കുറച്ചുകൂടി മുന്നോട്ടു പോയി ഒരു ഇടത്തരം വീടിന്റെ മുൻപിൽ വണ്ടി നിർത്തി… ഡോർ തുറന്നു ഇറങ്ങും മുൻപേ വാതിൽ തുറന്നു നെറ്റി ഇട്ട ഒരു സ്ത്രീ ഓടി വന്നു…. ഓടി വന്ന സ്ത്രീ എന്നെ കണ്ടു ഒരു നിമിഷം സ്തബ്ധയായി… സത്യൻ പറഞ്ഞു “അളിയാ ഇതാണ് എന്റെ ഭാര്യ സൗമ്യ, പേര് പോലെ തന്നെ സൗമ്യ തന്നെ ആണ്… അടിച്ചു ബോധം പോയി താഴെ വീഴാതിരിക്കാൻ എന്നെ താങ്ങിപ്പിടിച്ച് കൊണ്ടുപോകാനാണ് അവൾ ഓടി വന്നത് … ഒരുപാട് നാളുകൾക്കു ശേഷം ഇന്ന ബോധത്തോടെ ഞാൻ ഈ വീട്ടിൽ വന്നു കയറുന്നതു”…. എന്റെ കണ്ണുകൾ സൗമ്യയുടെ മുഖത്തുനിന്നും എടുക്കാൻ തോന്നിയില്ല… സൗന്ദര്യം വഴിഞ്ഞൊഴുകുന്ന…. സിനിമ താരങ്ങൾ മാറിനിന്നു പോകും…അലപം ഇരുണ്ടിട്ടാണെങ്കിലും വലിയ കണ്ണുകളും, സൗന്ദര്യമുള്ള വട്ടമുഖവും ആകെപ്പാടെ ഒരു സൗന്ദര്യ ദേവത തന്നെ…. സത്യം പറഞ്ഞാൽ എന്റെ സൗന്ദര്യ സങ്കൽപ്പത്തിലെ രാജകുമാരിയുടെ മുഖച്ഛായ ആണിവൾക്കു…..ഒരു ലൂസ് നെറ്റി ഇട്ടിരുന്നതുകൊണ്ടു മറ്റു അഴകളവുകൾ ഒന്നും ശ്രദ്ധയിൽപ്പെട്ടില്ല….
എടീ…ഇതാണ് മനു…. അവൻ അവളോട് പറഞ്ഞു അവൾ എന്റെ നേരെ നോക്കി കൈകൂപ്പി താൾ കുനിച്ചു…. എത്ര കുടിച്ചു ബോധം പോയി വന്നാലും ഒരു ദിവസം പോലും മനുവേട്ടനെക്കുറിച്ചു പറയാതെ ഇദ്ദേഹം ഉറങ്ങില്ല…. സൗമ്യ മെല്ലെ പറഞ്ഞു…. ആയ സ്വര മാധുരി എന്റെ കാതുകൾക്ക് ഇമ്പമായി…..
ഇവൻ ഇന്ന് ഇവിടെ ജോയിൻ ചെയ്തു…ഇവിടുന്നു പോകുന്നത് വരെ ഇനി ഇവിടെയിരിക്കും താമസിക്കുന്നത്…. അവൻ അവളോട് പറഞ്ഞു… അവനു കിടക്കാൻ ഒരു റൂം ശരിയാക്കണം… അത് പറഞ്ഞു എന്നെയും വിളിച്ചുകൊണ്ടു അവൻ വീട്ടിനകത്തേക്ക് കയറി…. ഒരു സ്ഥിരം മദ്യപാനിയുടെ അടുക്കും ചിട്ടയുമില്ലാതെ ഒരു വീടാകും എന്ന് കരുതിയ എനിക്ക് തെറ്റി…. വളരെ വൃത്തിയായി സൂക്ഷിക്കുന്ന, ഓരോന്നും അടുക്കും ചിട്ടയുമായി വച്ചിരിക്കുന്ന ഒരു മനോഹരമായ വീട്… മുറിക്കുമുള്ളിൽ ചന്ദനത്തിന്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു….
