മഴ മേഘങ്ങൾ – 1 Like

മഴ മേഘങ്ങൾ – 1

Mazha Mekhangal | Author : Gibin


നേരത്തെ എന്റെ കഥകൾ വായിച്ചവർക്ക് അറിയാം ഇത് ഒരു ക്രോസ്സൊവർ സ്റ്റോറി ആയിരിക്കും. അതുകൊണ്ട് വായിക്കാത്തവർ എന്റെ മുൻപത്തെ കഥകൾ ആയ
1. ആ മഴ തോർന്നപ്പോൾ
2. മഴ മാറ്റിയ ചങ്ങാത്തം
എന്ന കഥകൾ വായിച്ചിട്ട് വായിക്കാൻ ശ്രമിക്കുക.
അധ്യായം 3

എല്ലാം ബാഗിൽ ആക്കി. ഒന്നുടെ ഉറപ്പിച്ചു ഒന്നും വിട്ടുപോയിട്ടില്ല എന്ന്. 3 ബാഗും എടുത്ത് പതുക്കെ പുറത്തേക്ക് നടന്നു. വെള്ളം നിറഞ്ഞു കിടക്കുവായിരുന്നു താഴത്തെ നില. പതുക്കെ തെന്നി വീഴാതെ പുറത്തേക്ക് ബാഗും ചുമന്നു ഇറങ്ങി. പുറത്ത് തന്നെ ഷൈൻ കാറും ആയി നിൽപ്പുണ്ട്. ഞാൻ ബാഗ് ഓരോന്നായി അകത്തേക്ക് വെച്ചു. മുൻപിൽ ഞാനും ഇരുന്നു.
“ഡി, നീ ഈ ചെയുന്നത് മണ്ടത്തരമാ. വഴി മുഴുവൻ വെള്ളം കേറി കിടക്കുവ. ഈ സമയത്ത് പോയാൽ നീ വഴിക്ക് പെട്ടു പോകും.”
ഞാൻ ഒന്ന് മൂളുക അല്ലാതെ ഒന്നും പറഞ്ഞില്ല. കാരണം ഇവന് അറിയില്ല എന്റെ അവസ്ഥ. ന്യൂസിൽ പ്രളയ ഭീഷണി കണ്ടപ്പോൾ തൊട്ട് വീട്ടുകാർ എനിക്ക് സമാധാനം തന്നിട്ടില്ല.
അവൻ എന്നെ വൈറ്റില ഹബിൽ ഇറക്കി. 3 ബാഗും ഒന്നിച്ചെടുക്കാൻ എനിക്ക് ശക്തി ഇല്ല. അതുകൊണ്ട് അവൻ 2 എണ്ണം എടുത്തു. ഞാൻ ഒരെണ്ണം എടുത്തു മഴ നനയാതെ ഓടി സ്റ്റാൻഡിൽ കയറി. ബാഗ് കൈയിൽ തന്നിട്ട് ഷൈൻ യാത്ര പറഞ്ഞു പോയി.
ചുറ്റിനും നോക്കി. നല്ല തിരക്ക്.!
രാത്രിയിൽ ഞാൻ നാട്ടിലേക്ക് ഇതുവരെ യാത്ര ചെയ്തിട്ടില്ല. അതിന്റെ പേടി ഉണ്ടായിരുന്നു എനിക്ക്. എന്നാലും ഇവിടെ കിടന്നാൽ ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്തോണ്ട് ഞാൻ പോകാൻ തീരുമാനിച്ചു. ഫോണിൽ കളിച്ചും ചായ കുടിച്ചൊക്കെ എങ്ങനെയോ സമയം തള്ളി നീക്കി. മഴ കാരണം മേഘം ഒന്നുടെ ഇരുണ്ട്.
സമയം 9:15 കഴിഞ്ഞു. 9നു വരണ്ട കൊല്ലത്തേക്ക് ഉള്ള ബസ് ഇതുവരെ എത്തിയിട്ടില്ല. ആകെപാടെ ഒരു അങ്കലാപ്പ്. ഞാൻ ബാഗ് എല്ലാം വല്ലിച്ചുകൊണ്ട് കണ്ടക്ടർ ഇരിക്കുന്ന റൂമിലേക്ക് പോയി. റൂമിൽ കട്ടൻ ചായയും, പരിപ്പ് വടയും അടിച്ചു മഴയുടെ ഭംഗി ആസ്വാധിച്ചിരുന്ന കണ്ടക്ടർ ചേട്ടന്മാർക്ക് എന്റെ വരവോരു കല്ലുകടി ആയി.
“ചേട്ടാ, കൊല്ലത്തേക്ക് ഉള്ള ബസ്സ് ഇതുവരെ വന്നില്ല. എപ്പോൾ എത്തും എന്ന് അറിയുമോ?”
ഒരു ചെറുപ്പക്കാരൻ കണ്ടക്ടർ അതിനു ഉത്തരം തന്നു.
“കൊല്ലത്തേക്ക് ഇന്ന് ബസ് ഇല്ല. പോകുന്ന എല്ലാ വഴിയും ബ്ലോക്കാ. കുറെ ഇടത്തു മരം വീണും വെള്ളം കയറിയും കിടക്കുവാ. അതുകൊണ്ട് ഇന്ന് ട്രിപ്പ്‌ കാണില്ല.”
