മനയ്ക്കലെ വിശേഷങ്ങൾ – 3 1

“”അല്ല എബിയല്ല നിന്റെ കെട്ടിയോൻ.. എബിൻ ജോസഫ് മാത്യു””

“ടാ..താങ്ക്സ് ടാ.. ഇതൊക്കെ.. എന്തിനാ.. എനിക്ക്.. തന്നെ.. ഇതിനു നല്ല.. കാശ്.. ആയി കാണില്ലെ.. ഞാൻ ഒരിക്കൽ മനുവേട്ടനോട് ഗൾഫിൽ നിന്നും അയച്ചു തരാൻ പറഞ്ഞതാ.. പക്ഷെ.. തന്നില്ല.. എന്തായാലും .. നിനക്ക് വലിയൊരു.. താങ്ക്സ്.””അവൾ തന്റെ സന്ദോഷം അവനെ അറിയിച്ചു..

“താങ്ക്സ് മാത്രമേ ഉള്ളു വേറെ ഒന്നുമില്ലേ.””അവൻ അവളുടെ മനസ്സറിയാൻ ചോദിച്ചു..
അവൾക്കു അവന്റെ ചോദ്യത്തിന്റെ.. അർഥം മനസിലായെങ്കിലും.. അവൾ അറിയാത്ത….

പോലെ ഭാവിച്ചു കൊണ്ട് പറഞ്ഞു..
“”എന്താ വേറെ വേണ്ടേ.. “”

“പറഞ്ഞാൽ തരുവോ””
അവൻ ചോദിച്ചു.

“”ചോദിക്.. തരാൻ പറ്റുന്നതാണേൽ തരാം.”‘

“”നിനക്ക് പറ്റുന്നത് തന്നെയാ.. ഞാൻ പലവട്ടം ചോദിച്ചിട്ടും.. നീ എനിക്ക് നൽകാത്ത.ആ വിലമതിക്കാൻ ആവാത്ത സമ്മാനം.. ഒരു കിസ്സ്.””
അവൻ തുറന്നു പറഞ്ഞു..

“”ഓഹോ അതാണോ.. അതിനാണോ.. നീ എനിക്ക് ഇ സമ്മാനം തന്നത്..അതിനുള്ള.. കൈ കൂലി ആണോ മോനേ ഇതു”‘

“നീ തരണേൽ താ.. അല്ലേൽ വേണ്ട..

“‘നിനക്ക് ഉമ്മ കിട്ടാത്തതിന്റെ പ്രശ്നം എനിക്കിവിടെ ടെൻഷൻ അടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാ ടാ..ഇവിടെ എല്ലാവരും നമ്മൾ തമ്മിലുള്ള ബന്ധം അറിഞ്ഞു..ചേട്ടന്മാർ എന്നെ കൊന്നില്ലെന്നേയുള്ളൂ..ഞാൻ നിന്നെ അല്ലാതെ ആരെയും കെട്ടില്ലെന്നു തീർത്തും പറഞ്ഞു..എന്തായാലും ഞാൻ എങ്ങനെയൊക്കെയോ ഇപ്പോൾ രക്ഷപെട്ടു നാളത്തെ കാര്യം എന്താവുമോ എന്തോ “‘

“”അയ്യോ അപ്പോൾ എല്ലാം അറിഞ്ഞോ.. ഞാൻ …. ക്രിസ്ത്യൻ ആണെന്നും.. എല്ലാം””

“”എല്ലാം അറിഞ്ഞെട…ഇനി വരുന്നത് വരട്ടെ… ചേട്ടന്മാരോട് എനിക്ക് എതിർത്തു നിൽക്കേണ്ടി വരും ചിലപ്പോൾ.. എന്നെ.. ഇവിടുന്നു ചവിട്ടി പുറത്താക്കിയെന്നും വരും അപ്പോൾ… നീ മാത്രമേ ഉള്ളു എന്റെ തുണ… അത് ഓർമ വേണം..
അവൾ അവനെ ഒന്ന് ഓര്മിപ്പിച്ചു…

‘”അത് പിന്നെ എനിക്കറിയില്ലെ ഇങ്ങനെയൊക്കെ വരുമെന്ന് അറിഞ്ഞിട്ടു തന്നെയല്ലേ നമ്മൾ സ്നേഹിച്ചത്.. വരുന്നത് വരട്ടെ.. എല്ലാം നേരിടാൻ ഞാൻ തയാറാണ്.. നീയും എന്തുപറഞ്ഞാലും നല്ല.. ധൈര്യത്തിൽ തന്നെ നിന്നാൽ മതി..
ബാക്കിയൊക്കെ.. വരുന്നിടത്തു വെച്ചു കാണാം””
അവൻ അവൾക്കു ധൈര്യം പകർന്നു..

“”അത് തന്നെയാടാ എന്റെ മനസിലും.. അവരുടെയൊക്കെ സമ്മതത്തോടെ നമ്മുടെ വിവാഹം ഒരിക്കലും നടക്കില്ല.. നമ്മുക്ക് എത്രയും പെട്ടന്ന് രജിസ്റ്റർ മാര്യേജ് ചെയാം.. അല്ലെങ്കിൽ ചിലപ്പോൾ എന്റെ ഏട്ടന്മാർ നമ്മളെ പിരിക്കാൻ വേണ്ടി.. എന്ത് വേണമെങ്കിലും ചെയ്യും””

“നീ പേടിക്കണ്ട എത്രയും പെട്ടന്ന് നമ്മുക്ക്.. രജിസ്റ്റർ മാര്യേജ് ചെയാം.. നീ കഴിയുന്നതും എങ്ങനെയെങ്കിലും തത്കാലം അവിടെ പിടിച്ചു നിൽക്..ബാക്കിയൊക്കെ നമ്മുക്ക് നോക്കാം.”‘

“”മ്മ് എന്നാൽ..ഞാൻ വെക്കട്ടെ ഡാ.. ആരെങ്കിലും കേട്ടാൽ.. എന്നെ കൊന്നു കളയും..നാളെ കാണാം.. എന്തായാലും ഫോൺ.. തന്നതിന്.. നിനക്ക് ഒരു ചക്കര ഉമ്മ…..
അവൾ ഫോണിലൂടെ.. ഒരു ഫ്ളയിങ് കിസ്സ് അവനിലേക് എറിഞ്ഞു..

“”മതി മുത്തേ.. ഇന്ന് രാത്രി കിടന്നുറങ്ങാൻ എനിക്കിതു ധാരാളം മതി””

അവൾ വേഗം ഫോൺ.. കട്ട് ചെയ്തു.. ആരും കാണാതിരിക്കാൻ.. കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു..വെച്ചു…
നാളെ.. നടക്കാൻ പോകുന്ന സംഭവങ്ങൾ ഓർത്തു പതിയെ കിടന്നു…

മായ മിനുട്ടിയെ കൊണ്ട് ..ഹോം വർക്ക്‌..ചെയ്യിപ്പിക്കുകയായിരുന്നു..
“”മോളു.. അഞ്ചും അഞ്ചും എത്രയാ “‘

“അത് അമ്മേ അഞ്ചും അഞ്ചും”‘. മീനുട്ടി കൈ വിരലുകൾ മടക്കി കൊണ്ട്.. കൂട്ടാൻ തുടങ്ങി..
“”ആ. പത്തു… “‘
അവൾ ഉത്തരം കിട്ടിയ സന്ദോഷത്തിൽ പറഞ്ഞു…

“”മ്മ് മിടുക്കി..ഇനി.. നാലും മുന്നും എത്രയാ.. “”

“‘അമ്മേ ഏയ്യ്…

“”മ്മ് വെരി ഗുഡ് ഇനി മോളു ഇ ബാക്കിയുള്ള കണക്കൊക്കെ കൂട്ടി അമ്മയെ കാണിക്””

“‘ശരി അമ്മേ.. “”

മീനുട്ടി ഓരോ കണക്കും കൈ വിരലുകൾ കൊണ്ട് കൂട്ടി എഴുതി തുടങ്ങി..

ടപ്പ്… ടപ്പ്..
വാതിലിൽ ആരോ. തട്ടി…
“”ആരാണപ്പാ ഇ സമയത്തു.. അവൾ.. ആലോചിച്ചു കൊണ്ട് എഴുന്നേറ്റു വാതിൽ തുറന്നു….

Leave a Reply

Your email address will not be published. Required fields are marked *