മല്ലു ജർമൻസ് – 1

മല്ലു ജർമൻസ് 1

Mallu Germans Part 1 | Author : Dennis

 


 

ജർമനിയിലെ ഒരു വലിയ ഹോസ്പിറ്റലിൽ പനി കൂടുതലായി അഡ്മിറ്റ്‌ ആയതാണ് ഷെലിൻ. സ്ഥലം ജർമനി ആണെങ്കിലും ആൾ കോട്ടയം കാരൻ ആണ്. ആളുടെ കോഴ്സ് ഒക്കെ ഏകദേശം തീരാറായി വരികയാണ്. കൂടെ താമസിക്കുന്ന ഒരു ഹിന്ദിക്കാരനും ഒരു ഇറാനി പയ്യനും കൂടിയാണ് ഷെലിനെ ആശുപത്രിയിൽ എത്തിച്ചത്.  ആളെ റൂമിൽ ആക്കി, ഉച്ചക്കത്തെ ഭക്ഷണവും ശെരിയാക്കി കൂട്ടുകാർ പോയ്‌. എല്ലാവരും പഠിക്കുന്ന പിള്ളേരാണ്.

ഏറെക്കുറെ 25,26 വയസൊക്കെ വരുന്നവർ. ഒരു ഇൻജെക്ഷൻ എടുത്ത് മരുന്നും കഴിച്ചപ്പോ ഷെലിന്ന് അത്യാവശ്യം ഒന്ന് തലപൊക്കാറായിരുന്നു. എന്നാലും ട്രിപ്പ്‌ ഇട്ട് കിടത്തിയിരിക്കുകയാണ്. കുറച്ചു കിടന്ന് കഴിഞ്ഞപ്പോ ആൾക്ക് കലാശലായ മൂത്രശങ്ക. കയ്യിൽ കുത്തിയിരിക്കുന്നത് ഊരാതെ പോകാൻ പറ്റില്ലല്ലോ. ആരെയെങ്കിലും ഒന്ന് വിളിക്കാൻ ആണേൽ അതിനും പറ്റില്ല.

പെട്ടന്ന് റൂമിന്ന് മുന്നിലൂടെ ഒരു നേഴ്സ് പോകുന്നത് അവൻ കണ്ടു. ‘ഹലോ ‘ അവൻ ഉറക്കെ വിളിച്ചു. വിളി കേട്ടതും റൂം തുറന്ന് നഴ്സ് ഉള്ളിലേക്ക് വന്നു. അവിടുത്തെ യൂണിഫോം ഒരു പാന്റും ഷർട്ടും ധരിച്ച സുന്ദരിയായ ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഇരുനിറമുള്ള ഒരു സ്ത്രീ.

” ഇതൊന്ന് ഊരിത്തരാമോ, ഒന്ന് ടോയ്‌ലെറ്റിൽ പോകണം ” കൊള്ളാവുന്ന ജർമൻ ഭാഷയിൽ അവൻ കാര്യം അവതരിപ്പിച്ചു. തിരിച്ചു പച്ചമലയാളത്തിൽ ആയിരുന്നു മറുപടി. ” മലയാളി ആണല്ലേ, എന്ത് പറ്റി പനി പിടിച്ചോ ” എന്നും ചോദിച്ചുകൊണ്ട് കട്ടിലിന്റെ വശത്തുള്ള ഡോർ തുറന്ന് കിടപ്പുരോഗികൾ മൂത്രമൊഴിക്കുന്ന ഒരു പാത്രം എടുത്തു.

” ഓ മേടം മലയാളി ആണോ ഭാഗ്യം ” ഷെലിൻ അത് പറഞ്ഞു എണീക്കാൻ തുടങ്ങി. നേഴ്സ് ” പറ്റുമെങ്കിൽ എണീറ്റാൽ മതി. ഇല്ലെങ്കിൽ കിടന്നുകൊണ്ട് മൂത്രമൊഴിക്കാൻ ഇതിലേക്ക്, സൂചി ഊരണ്ട” അപ്പോളേക്കും ഒരു കൈ കുത്തി അവൻ എണീറ്റിരുന്നു.

നേഴ്‌സ് വീണ്ടും പറഞ്ഞു ” സൂചി ഉള്ള കൈ കുത്താതെ പതുക്കെ പാന്റ് താഴ്ത്തി മുള്ളിക്കോളൂ, ഞാൻ സഹായിക്കാം,ഇരുന്നാൽ മതി, എഴുന്നേറ്റാൽ ചിലപ്പോ തലകറങ്ങും ” സഹായിക്കാൻ വേണ്ടി പിടിക്കാൻ തുടങ്ങിയ നഴ്സിനെ ഷെലിൻ തടഞ്ഞു.