ഇടിവെട്ടിയവളെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ നിന്ന എന്നെ ആശ്വസിപ്പിക്കാൻ ചേട്ടൻ ഒരു കാര്യം പറഞ്ഞു തന്നു.
” വല്ലോ ടാക്സി പിടിച്ചു കോട്ടയം വരെ എത്തുമോ എന്ന് നോക്ക്. അവിടെന്ന് കൊല്ലത്തേക്ക് ബസ് കിട്ടും. ”
ഈ മഴയത്തു കോട്ടയം വരെ പോകാൻ പറ്റുന്ന ടാക്സി ഉണ്ടെങ്കിൽ അത് പിടിച്ചു എനിക്ക് നേരെ കൊല്ലത്തേക്ക് പൊയ്ക്കൂടെടാ മൈ മൈ മൈകണപ്പാ എന്ന് ചോദിക്കണം എന്ന് മനസ്സിൽ തോന്നിയെങ്കിലും അത് ഞാൻ വിഴുങ്ങിയിട്ട് തിരികെ നടന്നു. എന്ത് ചെയ്യണം എന്ന് മനസ്സിലാകാതെ നിക്കുന്ന നേരത്ത് ചെയുന്ന പോലെ ഞാൻ അമ്മയെ വിളിച്ചു.
കാര്യം അവതരിപ്പിച്ചതോടെ അമ്മയും ആശയകുഴപ്പത്തിൽ ആയി.
“നിനക്ക് കോട്ടയം വരെ എത്താൻ വല്ലോ വഴി ഉണ്ടോ മോളെ?”
“അതുണ്ടെങ്കിൽ ഞാൻ ഇപ്പോൾ അമ്മയെ വിളിക്കുമോ?”
നിശബ്ദത.
“വേറെ വഴി ഇല്ലെങ്കിൽ നിനക്ക് ശ്രേയയെ വിളിച്ചു ചോദിച്ചൂടെ? അവൾക്ക് ആകുമ്പോൾ സ്വന്തമായി വണ്ടി ഉണ്ടല്ലോ, ചിലപ്പോൾ അവൾ കോട്ടയം വരെ എത്തിക്കും.”
എനിക്ക് അവളുടെ പേര് കേട്ടപ്പോൾ തന്നെ ചൊറിഞ്ഞു വന്നു. അതിന്റെ പരിമിതഫലം എന്ന രീതിയിൽ ഞാൻ പല്ല് ഇരുമ്പി. അത് ഫോണിലൂടെ കെട്ടിട്ടാകാം അമ്മ പറഞ്ഞു.
“നിനക്ക് ബുദ്ധിമുട്ട് ആണേൽ ഞാൻ ചോദിക്കാം. അവൾ സഹായിക്കും.”
“അവൾ സഹായിച്ചിട്ട് എനിക്ക് ഇവിടെന്ന് രക്ഷപെടണ്ട. ഇവിടെ വെള്ളം പൊങ്ങി ഞാൻ ചത്താലും ഞാൻ അവളുടെ സഹായം ചോദിക്കില്ല.”
ഇത്രയും പറഞ്ഞിട്ട് ഞാൻ ഫോൺ കട്ട്‌ ആക്കി.
അവളുടെ പേര് കേട്ടാൽ തന്നെ എനിക്ക് സമനില തെറ്റും. അതുകൊണ്ട് തന്നെ ആയിരിക്കാം എന്റെ ശബ്ദം ഉയർന്നത്. അത് കാരണം ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന ചിലർ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്. ഞാൻ ഒന്നും സംഭവിച്ചില്ല എന്ന രീതിയിൽ തിരികെ നടന്നു.
മഴ തകർത്ത് പെയ്തുകൊണ്ട് ഇരുന്നു. ഷൈനിനെ വിളിച്ചു. തിരിച്ചെന്നെ ആ ഹോസ്റ്റലിൽ എത്തിക്കാമോ എന്ന് ചോദിക്കാൻ ആയിരുന്നു. എന്നാൽ അവൻ ഫോൺ എടുക്കുന്നില്ല. അവൻ 9 ആകുമ്പോൾ സ്റ്റഫ് അടി തുടങ്ങിയാൽ പിന്നെ രാവിലെയേ ബോധം വരൂ. എന്നാലും തുടരെ വിളിച്ചു നോക്കി. എങ്ങനെങ്കിലും തിരിച്ചെത്തണം എന്നെ മനസ്സിൽ ഉള്ളു. മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ ഫോൺ എടുത്തു.
“ഡാ, നീ എന്നെ ഒന്ന് തിരിച്ചു കൊണ്ട് ആക്കാൻ പറ്റുമോ? ഇവിടെ ബസ് ഇല്ലെടാ. പ്ലീസ്.”
തിരികെ അതിൽ നിന്നു വന്നത് തീരെ പരിചയം ഇല്ലാത്ത ഒരു ശബ്ദം ആയിരുന്നു.
“അവൻ അടിച്ചു ഓഫ്‌ ആണ്. താൻ എവിടാ?”
ഈ സമയത്ത് ഇയാൾ ആയിരിക്കും എന്റെ രക്ഷകൻ എന്ന് എന്റെ മനസ്സിൽ പറഞ്ഞു.
“ഞാൻ വൈറ്റില ഹബിൽ നിക്കുവ. ഇവിടെനിന്നു പോകാൻ എനിക്ക് ബസ് ഇല്ല. അവനെ ഒന്ന് ഉണർത്തി ഇങ്ങോട്ട് വിടാമോ?”
