മനയ്ക്കലെ വിശേഷങ്ങൾ – 3

“”അങ്ങനെയൊന്നും സംഭവിച്ചില്ലലോ മോഹന..നീ.. വെറുതെ ആലോചിച്ചു കാടു കയറേണ്ട.. ഇന്നിപ്പോ ഇതിനെകുറിച്ച് അവളോട്‌ ഒന്നും മിണ്ടേണ്ട.. നാളെ..സമാധാനമായി അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപ്പിക്കാം.. നീ എഴുന്നേറ്റു പോ.. സരസ്വതി.. ചേച്ചിയോട് ഒന്നും പറയേണ്ട.. നാരായണിയോട് ഞാനും ഒന്നും പറയാനില്ല്യ..
മൃദുലെ നിന്നോടും കൂടിയ.. പറയണേ.. ആരും അറിയേണ്ട.. ആരോടും.. നീ.. ഇതു കെട്ടി എഴുന്നളിക്കേണ്ട എന്ന് മഹേഷ് പോലും അറിയേണ്ട അവൻ അറിഞ്ഞാൽ പിന്നെ അവളെ വെച്ചേക്കില്ല.. അറിയാല്ലോ നിനക്ക്”‘
“”ഇല്ല ഏട്ടാ ഞാൻ ആരോടും പറയില്ല്യ…ദേവിയാണെ സത്യം അവൾ അവർക്കും മുന്പിൽ സത്യമിട്ടു..

നേരം സന്ധ്യ ആയതു കൊണ്ട് പുറത്തു ആരും ഇല്ലാത്തതു കൊണ്ടും ഇ നടന്നത്.. അവര് മാത്രമേ അറിഞ്ഞുള്ളു..

അങ്ങനെ കാര്യം ഇ നാല് പേര് അല്ലാതെ മറ്റാരും അറിയരുതെന്ന ഉടമ്പടിയിൽ അവർ പിരിഞ്ഞു..

മോഹനൻ റൂമിൽ ചെല്ലുമ്പോൾ കുട്ടികൾ പഠിക്കുകയും.. സരസ്വതി.. കട്ടിലിൽ കിടന്നു എന്തോ പുസ്തകം വായിക്കുകയും ആയിരുന്നു..
മോഹനനെ കണ്ടപാടെ സരസ്വതി മെല്ലെ എഴുന്നേറ്റു..
“”മ്മ് എന്ത് പറ്റി.. ഇന്ന് നാല് കാലിൽ

