മാമിയുടെ ചാറ്റിങ് – 17 117അടിപൊളി  

മാമി : (പൊട്ടികരഞ്ഞുകൊണ്ട്) sorry… Sorry… എന്നോട് ക്ഷമിക്ക്…. രണ്ടുപേരും എന്നോട് ക്ഷമിക്ക്.

ഞാൻ : എന്തിന്??

മാമി : ഞാൻ നിന്നെ തല്ലിയതിനും ദേഷ്യപ്പെട്ടതിനും ഞാൻ ചെയ്ത എല്ലാത്തിനും മാപ്പ്.

Stephy : അയ്യേ… നീ കരയുവാണോ… മോശം…

മാമി : (അവളുടെ ദേഹത്ത് ചാഞ്ഞുകൊണ്ട്) എന്നോട് ക്ഷമിക്കെടി… ഞാൻ അറിയാതെ ചെയ്ത് പോയതാ..

Stephy : അയ്യേ… നീ കരച്ചിൽ നേർത്തിക്കേ… മോശം മോശം…

ഞാൻ : അയ്യേ… ഈ പെണ്ണ് കരഞ്ഞു ഒരു പരുവമാക്കുമല്ലോ…

ഞാൻ ആ കുനിച്ചു പിടിച്ച മുഖം ഉയർത്തിയിട്ട് കണ്ണുനീർ ഒരു കൈകൊണ്ട് തുടച്ചിട്ട് പറഞ്ഞു.

ഞാൻ : ദേ.. ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന് കരയാതെ എടുത്തു കഴിച്ചേ…

മാമി : എനിക്ക് വേണ്ട…

ഞാൻ : അങ്ങനെ പറഞ്ഞാൽ പറ്റില്ല.

ഞാൻ ആ ഫുഡ് എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് മാമിക്ക് വായിലേക്ക് വെച്ചുകൊടുത്തു. മാമി സന്തോഷത്തോടെ ഒരു നിറഞ്ഞ ചിരിയോടെ കഴിക്കാൻ തുടങ്ങി.

മാമി : നിങ്ങളോട് ഒരുനേരം പോലും എനിക്ക് മിണ്ടാതിരിക്കാൻ പറ്റില്ല..

ഞാൻ : ഞങ്ങൾക്കും അങ്ങനെ തന്നെയാ..

Stephy : നീ മിണ്ടാതിരുന്നപ്പോ ഈ വീട് ഒരു മരണ വീടുപോലെയായിപോയി.

മാമി : ഞാൻ അന്നേരത്തെ ദേഷ്യത്തിൽ ചെയ്‌തുപോയതാണ്.

ഞാൻ : മതി മതി ഇനി പഴയതിനെ കുറിച്ചു പറയാനും ഓർക്കാനും ഒന്നും നോക്കണ്ട. അത് പിന്നെയും വിഷമം ഉണ്ടാക്കും. ആദ്യം ഇത്‌ കഴിക്ക്.

അങ്ങനെ ഞങ്ങൾ മൂന്ന്പേരും കഴിച്ച ശേഷം കിച്ചണിൽ വന്ന് കൈകൾ കഴുകി വന്ന് കിടന്നു. യാത്ര ക്ഷീണം ഉള്ളത്കൊണ്ട് ഞാൻ കുറച്ചൊന്ന് കിടന്നു. സ്റ്റെഫിയും മാമിയും എന്തൊക്കെയോ സംസാരിച്ചു കിടന്നു. കുറച്ചു കഴിഞ്ഞ് ഇരുവരും ഉറങ്ങിപോയിരുന്നു എന്നത് ഞാൻ ഉണർന്നപ്പോഴാണ് കണ്ടത്. നോക്കുമ്പോ രണ്ടും പരസ്പരം കെട്ടിപിടിച്ചു കിടക്കുകയാണ്. അവരുടെ ഉറക്കത്തെ ശല്യം ചെയ്യാതെ ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി. ഇന്ന് അവധി ആയത്കൊണ്ട് cricket കളിക്കാൻ പോകുന്ന കാര്യം കൂട്ടുകാർ പറഞ്ഞിരുന്നു അങ്ങനെ ഞാൻ അതിനായി പോയി.

