മന്ദാകിനി 4
Mandakini Part 4 | Author : Mahi
[ Previous Part ] [ www.kambi.pw ]
“അനു…. അനു….,”
അനാമികയെ അത്താഴത്തിന് വിളിക്കാൻ വന്നതായിരുന്നു ലളിത…. തുറന്നു കിടന്ന മുറിയിലെങ്ങും അവളെ കണ്ടില്ല…. ബാത്‌റൂമിന്റെ വാതിലും തുറന്ന നിലയിൽ ആയിരുന്നു…. ഉള്ളിലാരും ഇല്ല
ലളിതയുടെ മനസ്സിൽ ഭയം നിറഞ്ഞു …. മുറിയിലെ സ്റ്റഡി ടേബിളിനു മുകളിലെ തുറന്ന നോട്ബുക്കിൽ എഴുതിവച്ചിരിക്കുന്ന വരികളിൽ അവരുടെ കണ്ണുകൾ ഉടക്കി….
“തേവിടിച്ചി മോൾ…….”
ലളിത കൊണ്ടുകൊടുത്ത നോട്ബുക്ക് ശ്രീധരൻ വലിച്ചെറിഞ്ഞു…..അയാളുടെ കണ്ണുകൾ കോപംകൊണ്ട് ചുവന്നു
“എന്നെ തോൽപ്പിക്കാൻ നോക്കുവാ…. ഈ ശ്രീധരനെ അറിയില്ല അവൾക്ക്…..
ഒരു കാര്യം തീരുമാനിച്ചിട്ട് ഉണ്ടെങ്കിൽ അത് നടത്താൻ എനിക്കറിയാം…..”
.
.
.
.
.
അനാമികക്ക് കല്യാണമോ?… അവൾ സമ്മതിച്ച് കാണോ…..
മുന്നിലെ ഗ്ലാസിൽ ഇരുന്ന മദ്യം അവൾ ഒറ്റ വലിക്ക് കുടിച്ചുതീർത്തു…..
ഇല്ല, ഇല്ല….. എന്റെ….എന്റെയാ അവൾ….
സെറ സോഫയിലേക്ക് ചാരി കിടന്നു….മിഥുന്റെ കൈയിൽ നിന്നും അവളെ രക്ഷപ്പെടുത്താൻ എന്തെങ്കിലും ഒരു വഴി…. Mla യുടെ വലാട്ടിപട്ടികളായ പോലീസിനോട് സഹായം ചോദിക്കുന്നത് മണ്ടത്തരം ആണ്….
ആലോചനകളോടെ കിടക്കവെ സെറയുടെ ഫോൺ ബെല്ലടിച്ചു….സ്‌ക്രീനിൽ തെളിഞ്ഞ അനുവിന്റെ പേര് കണ്ട് സെറയുടെ ഉള്ളിൽ വേദന പടർന്നു… ഇതുവരെ ഒന്നങ്ങോട്ട് വിളിക്കാൻ തോന്നാത്തതിൽ അവൾ സ്വയം പഴിച്ചു….
“ഹെലോ……”
“സെറ നീ എവിടെയാ…..”
ഫോണിലൂടെ അനുവിന്റെ ഇടറുന്ന ശബ്ദം കേട്ട് സെറയുടെ ഉള്ളം നീറി…..
“ഞാൻ റൂമിൽ ഉണ്ട് അനു….”
“സെറ ഞാൻ….എനിക്ക്….. എന്റെ കല്യാണം വരുന്ന ഞായറാഴ്ച നടത്താനാ എല്ലാവരുടെയും തീരുമാനം…. ഞാൻ, എനിക്ക് എന്ത് ചെയ്യണോന്ന് അറിയില്ലടി….”
“ഏഹ് ഈ ഞായറാഴ്ചയോ…..”