” വേണ്ട ഞാൻ തന്നെ ചെയ്തോളാം ” എന്നും പറഞ്ഞു അവൻ ഇരുന്ന് പരുങ്ങി. ” നാണിക്കണ്ടടോ ഇത് ഞങ്ങളുടെ ഡ്യൂട്ടി അല്ലെ, ശെരി ഞാൻ തിരിഞ്ഞു നിക്കാം. എന്തേലും ബുദ്ധിമുട്ട് തോന്നിയ പറയണം ” ഷെലിൻ എന്നാലും അല്പം ചെരിഞ്ഞൊക്കെ ഇരുന്ന് വേഗം പത്രത്തിലേക്ക് മൂത്രമൊഴിച്ചു.

” കഴിഞ്ഞോ ” ശബ്ദം കേൾക്കാതെ ആയപ്പോ നേഴ്സ് ചോദിച്ചു. ഷെലിൻ ഒന്ന് മൂളി. നഴ്സ് തിരിഞ്ഞ് അവനെ കിടക്കാൻ സഹായിച്ചിട്ട് ആ പാത്രം വാങ്ങി ടോയ്‌ലെറ്റിലേക്ക് വെച്ചു. ” എന്താ മേടത്തിന്റെ പേര്? ” ഷെലിൻ ചോദിച്ചു.  ” എന്റെ പേര് നിഷാന ” നേഴ്സ് മറുപടി കൊടുത്തു. ഷെലിൻ :” നിഷ.. അല്ല മുസ്ലിം ആണോ ”

നിഷാന :” ആണ്” ഷെലിൻ ” തെറ്റിദ്ധരിക്കല്ലേ ഈ ലുക്കിൽ കണ്ടപ്പോ ചോദിച്ചു പോയതാണ്” നിഷാന ” ഇവിടല്ലേ ഇതൊക്കെ പറ്റു, നാട്ടിൽ പറ്റില്ലല്ലോ ” ഷെലിൻ ” ഹാ, അത് നേരാ ” നിഷാന ” ഒറ്റക്കെ ഉള്ളോ, ആരും കൂടെ നിക്കാൻ ഇല്ലേ ” ഷെലിൻ ” ഞാൻ ഇവിടെ പഠിക്കാൻ വേണ്ടി വന്നതാണ്. കൂടെ ഉള്ളവർ ക്ലാസിൽ പോയ്‌. വൈകിട്ട് വരും ” നിഷാന മൂളിക്കെട്ടുകൊണ്ട് ഷെലിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ചു. ”

കൂടെ ആരേലും ഉള്ളതാണ് കേട്ടോ നല്ലത്, കുറച്ച് പ്രശ്നമാണ്. നല്ല ജലദോഷവും കഫംക്കെട്ടും ഒക്കെ ഇല്ലേ ” ” രാത്രി ഫ്രണ്ട്‌സ് ആരേലും ഉണ്ടാവും മേടം ” “മേടം എന്നൊന്നും വിളിക്കേണ്ട. നീ എന്നെ ചേച്ചിന്നു വിളിച്ചോ ” നിഷാന അതും പറഞ്ഞു കസേരയിൽ കൈ ഊന്നി നിന്നു. ആ നിപ്പിൽ മുലകൾ ഒന്ന് തിങ്ങിയപ്പോ ഇടക്കുള്ള ചാൽ ശെരിക്ക് തെളിഞ്ഞു. ഷെലിൻ നോക്കാതിരിക്കാൻ ശ്രെമിച്ചുകൊണ്ട് ചോദിച്ചു. ” ചേച്ചിടെ ഫാമിലി ഒക്കെ? ”

” ഞാൻ ഒരു 15 വർഷമായി ഇവിടെ ആണ്. ഇപ്പൊ ഇവിടുത്തെ സിറ്റിസൺ ആണ്… ”  രണ്ടു മലയാളികൾ ജർമനിയിൽ വെച്ച് കണ്ടുമുട്ടി പരിചയപ്പെടാൻ തുടങ്ങി. നിഷാനയും കെട്ടിയവനും രണ്ടുമക്കളും ജർമനിയിൽ ആണ്. ഭർത്താവ് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആണ്. മൂത്ത മകൻ 18 വയസ്. രണ്ടാമത്തവൻ 15 വയസ്. രണ്ടാളും കാനഡയിൽ ആണ് പഠിക്കുന്നത് . രണ്ടാമത്തെയാൾ ഒരുമാസം മുന്നേ പോയതേ ഉള്ളു. ഭർത്താവിന്റെ പേര് മനാഫ്.