അല്ലല്ലോ..
എന്താ ആ കള്ള് ഷാപ്പ് ആരേലും പുട്ടിച്ചോ…
അല്ലെങ്കിൽ തന്നെ ടെൻഷൻ അടിച്ചു വന്ന മോഹനന് അത് കേട്ടപ്പോൾ.. കൂടുതൽ കലിയായി..
“അതേടി.. നിന്റെ.. അച്ഛനും.. അമ്മാവനും.. എല്ലാവരും.. വന്നു അതങ്ങു.. പൂട്ടിച്ചു.. എന്താ നിനക്ക് തുറകണോ.””
മോഹനൻ തന്റെ രോഷം പ്രകടിപ്പിച്ചു..
“”മേശയിൽ ഇരുന്നു പുസ്തകം.. വായിച്ചു കൊണ്ടിരിക്കുന്ന.. ലക്ഷ്മിയും..ശരണ്യയും.. മോഹനനെ നോക്കി കൊണ്ട് പറഞ്ഞു..
“”അച്ഛ.. അച്ഛ.. നമ്മുടെ സ്കൂളിൽ നിന്നും ടുർ പോകുന്നുണ്ട് ഞങ്ങളും പോകട്ടെ അച്ഛ.. പ്ലീസ്.. അവർ മോഹനനോട് കെഞ്ചി പറഞ്ഞു’”
അത് കേട്ടു മോഹനൻ അവരുടെ അടുത്തകു ചെന്നു..
“”മ്മ് എത്രയാ.. പൈസ അത് ഫസ്റ്റ് പറ.. എന്നിട്ട് പറയാം.. പോകാണോ പോകണ്ടായോ എന്ന്.””
ശരണ്യ പറഞ്ഞു.. അത് അച്ഛ.. ഒരാൾക്ക്.. 600 രൂപയാ..
അത് കേട്ടതും ഒന്ന് ഞെട്ടിയത് പോലെ.. മോഹനൻ പറഞ്ഞു..
“”600 രൂപയോ..അയ്യോ.. എന്റെ മക്കളു.. അത്ര വലിയ.. ടുറീനൊന്നും പോകണ്ടാ കേട്ടോ.. വലിയ.. പണകാരന്മാരുടെ മക്കൾക്ക് മാത്രമേ അതൊക്കെ വിധിച്ചിട്ടുള്ളു.. “‘
ലക്ഷ്മി അതിൽ ഇടപെട്ടു കൊണ്ട് പറഞ്ഞു…
“‘ദേ അച്ഛ. ചുമ്മാ എച്ചിത്തരം കാണിക്കരുത്.. നമ്മുടെ ക്ലാസ്സിൽ നിന്നും പോകുന്നവരിൽ മികവരും പാവപെട്ട വീട്ടിലെ കുട്ടികള.. അതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മളോകെ കോടിശ്വരൻമാരല്ലേ…
സരസ്വതി അവരുടെ സംഭാഷണത്തിൽ ഇടപെട്ടു പറഞ്ഞു..
“എന്റെ മോഹനേട്ടാ. പൈസ കൊടുത്തേക്ക്.. പിള്ളേര് പോട്ടെ.. ഇ.. പ്രായത്തിൽ അല്ലെ.. ഇങ്ങനെയൊക്കെ.. പോവാൻ. പറ്റും.. എനികൊന്നും അതിനൊന്നും സാധിച്ചില്ല.. പിള്ളേര് എങ്കിലും അതൊക്കെ ഒന്ന് ആസ്വദിക്കട്ടെ.”
സരസ്വതി കുട്ടികളെ പിന്താങ്ങി കൊണ്ട് പറഞ്ഞു..
“”ഓഹോ.. നിന്റെ അച്ഛൻ കൊണ്ടു വെച്ചിട്ടുണ്ടല്ലോ. പത്തായത്തിൽ പൂത്ത പണം.. നീ വെറുതെ.. പിള്ളേരെ മുന്പിൽ വെച്ചു എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. ഇവിടെ ഒരു കുടുംബം നോക്കാനുള്ള വേവലാതി എനിക്കറിയാം.. ഭക്ഷണമൊക്കെ.. ഒരുമിച്ചു അങ്ങനെ ഉണ്ടാക്കി കഴിക്കുന്നത് കൊണ്ട് അല്ലലില്ലാതെ അങ്ങനെ പോകുന്നു..
അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു ജീവിതം””
സരസ്വതി മോഹനൻ തന്റെ ആവലാതി കെട്ടുകൾ പുറത്തു എടുക്കുന്നത് കണ്ടപ്പോൾ മെല്ലെ കളം മാറ്റി..
“അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. പണം ഇല്ലെങ്കിൽ പോവണ്ട.. അത്ര തന്നെ.. എന്റെ കുട്ടികൾക്ക്.. അതൊന്നും വിധിച്ചിട്ടില്ലെന്ന് ഞാൻ വെച്ചോളാം.”‘
അത് കേട്ടു കുട്ടികളുടെ മുഖമാകെ മ്ലാനതയിൽ ആയി…
അവരുടെ മുഖം കണ്ടപ്പോൾ..മോഹനന്റെ മനസ് അലിഞ്ഞു..
“”മ്മ്.. വിഷമിക്കേണ്ട.. നോക്കട്ടെ.. നാളെ.. വാഴക്കുലയുമായി ചന്തയിൽ പോകണം അതിന്റെ കാശ് കിട്ടിയാൽ തരാം ഇപ്പോൾ മക്കൾ ഇരുന്നു പഠിക്..
“ഡി നീ എനിക്ക് വല്ല അവലോ മറ്റോ ഉണ്ടെങ്കിൽ എടുത്തോണ്ട് വാ വല്ലാത്ത വിശപ്.. മോഹനൻ കട്ടിലിൽ ഇരുന്നു കൊണ്ട് പറഞ്ഞു…
സരസ്വതി മെല്ലെ അടുക്കളയിലേക്കു പോയി.. മോഹനൻ.. ഭവ്യയെ.. എങ്ങനെ പറഞ്ഞു.. മനസിലാകും എന്നറിയാതെ ചിന്തിച്ചു ഇരുന്നു..

