നെ വിളിക്കാൻ അവിടുന്ന് പൊന്നു….
ബ്രഹ്മദത്തൻ നമ്പൂതിരി അദ്ദേഹത്തിന്റെ ശിങ്കിടിയോടെ.. എനിക്ക് ഒരു മുറി ശെരിയാക്കി തരാൻ പറയുക…
ശിങ്കിടി : ഉവ്വ് .. ശെരിയാക്കാം .. എന്ന പറഞ്ഞകത്തേക്ക് പോയി…
പ്രമാണിമാരിൽ ഒരാൾ : അങ്ങുന്നേ ആ പയ്യൻ ആണോ ദുശ്ശകുനത്തിനെല്ലാം കാരണം…
ബ്രഹ്മദത്തൻ നമ്പൂതിരി : തലയൊന്നുഴിഞ്ഞു കൊണ്ട് ആയിരിക്കാം അല്ലായിരിക്കാം…
എന്നിട്ടൊന്നാലോചിച്ചിട്ട്…. ഏതൊരു അവതാരവും പിറവിയെടുക്കുന്നത് ഒരു ലക്ഷ്യപ്രാപ്തിക്കായിട്ടാണ്…. ഒന്നുകിൽ ദുഷ്ട നിഗ്രഹം അല്ലെങ്കിൽ തന്റെ ജനങ്ങളെ കൈ പിടിച്ചുയർത്താൻ… അങ്ങനെതെങ്കിലുമൊക്കെ ഒരു ലക്‌ഷ്യം ഉണ്ടാകും…
പക്ഷെ ഇതൊരവതാര പിറവിയാണെങ്കിൽ എന്ത് ലക്ഷ്യമാണ്… .
