മായരാഗം പോലെ 2

കേശവൻ മാമൻ്റെ അരികിലേക്ക് ചെന്നു.

പുള്ളി ഭക്ഷണം കഴിഞ്ഞ് ചെറിയ മയക്കം പതിവ് ഉളളതാണ്. ഞാൻ ചെന്നപ്പോൾ മാമൻ എഴുന്നേറ്റിരുന്നു. എന്നെ കണ്ടതും ചെറിയ കോട്ടുവാ ഇട്ട് ആൾ ഒന്ന് ചിരിച്ചു. ഞാൻ ചെന്നു കാര്യം പറഞ്ഞപ്പോൾ കേശവൻ മാമൻ ഉടനേ ചാടി എണീറ്റു.

 

” നന്ദു മോനേ… ഞാൻ അൽപ്പം മണ്ണിരയെ പിടിച്ചു തരാം.. മോൻ പുഴയിലേക്ക് വിട്ടോ..

ഇവിടെ മൊത്തം ഒന്ന് കൂടെ നോക്കിയിട്ട് ഞാൻ അങ്ങു വന്നേക്കാം..”

 

ഞാനും അത് സമ്മതിച്ചു..കേശവൻ മാമൻ

മണ്ണിരയെ പിടിച്ചു ചിരട്ടയിൽ ആക്കി തന്നിട്ട് ഞാൻ മാമൻ്റെ പുറകെ പോയി. മഴ പെയ്തത് കൊണ്ട് മൺ വഴി ആയതിനാൽ ചെറിയ വഴുക്കൽ ഉണ്ട്. എന്നാലും ചെറിയ കല്ലുകൾ ഗ്യാപ്പ് ഇട്ട് വെച്ചിട്ടുണ്ട്. അതൊക്കെ പുള്ളി പറയുന്നുണ്ട്. ഇവിടെ പുറം പണിക്കാർ നാലഞ്ചു പേരെ ഉളളൂ. അവർ ഉച്ചയോടെ പോകും. ബാക്കി പണി കേശവൻ മാമൻ ആണ് നോക്കുന്നത്. ഞങ്ങൾക്ക് നിലമായി കുറച്ചു കൃഷി ഒക്കെ ഉണ്ട്..

 

 

കാട് പിടിച്ച പ്രദേശം ആയത് കൊണ്ട്

ആ ഭാഗത്തേക്ക് വെറെ വീട് ഇല്ലാത്തത് കൊണ്ടും എങ്ങും വിജനമാണെന്ന് മാത്രമല്ല

മറ്റു ആളുകളുടെ ശല്യം ഇല്ലാത്തത് കൊണ്ട്

ഭംഗിയുള്ള ചില കാഴ്ചകൾ എന്നും നിലനിൽക്കും. മാമനും ഞാനും വേറേ വഴിക്ക്

പോയി. ഞാൻ ചൂണ്ടയും ചിരട്ടയുമായി

ചെറിയൊരു ഇറക്കത്തിലേക്ക് നടന്നു ഞങ്ങളുടെ നെൽപ്പാടത്തിൽ എത്തി. അത് എങ്ങും ചെളി കണ്ടമായിരുന്നു. വിത്ത് വിതച്ച

സമയമാണ്. പാടം കിളയ്ക്കുക മറ്റു പണിക്കാർ കൂടെ ചേർന്നാണ്. ബാക്കി ഒക്കെ കേശവൻ മാമൻ ആണ് ചെയ്യുന്നത്. അത് കേശവൻ മാമന്റെ വാശിയാണ്. എല്ലാം കൂടെ രണ്ടര ഏക്കർ നെൽപ്പാടം ഉണ്ട്. അതിന്റെ അറ്റത്തു കുറച്ചു കാടാണ്. അവിടെ ആണ്

മീൻ പിടിക്കാൻ പോകുന്നത്. പാട വരമ്പു മുറിച്ചു കടന്നു ഇരുപത് മീറ്റർ വഴി വീതിയിൽ

നീളത്തിൽ ആണ് ഈ ഭാഗം കാട്. വല്ലപ്പോഴും പാമ്പിനെ കണ്ടാലായി എന്നല്ലാതെ വേറെ ഒന്നുമില്ല. നല്ല കുളിർ കാറ്റ് വീശുന്നുണ്ട്.