ഒരു വലിയ ഭാരം മനസ്സിൽ ഏറ്റിയ അവസ്ഥയിൽ ആയിരുന്നു.. മൃദുല.. അപ്പോൾ..
കുളിച്ചു കുറി തൊട്ടു ചുവന്ന ഒരു നെറ്റി ഇട്ടു അവൾ കട്ടിലിൽ കിടന്നു അങ്ങനെ ചിന്തിക്കുമ്പോൾ ആണ്..
കുളിച്ചു തല തോർത്തി കൊണ്ട്.. മഹേഷ്‌ അവിടെകു കടന്നു വന്നത്..
അവളുടെ ആലോചിച്ചുള്ള ആ കിടപ്പ് കണ്ടപ്പോൾ.. അവനു.. എന്തോ സംശയം തോന്നി അവൻ മെല്ലെ.. പറഞ്ഞു..
“‘മ്മ് എന്താ മോളെ.. ഇത്ര വലിയ ആലോചന..”‘
പെട്ടന്നുള്ള.. മഹേഷിന്റെ ശബ്ദം കേട്ടപ്പോൾ സ്വപ്നത്തിൽ നിന്നും ഉണർന്നപോലെ അവൾ ഞെട്ടി എഴുന്നേറ്റു..
“”മഹേഷേട്ടൻ എന്തേലും പറഞ്ഞോ”‘
മഹേഷിനു അവളുടെ ചോദ്യം കേട്ടു ചിരി വന്നു..
“‘നീ ഇതു വരെ ഏതു ലോകത്ത്‌ ആയിരുന്നു.. “”
അവൾക്കു… ഇന്ന് നടന്നത് മഹേഷിനോട് പറഞ്ഞാലോ എന്ന് തോന്നി.. പിന്നെ.. സത്യം ഇട്ടത് ഓർത്തപ്പോൾ.. അത് വേണ്ടെന്നു തോന്നി..
“”ഏയ്യ് ഒന്നുമില്ല.. എന്തൊക്കെയോ ഓർത്തു കിടന്നതാ.. അവൾ ഒരു കള്ളം പറഞ്ഞു..”
അവൻ തല തോർത്തി കൊണ്ട് കട്ടിലിൽ അവളോടൊപ്പം ഇരുന്നു കൊണ്ട് പറഞ്ഞു..
“”എനിക്ക് അറിയാം മോളെ..നീ.. എന്റെ മുൻപിൽ ചിരിക്കുന്നുണ്ടെങ്കിലും.. മനസ്സിൽ കരയുകയാണെന്ന്…ഒരു കുഞ്ഞിനെ നമ്മുക്ക് ദൈവം തരുന്നില്ലല്ലോ… എന്റെ കുഴപ്പമാ എല്ലാം.. നിന്നെ പോലൊരു പെണ്ണിന്റെ ജീവിതം ഞാൻ തകർത്തില്ലേ.. ഏതു പെണ്ണിനാ ഒരു കുഞ്ഞിനെ താലോലിക്കാൻ കൊതിയില്ലാത്തത്..””
അവൻ തന്റെ സങ്കടത്തിന്റെ കെട്ടഴിച്ചു..
അവൾ അവന്റെ.. മടിയിൽ തല വെച്ചു കിടന്നു കൊണ്ട് പറഞ്ഞു..
“എന്തിനാ മഹേഷേട്ട ഇങ്ങനെ സങ്കടപെടുന്നെ.. ഡോക്ടർ നമ്മളോട്.. എന്താ പറഞ്ഞെ.. ശ്രമികുക.. ബാക്കിയെല്ലാം ഈശ്വരന്റെ കൈയിൽ എന്നല്ലേ.. പിന്നെന്തിനാ.. മഹേഷേട്ടൻ ഇങ്ങനെ വിഷമിക്കുന്നെ.. നമ്മൾക് രണ്ടു പേർക്കും കാര്യമായ കുഴപ്പങ്ങൾ ഒന്നുമില്ല.. നമ്മുക്ക്.. നോകാമെന്നെ.. നമ്മളുടെ സങ്കടം ദൈവം കേൾകാതിരിക്കില്ല…. അവൾ.. അതും പറഞ്ഞെങ്കിലും അവളുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ ഒലീചിറങ്ങി..
അവൻ മെല്ലെ കൈ കൊണ്ട് ആ കണ്ണീർ തുടച്ചു.. അവളുടെ തല പിടിച്ചു മെല്ലെ അവളെ എഴുന്നേൽപ്പിച്ചു.. അവളുടെ.. മുഖം അവൻ ഇരുകൈകളിലും എടുത്തു കൊണ്ട്..

Leave a Reply

Your email address will not be published. Required fields are marked *