“അവൻ ഉണരും എന്ന് തോന്നുന്നില്ല. താൻ അവിടെ തന്നെ നിക്ക്. ഞാൻ വരാം.”
ഞാൻ ഒന്നും മിണ്ടിയില്ല.
“കാക്കനാട് വരെ എത്തിച്ചു തരുന്ന കാര്യം ഞാൻ ഏറ്റു. “
വലിയ ഒരു ആശ്വാസം ആയി അത്. ഹോസ്റ്റലിലെ മുകളിലെ ഏതെങ്കിലും റൂമിൽ 2 ദിവസം കിടന്നാൽ അപ്പോളേക്കും ഈ മഴ മാറും. ഫോണും കട്ട്‌ ആക്കി എന്റെ രക്ഷകനായി ഉള്ള കാത്തിരിപ്പ് ആരംഭിച്ചു. സമയം 11 കഴിഞ്ഞു.
വീണ്ടും ഫോണിൽ തന്നെ എന്തൊക്കെയോ കണ്ടു സമയം തള്ളി നീക്കി. വല്ലാത്ത തണുപ്പ് ആയിരുന്നു. ഇവിടെ ആണെങ്കിൽ തിരക്ക് കൂടുകയും ചെയ്യുന്നുണ്ട്. അതിനിടയിൽ ആണ് ആരോ എന്റെ പേര് വിളിക്കുന്നത് ഞാൻ കേട്ടത്.
“കാവ്യ?”
ഞാൻ പതുകെ തല ഉയർത്തി നോക്കി. ഉറച്ച ശരീരം, വെളുത്ത നിറം, കണ്ടാൽ ഒന്ന് പെണ്ണുങ്ങൾക്ക് വായിനോക്കാൻ ഉള്ളത് എല്ലാം ആൾക്കുണ്ട്.
ഞാൻ ചാടി എഴുന്നേറ്റ്.
“അതെ.”
“ഹായ്, ഞാൻ ആൽബി. ഷൈനിന്റെ ഫ്രണ്ട്.”
ഞാൻ ഒരു ചിരി പാസ്സ് ആക്കി കൈ കൊടുത്തു. തണുപ്പിലും ആളുടെ കൈ ചൂട് പകർന്നു.
ഞാൻ 2 പെട്ടി എടുത്തു. ഒരു ബാഗ് എങ്ങനെ എടുക്കും എന്ന് ആലോചിച്ചു നിക്കുമ്പോൾ അയാൾ തന്നെ ആ ബാഗ് എടുത്തു. എന്റെ കൈയിൽ നിന്നു മറ്റേ ബാഗും വാങ്ങി. എന്തോ അത് എനിക്ക് വളരെ ഇഷ്ടമായി. അയാൾ മുൻപിൽ നടന്നു. ബസ് സ്റ്റാൻഡിന്റെ സൈഡിൽ വണ്ടി ഇട്ടേക്കുന്നെ എന്ന് തോന്നുന്നു. ഏതായാലും ഞാനും പുറകെ നടന്നു.
“കാവ്യ ഷൈനിന്റെ കൂടെ ആണോ പഠിക്കുന്നെ?”
“ഏയ്‌ അല്ല. ഷൈൻ എന്റെ സീനിയർ ആയിരുന്നു. ഞാൻ ഇപ്പോൾ ഇവിടെ ഇന്റേൺഷിപ് ചെയ്യാൻ വന്നതാ. ഈ ഒരു ആഴ്ച്ച കൂടെ ഉള്ളായിരുന്നു പക്ഷെ അതിനിടയിൽ ഈ മഴ എല്ലാം നശിപ്പിച്ചു.”
“ഞാൻ ഇവിടെ ഒരു ഐറ്റി കമ്പനിയിലാണ് ജോലി. ഞങ്ങൾക്ക് ഒക്കെ ഈ മഴ ഒരു അനുഗ്രഹമാണ്. എന്നാലേ ലീവ് കിട്ടു.”
ഞാൻ ചിരിച്ചു.
ഞങ്ങൾ നടന്നു നടന്നു ഒരു ചുവപ്പ് സ്വിഫ്റ്റ് കാറിന്റെ അടുത്തായി നിന്നു. ആൽബി എന്റെ ബാഗ് രണ്ടും എടുത്തു ബാക്കിൽ വെച്ചു. എന്നിട്ട് ഉള്ളിലേക്ക് കയറാൻ ആംഗ്യം കാട്ടി.
“അതെന്തിനാ? മുൻപിൽ ഇരുന്നാൽ പോരെ” എന്ന് മനസ്സിൽ ആലോചിക്കുന്ന സമയം ആണ് ആ സത്യം ഞാൻ മനസിലാക്കിയത്. വണ്ടിയിൽ വേറെയും രണ്ടു പേർ ഉണ്ട്. ഞാൻ പതുക്കെ തല താഴ്ത്തി ഉള്ളിലേക്ക് നോക്കി. അവരും എന്നെ നോക്കി ചിരിച്ചു. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ ചുണ്ടി കാണിച്ചിട്ട് അയാളെ എന്നെ പരിചയപ്പെടുത്തി.
“ഇത് യൂനസ്. ആൾ എംബിബിസ് പഠിക്കുന്നു. ഞങ്ങളുടെ റൂമിൽ ആണ്.”
