Stephy : ഞാനും ഒരുപാട് തവണ കണ്ടിട്ടുണ്ട് ഇവൻ headset വെച്ച് കിടന്ന് ഉറങ്ങുന്നത്.
മാമി : ഇന്ന് കുറച്ചു സ്വസ്ഥമായിട്ട് ഉറങ്ങാം എന്ന് പറഞ്ഞാൽ ok ആയിരുന്നു.
ഞാൻ : കുറച്ചു നേരം game കളിച്ച ശേഷം ഉറങ്ങുന്നത് ശീലമായിപ്പോയി അതാ..
Stephy : ഇന്ന് കുറച്ചു നേരം അത് ഇല്ലാതെ പറ്റുമോന്ന് നോക്ക്.
ഞാൻ : അതിനെന്താ അതൊക്കെ പറ്റും.
Stephy : എന്നാൽ നമുക്ക് എന്തേലും game കളിച്ചാലോ…
മാമി : ഞാൻ ready.
ഞാൻ : എന്ത് കളിക്കും.
Stephy : അത് എന്തേലും ആക്കാം നീ റെഡിയാണോ…
ഞാൻ : ഓഹ് ഞാൻ ready…
മാമി : ഞാൻ എപ്പോഴേ ready.
Stephy : എന്ത് കളിക്കണം.
ഞാൻ : Ludo കളിച്ചാലോ??
മാമി : അയ്യേ.. അത് വേണ്ട.
Stephy : Ludo കുഴപ്പമില്ല എന്നാലും വേറെ നോക്കാം. ഒന്നും കിട്ടിയില്ലേൽ അത് പിടിക്കാം.
ഞാൻ : പിന്നേ ഏതാ… ഓരോരുത്തരും ഓരോന്ന് പറ.
Stephy : കള്ളനും പോലീസും ആയാലോ..
മാമി : അതിന് ആള് കുറവല്ലേ… ഒരു 5,6 പേരൊക്കെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ..
ഞാൻ : ശെരിയാ ഇത് 3 പേരെ കൊണ്ട് ഒരു രസം കാണില്ല.
Stephy : പിന്നേ എന്താ ഉള്ളെ??
മാമി : നിങ്ങൾ ആലോചിക്ക് ഞാൻ വീട്ടീന്ന് കൊണ്ടുവന്ന snacks എന്തേലും എടുത്തിട്ട് വരാം.
ഞാൻ : അത് പൊളിക്കും.
മാമി അകത്തേക്ക് പോയി. അപ്പോഴേക്കും stephy എന്നോട് പറഞ്ഞു
Stephy : എടാ.. ഒരു കളിയുണ്ട് നമ്മൾ തമ്മിലുള്ള എല്ലാ വിഷമങ്ങളും പങ്കുവെച്ച് പരിഹരിക്കാൻ പറ്റിയ ഒരു കളി. അത് set ആക്കിയാലോ…
ഞാൻ : അതെന്താ??
Stephy : നീ wait ചെയ്യ് അവളും കൂടി വരട്ടെ..
ഞാൻ : അത് വേണോ എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞ് ഇരിക്കുവല്ലേ ഇനിയും അത് എടുത്തിടണോ?? (എനിക്ക് ഉള്ളിൽ ഭയം കൂടി, എന്താവും ഇവളുടെ ഉദ്ദേശം)
Stephy : എല്ലാം set ആവും. നീ പേടിക്കണ്ട.
അപ്പോഴേക്കും മാമി ഒരു പ്ലേറ്റിൽ കുറച്ചു പക്കാവടയും മിച്ചറും തട്ടിയിട്ടുകൊണ്ട് വന്നു.
മാമി : എന്തായി കിട്ടിയോ??
ഞാൻ : ഇല്ല.
Stephy : എന്നാൽ എനിക്ക് കിട്ടി.
മാമി : ആണോ എന്നാൽ പറയ്…
Stephy : നമുക്ക് പറ്റിയ game ആണ്.
