“നീ ആ ഡ്രസ്സ് ഒക്കെ ട്രൈ ചെയ്യൂ മോളെ” ബെഡിൽ കിടക്കുന്ന കവർ ചൂണ്ടി ഞാൻ പറഞ്ഞു..
അവൾ കവറിൽ നിന്ന് ഡ്രസ്സ് ഒകെ എടുത്ത് നോക്കി എന്നിട്ട് ഇട്ടു നോക്കാനായി അടുത്ത റൂമിലേക്ക് പോയി
ഒരു ടീഷർട്ടും ഷോർട് ഉം ഇട്ടോണ്ട് അവൾ റൂമിലേക്ക് വന്നു.
“ആഹാ ഇത് നന്നായി ചേരുന്നുണ്ടല്ലോ. ഇനി ഇതൊക്കെ ഇട്ടാൽ മതി വീട്ടിൽ നിക്കുമ്പോൾ ”
അവൾ ചിരിച്ചുകൊണ്ട് തലയാട്ടി..
വനജ മോൾ കുഞ്ഞിനെ എടുത്തു പുറത്തേക്കു പോയി. ഞാൻ ഡ്രസ്സ് മാറി ഒരു നെറ്റി എടുത്തിട്ടു ഇറങ്ങി ചെന്നു. രാത്രി ഒരുപാടു നേരം ഞങ്ങൾ സംസാരിച്ചു അവളുടെ കാര്യങ്ങളും അച്ഛന്റെ കാര്യങ്ങളും അമ്മയുടെ കാര്യങ്ങളും ഒകെ പറഞ്ഞു അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞ് ഇരുന്നപ്പോൾ അവൾ എന്റെ ഫോൺ ചോദിച്ചു. ഞാൻ എടുത്ത് കൊടുത്തു. അവൾ അതും വാങ്ങി സെറ്റിയിൽ പോയി ഇരുന്ന് ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്തു..
“ആഹാ ഇൻസ്റ്റാഗ്രാം ഒകെ ഉണ്ടല്ലേ..” ഞാൻ അമ്പരപ്പോടെ ചോദിച്ചു..
“പിന്നെ ഉണ്ടല്ലോ.. കൂട്ടുകാർക്കൊക്കെ ഉണ്ട്.. അവര് ഉണ്ടാക്കി തന്നതാ അച്ഛന്റെ കൈയിൽ സാദാരണ ഫോൺ ആയത്കൊണ്ട് ഞാൻ അധികം ഉപയോഗിക്കാറില്ല. കൂട്ടുകാരുടെ ഫോൺ കിട്ടുമ്പോ ഇടയ്ക്കൊക്കെ കേറി നോക്കും”
അവൾ പറഞ്ഞു നിർത്തി..
“പിന്നെ ചേച്ചി അച്ഛന് അറിയില്ല കേട്ടോ.. പറയരുതേ”
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.. അങ്ങനെ കുറെ നേരം അവൾ അതിൽ റീൽസും കണ്ടിരുന്നു. തിരികെ തരാൻ നേരം log out ചെയ്യാനും മറന്നില്ല. അങ്ങനെ കുറച്ചു സമയം കൂടി ഇരുന്നിട്ട് ഞങ്ങൾ കിടന്നു.
പിറ്റേ ദിവസം ഉച്ചയോടെ സന്തോഷേട്ടൻ വന്നു. വനജമോളും കുഞ്ഞും താഴെ ആന്റിടെ അടുത്തായിരുന്നു. ആന്റിക്കും അങ്കിൾ നും വനജയെ ഇഷ്ടമായി.. ഇണങ്ങി കഴിഞ്ഞാൽ പിന്നെ വാ തോരാതെ സംസാരിക്കുന്ന അവളുടെ പ്രകൃതം ആരെയും അവളിലേക്ക് പെട്ടെന്ന് അടുപ്പിക്കും..
അച്ഛൻ വന്നിട്ടുണ്ടെന്നു ഞാൻ പോയി പറഞ്ഞപ്പോൾ മോളു കേറി വന്നു അവൾ ഒരുപാട് ഹാപ്പി ആരുന്നു..
“നമുക്ക് പോകണ്ടേ ” സന്തോഷേട്ടൻ ചോദിച്ചു..
“ഇപ്പോഴെയോ..! കുറച്ചു കഴിഞ്ഞു പോകാം അച്ഛാ” ചിണുനികൊണ്ട് അവൾ അത് പറഞ്ഞിട്ട് താഴേക്കു പോയി..
അവൾ പെട്ടെന്ന് തന്നെ എല്ലാവരുടേയും അടുത്തു. വനജ താഴേക്ക് പോയതും ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നു.
മോളെ ഒരുപാട് കാലത്തിനു ശേഷം ഇത്രയും ഹാപ്പി ആയി കാണാൻ കഴിഞ്ഞതിനു സന്തോഷേട്ടൻ എന്നോട് നന്ദി പറഞ്ഞു..
“അതൊന്നും വേണ്ട ചേട്ടാ.. പറ്റുമെങ്കിൽ അവളെ ഇവിടെ നിർത്തു കുറച്ചു ദിവസം..
“അയ്യോ സ്കൂളിൽ പോകണ്ടേ.. അല്ലെങ്കിൽ തന്നെ മായ മോൾക്കിപ്പോ ഒരുപാടു ബുദ്ദിമുട്ടായിട്ടുണ്ട് എന്നെകൊണ്ട് ”
സന്തോഷേട്ടൻ പറഞ്ഞു..
“എനിക്ക് ഒരു ബുദ്ദിമുട്ടുമില്ല.. എന്റെ മോളെപോലെ തന്നെയാ എനിക്ക് അവളും.
സന്തോഷേട്ടൻ തല
ഉയർത്തി എന്നെ നോക്കി..
ഞാൻ തുടർന്നു.. “എന്നും എന്റെ മോളായി ഞാൻ നോക്കട്ടെ അവളെ?”
മനസിലായില്ലെന്ന ഭാവത്തിൽ സന്തോഷേട്ടൻ എന്നെ നോക്കി..
“അതെ ചേട്ടാ എന്നും അവൾക്കു കൂട്ടായി, അവളുടെ അമ്മയായി കൂടെ ഉണ്ടാവട്ടെ എന്ന് !”..ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..
അദ്ദേഹം തല കുനിച്ചു നിന്നു.. ഒന്നും മിണ്ടിയില്ല കുറച്ചു നേരം മൗനമായിട്ടിരുന്നു
എന്നിട്ട് തല അല്പം ഉയർത്തി പറഞ്ഞു..
“മോളെ ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല കൂടാതെ അവളുടെ അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ അവൾക്കും ബുദ്ധിമുട്ടാവും.”
ചേട്ടൻ പറഞ്ഞു നിർത്തി.. ഞാൻ ഒന്നും മിണ്ടാതെ നിന്നു..
“അത് മാത്രമല്ല മോളെ എന്റെ വീട് നീ കണ്ടതല്ലേ.. അവിടെ സൗകര്യങ്ങൾ ഒകെ കുറവാ. നിങ്ങളെപ്പോലെ ഉള്ളവർക്കൊന്നും പറ്റില്ല അവിടെ കഴിയാൻ.” അതും പറഞ്ഞു സന്തോഷേട്ടൻ ഇരിക്കുന്നിടത്തു നിന്നും എണീറ്റു.
“അതൊന്നും ഓർത്തു ചേട്ടൻ ടെൻഷൻ അടിക്കേണ്ട, ഏത് സാഹചര്യവും ആയി പൊരുത്തപ്പെടാൻ ഞാൻ എന്നെ പഠിച്ചു കഴിഞ്ഞു. ചേട്ടനെയും മോളെയും എനിക്ക് ഇഷ്ടമാ പിന്നെ എന്നും അവിടെ തന്നെ താമസിക്കണമെന്നും ഇല്ലല്ലോ നമുക്ക് വേറെ എവിടേക്കേലും പിന്നീട് മാറി താമസിക്കുവേം ചെയ്യാമല്ലോ..
ഏതായാലും ചേട്ടൻ ആലോചിചിട്ട് പറ ”
