മിന്നു ചേച്ചി ഒരു മഴക്കാലം – 3 3

മിന്നു ചേച്ചി ഒരു മഴക്കാലം 3

Minnuchechi Oru Mazhakkalam Part 3 | Author : Edward

 [ Previous Part ]

 


 

ആ ഇരുണ്ട കാർമേഘം മഴയായ് പെയ്യും മുൻപ് ഉള്ള ശാന്തത. അവൾ എന്നിൽ നിന്നും ഓടി അകലുന്നത് ഒരു ചെറു പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു.

 

ആ നിമിഷം എന്റെ ആഹ്ലാദവും വികാരവും കൂടി അവിടെ ആ ഇടവഴിയിൽ കിടന്നു ഒരു ഉഗ്രൻ ഡാൻസ് കളിച്ചു…

കുറച്ചു നേരം കഴിഞ്ഞു ഞാൻ വീട് ലക്ഷ്യം ആക്കി നടന്നു.

അപ്പോഴേക്കും മിന്നു ചേച്ചി വീട്ടിൽ എത്തി കാണും.

വീട്ടിൽ ചെന്നു അതുമുതൽ എന്റെ ചിന്ത മിന്നു ചേച്ചി എന്നോട് പറഞ്ഞത് എന്നോട് ഇഷ്ടം കൊണ്ടു പറഞ്ഞതാണോ? അതോ മറ്റെന്തെങ്കിലും ഉദേശിച്ചത്‌ ആണോ.

ഓരോ കാടുകയറി ഉള്ള ചിന്ത എന്നെ അന്ന് മുഴുവൻ അലട്ടി കൊണ്ടിരുന്നു.

ഉറക്കം വല്ലാതെ കുറഞ്ഞു.

രാവിലെ എഴുന്നേറ്റത് മുതൽ എന്റെ ചിന്ത മിന്നു ചേച്ചിയുടെ അടുത്ത് എത്തുന്ന നിമിഷം മാത്രം ആയിരുന്നു.

രാവിലെ മുതൽ അടിവയറ്റിൽ കുളിരു പോലെ എവിടെ ഒക്കെയോ ഞാൻ തുള്ളി ചാടി നടന്നു

അങ്ങനെ പോകാൻ സമയം ഞാൻ ചാടി ഓടി ചേച്ചിയുടെ വീടിന്റെ വഴിയിൽ എത്തി.

എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല. ചേച്ചി വരുന്നതും നോക്കി ഞാൻ നിന്നു

ഒടുവിൽ എന്റെ കണ്ണിനു മുമ്പിൽ ചേച്ചി വന്നതും.

എന്തെന്നില്ലാത്ത ഒരു അനുഭവം. കണ്ണിൽ എന്തോ പോലെ കണ്ണു നിറയുന്നു. ശ്വാസം വേഗത്തിൽ ആകുന്നു. ദേഹം വിയർക്കുന്നു.

ചേച്ചി എന്നെ ഒന്ന് നോക്കി പിന്നെ തല കുനിഞ്ഞു നടന്നു വന്നു വഴിയിൽ ഇറങ്ങി നടക്കാൻ തുടങ്ങി. ഞാൻ പുറകെ നടക്കാൻ തുടങ്ങി.

കുറച്ചു ദൂരെ എത്തിയപ്പോൾ ആണ് ഞാൻ നോർമൽ ആയതു. അങ്ങനെ പുഴയും കടന്ന് പോയ്‌.

ഞാൻ മിന്നു ചേച്ചിയോട് എന്റെ ഇഷ്ടം പറഞ്ഞ സ്ഥലം എത്തി. അതുവരെ ഞങ്ങൾ സംസാരിച്ചില്ല.

ചേച്ചി പെട്ടെന്ന് അവിടെ നിന്നു.

കുറച്ചു സെക്കന്റ്‌ നിന്ന ശേഷം ചേച്ചി തിരിഞ്ഞു എന്റെ തൊട്ട് അടുത്ത് വന്നു.

ചേച്ചി നല്ലത് പോലെ വിയർത്തിരുന്നു. ശ്വാസം വളരെ വേഗത്തിൽ ആണ് മിന്നു ചേച്ചിയുടെ. മുഖത്ത് വല്ലാത്ത ഒരു ഭാവം. ആ ഭാവത്തിൽ മിന്നു വളരെ സുന്ദരി ആയിരുന്നു.