നിഷാനക്ക് 42 ഉം ഭർത്താവിന്ന് 45 ഉം ആണ് പ്രായം.  ഷെലിൻ രണ്ടുവർഷമായി വന്നിട്ട്. കോഴ്സ് തീരാൻ ഇനി 2,3 മാസം കൂടിയേ ഉള്ളു. എങ്ങനേലും ജർമനിക്കാരൻ അവൻ വിമാനം കയറിയ ആൾ ആണ്. അങ്ങനെ പരിചയപ്പെടൽ ഒക്കെ കഴിഞ്ഞപ്പോ നിഷാന പോകാൻ തയാറായി. ” ഞാൻ എന്നാൽ പോട്ടെ, എന്തേലും ആവശ്യം ഉണ്ടേൽ എന്നെ വിളിച്ചോളൂ.

ഞാൻ 5 മണി ആകുമ്പോ ഇറങ്ങും. പോകും മുന്നേ വരാം ” ശെരി ചേച്ചി. ” കാര്യം നിഷാന വിളിക്കാൻ ഒക്കെ പറഞ്ഞെങ്കിലും എങ്ങനെ വിളിക്കാൻ ആണ്. പക്ഷെ പറഞ്ഞപോലെ അഞ്ചുമണി ആയപ്പോ നിഷാന റൂമിൽ എത്തി.  നേരത്തെ കണ്ട ആളെ അല്ല. നല്ല ഇറുകിയ ഒരു ജീൻസും,  ടോപ്പും ആയിരുന്നു വേഷം. അപ്പോളാണ് ഷെലിൻ നിഷാനയെ ശെരിക്കൊന്ന് ശ്രദ്ധിക്കുന്നത്. നല്ല കൊഴുത്ത തുടയും കുണ്ടിയും ആണ്. അതുപോലെ വലിയ മുലകളും.

വശങ്ങളിലായി തുളുമ്പിയ വയർ അല്പം കാണാം. ജീൻസിന്റെ ഒരു വശത്തു ഒരു എയർ ബഡ്‌സ് തൂങ്ങി കിടപ്പുണ്ട്. കയ്യിൽ ഒരു ഫോണും. ” ഷെലിനെ, എങ്ങനുണ്ട് ഇപ്പൊ. ക്ഷീണമൊക്കെ മാറിയോ ” ” ആഹ്, മാറിവരുന്നു ചേച്ചി.  പോകാൻ ആയോ, വേഷമൊക്കെ മാറിയല്ലോ ” അവൾ അടുത്ത് ചെന്ന് ബെഡിൽ ഇരുന്നു.      ” ആഹ്, ഇറങ്ങുവാണ്. പനിച്ചോ പിന്നെ? ” നിഷാന കയ്യിൽ ഒന്ന് തൊട്ടുനോക്കി. ” ഇപ്പൊ ഒന്ന് പനി വിട്ടതേയ് ഉള്ളു ” ഷെലിൻ പറഞ്ഞു .

” കൂട്ടുകാർ ആരും വന്നില്ലേ? ” ” ഇപ്പൊ വരും, വിളിച്ചു വെച്ചതെ ഉള്ളു, താഴെ ഉണ്ട് ” അപ്പോളേക്കും ഷെലിന്റെ ഫോൺ ബെൽ അടിച്ചു. അവൻ ഫോൺ ഒന്ന് നോക്കിയിട്ട് ബെഡിൽ വെച്ചു. ” എന്താ എടുക്കത്തെ, ഞാൻ ഉള്ളത്കൊണ്ടാണോ,” നിഷാന ചോദിച്ചു. ” അല്ല ചേച്ചി, വീട്ടീന്നാണ്. എടുത്താൻ സ്വരം മാറി ഇരിക്കണേ എന്താ എന്നൊക്കെ ചോദിക്കും. അവസാനം ഹോസ്പിറ്റലിൽ ആന്ന് പറയേണ്ടി വരും. അതുകൊണ്ടാ.

” ” എത്ര ദിവസം മറച്ചുവെക്കാനാ, ചുമ്മാ അവരെ പേടിപ്പിക്കാതെ ഫോൺ എടുക്ക് ” നിഷാന പറഞ്ഞു. ഷെലിൻ മനസില്ല മനസോടെ ഫോൺ എടുത്തു. അവൻ പറഞ്ഞപോലെ അമ്മ കിടന്ന് വെപ്രാളംപെടാൻ തുടങ്ങി. സംഗതി മനസിലായപ്പോ നിഷാന ഫോൺ വാങ്ങി. ” ഹലോ ചേച്ചി, ഞാൻ ഇവിടുത്തെ നേഴ്സ് ആണ്. ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ നോക്കിക്കോളാം ” അവൾ ഫോണിലൂടെ അമ്മയെ ആശ്വസിപ്പിച്ചു. അവർ അല്പം സംസാരിച്ചു ഫോൺ തിരികെ കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *