Stephy : അല്ലാ…
ഞാൻ : എന്റെ മോളേ നിങ്ങളെ കണ്ടാൽ കുളിച്ചു റെഡിയായി വന്നാ പോലുണ്ടല്ലോ..
മാമി : just ഒന്ന് മുഖം കഴുകി ചെറുതായി ഒന്ന് പൌഡർ ഇട്ട് അത്ര തന്ന.
ഞാൻ : കണ്ടാൽ ഒരു 3 coating പുട്ടി ഇട്ട പോലുണ്ടല്ലോ..
Stephy : നീ അസൂയപ്പെട്ടിട്ട് കാര്യമില്ല മകനേ..
മാമി : അതാ..
ഞാൻ : ഓഹ് ഞാൻ ഒന്നും പറയുന്നില്ലേ… നമുക്ക് അങ്ങോട്ട് ഇറങ്ങിയാലോ…
Stephy : ഹാ.. അതാ നല്ലത്.
ഞങ്ങൾ കതക് പൂട്ടിയിറങ്ങി. ഹോട്ടലിൽ കയറി കുറച്ചു heavy ഫുഡ് തന്നെ കഴിച്ചു. വയർ ലോഡ് ആക്കി മൂവരും കടയിൽ നിന്നും ഇറങ്ങി.
മാമി : അയ്യോ… വയർ ഫുൾ ആയി.
ഞാൻ : എന്റെയും.
ഞാൻ : ഇനി കുറച്ചു നേരം നടന്നാലേ എല്ലാം ഒന്ന് set ആവുള്ളു…
Stephy : അയ്യോ എനിക്ക് ഇനി വയ്യ നടക്കാൻ.
ഞാൻ : ആ ബെസ്റ്റ്… കുറച്ചു മുൻപ് ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്. ഞാൻ ദേ റൂമിൽ പോണ്. ഇനി ഒന്നിനും എന്നെ വിളിക്കരുത്.
മാമി & സ്റ്റെഫി : അയ്യോ വേണ്ട വാ നമുക്ക് നടക്കാം അതിന് ഇനി ഒരു പിണക്കം വേണ്ട.
അങ്ങനെ മൂവരും നടക്കാൻ തുടങ്ങി. രണ്ട് പെൺപിള്ളേരും അവരുടെ നടുക്ക് ഞാനും… എല്ലാവരും നോക്കുന്നുണ്ട്. അസൂയക്കാർ ഒരുപാട് കാണുമല്ലോ…
Stephy : ദേ.. പയ്യന്മാരൊക്കെ നോക്കുന്ന കണ്ടാ.. ഇപ്പൊ ഒന്ന് ഒരുങ്ങി വന്നില്ലായിരുന്നേൽ ഞങ്ങളുടെ demand ഇടിഞ്ഞേനെ
മാമി : പിന്നല്ലാതെ.
ഞാൻ : ഓഹ് പിന്നേ… അവർ എന്നെയാണ് നോക്കുന്നത്. നിങ്ങടെ കൂടെ നടക്കുന്ന ആ പയ്യൻ ആരാണെന്ന്.
Stephy : അയ്യേ…
ഞാൻ : അതല്ല… അവന്റെ രണ്ടു വശത്തും പെൺപിള്ളേർ.. ആരാടാ ഇത്ര ലക്കി ആയ പയ്യൻ എന്നത്.
മാമി : ഓഹോ…
സ്റ്റെഫി : നീ ലക്കി ആവുന്നത് ഞങ്ങൾ ഉള്ളത്കൊണ്ടാണെന്ന് ഓർക്കണം.
ഞാൻ : ഉവ്വാ.. സമ്മതിച്ചു.
Stephy : സമ്മതിച്ചേ പറ്റു…
മാമി : ആദ്യമായിട്ട് ഇവന്റെ വാ ഒന്ന് അടഞ്ഞു കണ്ടല്ലോ… കലക്കിയെടി…
ശെരിക്കും പറഞ്ഞാൽ എനിക്ക് അവിടെ കൂടുതൽ പറയാൻ ഒന്നും കിട്ടിയില്ല. കാരണം അവരെ കണ്ടതുകൊണ്ടാണ് എല്ലാവരും നോക്കുന്നതെന്ന് എനിക്കറിയാം. എനിക്ക് ന്യായീകരിക്കാൻ കൂടുതൽ പോയിന്റ് ഒന്നും കിട്ടിയില്ല.
