മന്ദാകിനി – 4 7

മരിക്കാൻ ഉറപ്പിച്ചതുതന്നെ ആയിരുന്നു…..അപ്പോഴെല്ലാം സെറയുടെ മുഖം ഉള്ളിൽ ശോഭയോടെ തിളങ്ങി….ഭയമില്ലാത്തവൾ…. എന്തിനെയും ധൈര്യത്തോടെ നേരിടുന്നവൾ….

കോളേജിന് അടുത്തെ ബസ്റ്റോപ്പിൽ കാർ നിർത്തി സെറ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടതും അനാമിക ഒന്നുകൂടെ തന്റെ ബാഗ് നെഞ്ചോട് അടക്കിപിടിച്ചു…. ആ മുഖത്തെ ആകുലത തനിക്കുവേണ്ടി ഉള്ളതാണെന്ന് ഓർക്കേ അനാമികയുടെ കണ്ണുകൾ നിറഞ്ഞു

“അനു….”
സെറ ഓടിവന്ന് വന്ന് അവളെ നെഞ്ചോട് ചേർത്തു….ബസ്റ്റോപ്പിൽ ഉണ്ടായിരുന്ന ചിലർ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

“അനു….. എന്താടാ എന്തുപറ്റി….”

“നമുക്ക്… നമുക്ക് പോകാം അനു…. ഇല്ലെങ്കിൽ അവര് വരും, എന്നെ കൊണ്ടുപോകും….. ”

സെറ അനുവിന്റെ കണ്ണുകളിലേക്ക് നോക്കി…. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടൊരു കൊച്ചുകുട്ടി…. ആരെങ്കിലും പിടിച്ചുകൊണ്ടു പോകുമോ എന്ന് ഭയന്നിരുന്ന ഒരു കുഞ്ഞിനെ അവൾ അനുവിന്റെ കണ്ണുകളിൽ കണ്ടു…. ആ കുട്ടി അവളുടെ അമ്മയെ കണ്ടെത്തിയിരിക്കുന്നു

മനസ്സിന് വല്ലാത്തൊരു ധൈര്യം കൈവരുന്നത് അവൾ അറിഞ്ഞു….
സെറ ഒന്നുകൂടെ അവളെ തന്നോട് ചേർത്ത് പിടിച്ചു….

“ഒന്നുല്ലാട്ടോ…. ആരും കൊണ്ട് പോകില്ല…. വാ പോകാം….”

സെറ അനുവിനെ പിടിച്ച് എഴുന്നേൽപ്പിച്ച് കാറിന്റെ പിൻസീറ്റിൽ ഇരുത്തി ഒപ്പം അവളും കയറി….

ഡ്രൈവർ ഇരുവരെയും ഒന്ന് നോക്കി…. ഒരു പ്രായമായ മനുഷ്യൻ….. ഇന്നോളവും തന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ലാത്ത സെറ മറ്റൊരു പെൺകുട്ടിയെ സ്നേഹത്തോടെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു….. ഇതിന്റെ ഉള്ളിൽ സ്നേഹവും കരുണയും ഒക്കെ ഉണ്ടോ എന്നായിരുന്നു അയാളുടെ മനസ്സിൽ ….ദിവാകരൻ വണ്ടി മുന്നോട്ട് എടുത്തു….

ഗ്രീൻപാലസിൽ എത്തുവോളം അനാമിക മൗനത്തിൽ ആയിരുന്നു…. പത്ത് നിലകളായി ഉയർന്നു നിൽക്കുന്ന ആ വലിയ ഹോട്ടലിന്റെ മുന്നിലേക്ക് കാർ കടന്നതും അനാമിക കണ്ണുകൾ ഉയർത്തി നോക്കി…. ദിവാകരൻ വണ്ടി പാർക്കിംഗ് ഏരിയയിൽ നിർത്തി

സെറ താമസിക്കുന്ന ഹോട്ടൽ ആദ്യമായി കാണുകയായിരുന്നു അവൾ

“വായോ… ഫിഫ്ത് ഫ്ലോർ ആണ് റൂം….”

സെറ അനാമികയുടെ കൈയിൽ നിന്നും ബാഗ് വാങ്ങിയതും ഡ്രൈവർ അവളുടെ അടുത്തേക്ക് ഓടിവന്നു

“വേണ്ട ഞാൻ എടുത്തോളാം… താൻ പൊക്കോ….”