കളിയൊക്കെ കഴിഞ്ഞ് ഞാൻ തിരിച്ചു വരുമ്പോ രണ്ടും കൂടി മതിലിനരികിൽ നിന്നുകൊണ്ട് എന്തൊക്കെയോ കത്തി വെക്കുവാണ്. കുറച്ചു ദിവസത്തിനു ശേഷമാണ് ഇരുവരും ഒന്ന് ചിരിച്ചു കാണുന്നത്.

ഞാൻ : എന്താണ് രണ്ടും കൂടെ പുറത്തു നിന്നു കത്തിവെക്കൽ.

മാമി : ഓഹ് ചുമ്മാ അകത്തിരുന്ന് ബോറടിച്ചപ്പോ കുറച്ചു നേരം പുറത്തിറങ്ങി നിൽകാമെന്ന് കരുതി.

ഞാൻ : ഓഹോ… അങ്ങനെ.

Stephy : നിന്റെ match ഒക്കെ എങ്ങനെ ഉണ്ടായിരുന്നു??

ഞാൻ : ഓഹ് കൊള്ളാം…

മാമി : പോയി കുളിച്ചിട്ട് വാ വല്ലതും വാങ്ങി കഴിച്ചിട്ട് വരാം.

ഞാൻ : പുറത്തുന്നു കഴിക്കാനോ… വാങ്ങിയിട്ട് വാ…

Stephy : അയ്യടാ… പോയി കുളിച്ചിട്ട് വാടാ നാളെ ലീവ് അല്ലേ പോയി കഴിച്ചിട്ട് കുറച്ചൊന്നു നടന്നിട്ട് വരാം.

ഞാൻ : ഓഹ് അതാണോ എന്നാൽ ok ഞാൻ ഇപ്പൊ വരാം.

മാമി : ഹാ.. അപ്പോഴേക്കും ഞങ്ങൾ ഒന്ന് റെഡിയാകാം.

ഞാൻ : ഇനി എന്തോന്ന് റെഡിയാവാനാ ഒന്ന് നടക്കാൻ പോകാൻ ഇത്രയൊക്കെ പോരെ??

Stephy : ഏയ് കുറച്ചു പുട്ടിയൊക്കെ ഇടാനുണ്ട്. നാലാള് കാണുന്നതല്ലേ അപ്പൊ കുറച്ചു വൃത്തി ഒക്കെ വേണ്ടേ..

മാമി : അതാണ്..

ഞാൻ : ഓഹ് പിന്നേ ഇപ്പൊ രാത്രി ആര് കാണാനാ..

Stephy : നിനക്ക് ഞാൻ പൂട്ടി ഇടുന്നതിൽ എന്താടാ…

ഞാൻ : എനിക്കൊന്നുല്ല നീ ഇടുകയോ തിന്നുകയോ എന്താന്ന് വെച്ചാൽ ആയിക്കോ.. ഞാൻ പോയി കുളിച്ചിട്ട് വരാം.

Stephy : എന്നാൽ മോൻ ആദ്യം പോയി അത് ചെയ്യ്.

ഞാൻ നേരെ റൂമിലേക്ക് പോയി. ഇരുവരും നല്ലോണം അടുത്ത് കഴിഞ്ഞു. പഴയ ഒരു കളിയാക്കലും ബഹളവുമൊക്കെ വീണ്ടും തിരിച്ചു വന്നു. ഞാൻ കുളിയൊക്കെ കഴിഞ്ഞ് ഡ്രസ്സ് ചെയ്ത് വന്നപ്പോ ഇരുവരും റെഡിയായി ഹാളിൽ ഇരിപ്പുണ്ട്. അവരെ കണ്ടാൽ ഞാൻ അല്ല അവരാണോ കുളിച്ചു വന്നത് എന്ന് തോന്നിപ്പോകും.

ഞാൻ : ആഹാ ഇതിപ്പോ എവിടുന്ന് കുളിച്ചു നിങ്ങൾ??

മാമി : കുളിച്ചോ ആര് കുളിച്ചു??

ഞാൻ : അപ്പൊ നിങ്ങൾ കുളിച്ചിട്ടല്ലേ ഇരിക്കുന്നെ.

Leave a Reply

Your email address will not be published. Required fields are marked *