ഞാൻ : അത് പിന്നെ…
Stephy : ഒരു പിന്നെയുമില്ല നിന്റെ കയ്യീന്ന് പോയി. ഇനി മിണ്ടാതിരിക്ക്.
ഞാൻ : ഓഹ് ശെരി sir.
മാമി : ഹാ… ഹാ…
ഞാൻ : ചിരിക്കണ്ട ഇതിന് ഞാൻ പലിശ അടക്കം വീട്ടിയിരിക്കും.
സ്റ്റെഫി : ഓഹോ… എന്നാൽ ഒന്ന് കാണണമല്ലോ…
ഞാൻ : കാണിക്കാം…..
ഞങ്ങൾ കുറച്ചു നേരം നടന്നു. തിരിച്ചു വരുന്ന വഴിക്ക് ഒരു കടയിൽ കയറി ഓരോ icecream ഒക്കെ വാങ്ങി കുടിച്ചങ് തിരിച്ചു വീടെത്തി. വീട്ടിൽ ചെന്ന ഉടനെ ഞാൻ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി ഫോണുമായി പുറത്തേക്ക് പോയി. സ്റ്റെഫി ഫോണുമായി വീട്ടിലേക്ക് വിളിക്കാൻ സ്ഥിരം site ആയ കിച്ചണിലേക്ക് പോയി. മാമി നേരെ ബാത്‌റൂമിലേക്കും.
വീട്ടിൽ വിളിച്ചു കഴിഞ്ഞ് വന്നപ്പോഴും ഹാളിൽ light off ആക്കിയിട്ടില്ല. നോക്കുമ്പോ ഇരുവരും കിച്ചണിൽ ഉണ്ട്. ഞാൻ അടുത്തേക്ക് ചെന്നപ്പോ ഇരുവരും ഫോണിൽ നോക്കികൊണ്ട് എന്നെ wait ചെയ്യാൻ കൈപൊക്കി സൂചന തന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഇരുവരും സ്റ്റെഫിയുടെ വീട്ടിലേക്ക് videocall ചെയ്‌തുകൊണ്ടിരിക്കുവാണ്. ഞാൻ അവിടെ തന്നെ നിന്നു. മാമിയെ സ്റ്റെഫിയുടെ മമ്മിക്ക് വല്യ കാര്യമാണ്. ഇരുവരും കുറച്ചു നേരം സംസാരിച്ച ശേഷം call കട്ട് ആക്കിയിട്ടു ഹാളിലേക്ക് വന്നു.
മാമി : നീ വീട്ടിലൊക്കെ വിളിച്ചോ??
ഞാൻ : ഹാ.. വിളിച്ചല്ലോ..
Stephy : നിനക്ക് ഇന്ന് ഗെയിം കളിയൊന്നുമില്ലേ..
ഞാൻ : ഇന്ന് server maintenance ആണ്. അത്കൊണ്ട് ഇന്ന് കളിക്കാൻ പറ്റില്ല പാതിരാത്രി 1.30 വരെ കളിക്കാൻ പറ്റില്ല.
മാമി : അയ്യോ.. കഷ്ട്ടമായിപ്പോയി.
ഞാൻ : ഇന്നെങ്കിലും കുറച്ചു നേരം പാട്ട് കേട്ട് കിടക്കാം.
Stephy : അതെന്താ ഇത്രയും നാൾ പാട്ട് കേൾക്കാതെയാണോ കിടക്കുന്നെ.
മാമി : അത് ശെരിയാ… കാലത്തെ ഞാൻ എത്ര തവണയാ നിന്റെ ചെവിയിൽ നിന്നും headset ഊരി മാറ്റിയേക്കുന്നത്. അപ്പോഴെല്ലാം പാട്ട് കേട്ടുകൊണ്ടിരിക്കും.