പുറകിലെ സീറ്റിലെ ആളെ ചുണ്ടി കാണിച്ചിട്ട് പറഞ്ഞു.
” ഇത് ടിജോ. എന്റെ കൂടെ ജോലി ചെയ്യുന്നു. ”
രണ്ടു പേരും എന്നെ നോക്കി ചിരിച്ചു. ഞാനും ചിരി പാസ്സ് ആക്കി. ടിജോ പതുക്കെ മാറി ഇരുന്നു. ആൽബി എന്റെ പുറകിൽ വന്നു നിന്നിട്ട് പറഞ്ഞു.
“കയറിക്കോ. ഞങ്ങൾ കൊണ്ടുപോയി ആക്കാം.”
ഇത്രയും പറഞ്ഞുകൊണ്ട് ആൽബി എന്നെ പിടിച്ചു ഉള്ളിലേക്ക് തള്ളാൻ ശ്രമിച്ചു.
അത് എന്റെ ഉള്ളിൽ എന്തോ ഭയം ഉണ്ടാക്കി. അത്രയും നേരം ആൽബിയോട് തോന്നിയ ഒരു സ്നേഹം അപ്പോൾ തന്നെ നിന്നു. എനിക്ക് പതുക്കെ ഉള്ളിൽ ഒരു ഭയം വളരാൻ തുടങ്ങി. അകത്തു നിന്നു ടിജോ എന്റെ ഒരു കൈയിൽ പിടിക്കാൻ ശ്രമിക്കുന്നു. പെട്ടെന്ന് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ പകച്ചു. ഞാനും കയറില്ല എന്ന രീതിയിൽ പുറകിലേക്ക് ശക്തി പിടിച്ചു നിന്നിട്ട് പറഞ്ഞു.
“ഞാൻ ഇവിടെ ഇരുന്നോളാം. എപ്പോൾ എങ്കിലും ബസ് ഓടി തുടങ്ങുമ്പോൾ പൊക്കോളാം.”
അകത്തു നിന്നു ടിജോ ആണ് അതിനു ഉത്തരം തന്നത്.
“ഇവിടെ ഇരുന്നാൽ വെള്ളം കയറി നീ ചാവും. അതിലും നല്ലത് ഞങ്ങളുടെ കൂടെ വന്നു കുറച്ചു കൂടെ നന്നായി ജീവിച്ചൂടെ?”
ഇതൊക്കെ കേട്ടത്തോടെ എന്റെ മനസ്സിൽ ഭയം വളർന്നു. ഞാനും അലറി കരയും എന്ന അവസ്ഥയിൽ ആയിരുന്നു. എന്നാൽ കരഞ്ഞാലും ആരും കേൾക്കാൻ പോകുന്നില്ല എന്നത് ഉറപ്പ്. അത്രെയും ദൂരെ ആണ് വണ്ടി കൊണ്ടുവന്നു ഇട്ടേക്കുന്നത്. ആൽബി ആണെങ്കിൽ പുറകിൽ നിന്നു ശക്തി ആയി തള്ളാൻ തുടങ്ങി. എന്റെ വയറ്റിലും ചന്തിയിലും ആയിരുന്നു അവന്റെ കൈ. എന്റെ കണ്ണ് നിറഞ്ഞു. എന്റെ പാതി ശരീരം വണ്ടിയുടെ ഉള്ളിൽ എത്തിയപ്പോൾ അകത്തു നിന്നു ടിജോയും എന്റെ വയറ്റിൽ പിടിച്ചു ഉള്ളിലേക്ക് വലിക്കാൻ തുടങ്ങി. ഞാൻ ഈ കുടുക്കിൽ പെട്ടു എന്ന് ഉറപ്പിച്ച നിമിഷമാണ് അപ്രതീക്ഷിതമായി ഒരു അടിയുടെ ശബ്ദം ഞാൻ കേട്ടത്. ഇവന്മാരെ ഞാൻ അല്ലെ തല്ലേണ്ടത്. വേറെ ആരാ എന്ന് ആലോചിച്ചു നിക്കവേ എന്റെ പുറകിൽ നിന്ന് തള്ളിക്കൊണ്ട് ഇരുന്ന ആൽബിയുടെ പിടി അയയുന്നത് ഞാൻ അറിഞ്ഞു. ടിജോയും പിടി വിട്ടു. ഞാൻ പതുക്കെ തല പൊക്കി നോക്കിയപ്പോ ആൽബി ഒരു ചെവി പൊത്തി മാറി നിക്കുന്നു. ടിജോയും യൂനസും പ്രേതത്തെ കണ്ടപോലെ വായും തുറന്നു നിൽക്കുന്നു.
എന്റെ മുൻപിൽ മുടിയും അഴിച്ചിട്ടു നിൽക്കുന്ന ആ രൂപം കണ്ടു ഞാനും ഒന്ന് വിറച്ചു. ശരിക്കും യക്ഷി തന്നെ. ഞാൻ അറിയാതെ ആ യക്ഷിടെ പേര് വിളിച്ചു.
“ശ്രേയ ചേച്ചി ”
ചുവന്ന കണ്ണും വെളുത്ത മുഖവും. ദേഷ്യം കൊണ്ട് അതും ചുവന്നിരുന്നു. എന്റെ മുഖത്ത് അവൾ നോക്കിയപ്പോൾ ഞാൻ ശരിക്കും വിറച്ചു.
അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു.
