“എന്താ മനു വലിയ ആലോചന”…ലില്ലി മാഡത്തിന്റെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത് …(ഓഫീസറുടെ പേര് ലില്ലി എന്നാണ്)”ഭാര്യെടേം പിള്ളേരുടേം ഒക്കെ അടുത്തൂന്നു ആദ്യമായി മാറി നിൽക്കുവല്ലേ അതിന്റെ ആയിരിക്കും ഈ ആലോചന… നമ്മളൊക്കെ പലയിടത്തു ഓടിനടന്നു ജോലി ചെയ്തിട്ടുള്ളതുകൊണ്ടു അതൊക്കെ ഇപ്പൊ ശീലമായി , സാർ ആദ്യമായി നാട് വിട്ടു മാറി നിൽക്കുന്നത് കൊണ്ടറിക്കും ഇങ്ങനെ വിഷമം” വെളുത്തു തടിച്ച ഷീല കമന്റ് പാസ്സാക്കി…..”സാർ രാത്രി മൊത്തം യാത്ര ചെയ്തു വന്നതല്ലേ, അതിന്റെ ക്ഷീണം ആയിരിക്കും” അശോകേട്ടൻ എന്റെ സപ്പോർട്ടിനെത്തി …..എല്ലാവരെയും നോക്കി ഞാനൊന്നു ചിരിച്ചെന്നു വരുത്തി… ജോലി തുടർന്നു…
ഒന്നേകാലായി …..എല്ലാവരും ചോറുണ്ണാനൊരുങ്ങി…. അശോകേട്ടൻ പറഞ്ഞു സാറെ രാഘവേട്ടന്റെ കടയിൽ ഊണാണ്ട്, നല്ല ഊണാണ്… സാർ അവിടെ ചെന്നാൽ മതി…ഞാൻ ചോറ് കൊണ്ടുവന്നിട്ടുണ്ട്….ഞാൻ മെല്ലെ ഊണ് കഴിക്കാനിറങ്ങി… “സാർ കഴിച്ചിട്ട് വാ…. സാര് നേരത്തെ പറഞ്ഞിരുന്നതുകൊണ്ടു ഞാൻ ഒന്നുരണ്ടു വീട് നോക്കി വെച്ചിട്ടുണ്ട്, നമുക്ക് പോയി നോക്കാം” അശോകേട്ടൻ പിന്നാലെ വിളിച്ചു പറഞ്ഞു…
ഊണ് കഴിഞ്ഞു തിരികെ വന്നപ്പോ അസീസ് പറഞ്ഞു സത്യൻ സാർ വന്ന് അന്വേഷിച്ചിട്ടു പോയി ….വരുമ്പോ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…ദാ ആ വാതിലിനപ്പുറം കാണുന്നതാണ് സത്യൻ സാറിന്റെ ആഫീസ്….ഞാൻ ആ ഓഫീസിലേക്ക് കയറിചെന്നു… എന്നെ കണ്ടതും സത്യൻ സീറ്റിൽനിന്നും എഴുന്നേറ്റു വന്നു….ഞാൻ സത്യനെ തിരക്കി ചെന്നതുകൊണ്ടാവണം എല്ലാവരും എന്നെ ഒരു ദയനീയ മുഖത്തോടെ നോക്കി… അവരെയെല്ലാം നോക്കിക്കൊണ്ടു സത്യൻ പറഞ്ഞു… ഇതെന്റെ ചങ്ങാതിയാണ്, ബാല്യകാലത്തെ മുതലുള്ള ചങ്കത് ഇരുപതിലധികം വര്ഷങ്ങള്ക്കു ശേഷമാണു ഞങ്ങൾ കണ്ടു മുട്ടുന്നത്… ദാ അപ്പുറത്തെ ഓഫീസിൽ സൂപ്രണ്ട് ആണ്…. ഇതും പറഞ്ഞു എണ്ണയും കൂട്ടിക്കൊണ്ടു ഓഫീസിനു പുറത്തെ വലിയ തണൽ മരത്തിനു ചുവട്ടിലെ ചാര് ബെഞ്ച്ലേക്ക് വന്നു… എന്നെ അവിടേക്കു പിടിച്ചിരുത്തിയിട്ടു എന്റെ മുഖത്തേക്ക് നോക്കിയിരുന്നു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി .. ഒപ്പം എന്റെയും…. ഇപ്പോ ഒന്നും സംസാരിക്കേണ്ട എല്ലാം പിന്നെ പറയാം…നിന്റെ താമസം എവിടെയാ??? ഞാൻ പറഞ്ഞു എങ്ങും ആയിട്ടില്ല… അശോകേട്ടൻ എവിടെക്കെയോ നോക്കി വെച്ചിട്ടുണ്ട്, ഉച്ച കഴിഞ്ഞു അതൊന്നു നോക്കാൻ പോകണം….” നീ എങ്ങും പോകണ്ട…എന്റെ കൂടെ താമസിക്കാം … വലിയൊരു വീടാണ് എനിക്ക് സ്ത്രീധനം കിട്ടിയത്… അവിടെ ഞാനും ഭാര്യയും മാത്രമേ ഉള്ളു….ഞാൻ പറഞ്ഞു അത് വേണ്ടെടാ നിനക്കതു ബിദ്ധിമുട്ടാകും … അവൻ എന്റെ പുറത്തു ഒരടി തന്നിട്ട് പറഞ്ഞു @$%&*@! മോനെ… നീ എന്നാടാ എനിക്കൊരു ബുദ്ധിമുട്ടാകുന്നത് , മര്യാദക്ക് ബാഗെടുത്തോണ്ടു എന്റെ കൂടെ വന്നോണം അല്ലേൽ കാലും കയ്യും തള്ളി ഓടിച്ചു ഞാനങ്ങു കൊണ്ട് പോകും… അവന്റെ ഭാവമാറ്റം പഴയ സത്യനെ ഓർമിപ്പിച്ചത് കൊണ്ട് ഞാൻ മറുത്തൊന്നും പറഞ്ഞില്ല….
തിരികെ ആഫീസിലെത്തിയപ്പോൾ അശോകേട്ടൻ വീട് നോക്കുന്ന കാര്യം ഓർമിപ്പിച്ചു …ഞാൻ പറഞ്ഞു വരട്ടെ അശോകേട്ടത്…സത്യൻ പറഞ്ഞ കാര്യം ഞാൻ അവരോടു പറഞ്ഞു…. :കൂട്ടുകാരന്റെ ഒപ്പം പോകുന്നതൊക്കെ കൊല്ലം അയാളെപ്പോലെ രാവും പകലും വെളിവില്ലാതെ നടക്കാൻ ഇട വരരുത്” മാഡം ഓർമിപ്പിച്ചു…
മൂന്നു മാണി കഴിഞ്ഞപ്പോൾ സത്യൻ വന്നു വിളിച്ചു, : “ബാഗും എടുത്തോണ്ട് വാടാ” ഞാൻ ഓഫീസറോട് ചോദിച്ചോണ്ടു ബാഗും എടുത്തു അവന്റെ കൂടെ ഇറങ്ങി….ഒരു ചുവന്ന മാരുതി 800 കാറിന്റെ വാതിൽ തുറന്നു തന്നിട്ട് കയറാൻ പറഞ്ഞു … അവൻ കാറിലേക്ക് കയറിയിട്ട് ബാഗ് തുറന്നു ഒരു കുപ്പി എടുത്തു വെള്ളം പോലും ചേർക്കാതെ രണ്ടുമൂന്നിറക്കു പട പാടാന്നു കുടിച്ചിറക്കി…. അവന്റെ കുടി കണ്ടു അന്തം വിറ്റിരുന്ന എന്നോട് ” ശീലമായിപ്പോയെടാ … നിർത്താൻ പറ്റുന്നില്ല… ഇതടിച്ചില്ലേൽ കൈ വിറക്കും” ഇതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു… രണ്ടുമൂന്നു കിലോമീറ്റർ ഓടിക്കാണും, വണ്ടി ഒരു ബീവറേജിന്റെ അടുത്ത് നിർത്തി… പെട്ടന്ന് ഒരാൾ വന്നു ഒരു ഫുൾ ബോട്ടിൽ പൊതിഞ്ഞതു കയ്യിൽ കൊടുത്തു… അവൻ പണം കൊടുത്തു.. വണ്ടി വിട്ടു… ” ഇതൊക്കെ നമ്മുടെ ഒരു സെറ്റ് അപ്പ് ആണ്, അവൻ ക്യൂ നിന്ന് വാങ്ങി വെക്കും പത്തോ ഇരുപതോ അവനു കൊടുത്താൽ മതി ” അതും പറഞ്ഞു അവൻ ചിരിച്ചു….