ചേച്ചി ഒരു കൈ എന്റെ മുഖത്ത് പതുക്കെ വച്ചു

എന്തോ പറയാൻ വന്നു. പക്ഷെ ചേച്ചിക്ക് അത് പറയാൻ പറ്റിയില്ല.

ഉടനെ ചേച്ചി തിരിഞ്ഞു നടന്നു

പിന്നെ കോളേജിൽ പോക്കും വരവും ചെറിയ സംസാരം മാത്രം ആയി ഞങ്ങൾ.

അങ്ങനെ ഇരിക്കെ ഒരു ദിവസം

കോളേജിൽ ഒരു പയ്യൻ ഫൈനൽ ഇയർ പഠിക്കുന്ന ഒരു കോടീശ്വരൻ ചെക്കൻ.

അവനു മിന്നു ചേച്ചിയെ ഇഷ്‌ടമാണ് എന്ന് ആരൊക്കെയോ പറഞ്ഞു നടക്കുന്നു. വൈകാതെ ചേച്ചിയും ഇത് അറിഞ്ഞു.

മിന്നു ചേച്ചി എന്റെ അടുത്ത് വന്നു പറഞ്ഞു

” ടാ ആരാ ഈ തോന്നിയാസം പറഞ്ഞെ ”

ഞാൻ അപ്പോൾ വല്ലാത്ത ചിന്തയിലും ടെൻഷൻ ആരുന്നു

ഞാൻ : അറിയില്ല ചേച്ചി.

ചേച്ചി തിരിച്ചു നടന്നു.

അത് കേട്ടത് മുതൽ എന്റെ ശരീരം ആകെ തീ കൊളുത്തിയ പോലെ ഉള്ള ടെൻഷൻ.

അന്ന് ഞാൻ കോളേജ് കഴിഞ്ഞു അവിടെ തന്നെ പരിസര ബോധം ഇല്ലാതെ ഇരുന്നു

ഞാൻ ആലോചിച്ചു.

കാണാൻ എന്നെക്കാളും സുന്ദരൻ ആണ്. പോരാത്തതിന് പ്രായം. ചേച്ചിയെ കാൽ മൂത്തതാണ്. സാമ്പത്തിക നില വളരെ മുന്നിൽ. പ്രൊഫസർ പോലും ബസിൽ വരുമ്പോൾ അവൻ കാറിൽ ആണ് വരുന്നത്.

കുറച്ചു നേരം കഴിഞ്ഞു ഞാൻ ഓർത്തു

ബസ് പോയ്‌.

ഞാൻ അങ്ങനെ രാത്രി ഒൻപതു മണി ആയി വീട്ടിൽ എത്തിയപ്പോൾ

ചേച്ചി പിറ്റേന്ന് കോളേജിൽ വന്നില്ല ലീവ് ആയിരുന്നു

ഓരോന്നു ചിന്തിച്ചു കൂട്ടി ഒറ്റക്ക് ഞാൻ നടന്നു.

പിന്നെ തുടർന്ന് നാല് ദിവസം കൂടി ചേച്ചി വന്നില്ല.

ശേഷം ഒരു ഞായർ ആയിരുന്നു.

കോളേജിൽ ഒരു ദിവസം വൈകിയ കാരണം വീട്ടിൽ കുറച്ചു നുണ പറഞ്ഞു

ഞാൻ ഒന്നിനും ഒരു ഉഷാർ ഇല്ല എപ്പോഴും മങ്ങിയ മുഖം. ഒരു മന്ദത ഭക്ഷണം പോലും കഴിക്കാൻ ഇഷ്ട്ടം ഇല്ല.

ഉച്ച കഴിഞ്ഞു ഞാൻ ആറ്റിൽ പോയ്‌.

എന്തോ ചിന്തിച്ചു ഞാൻ ഒരു ഈറ്റ ഉള്ള തണുത്ത ഒരു ചൂണ്ട കടവിൽ പോയ്‌ ഇരുന്നു. സമയം പോയത് അറിഞ്ഞില്ല.

വൈകുന്നേരം ആയി അഞ്ചു മണി

ഞാൻ അവിടെ നിന്നും എഴുനേറ്റ് വന്നു അപ്പോൾ എന്റെ കണ്ണിന് കുളിർമ്മ സമ്മാനിച്ചു മിന്നു ചേച്ചി തുണി അലക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *