സന്തോഷ് ചേട്ടൻ തല ഉയർത്തി ചോദ്യ ഭാവത്തിൽ എന്നെ നോക്കി
“ഏയ് അല്ലെങ്കിൽ വേണ്ട പിന്നീട് ഒരിക്കൽ പറയാം ” എന്നും പറഞ്ഞു ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും പുള്ളിക്കാരൻ വിട്ടില്ല. ഒടുവിൽ ഞാൻ എന്റെ കഥ എല്ലാം ഏട്ടനെ പറഞ്ഞു കേൾപ്പിച്ചു.. ഏട്ടന്റെ മുഖത്ത് നോക്കാതെ ഞാൻ കുനിഞ്ഞിരുന്നു കരഞ്ഞു.
സന്തോഷ് ചേട്ടൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. പിന്നെ ചുറ്റുപാടും നോക്കി ആരും ശ്രദ്ദിക്കുന്നില്ലന്ന് ഉറപ്പു വരുത്തി എന്റെ തോളിൽ തട്ടി സമദനിപ്പിച്ചു.
“പോട്ടെ മോളെ അതൊക്കെ കഴിഞ്ഞില്ലേ. വിട്ടു കള.. പശ്ചാത്താപം തന്നെ അല്ലെ പ്രായശ്ചിത്തം ”
അദ്ദേഹം എന്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി കടയിൽ പൈസ കൊടുത്തു ഞങ്ങൾ തിരികെ നടന്നു.. പിന്നീട് ഇല്ല കാര്യങ്ങളും ഞങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങി അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി, ചേട്ടൻ വീട്ടിലുള്ളപ്പോ ഞാൻ ഫോൺ വിളിക്കാറുണ്ട് മോളോട് സംസാരിക്കാറുണ്ട് അങ്ങനെ നല്ലൊരു ബന്ധം ചേട്ടനും കുടുംബവുമായി ഉണ്ടായി..
അങ്ങനെ ആ വർഷത്തെ ഓണക്കാലമെത്തി. ഓണം അവധിയ്ക്കായി കമ്പനി അടച്ചു എല്ലാരും വീട്ടിൽ പോയി. എനിക്ക് എങ്ങും പോകാനില്ലാത്തത്കൊണ്ട് ഞാൻ നേരെ ടൗണിൽ പോയി ഷോപ്പിങ് ഒക്കെ നടത്തി. കൂട്ടത്തിൽ സന്തോഷ് ചേട്ടനും മോൾക്കും കുറച്ചു ഡ്രെസ്സ് ഒക്കെ വാങ്ങി. തിരുവോണത്തിന് തലേ ദിവസം ഡ്രസ്സ് ഒക്കെയായി മോളേം കൂട്ടി ഞാൻ സന്തോഷേട്ടന്റെ വീട്ടിലേക്കു പോയി. സന്തോഷേട്ടൻ പറഞ്ഞത് വെച്ചു ഏകദേശം ലൊക്കേഷൻ അറിയാമായിരുന്നു. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചു കുറെ ദൂരം പോകാനുണ്ടായിരുന്നു.. അതിർത്തി ഗ്രാമം ആയതുകൊണ്ടും തീരെ ഉൾനാടൻ പ്രദേശമായതുകൊണ്ടും പരിഷ്കാരങ്ങൾ ഒന്നുമില്ലാത്ത ഒരു സ്ഥലമാണു എല്ലാം സാദാരണക്കാരായ ജനങ്ങൾ.. തമിഴ് സംസാരിക്കുന്നവരാണ് കൂടുതൽ.
അങ്ങനെ ഞാൻ ഓട്ടോയിൽ നിന്ന് ഒരു സ്ഥലത്ത് ഇറങ്ങി അവിടെ കണ്ട ഒരാളോട് വഴി ചോദിച്ചു വീട് പറഞ്ഞു തന്നു ഞാൻ അങ്ങോട്ടു നടന്നു..
അതികം തിരയേണ്ടി വന്നില്ല വീടിന്റെ മുറ്റത് നിന്നു വിറക് കീറുകയായിരുന്നു ചേട്ടൻ.. ഒരു ലുങ്കി മാത്രം ആണ് വേഷം ശരീരം ഒക്കെ വെട്ടി വിയർക്കുന്നുണ്ടായിരുന്നു. വിയർപ്പ് തുള്ളികൾ ആ വിരിഞ്ഞ നെഞ്ചിലൂടെ ഒഴുകിയിറങ്ങുന്നത് കാണുമ്പോൾ തന്നെ ഉള്ളിൽ ഒരു കുളിരാണ്.
അപ്രതീക്ഷിതമായി എന്നെ കണ്ടതും അത്ഭുതത്തോടെ നോക്കി നിന്നു എന്നിട്ട് അഴയിൽ കിടന്ന തോർത്തെടുത്തു വിയർപ്പ് തുടച്ചിട്ടു എന്നെ അകത്തേക്ക് ക്ഷണിച്ചു..
******************************
ഞങ്ങൾ വന്നതുകണ്ടിട്ട് അയല്പക്കത്തെവിടെയോ ആയിരുന്ന സന്തോഷ് ചേട്ടന്റെ മോൾ വനജ ഓടി വന്നു വന്നപാടെ അവൾ ചേട്ടന്റെ പിറകിൽ മറഞ്ഞു നിന്നിട്ട് കസേരയിൽ ഇരിക്കുന്ന എന്നെ ഒളികണ്ണിട്ട് നോക്കി ഫോണിൽ കൂടി സംസാരിച്ചിട്ടുണ്ടെങ്കിലും ഞാൻ അവളെ ആദ്യമായി കാണുകയാണ്. നന്നേ മെലിഞ്ഞിട്ടാണ് അവൾ മുടിയൊക്കെ പാറിപറന്നു നടക്കുന്നു പോരാത്തതിന് വളരെ വലുതും ഒട്ടും ചേർച്ചയില്ലാത്തതുമായ ഒരു ചുരിദാറും ഇട്ടിരിക്കുന്നു.
“എന്താ അവിടെ മറഞ്ഞു നിക്കുന്നെ? ഇങ്ങോട്ട് വരു ”
എന്റെ കയ്യിലുണ്ടായിരുന്ന കവർ ഞാൻ അവൾക്ക് നേരെ നീട്ടി.
അവൾ സന്തോഷേട്ടനെ നോക്കി
“എന്താ മോളെ ഇതൊക്കെ. കുറെ ഉണ്ടല്ലോ”
“ഇത് നിങ്ങൾക്കുള്ള ഓണക്കോടിയാ എന്റെ വക. ഇത് വാങ്ങു മോളെ” ഞാൻ കസേരയിൽ നിന്ന് എണീറ്റ് വനജയുടെ നേരെ നീട്ടി..
മടിച്ചു മടിച്ചാണെലും അവൾ അത് ഒരു കൈ നീട്ടി വാങ്ങിച്ചു.
സന്തോഷേട്ടൻ എന്റെ കയ്യിൽ നിന്നു മോളെ വാങ്ങി. ഞാൻ വനജയുടെ അടുത്ത് ചെന്ന് കവർ പൊട്ടിച്ചു അവൾക് വാങ്ങിയ ഡ്രെസ്സുകൾ ഓരോന്നും എടുത്ത് കാണിച്ചു.
“ഇത് ഇഷ്ടമായോ മോൾക്? ഒരു സ്കെർട്ടും ടോപ്പും എടുത്ത് കാണിച്ചു ഞാൻ ചോദിച്ചു..
“ഉം..” അവൾ തലയാട്ടി..
ഓരോ ഡ്രെസ്സും അവൾ കൗതുകത്തോടെ നോക്കി കണ്ടു..
“ഇത് ഒരുപാടുണ്ടല്ലോ ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ മോളെ നിനക്ക് ”
