മനയ്ക്കലെ വിശേഷങ്ങൾ – 3 1

“”മോഹനേട്ടന് ഇ ഇടയായ കുടി തുടങ്ങിയെ..ഏതു കാലമാടനാണോ എന്തോ ഇ ദുശീലം ഏട്ടന് പഠിപ്പിച്ചു കൊടുത്തേ.. അവൻ നശിച്ചു പോകാതെ ഉള്ളു “”
സരസ്വതി.. മെല്ലെ അതും പറഞ്ഞു..റൂമിനു പുറത്തേക്കു പോയി..

മൃദുല വരാന്തയിൽ ഇരുന്നു ചുമ്മാ ഫോണിൽ കുത്തി മഹേഷിന്റെ വരവും നോക്കി ഇരികുമ്പോൾ ആണ് ആ കാഴ്ച കണ്ടത്…ഭവ്യ ഒരുത്തന്റെ കൂടെ ബൈക്കിൽ വന്നിറങ്ങുന്നത്..
സ്വഭാവം നല്ലതായതു കൊണ്ടും മോശം പണികൾ അറിയാത്തവൾ ആയതു കൊണ്ടും മൃദുലയ്ക്കു ഭവ്യയുടെ ആ വരവ് കണ്ടപ്പോൾ തന്നെ കാര്യം മനസിലായി..
ബൈക്കിൽ നിന്നും ഇറങ്ങി..അവനോടു കുറച്ചു സമയം കൊഞ്ചി കുഴഞ്ഞ ശേഷമാണു അവൾ വന്നത്…
വരാന്തയിൽ മൃദുല ചേച്ചി തന്നെ കണ്ടെന്നു മനസിലായ..ഭവ്യ ആകെ വിറക്കാൻ തുടങ്ങി.. ഭവ്യ അടുത്തെത്തിയതും മൃദുല എഴുന്നേറ്റു..

“”മ്മ് ആരാടി അവൻ..നീയെന്തിനാ അവന്റെ ബൈക്കിന്റെ പിറകിൽ കയറി വന്നേ””
ഭവ്യ എന്ത് പറയണമെന്ന് അറിയാതെ ഭയത്താൽ വിറച്ചു..
“മ്മ്.. എന്താ നിന്നു വിയർകുന്നേ ചോദിച്ചത് കേട്ടില്ലേ ആരാ അവനെന്ന്””
ഭവ്യ തന്റെ ഭയം മെല്ലെ ഉള്ളിലൊതുക്കി കൊണ്ട് പറഞ്ഞു..
“”അത് ചേച്ചി.. എന്റെ ഫ്രണ്ട.. അത്..വൈകിയപോൾ എന്നെ ഇവിടെ കൊണ്ടു വിട്ടതാ..അല്ലാതെ ചേച്ചി ഉദ്ദേശിക്കും പോലെ ഒന്നുമില്ല “”
മൃദുലയ്ക്കു അത് കേട്ടു കലി കയറി.. സംഭവം വലിയ പുണ്യാളത്തിഒന്നുമെല്ലെങ്കിലും ഒരു ചേച്ചിയുടെ കടമ അഭിനയിച്ചു കാണിക്കേണ്ട..
“”ഡി.. ഞാനും ഇ പ്രായം കഴിഞ്ഞിട്ടാ ഇവിടെ നില്കുന്നെ.. നിന്റെ വണ്ടിയിലെ ഇരുത്തവും ആ കൊഞ്ചലുമൊക്കെ… കണ്ടാൽ അത് നിന്റെ ഫ്രണ്ട് ആണോ. അതോ.. ബാക്ക് ആണോ.. എന്നൊക്കെ തിരിച്ചറിയാതിരിക്കാൻ അത്ര പൊട്ടിയല്ല. ഞാൻ.. അത് കൊണ്ട് പൊന്നുമോളു സത്യം പറ.. ആരാ അവൻ””
മൃദുല ഭവ്യയുടെ കാമുകന്റെ വിവരം അറിയാൻ കാതോർത്തു ഇരുന്നു..
“അത് ചേച്ചി.. ചേച്ചി ആരോടും പറയരുത് അവനെ എനിക്ക് ഇഷ്ടമ.. ഞങ്ങൾ രണ്ടു വർഷമായി സ്നേഹത്തില.. പക്ഷെ… എന്റെ ചേട്ടന്മാർ ഇതു അറിഞ്ഞാൽ എന്നെ കൊന്നു കളയും ചേച്ചി ഇതു ആരോടും പറയരുത് ഞാൻ കാലുപിടിക്കാം”
ഭവ്യ അവൾക്കു മുന്പിൽ അപേക്ഷിച്ചു..
മൃദുല..അത് അറിഞ്ഞതോടെ ദെയ്‌ഷ്യം വെടിഞ്ഞു കുറച്ചു ശാന്തമായി കൊണ്ട് പറഞ്ഞു..
“‘മ്മ്.. പ്രേമിക്കുന്നതിനു ഞാൻ എതിരൊന്നുമല്ല.. പക്ഷെ.. എല്ലാത്തിനും.. ഒരു അതിർവരമ്പുവേണം..ഇല്ലെങ്കിൽ.. ജീവിതം.. ചിലപ്പോൾ കൈവിട്ടു പോകും..
ഇതു നിന്റെ ചേട്ടന്മാർ അറിഞ്ഞാൽ ഉണ്ടാകുന്ന പുകില് നിനക്ക് തന്നെ അറിയാമല്ലോ..എന്താ അവന്റെ ജാതി നമ്മളെ പോലെ.. നായർ കുടുംബമാണോ””
അവൾ അറീയാനായി ചോദിച്ചു..
ഭവ്യ ഒന്ന് തല തായ്തി കൊണ്ട് മെല്ലെ പറഞ്ഞു…
“”അത്.. ചേച്ചി.. അവന്റെ പേര് എബിൻ എന്ന.. അവൻ ഒരു ക്രിസ്ത്യനാ… “”
അത് കേട്ടതും മൃദുല തലയ്ക്കു കൈവെച്ചു പോയി.
“”എന്റെ ദേവിയെ ക്രിസ്ത്യനോ ..മ്മ് നിനക്കു നോക്കാൻ വേറെ ആരെയും കിട്ടിയില്ലേ കുട്ടിയെ.. മ്മ്.. ഇതു നടന്നത് തന്നെ..നീ അവനെ മറന്നു കളഞ്ഞേക്ക് മോളെ.. വെറുതെ എന്തിനാ വേണ്ടാത്ത ആശകളൊക്കെ മനസ്സിൽ കയറ്റി വെകുന്നേ.””