സൗമ്യ മുറി ഒരുക്കിയപ്പോഴേക്കും അവൻ പറഞ്ഞു നീ പോയി കുളിച്ചു ഫ്രഷ് ആകു.. അപ്പോഴേക്കും ഞാനും ഒന്ന് കുലച്ചു വരാം…. ഞാൻ കുളിച്ചു ഡ്രസ്സ് മാറി വന്നപ്പോഴേക്കും അവൻ കുളിച്ചു വന്നു അടി തുടങ്ങിയിരുന്നു…. ഇതിനിടയിൽ അത്താഴം കഴിച്ചു…… കുറെ നേരം സംസാരിച്ചിരുന്നു… അച്ഛന്റെ മരണവും… അവന്റെ വിവാഹവും.. അമ്മായി അച്ഛന്റെ മാനസിക പീഡനവും.. ഒക്കെ…. അതിലൊക്കെ ഉപരി അവൻ എന്നോട് പങ്കു വെച്ചത് സൗമ്യ എന്ന സ്നേഹധാമത്തെക്കുറിച്ചായിരുന്നു….. ഇടക്കെപ്പോഴോ നാവു കുഴഞ്ഞു അവന്റ സംസാരം മുറിഞ്ഞു… സൗമ്യ വന്നു അവനെ താങ്ങിപ്പിടിച്ചു മുറിയിലേക്ക് കൊണ്ടുപോയി…..ഞാനും കിടക്കാനായി മുറിയിലേക്ക് പോയി…. കട്ടിലിലേക്ക് ഇരുന്നപ്പോൾ വാതിലിൽ തട്ടിയിട്ട് അവൾ റൂമിലേക്ക് വന്നു….. ഒരു ജഗ്ഗിൽ കുറച്ചു വെള്ളവും ഒരു ഗ്ലാസും അവൾ കൊണ്ട് മേശപ്പുറത്തു വെച്ച് ” എന്താവശ്യമുണ്ടേലും വിളിക്കണം എന്ന് പറഞ്ഞു ഗുഡ് നൈറ്റ് പറഞ്ഞു കിടക്കാൻ പോയി…..
ദിവസങ്ങളും, മാസങ്ങളും അങ്ങനെ കടന്നു പോയി…ഞാൻ ആ കുടുംബത്തിലെ ഒരംഗമായി… അവന്റെ കുടി ഇടക്കൽപം കുറഞ്ഞെങ്കിലും പിന്നെയും കൂടിക്കൂടി വന്നു…. സൗമ്യ ഒരു പരാതിയുമില്ലാതെ അവനെ സ്നേഹിച്ചുകൊണ്ടേയിരുന്നു……ഇതിനിടയിൽ ഞാൻ നാലഞ്ച് പ്രാവശ്യം നാട്ടിൽ വന്നു പോയി….
ഒരു ദിവസം നാട്ടിൽ നിന്നും തിരികെ വന്നു ട്രെയിൻ ഇറങ്ങിയത് കടുത്ത പനിയുമായിട്ടാണ് …. വീട്ടിലെത്തിയപ്പോഴേ പണി കൂടി….. കടുത്ത പണി മൂലം ബോധം പോലും നഷ്ട്മായ രീതിയിൽ എന്നെ കണ്ട സൗമ്യ സത്യനെ വിളിച്ചുണർത്തി… അവൻ എന്നെ ആശുപത്രിയിൽ കൊണ്ട് പോയി…ഒന്നുരണ്ടു ഇൻജെക്ഷനും മരുന്നും തന്നു രണ്ടു ദിവസം റെസ്റ്റെടുക്കാൻ പറഞ്ഞു….അങ്ങനെ മൂന്നു ദിവസം റെസ്റ്റെടുത്തു…. നാലാം ദിവസം ഓഫീസിൽ പോകാനൊരുങ്ങിയപ്പോൾ സത്യൻ പറഞ്ഞു ഇന്ന് കൂടി റെസ്റ്റെടുക്കൂ , നാളെ അവധി ആണല്ലോ.. ഇനി അത് കഴിഞ്ഞു പോയാൽ മതിയെന്ന് .. അവനെ ധിക്കരിക്കാൻ ആവാത്തതുകൊണ്ടു ആഫീസിൽ പോകാനുള്ള ശ്രമം ഞാനങ്ങു ഉപേക്ഷിച്ചു…..