“പെട്ടിയും ബാഗും എടുത്തിട്ട് കൂടെ വാ.”
കേൾക്കേണ്ട താമസം മൂന്നു പെട്ടിയും പെറുക്കി എടുത്തു ഞാൻ അവളുടെ പിന്നാലെ നടന്നു. 2 സ്റ്റെപ് മുൻപോട്ട് നടന്നപ്പോൾ പുറകിൽ നിന്നു ഒരു ശബ്ദം.
“പെണ്ണിന്റെ കൈയിൽ നിന്നു അടി വാങ്ങിട്ട് നിക്കാൻ നാണം ഇല്ലെടാ മൈരേ. പിടിച്ചു രണ്ടിനേം വണ്ടിയിൽ കേറ്റു. ഇന്ന് രണ്ടും നമ്മുക്ക് ഉള്ളതാ. ”
ഇത് കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോ ടിജോ സീറ്റിൽ നിന്നു ഇറങ്ങി ഞങ്ങളെ പിടിക്കാൻ പുറകെ ഓടി വരുന്നതാണ് കണ്ടത്. എന്ത് ചെയ്യണം എന്ന് ആലോചിച്ചു മരവിച്ചു നിന്നപ്പോൾ ആണ് എന്നെ തള്ളി നീക്കി കൊണ്ട് ശ്രേയ മുൻപോട്ട് വന്നത്. മുൻപിൽ കിടന്ന ഒരു വലിയ കല്ല് ശരവേഗത്തിൽ അവൾ എടുത്തു ഒറ്റ ഏറു. ലക്ഷ്യം എവിടെ ആണെന്ന് അറിയില്ല. എന്നാൽ അത് നേരെ ടിജോയുടെ നെറ്റിയിൽ തന്നെ ഇടിച്ചു. തലയോട്ടിയിൽ കല്ല് ചെന്നിടിച്ച ശബ്ദം ആ മഴയത്തും എന്റെ ചെവിയിൽ കേട്ടു. തലയും പൊത്തി റോഡിൽ വീണു കിടന്ന ടിജോയെ കണ്ടിട്ടാകാം ആൽബിനോ യൂനസോ അനങ്ങി ഇല്ല. തറയിൽ നിന്നു അടുത്ത കല്ല് എടുത്തിട്ട് പതുക്കെ ശ്രേയ തറയിൽ കിടന്നു വേദന കൊണ്ട് ഉരുള്ളുന്ന ടിജോയുടെ മുൻപിൽ നിന്നിട്ട് പറഞ്ഞു.
“തന്തയും തള്ളയും ഉണ്ടാക്കി വെച്ച കാശിനു കഞ്ചാവ് വാങ്ങി തിന്നിട്ട് കഴപ്പിളകി നടക്കുന്ന നിന്നെപ്പോലത്തെ പാഴുകളെ ഈ ഭൂമിയിൽ ഉണ്ടാക്കി ഇടാൻ ഒരു പെണ്ണ് മതിയെങ്കിൽ, നിന്നെ ഒക്കെ ഈ ഭൂമിന്നു പറഞ്ഞു വിടാനും ഒരു പെണ്ണ് വിചാരിച്ചാൽ മതി.”
ഇത്രയും പറഞ്ഞിട്ട് കൈയിൽ ഇരുന്ന കല്ല് കാറിലേക്ക് എറിഞ്ഞു. ആരും അനങ്ങിയില്ല.
അവൾ എന്നെ നോക്കിയിട്ട് മുൻപോട്ട് നടന്നു. കാര്യം എനിക്ക് ഇവളെ വെറുപ്പ് ആണേലും ഇപ്പോൾ ഒന്ന് കെട്ടിപിടിച്ചു അഭിനന്ദിക്കാൻ തോന്നി. ഇത്രയും ധൈര്യം ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. എന്നാൽ ഈ മൂന്ന് ബാഗും തൂകി പിടിച്ചു പോകുന്നതിന്റെ ഇടയിൽ അഭിനന്ദിക്കാൻ സമയം കിട്ടില്ല.
ഞങ്ങളുടെ യാത്ര ഒരു ബെൻസ് കാറിന്റെ മുൻപിൽ നിന്നു. അവൾ പതുക്കെ ബാക്ക് ഡോർ തുറന്നു. എന്റെ ബാഗ് ഓരോന്നായി വാങ്ങി അവിടെ വെച്ചു. എന്നിട്ട് മുൻപിൽ കയറാൻ ആംഗ്യം കാണിച്ചു. മുന്പിലെ വാതിൽ തുറന്നു അകത്തു കയറി ചന്തി സീറ്റിൽ ഉറപ്പിച്ചപ്പോൾ ആണ് ഒരു ആശ്വാസം തോന്നിയത്. പേടി മാറി, ഏതായാലും ഇവൾ വന്നതോണ്ട് ആണ് രക്ഷപെട്ടെ എന്ന ബോധം മനസ്സിൽ ഉണ്ട്. അവൾ പതുക്കെ ഡ്രൈവിങ് സീറ്റിൽ ഇരുന്നു. എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. കുറഞ്ഞത് 6 വർഷം ആയി കാണും ഞങ്ങൾ കണ്ടിട്ട്. അന്ന് ഇവൾ മെലിഞ്ഞു നാടൻ പാവാടയും ടോപ്പും ഇട്ട നടന്നിരുന്നത്. ഇപ്പോൾ ആള് ആകെ മാറി. നല്ല ടൈറ്റ് ടീഷർട്ടും ജീൻസും, മുടി സൈഡിലേക്ക് വരിഞ്ഞു വെച്ചു ഒരു സ്റ്റൈൽ. ആകെ ആള് മാറി.
ഇങ്ങനെ ആലോചനയിൽ മുഴുകി ഇരുന്ന എന്നോട് അവൾ ചോദിച്ചു.
“പെട്ടി എല്ലാം ചുമന്നു ക്ഷീണിച്ചോ? ”
“ചെറുതായിട്ട്. നല്ല ഭാരം ആയിരുന്നു.”
“നീ പേടിച്ചോ? അവന്മാർ പിടിച്ചപ്പോൾ എന്താ ഒന്നും മിണ്ടാതെ നിന്നത്?”
“പെട്ടെന്ന് പേടിച്ചു പോയി. എന്ത് ചെയ്യണം എന്ന് അറിയതോണ്ടാ മിണ്ടാതെ നിന്നത്.”
അവൾ ഒന്നും കൂടെ ചിരിച്ചു. ഞാനും ചിരിച്ചു. പെട്ടെന്നാണ് അവളുടെ ഇടത്തു കൈ എന്റെ വലത്തേ കവിളിൽ പതിച്ചത്. എന്താ സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിനു മുൻപ് എന്റെ ചെവിയിൽ ഒരു ചൂളം അടി കേട്ടു തുടങ്ങി. കവിളിൽ വല്ലാത്ത പുകച്ചിൽ. കണ്ണ് നിറഞ്ഞു. ഞാൻ കവിളിൽ കൈ വെച്ചുകൊണ്ട് വാ തുറന്നു പിടിച്ചവളെ നോക്കി.
“ഒരുത്തൻ നിന്റെ ദേഹത്തു കൈ വെച്ചാൽ പേടിച്ചു മിണ്ടാതെ ഇരിക്കുകയല്ല ചെയേണ്ടത്. പിന്നെ ഒരിക്കലും അവൻ ഒരുത്തിയുടെയും മുകളിൽ കൈ വയ്ക്കാത്ത രീതിയിൽ ആക്കി വിടണം. മനസിലായോടി ”
എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അത് കണ്ടിട്ടാകണം അവൾ പറഞ്ഞു.
“പ്രായം വെച്ചു നോക്കിയാൽ ഞാൻ നിന്റെ ചേച്ചിയായി വരില്ലേ? അപ്പോൾ ചേച്ചിടെ ഉപദേശം ആയിട്ട് കണ്ടാൽ മതി. പിന്നെ തന്നത് മറക്കാതെ ഇരിക്കാനാ.”
ഇത്രയും പറഞ്ഞിട്ട് അവൾ വണ്ടി എടുത്തു. നിർത്തേടി എന്ന് പറഞ്ഞിട്ട് വണ്ടിന്നു ഇറങ്ങി പോകാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. ധൈര്യം ഇല്ലാത്തതുകൊണ്ട് മിണ്ടാതെ ഇരുന്നു.
മഴയുടെ ശക്തി കൂടി. അവൾ ട്രാഫിക് എല്ലാം കടന്നു നീങ്ങി. യാത്ര അവസാനിച്ചത് ഒരു വലിയ ഫ്ലാറ്റിന്റെ ചുവട്ടിൽ ആണ്. കാർ പതുക്കെ പാർക്ക്‌ ചെയ്തിട്ട് അവൾ ഇറങ്ങി. എന്നോട് ഇറങ്ങാൻ പറഞ്ഞതും ഇല്ല. ഞാനും ചാടി ഇറങ്ങി ഒരു ബാഗ് എടുത്തപ്പോളേക്കും അവൾ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് നടന്നു നീങ്ങി. മൂന്ന് ബാഗും എടുത്തുകൊണ്ടു അവളോടൊപ്പം പോകുന്നത് നടക്കുന്ന കാര്യം അല്ലെന്നു മനസിലാക്കി തോളിൽ ഇട്ട ബാഗും ആയിട്ട് അവളുടെ പുറകെ ഓടി. ലിഫ്റ്റിന്റെ മുൻപിൽ വെച്ചു അവളെ കണ്ടുമുട്ടി. അവൾ ലിഫ്റ്റിൽ കയറി, കൂടെ ഞാനും. അവൾ ഏഴാം നിലയിലേക്ക് ഉള്ള ബട്ടൺ അമർത്തി.
ഏഴാം നിലയിൽ എത്തിയതും വീണ്ടും അവൾ മുൻപിൽ നടന്നു. നിശബ്ദത നിറഞ്ഞ ഫ്ലാറ്റ്.
ഓരോ റൂമിന്റെ മുൻപിലും ഉള്ള ബോര്ഡിലെ പേരുകൾ വായിച്ചു വായിച്ചു ഞാൻ മുൻപോട്ട് നടന്നു.
701 ബാബു വര്ഗീസ്, mbbs
702 ജലീൽ റഹ്മാൻ, CA
703 ഗ്ലോറി സെബാസ്റ്റ്യൻ, LLB
704 ശ്രേയ, (വാലും ഇല്ല, ക്വാളിഫിക്കേഷനും ഇല്ല)
അവൾ അവിടെ നിന്നിട്ട് കാളിങ് ബെൽ അമർത്തി. ഞാനും പുറകിൽ നിന്നു. പെട്ടെന്ന് വാതിൽ തുറന്നു. അകത്തു നിന്നു ഒരു പെൺകുട്ടി ഞങ്ങളെ നോക്കി ചിരിച്ചു. ശ്രേയ ഉള്ളിലേക്ക് കടന്നു, പുറകെ ഞാനും. ആ പെൺകുട്ടി എന്നെ നോക്കി ചിരിച്ചു, ഞാനും ചിരിച്ചു. ഒന്നും മിണ്ടിയില്ല. അകത്തോട്ടു നടന്ന എന്റെ മുൻപിൽ ശ്രേയ നിന്നിട്ട് എന്നെ ആ പെൺകുട്ടിക്ക് പരിചയപ്പെടുത്തി.
“ഇത് എന്റെ കസിൻ, കാവ്യ. വർഷങ്ങൾ കഴിഞ്ഞു ഇപ്പോള കാണുന്നെ.
കാവ്യ, ഇത് നിത്യ. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ജോലി ചെയുന്നു. ഇപ്പോൾ സ്വന്തമായി കഥ എഴുതാൻ നോക്കുന്നു.”
ഞങ്ങൾ വീണ്ടും തമ്മിൽ നോക്കി ചിരിച്ചു. എന്നിട്ട് ഉള്ളിലേക്കു ഞാൻ നടന്നു. ബാഗ് താഴെ വെച്ചിട്ട് ഹാളിലെ സോഫയിൽ ഞാൻ ഇരുന്നു ചുറ്റും നോക്കി. ഇത്രയും വലിയ ഫ്ലാറ്റിൽ കയറുന്നത് തന്നെ ഇത് ആദ്യം ആയിട്ടാ. ചുമ്മാതല്ല ഉള്ള വക്കിലും ഡോക്ടറും എല്ലാം ഇവിടെ തന്നെ സെലക്ട്‌ ചെയ്തത്.
വലിയ ഹാൾ, അതിനു ചേരുന്ന ഒരു ടീവി. നല്ല രീതിയിൽ ഡെക്കറേറ്റ് ചെയ്ത ഇന്റീരിയർ, എല്ലാത്തിനും പുറമെ നല്ല വൃത്തിയും. ഞാൻ ഇതൊക്കെ കണ്ടു ആസ്വദിച്ചിരുന്ന സമയത്ത് നിത്യ എന്റെ അടുക്കെ വന്നു. എന്നിട്ട് നല്ല തണുത്ത ഒരു ക്യാൻ പെപ്സി നീട്ടി. ഞാൻ അത് കണ്ടതും മനസ്സിൽ ആലോചിച്ചു.
” വട്ട് പകർച്ചവ്യാധി ആണോ? അവൾക്ക് വട്ട് ഉണ്ടെന്ന കാര്യം എനിക്ക് ഉറപ്പാണ്, ഇവൾക്കും വട്ട് ഉണ്ടോ? അല്ലെങ്കിൽ ഈ തണുപ്പത്തു ഇത്രെയും തണുത്ത പെപ്സി കൊണ്ടുവന്നു തരുമോ? ”
ഏതായാലും തന്നത് വേണ്ടാന്ന് പറയേണ്ട എന്നോർത്തു ഞാൻ അത് വാങ്ങി തുറക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു.
“കുടിക്കാൻ ചായ ഇടുന്നുണ്ട്. ഇത് മുഖത്തു വെക്കാനാ. കവിൾ നന്നായി ചുവന്നു ഇരിപ്പുണ്ട്. തണുപ്പ് വെച്ചില്ലേൽ രാവിലത്തേക്ക് നീര് വെക്കും.”
ഇത് കേട്ട് ഒരു ചിരി പാസ്സ് ആകിയിട്ട് ഞാൻ പെപ്സി മുഖത്തു വെച്ചു. അവൾക് മനസ്സിലായോ എന്നെ അടിച്ചത്? ആരാ അടിച്ചത് എന്ന് പോലും ചോദിച്ചില്ലലോ അതൊ എന്നെ അടിക്കും എന്ന് ഇവിടുന്ന് പ്ലാൻ ചെയ്തിട്ടാണോ വന്നത്. ആകെ ആശയകുഴപ്പം. എന്താണേലും തണുപ്പ് വച്ചതോടെ ചെറിയ ഒരു ആശ്വാസം കിട്ടി.
“വട്ടില്ല, നല്ല ബുദ്ധിയും ഉണ്ട് ഇവൾക്ക് ”
മനസ്സിൽ ആലോചിക്കുന്ന നേരം കൊണ്ട് ചായയുമായി നിത്യ തിരിച്ചെത്തി.
ഞാൻ പതുക്കെ രുചിച്ചു നോക്കി, നല്ല രുചി.
“കൊള്ളാം. നല്ല കൈപ്പുണ്യം ഉണ്ട്.”