“”അങ്ങനെ മറക്കാൻ പറ്റില്ല.. എനിക്കൊരു വിവാഹം ഉണ്ടെങ്കിൽ അത് എബിയും ആയിട്ട് മാത്രമായിരിക്കും അല്ലാതെ വേറെ ആരെയും ഞാൻ കല്യാണം കഴിക്കില്ല””
ഭവ്യ തീർത്തു പറഞ്ഞു..

“”അല്ലെങ്കിൽ തന്നെ… എനിക്ക് നിന്നെ സഹായിക്കാനോ ഉപദേശിക്കാനോ പറ്റുവോ.. ഉപദേശിച്ചാൽ അത് നിനക്ക് തോന്നും നിന്റെ പ്രണയത്തെ ഞാൻ ഇല്ലാതാകുകയാണെന്ന് ഇനി സഹായിക്കാമെന്ന് വെച്ചാൽ.. ഇ കാര്യം അറിഞ്ഞാൽ തന്നെ… നിന്റെ ഏട്ടൻമാർ എന്നെ കൊല്ലും””

“ചേച്ചി ഒന്നും ചെയേണ്ട.. ഇതു ആരോടും പറയാതിരുന്നാൽ മതി.. ചേട്ടന്മാർ ഇതു അറിയരുത്.. അറിയേണ്ട സമയം ആകുമ്പോൾ ഞാൻ തന്നെ പറഞ്ഞൊളം.””

അപ്പോഴാണ് മോഹനനും വത്സനും..പണി കഴിഞ്ഞു… വരുന്നത്… ഭവ്യ കണ്ടത്… മോഹനൻ.. പറഞ്ഞപോലെ തന്നെ കള്ള് കുടിച്ചു നല്ല ഫിറ്റ് ആണ്.. അതുകൊണ്ട് തന്നെ.. ഭവ്യയുടെ ഭയം വർധിച്ചു.. ചേച്ചിയോ മറ്റോ..ഇപ്പോ.. അത് പറഞ്ഞാൽ എന്നെ കൊന്നു കുഴിച്ചു മൂടിയത് തന്നെ അവൾ.. ഭയത്താൽ.. അകത്തേക്കു പോകാൻ.. ഒരുങ്ങി…

Leave a Reply

Your email address will not be published. Required fields are marked *