തെളിഞ്ഞു ഒഴുകുന്ന കിങ്ങിണി പുഴ..

 

 

 

നെഞ്ച് ഒപ്പമേ വെള്ളം ഉള്ളു എന്ന് കേശവൻ മാമൻ പറഞ്ഞു. ചെരുപ്പൂരി ഞാൻ വെള്ളത്തിൽ ഇറങ്ങി. ഉഫ്… നല്ല തണുപ്പ് ഉണ്ട്. കൈകളാൽ വെള്ളം കോരി മുഖത്ത് ഒഴിച്ചപ്പോൾ ഉള്ളിൽ തോന്നിയ സന്തോഷം വേറെ തന്നെയായിരുന്നു. മണ്ണിരയെ ചൂണ്ടയിൽ കോർത്തി ചൂണ്ട ഇട്ടു. പിന്നെയാണ് എന്റെ ശ്രദ്ധ ഇടത്തോട്ട് പോയത്. ഞാൻ ചൂണ്ട മണ്ണിൽ കുത്തി നിർത്തി ചൂണ്ട കൊളുത്തു വെള്ളത്തിലുമായി.

 

ഞാൻ ഇടതു വശം ചേർന്ന് നടന്നു. ആ ഭാഗം

കാട് പിടിച്ചു കിടക്കുക ആണ്. ചെടികളെ വകഞ്ഞു മാറ്റി. കിളികളുടെ കൊഞ്ചലും

മരങ്ങളുടെ മർമരവും മാത്രം. എങ്ങും കാടിന്റെ സംഗീതം പോലെ.. ഞാൻ മുന്നോട്ട് നടന്നു. പുഴയുടെ ആഴം കുറഞ്ഞ ഭാഗം

എത്തി. ഞാൻ വെള്ളത്തിൽ ഇറങ്ങി നടന്നു.

മുട്ട് വരെ ഉള്ളൂ വെള്ളം ഞാൻ പാന്റ് മടക്കി കേറ്റി വെച്ചു. അപ്പുറം കടന്ന ശേഷം ഈ പുഴയിലേക്ക് ചാടുന്ന ചെറിയ തോട് ഉണ്ട്.

ഞാൻ ആ ഭാഗത്തേക്ക് നടന്നു. ആ തോട് വരുന്ന വഴി എന്ന് പറയുന്നത് വെള്ളചാട്ടമാണ്. കുഞ്ഞു വെള്ളചാട്ടം.

അതിൽ നിന്നാണ് ഈ തോടിന്റെ ഉത്ഭവം.

വെള്ളാരം കല്ലുകൾ നിറഞ്ഞ ആ തോടിന്റെ ആഴം അരഭാഗം വരെ.. കരയിൽ കൂടെ നടന്നു. അതേ… ഞാൻ കണ്ടു.. അതാ അവിടെ ഒരു കുഞ്ഞു വീട്. തടി പാലം തോടിന്റെ ഇക്കരെ വരെ ഉണ്ട്. ഞാൻ അവിടേക്ക് നടന്നു. മഴ പെയ്ത്തും കാറ്റും ഒക്കെ ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു.

വൃത്തിയായി തന്നെ ഇരിക്കുന്നു. നല്ല ഒന്നാന്തരം മരം കൊണ്ടു പണിതത് ആണ്.

അൻപത് വർഷം പഴക്കം ഉണ്ട് താനും.

പാലം വീടിന്റെ ഉമ്മറം വരെ ഉണ്ട്. വീടിനു പുറകിൽ ഒരു പുൽമേടും അതിന്റെ വട്ടം ചുറ്റി വലിയ കാടും.. ഞാനും മായേച്ചിയും വർഷങ്ങൾക്ക് ഇവിടെ വന്നിട്ടുണ്ട്. ആ വീടിന്റെ കുറച്ചു അപ്പുറം ആയി പാലപ്പൂവ് മരം..

 

പാലപ്പൂവ് പൂക്കാൻ സമയം ആകുന്നത് ഉളളൂ.

കാട് , പുൽമേട് , വീട് , തോട് , വിജനമായ

Leave a Reply

Your email address will not be published. Required fields are marked *