സെറ ഞെട്ടലോടെ ചോദിച്ചു
“മ്മ്ഹ്…. എനിക്ക് പറ്റില്ലടി….. ഞാൻ പറഞ്ഞിട്ടില്ലേ അവന്റെ ഒപ്പം ജീവിക്കുന്നതിനേക്കാൾ മരിക്കുന്നത് തന്നെയാണ് നല്ലത്….. പക്ഷെ, എനിക്ക് പറ്റണില്ല…. പറ്റണില്ല എനിക്ക് ”
അനാമികയുടെ തേങ്ങൽ ഫോണിലൂടെ സെറ വ്യക്തമായി കേട്ടു…. അവളുടെ ഉള്ളവും വിങ്ങി…. കണ്ട നാൾ മുതൽ ഹൃദയത്തിൽ കയറിക്കൂടിയവൾ…. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവൾ….
“അനു… ഇങ്ങനെ ഒന്നും പറയല്ലേ അനു…. … നീ ഇപ്പൊ എവിടെയാ വീട്ടിൽ ആണോ…..”
“ഞാൻ…. ഞാൻ വീട്ടിലെന്ന് ഇറങ്ങി…. കോളേജിന് അടുത്ത ബസ് സ്റ്റോപ്പിൽ ഇരിപ്പുണ്ട്…. എങ്ങോട്ട് പോണോന്ന് അറിയില്ല എനിക്ക്…..”
“Whaatt??? അവിടെയോ….നിക്ക്, ഞാൻ ഞാൻ അങ്ങോട്ട് വരാം…. ഒരിടത്തും പോകല്ലേ…..”
സെറ പൊടുന്നനെ കാൾ കട്ട് ചെയ്ത് ഡ്രൈവർ ദിവാകരനെ വിളിച്ചു…. പേഴ്സും ഫോണും എടുത്ത് ഗ്രീൻ പാലസിന്റെ പാർക്കിംഗ് ഏരിയയിലേക്ക് എത്തുമ്പോഴേക്കും ഡ്രൈവർ എത്തിയിരുന്നു….
യാത്രയിൽ ഉടനീളം സെറയുടെ മനസ്സിൽ ചോദ്യങ്ങൾ ആയിരുന്നു….. ഇനിയെന്ത്…… അവൾ ആരോടും പറയാതെ ഇറങ്ങിയതാണെങ്കിൽ അവളുടെ അച്ഛൻ ഇപ്പൊ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടാവും…. ഇതറിഞ്ഞാൽ മിഥുൻ വെറുതെ ഇരിക്കുമോ….ഒരുഭാഗത്ത് മിഥുനും അവന്റെ തന്തയും, മറ്റൊരു ഭാഗത്ത് അനാമികയുടെ അച്ഛൻ…. എത്ര ധൈര്യശാലി എന്ന് പറഞ്ഞാലും ഓരോ മനുഷ്യരും തളർന്നുപോകുന്ന ഒരു സാഹചര്യം വരും…. ആരും ഇല്ലാതെ ഒറ്റപ്പെടുന്ന ഒരു സന്ദർഭം
സമയം പത്തുമണിയോട് അടുത്തിരുന്നു…. ഇരുട്ട് വീണ വഴികളിൽ നിലാവും സ്ട്രീറ്റ് ലൈറ്റുകളും പ്രകാശം നിറച്ചിരുന്നു…. കോളേജിനോട് അടുക്കുംതോറും സെറയുടെ ഹൃദയം എന്തിനോ വേഗത്തിൽ മിടിച്ചു…. ബസ് സ്റ്റോപ്പിൽ തന്നെ കാത്തിരിക്കുന്നത് മറ്റൊരു ജീവിതം ആണെന്ന് അവളുടെ ഹൃദയം മന്ത്രിച്ചു….
ബസ്റ്റോപ്പിൽ കാത്തിരുപ്പുകാർക്ക് ഇരിക്കാനുള്ള ഇടത്തിൽ, തന്റെ ചെറിയ ബാഗ് നെഞ്ചോട് ചേർത്തുപിടിച്ച് അനാമിക ഇരുന്നു…. അവൾ ഭയന്നിരുന്നു…. ഏത് നിമിഷവും തന്നെ അന്വേഷിച്ച് അവർ വരും…. ഒന്നുകിൽ അച്ഛന്റെ ഗുണ്ടകൾ അല്ലെങ്കിൽ ഏട്ടൻ, അതുമല്ലെങ്കിൽ മിഥുൻ