” അത് ബ്രൂ കോഫി ആണ്. ആരിട്ടലും ഇതേ രുചി ഉണ്ടാകും. അല്ലാതെ കൈപ്പുണ്യം ഒന്നുമില്ല. ”
നാക്ക് കുറച്ചു കൂടുതൽ ആണേലും പറഞ്ഞത് പോയിന്റ് ആയതുകൊണ്ട് ഞാൻ ചിരിച്ചു കാണിച്ചിട്ട് വീണ്ടും കുടിച്ചു. കുടിച്ചുകൊണ്ട് ഇരിക്കെ ശ്രേയ ഡ്രസ്സ്‌ മാറി റൂമിൽ നിന്നു ഇറങ്ങി വന്നു. ഒരു സ്ലീവ്ലെസ്സ് ടീഷർട്ടും ഒരു ഷോർട്സും ആയിരുന്നു അവളുടെ വേഷം. ഇറങ്ങി വന്ന വഴിക്ക് ഹാളിൽ ഇരുന്ന ലാപ്ടോപ്പും എടുത്തു മടക്കി ബാഗിൽ വെച്ചിട്ട് ഞങ്ങളെ നോക്കി.
“ഓഫീസിൽ ഫോറിൻ ക്ലയന്റ്‌സ് വന്നിട്ടുണ്ട്. അവരോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ടാണ് ഞാൻ നിന്നെ പിക്ക് ചെയ്യാൻ വന്നത്. ഇപ്പോളെ ലേറ്റ് ആയി. ഞാൻ ഇറങ്ങുവാ. നിങ്ങൾ കതക് ലോക്ക് ചെയ്തിട്ട് കിടന്നോളു. ഞാൻ വരുമ്പോൾ നേരം വെളുക്കും. ”
ഇത്രയും പറഞ്ഞിട്ട് വീണ്ടും അവൾ ഏതൊക്കെയോ ഫയൽ എടുത്തു അവളുടെ ബാഗിൽ വെക്കുന്നു. ഞാൻ അവളെ അടിമുടി നോക്കി ആള് ആകെ മാറി ഇവൾ. പണ്ട് മെലിഞ്ഞു തലമുടി പോലും നേരെ ചീകാതെ ഇരുന്ന ഇവൾ ഇപ്പോൾ സൂപ്പർ ലുക്ക്‌ ആയി. നല്ല ഷേപ്പ് ഉള്ള ബോഡി, കുറഞ്ഞത് 36 വരുന്ന മുല അതും നല്ല ഷേപ്പ്. ഡ്രസ്സ്‌ ഒക്കെ ഒന്നിന് ഒന്ന് സൂപ്പർ. ഹോളിവുഡ് സിനിമയിൽ നായികമാരെ ഇതൊക്കെ ഇട്ട് കണ്ടിട്ടുള്ളു. ഇവിടെ നമ്മുടെ നാട്ടിൽ ഇതൊക്കെ ഇടാൻ ശരിക്കും ധൈര്യം വേണം. തോളത്തു ഒരു ടാറ്റൂ ഉണ്ട്. ഞാൻ അതിൽ ശ്രദ്ധിച്ചു നോക്കി വായിച്ചു.
“HANUMAN”
പിള്ളേരുടെ ഓരോ ഫാഷൻ. ആലോചിച്ചുകൊണ്ട് നിക്കവേ അവൾ എല്ലാം പാക്ക് ചെയ്തിട്ട് എന്റെ അടുത്ത് വന്നു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു. ഞാൻ ചിരിച്ചില്ല, കാരണം നേരത്തെ ഇങ്ങനെ ചിരിച്ചതിന്റെ ഫലം ആണ് ഇപ്പോളും എന്റെ കവിൾ ചുവന്നു കിടക്കുന്നത്. ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിക്കുന്നതിന്റെ ഇടയിലാണ്. അവൾ എന്റെ തലയിൽ പിടിച്ചിട്ട് എത്തികുത്തി എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നത്. ഇത്രയും വർഷം എന്റെ മനസ്സിൽ അവളോട് ഉണ്ടായിരുന്ന ദേഷ്യം എല്ലാം ഒറ്റ നിമിഷത്തിൽ അലിഞ്ഞു പോയത് പോലെ. ഞാൻ അവളെ നോക്കി. അവൾ വീണ്ടും ചിരിച്ചു.
“ഞാൻ പോകുവാ. നാളെ നിന്റെ കൂടെ ഞാൻ ഉണ്ടാകും. വീട് എനിക്ക് മിസ്സ്‌ ചെയ്യാറില്ല പക്ഷെ നിന്നെ ഞാൻ ഇടക്ക് മിസ്സ്‌ ചെയ്യാറുണ്ട്. അതുകൊണ്ട് ഇനി രണ്ടു ദിവസം എന്റെ കൂടെ നിന്നിട്ട് പോയാൽ മതി.”
അവൾ ആ പറഞ്ഞതിൽ വല്ലാത്തൊരു വാത്സല്യം എനിക്ക് തോന്നി. ഞാനും ചിരിച്ചു.
അവൾ ബാഗും തൂകി നടന്നു നീങ്ങി. എന്നിട്ട് നിത്യയെ നോക്കി പറഞ്ഞു.
“അവളുടെ കൂടെ ഉണ്ടായിരിക്കണം. Netflix കണ്ടു അവളെ ബോർ അടിപ്പിക്കലെ. എന്തെങ്കിലും ആവശ്യം ഉണ്ടേൽ ഗ്ലോറി ആന്റിയോട് ചോദിച്ചാൽ മതി. ഞാൻ ഇറങ്ങുവാ.”
“ഗ്ലോറി ആന്റി അവിടെ ഇല്ല. ഇന്ന് വൈകിട്ട് എങ്ങോട്ടോ പോയതാ. ഒന്നും പറഞ്ഞില്ല.”
“വന്നു കാണും. എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി ആന്റിയെ.”
“ഓക്കേ “