“ശരി മേഡം….”

ദിവാകരൻ ഒതുക്കി വച്ചിരുന്ന തന്റെ ബൈക്കിന് അരികിലേക്ക് നടന്നു…..പ്രായത്തിന് മൂത്ത അയാളെ താൻ എന്ന് വിളിച്ച സെറയെ അനാമിക ഒരുവേള നോക്കി…. അച്ഛന്റെ ചിലനേരത്തെ ഭാവം….

“എന്താ ഇങ്ങനെ നോക്കണേ… വാ….”

സെറ അനുവിന്റെ കൈയിൽ മുറുക്കെ പിടിച്ച് ലിഫ്റ്റിന് അടുത്തേക്ക് നടന്നു….ഹൃദയം മുറുകിയതും അനു നെഞ്ചിൽ ഒരുകൈ നെഞ്ചോട് ചേർത്തു…. വല്ലാത്തൊരു മിടിപ്പ്….ഒരുതരം പരവേശം

പെട്ടെന്നൊരു ദിവസം അഭയാർത്ഥി ആയതുപ്പോലെ….. സെറക്ക് താനൊരു ശല്യം ആകുമോ എന്ന ആശങ്ക….

“..ഞാൻ… എനിക്ക്…..”

സെറ റൂമിന്റെ വാതിൽ തുറന്നതും അനാമിക അവളുടെ കൈയിൽ പിടിച്ചു…. എന്തെന്ന ഭാവത്തിൽ സെറ അവളെ നോക്കി പിരികം ഉയർത്തി

“എനിക്ക്…. എനിക്ക് പോകാൻ ഒരിടോം ഇല്ലാഞ്ഞിട്ടാ…..”

നിസ്സഹായത നിറഞ്ഞൊരു ശബ്ദം കാതുകളിൽ അലതല്ലുന്നതുപോലെ സെറക്ക് തോന്നി….അവൾ അനാമികയുടെ ഇരുകൈകളും ചേർത്തുപിടിച്ച് തന്റെ നെറ്റിയിൽ മുട്ടിച്ചു….അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

“ഈ ഹാൾവേ…. ബെഡ്‌റൂം…. ബാത്രൂം, ഒരു ചെറിയ കിച്ചൺ…. ഇത്രയും സൗകര്യങ്ങളെ ഇവിടെ ഉള്ളു….. നിനക്ക് ബുദ്ധിമുട്ട് ഇല്ലാത്ത കാലത്തോളം ഇവിടെ നിക്കാം…. ആരും നിന്നെ കൊണ്ടുപോകില്ല….”

ആർക്കും കൊടുക്കില്ല…. സെറ മനസ്സിൽ പറഞ്ഞു

“മതി മോങ്ങിയത്…..പോയി ഒന്ന് ഫ്രഷ് ആയി വാ….ഈ സങ്കടങ്ങളും അങ്ങ് കഴുകികളഞ്ഞേക്ക്…..”

സെറ അനാമികയെ തള്ളി ഉന്തി ബെഡ്‌റൂമിനോട് ചേർന്നുള്ള ബാത്‌റൂമിലേക്ക് പറഞ്ഞയച്ചു….പിന്നാലെ ഒരു ടവൽ അകത്തേക്ക് എറിഞ്ഞുകൊടുത്തു

അനാമിക കുളിച്ച് ഇറങ്ങുമ്പോഴേക്കും സെറ താഴെ റെസ്റ്റോറന്റിൽ വിളിച്ച് food ഓർഡർ ചെയ്തിരുന്നു…. അനുവിന് മാറ്റിയിടാനുള്ള വസ്ത്രങ്ങൾ തിരയുന്നതിനു ഇടയിലാണ് ബാത്‌റൂമിന്റെ ഡോർ തുറന്ന് റൂമിലേക്ക് വരാൻ കൂട്ടാക്കാതെ നിൽക്കുന്ന അനുവിനെ സെറ ശ്രദ്ധിക്കുന്നത്….

Updated: March 16, 2025 — 8:15 pm

Leave a Reply

Your email address will not be published. Required fields are marked *