ഞാൻ : Tension ആക്കാതെ പറയ്.
മാമി : നിനക്ക് എന്തിനാ tension??
Stephy : പറയെട്ടെ…
മാമി : പറ…
Stephy : നമുക്ക് Truth or Dare കളിച്ചാലോ??
ഞാൻ : ഞാൻ ഊഹിച്ചു..
മാമി : എന്താ നീ ഉദ്ദേശിക്കുന്നെ??
Stephy : ഇതാവുമ്പോ നമ്മൾക്കു ഇഷ്ട്ടമുള്ളത് ചോദിക്കാം dare ആണേൽ അത് complete ആക്കണം truth ആണേൽ അത് തുറന്ന് പറയുകയും വേണം.
ഞാൻ : അത് വേണ്ട…
മാമി : നല്ലതാ പക്ഷെ ഇവനെ വിശ്വസിക്കാൻ പറ്റില്ല വല്ല കടുത്ത ടാസ്ക് ഒക്കെ തരും അവൻ.
ഞാൻ : അതാ പറഞ്ഞത് ഞാൻ തരുന്ന ടാസ്ക് ഒക്കെ മക്കളെ താങ്ങാൻ ആവില്ല. നമുക്ക് ഇത് വേണ്ട.
Stephy : രണ്ടാളും ഒന്ന് നിർത്തുവൊ ഞാൻ ഉദ്ദേശിക്കുന്നത് നമ്മൾക് ഇടയിൽ ഒരുപാട് misunderstanding ഒക്കെ ഉണ്ട് അതൊക്കെ അറിയാനും പരസ്പരം ഷെയർ ചെയ്യാനും ഒക്കെ ഇത് ഒരു അവസരമായിട്ട് കൂടി എടുത്തൂടെ…
മാമി : എന്ന് വെച്ചാൽ??
Stephy : ഇന്നലെ ഉണ്ടായ കാര്യം നമ്മൾ അവിടെ ഉപേക്ഷിച്ചെങ്കിലും ഉള്ളിൽ ഒരുപാട് സത്യങ്ങളും രഹസ്യങ്ങളും ഒക്കെ ഒളിഞ്ഞിരിപ്പുണ്ട് അതൊക്കെ പരസ്പരം പങ്കുവെച്ച് ഇതുപോലെ ഒരു പ്രശ്നം ഒഴിവാക്കി നല്ല friends ആയിട്ട് മുന്നോട്ട് പോകാൻ കഴിയും…
മാമി : എനിക്ക് സമ്മതം. ഇനി ഒരുക്കളും എനിക്ക് വിഷമിക്കാൻ വയ്യ. അത്രക്ക് ഞാൻ face ചെയ്തു.
ഞാൻ : എനിക്ക് എന്തോ ഇത് നല്ലതാണെന്നു തോന്നുന്നില്ല.
Stephy : നീ ഒഴിഞ്ഞു കളിക്കുന്നത് അപ്പൊ എന്തോ ഉണ്ട്??
മാമി : ശെരിയാ…. എന്താടാ… നിനക്ക് കളിച്ചാൽ…
ഞാൻ : അവസാനം പണിയാവുമോ??
Stephy : ഒരിക്കലുമില്ല… ഇതോടുകൂടി നമ്മൾ കുറച്ചൂടെ അടുത്തറിയും. പിന്നേ അങ്ങോട്ട് ഒരു പ്രശ്നങ്ങളും കാണില്ല.
ഞാൻ : എന്നാൽ ok.
Stephy : അപ്പൊ എല്ലാരും വന്ന് വട്ടത്തിൽ ഇരിക്ക്. നമുക്ക് തുടങ്ങാം.
ഞാൻ : എന്നാൽ ആദ്യം ഞാൻ തന്നെ തുടങ്ങാം.
മാമി : ഹാ.. Ok… ആരോടാ ചോദ്യം??
