മഴ മേഘങ്ങൾ – 1

ടിങ് ടോങ്.. ടിങ് ടോങ്

ഞാൻ പതുക്കെ കണ്ണ് തുറന്നു. ജനാലയിലൂടെ വെട്ടം റൂമിലേക്ക് വന്നു തുടങ്ങി. ഞാൻ പതുക്കെ നോക്കി. ഇപ്പോളും എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ച് നിത്യ കിടക്കുന്നു.
ടിങ് ടോങ്..
ഞാൻ ചാടി എഴുന്നേറ്റ്. നിത്യയും എഴുന്നേറ്റ്.
ഞാൻ അവളോട് പറഞ്ഞു.
“ആരോ കാളിങ് ബെൽ അടിച്ചു. ചേച്ചി വന്നു എന്ന് തോന്നുന്നു.”
കേൾക്കേണ്ട താമസം, നിത്യ ചാടി എഴുന്നേറ്റ് ബ്രായും പാന്റിയും എടുത്ത് ഇട്ടു. അവളുടെ വെപ്പ്രളം കണ്ടു നോക്കി ഇരുന്ന എന്നെ നോക്കി അവൾ പറഞ്ഞു..
” ഉണ്ട കണ്ണ് എടുത്തു അകത്തു വെച്ചിട്ട് ഡ്രസ്സ്‌ ഇട്. അവൾ കണ്ടാൽ നമ്മളെ രണ്ടിനേം കൊല്ലും. ”
ഞാനും എന്റെ ബ്രായും പാന്റിയും കണ്ടുപിടിച്ചു ഇടുന്ന നേരംകൊണ്ട് അവൾ ഫുൾ ഡ്രസ്സ്‌ ഇട്ടു റെഡിയായി. എന്നിട്ട് തറയിൽ കിടന്ന എന്റെ ടീഷർട്ടും പാവാടയും എടുത്തു എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു.
“നീ ഉള്ളിൽ പോയി ഡ്രസ്സ്‌ മാറിക്കോ. ഞാൻ അവളെ എന്തേലും പറഞ്ഞു ഇവിടെ ഇരുത്താം.”
ഞാൻ ഡ്രസ്സ്‌ ആയി റൂമിൽ പോയി ഒരുങ്ങി തിരിച്ചു വന്നപ്പോളും അവൾ ഡോറിന്റെ അടുത്ത് നിന്നു സംസാരിക്കുവാരുന്നു. ഞാൻ പതുക്കെ അങ്ങോട്ട് നോക്കി. ഒരു പെണ്ണും ചെക്കനും ആയിരുന്നു.
ഞാനും നിത്യയുടെ കൂടെ പോയി നിന്നു.
പെണ്ണ് നിത്യയോട്‌ ചോദിച്ചു.
” ശ്രേയ എപ്പോൾ വരുമെന്ന് അറിയോ? ”
നിത്യ പറഞ്ഞു.
“മീറ്റിംഗിന് പോയതാ. എപ്പോൾ വരുമെന്ന് അറിയില്ല. ”
അവർ മുഖത്തോട് മുഖം നോക്കി.
അവർ എന്തോ ഭയക്കുന്ന പോലെ എനിക്ക് തോന്നി. ഞാൻ അവരോട് ചോദിച്ചു.
“ശ്രേയ ചേച്ചിയെ നിങ്ങൾക്ക് എങ്ങനെ അറിയാം.?”
പെൺകുട്ടി പറഞ്ഞു.
“കോളേജിൽ ഫസ്റ്റ് ഇയർ പഠിക്കുന്ന സമയം എന്റെ കോളേജിൽ ഒരു ഇവന്റ് ഓർഗാനയ്‌സ് ചെയ്യാൻ ശ്രേയ വന്നിട്ടുണ്ട്. അന്ന് പരിചയപ്പെട്ടതാ. ഇപ്പോൾ കുറച്ചായി കണ്ടിട്ട്.”
നിത്യ പറഞ്ഞു.
“അവൾ വരുമ്പോ താമസിക്കും. നിങ്ങൾ കേറി ഇരിക്ക്. ഇനി മഴയത്തു പോയിട്ട് വരേണ്ട. ” അവർ കേറി.
