“എനിക്ക് നിന്നെ എന്തോരം ഇഷ്ടാണെന്ന് അറിയോ….”
സെറയുടെ കരങ്ങൾ ഒന്നുകൂടെ അവളിൽ മുറുകി…. അവളിൽ തന്റെ അവകാശവും സ്നേഹവും അടിച്ചുറപ്പിക്കാൻ എന്നപോലെ…അനുവിന്റെ ശരീരം വിറകൊള്ളുന്നത് സെറയുടെ വിരൽത്തുമ്പുകൾ തിരിച്ചറിഞ്ഞു…. തൊട്ടാൽ വിറക്കുന്നൊരു പെൺകുട്ടി…
“സെറാ…. ”
“എന്ത്യേ….”
സെറയുടെ അധരങ്ങൾ അനാമികയുടെ അനാവൃതമായ കഴുത്തിലേക്ക് അടുത്തു…. അവളുടെ ചൂടുനിശ്വാസം തട്ടി അനുവിന്റെ ശരീരം പൊള്ളി പിടഞ്ഞു….അവളുടെ ഉയരുന്ന നിശ്വാസങ്ങൾ കേട്ട് സെറക്ക് ചിരി വന്നു
“വാ കിടക്കാം….”
സെറ അവളെ വിട്ടുപിരിഞ്ഞ് ബെഡ്‌റൂമിലേക്ക് നടന്നു… ബാൽക്കണിയിലെ ഇരുമ്പഴികളിൽ പിടിച്ച് നിന്ന് കിതപ്പോടെ അനാമിക തല ചരിച്ച് സെറ പോകുന്നത് നോക്കി നിന്നു….നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഇടംകൈയാലേ തുടച്ചുമാറ്റി
… സെറാ… അവളിപ്പോ എന്താ ചെയ്തത്….. അനാമികയുടെ മനസ്സ് കലുഷിദമായി…
തുടരും….