സോഫയിൽ ഇരുന്നു.
നിത്യ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി. ഞാൻ അവരോട് ചോദിച്ചു.
“പേരെന്താ.?”
“ഞാൻ അനു. ഇത് എന്റെ കസിൻ നിതിൻ.”
ഞാൻ ഒരു ചിരി പാസ്സ് ആക്കിയിട്ട് അടുക്കളയിലേക്ക് പോയി. അവിടെ ചായ ഇട്ടുകൊണ്ട് നിന്ന നിത്യയെ പുറകിൽ കൂടി കെട്ടി പിടിച്ചു. അവൾ പതുക്കെ തല തിരിച്ചു എന്റെ ചുണ്ടിൽ ഉമ്മ തന്നു.
“അവരെ കണ്ടിട്ട് എന്തോ പേടി ഉള്ളത് പോലെ. സംസാരിക്കുമ്പോളും ഇരിക്കുമ്പോളും എല്ലാം ആരെയോ പേടിക്കുന്നത് പോലെ.”
“അഹ്, എനിക്കും തോന്നി. പിന്നെ ശ്രീയയെ കാണാൻ വന്നതല്ലേ അതാ ഞാൻ ഒന്നും ചോദിക്കാതെ ഇരുന്നത്. ”
ഞാൻ 2 ഗ്ലാസ്‌ എടുത്തു കഴുകി കൊടുത്തു. നിത്യ അതിലേക്ക് ചായ ഒഴിച്ചു.
ഞങ്ങൾ പതുക്കെ പുറത്തേക്ക് ചെന്നു. സോഫയിൽ ഇരുന്ന അവർക്ക് നേരെ ചായ നീട്ടി. പതുക്കെ കുടിക്കാൻ തുടങ്ങിയതും നിത്യ അവരുടെ മുൻപിൽ ഉള്ള സോഫയിൽ ഇരുന്നു. ഞാൻ അവിടെ തന്നെ നിന്നു.
പെട്ടെന്ന് വീണ്ടും കാളിങ് ബെൽ ശബ്ദിച്ചു.
“ചേച്ചി ആയിരിക്കും.”
ഇതും പറഞ്ഞുകൊണ്ട് ഞാൻ ചെന്നു വാതിൽ തുറന്നു.
ശ്രേയ ചേച്ചി. എന്നെ കണ്ടതും ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു. ഞാനും.
“നീ നേരത്തെ എഴുന്നേറ്റോ?”
“അഹ്. ഇപ്പോ എഴുന്നേറ്റ്. ചേച്ചി ഉറങ്ങി ഇല്ലാലോ?
“ഇല്ലടാ, മീറ്റിങ് കഴിഞ്ഞത് ഇപ്പോളാ. ”
“എന്ന ഇനി ഒന്നിച്ചു ഉറങ്ങാം നമുക്ക്.”
ചേച്ചി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
“നിന്റെ ഈ ഉറക്കപ്രാന്ത് ഇതുവരെ മാറിയില്ല അല്ലെ?”
ഞാനും ചിരിച്ചു. ഷൂ ഊരി ഇട്ടിട്ട് എന്നെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു ഉള്ളിലേക്ക് നടന്നു.
അകത്തോട്ടു കയറിയതും അനുവും നിതിനും എഴുന്നേറ്റ്. മിന്നൽ അടിച്ച പോലെ നിന്നു. ഇത് കണ്ട എനിക്ക് എന്തോ പന്തികേട് തോന്നി. എന്നാൽ അതു മനസിലാകാതെ നിത്യ ചേച്ചിയോട് പറഞ്ഞു.
“നീ ലേറ്റ് ആയാലോടി. ഇവർ നിന്നെ കാത്തു കുറെ നേരമായി ഇരിക്കുന്നു.”
കണ്ണ് അനുവിൽ നിന്നു മാറ്റാതെ ചേച്ചി ചോദിച്ചു.
“എന്നെ കാണണം എന്ന് പറഞ്ഞു ഏത് പട്ടി വന്നാലും അകത്തു കേറ്റി ഇരുത്തുമോ നീ?”
ഇന്നലെ രാത്രി ഞാൻ കണ്ട അതെ ഭദ്രകാളീടെ രൂപത്തിലേക്ക് ചേച്ചി മാറി.
അനു പതുക്കെ പറഞ്ഞു.
“ശ്രേയ, ഞങ്ങൾ വലിയ പ്രശ്നത്തിലാ. നീ ഇപ്പോൾ ഇവിടുന്ന് ഇറക്കി വിട്ടാൽ ഞങ്ങളെ കൊല്ലാൻ ആൾകാർ പുറത്ത് നിൽപുണ്ടാകാം. ഞങ്ങളുടെ മുൻപിൽ നീ അല്ലാതെ വേറെ വഴി ഇല്ല. പ്ലീസ്.”
ചേച്ചി അനുവിനെ നോക്കി.
“നീ എന്റെ മനസ്സിൽ മരിച്ചിട്ട് നാല് കുറെ ആയി. ഇപ്പോൾ എന്റെ മുൻപിൽ നിക്കുന്ന നീ വെറും ശവമാ. അതിനു എന്ത് പറ്റിയാലും എനിക്ക് ഒന്നും ഇല്ല.”
അനു വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോൾ ചേച്ചി അവളുടെ കൈയിൽ കേറി പിടിച്ചു. വലിച്ചു പുറത്തേക്ക് നടന്നു. നിത്യ പുറകിലൂടെ ഓടി വന്നു അനുവിന്റെ മറ്റേ കൈയിൽ പിടിയിട്ടു. ഇതുകണ്ട ചേച്ചി നിന്നിട്ട് നിത്യയെ നോക്കി. എന്തോ ഒന്ന് വരാൻ പോകുന്നു എന്ന് എനിക്ക് അറിയാരുന്നു.
നിത്യ പതുക്കെ പറഞ്ഞു.
“ശ്രേയ, ഈ കുട്ടി പറയുന്നത് സത്യം ആണെങ്കിൽ ഇവളെ ഇറക്കി വിടാൻ ഞാൻ സമ്മതിക്കില്ല. അവളുടെ ജീവന് തന്നെ ഭീഷണി ഉണ്ടെങ്കിൽ നമ്മളാൽ പറ്റുന്നത് നമ്മൾ ചെയ്യണം.”
ചേച്ചിയുടെ ഇടത്തെ കൈ ശരവേഗത്തിൽ നിത്യയുടെ ഇടത്തെ കവളിൽ പതിച്ചു.
“നിന്റെ സമ്മതം ആർക്കു വേണം?ഇവിടെ ആര് നിക്കണം പോകണം എന്ന് ഞാനാ തീരുമാനിക്കുന്നത്. അതു ഇവൾ ആണേലും നീ ആണേലും.”
നിത്യയുടെ ചുവന്ന കവിളിലൂടെ കണ്ണീർ ഊർന്നു ഇറങ്ങി. എന്നാലും അവൾ അനുവിന്റെ കൈ വിട്ടില്ല.
“ശ്രേയ, നീ എന്നെ ഇറക്കി വിട്ടാലും ഞാൻ ഇവരെ ഇറക്കി വിടാൻ സമ്മതിക്കില്ല.”
ഇത് കേട്ടതും ചേച്ചിയുടെ കൈ വീണ്ടും പൊങ്ങി. ഞാൻ ഓടി ചെന്നു നിത്യയുടെ മുൻപിൽ നിന്നു. ആ കൈ ഉയർന്നു തന്നെ നിന്നു.
“ചേച്ചി, നിത്യ ഇറങ്ങിയാൽ കൂടെ ഞാനും ഇറങ്ങും. കാരണം ഇപ്പോൾ അവൾ പറയുന്നതാ ശരി. അതുകൊണ്ട് ഇനി ഇവളെ തല്ലരുത്.”
കുറച്ചു നേരം മൗനം. ചേച്ചിയുടെ കൈ താഴ്ന്നു. അനുവിന്റെ കൈയിലെ പിടി ആയ്ഞ്ഞു. നിത്യ അപ്പോളും അനുവിന്റെ കൈയിൽ പിടി ഇട്ടിരുന്നു.
പുറത്ത് വലിയ ഒരു ഇടി വെട്ടി. ഉള്ളിൽ മൗനം മാത്രം…

(തുടരും…)