മീനത്തിൽ താലിക്കെട്ടു – 1

എന്റെ പട്ടാളത്തിലുള്ള അനിയന് ഇപ്പോൾ ഇരുപത്തിനാല് വയസ്സ്.,

എന്റെ അനിയത്തിയ്ക്കു പത്തൊൻപതു വയസ്സ്,

അവളിപ്പോ ഞാൻ പഠിച്ച കോളേജിൽ 2ആം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ്,

ഞാനിപ്പോഴും അതെ കോളേജിൽ കൊട്ടകണക്കിനുള്ള സപ്പ്ളികൾ വാരിക്കൂട്ടി എഴുതിക്കൊണ്ടേ ഇരിയ്ക്കുന്നു,

ഇനിയും ഒരു പതിനൊന്നു പേപ്പർ കൂടി കിട്ടിയാൽ ഞാനും ഇഞ്ചി-നീരാവും.!

പക്ഷെ ആ പേപ്പറുകൾ എന്റെ അച്ഛനെപ്പോലെ തന്നെ എന്നോട് അടുക്കാതെ മൂന്നുവർഷമായി ഓടിമാറുന്നു.!

എന്റെ ചേട്ടന്റെ കല്യാണം ഇരുപത്താറാമത്തെ വയസ്സിൽ കഴിഞ്ഞു, എന്റെ കുടുംബപാരമ്പര്യമനുസരിച്ചു ആണ്പിള്ളേര് ഇരുപത്തേഴു വയസ്സിനുള്ളിൽ വിവാഹം കഴിക്കണം,

അങ്ങനെയാണ് പണ്ട് എന്റെ തന്തപ്പടിയെ അമ്മാമ്മ പെടുത്തികളഞ്ഞത് ( പെട്ടത് എന്റെ അമ്മയാണെങ്കിലും ), പിന്നീട് സ്വാഭാവികമായും നറുക്കു വീണത് എനിക്കായിരുന്നു,
പക്ഷെ എഞ്ചിനീയറിംഗ് പൂർത്തിയാക്കി ഒരു ജോലി നേടാതെ എന്റെ കല്യാണം നടത്തില്ല എന്ന് അച്ഛനും ഒറ്റക്കാലിൽ നിന്നു ,
ഉർവശി ശാപം ഉപകാരം എന്ന കണക്കെ ഞാനും അതിനെ പിന്താങ്ങി,
പിന്നീട് നറുക്ക് വീണത് എന്റെ അനിയൻ വിനോജിനാണ് ,
പട്ടാളത്തിൽ കമ്മിഷൻഡ് ഓഫീസറായ ആ ചെറ്റയ്ക്കു കല്യാണങ്ങൾ ചറപറാ വന്നു വീഴാൻ തുടങ്ങി,
പെണ്ണ് കാണാൻ അച്ഛനും അമ്മയും ഏട്ടത്തിയും കൊണ്ടുപോവുന്നത് എന്നെയും പെങ്ങളെയും.,
ഓരോ തവണ ഓരോ സുന്ദരികളെയും കണ്ടു കണ്ടു അവസാനം എന്റെ മനസ്സും ഇളകാൻ തുടങ്ങിയിരുന്നു,
ഈ പെണ്ണുങ്ങളെല്ലാം ഞാൻ പ്രേമിക്കാൻ തപ്പി നടന്നപ്പോൾ എവിടെപ്പോയി ഒളിച്ചിരുന്ന് എന്റെ ദൈവമേ.!
പോരാത്തതിന് ആദ്യം അനിയന്റെ കല്യാണം നടന്നാൽ പിന്നെ എന്റെ നടക്കുന്നതൊക്കെ കണക്കാവും എന്ന എന്റെ കൂട്ടുകാരുടെ ഉപദേശവും.!
അങ്ങനെ എന്റെ അമ്മവഴി ഞാൻ പിന്നെയും അമ്മമ്മയെ ചാക്കിലിട്ടു..
എന്നാൽ എന്റെ ജാതകവും കൊണ്ട് പോയ തന്തപ്പടി വേറൊരു ബോംബുമായിട്ടായാണ് വന്നത്,
എന്റെ ജാതകത്തിൽ ചൊവ്വാദോഷം ഉണ്ടത്രേ.!
പെണ്ണുങ്ങൾക്കല്ലേ അതൊക്കെ ബാധകമവൊള്ളൂ എന്ന എന്റെ ചോദ്യത്തിന് ,
വേറെ ഒരു കുനിഷ്ടു മറുപടിയും,
ഞാൻ അല്ലാതെ കെട്ടിയാൽ കുടുംബം തന്നെ തകരുമെന്നാണ് ജ്യോത്സൻ പറഞ്ഞതത്രെ,
സത്യത്തിൽ ഇത് എന്റെ തന്തപ്പടിയുടെ തന്നെ കുരുട്ടു ബുദ്ധിയാണോ എന്ന് എനിയ്ക്കു സംശയമില്ലാതല്ല,
എന്റെ സഖാവായ ചേട്ടൻ കുറെ എതിർത്ത് നോക്കിയെങ്കിലും ,
എന്റെ ബാക്കിയുള്ള ബന്ധുമിത്രാതികളുടെ കട്ട എതിർപ്പിന് മുന്നിൽ പുള്ളിയും മുട്ടുമടക്കി
എന്നാലും അതോടെ എന്റെ കല്യാണ മോഹങ്ങൾക്ക് അങ്ങനെ തടയിട്ടു,
പക്ഷെ ദൈവം മനസ്സിൽ കണ്ടേക്കുന്നതു എന്താണെന്ന് ആർകെങ്കിലും ഊഹിക്കാൻ പറ്റുമോ.!
ഇങ്ങനെ അനിയന്റെ കല്യാണ ആലോചനകളും,
എന്റെ പരീക്ഷകളുടെ പരീക്ഷണങ്ങളുമായി അമ്പലപ്പറമ്പിലും, ക്ലബ്ബ്കളിലുമൊക്കെ ഞാൻ തെണ്ടി തിരിഞ്ഞു നടക്കുമ്പോഴാണ്,
അമ്മയുടെ ഒരു അകന്ന ഒരു അമ്മാവന്റെ മകളുടെ കല്യാണ കുറിയുമായി എന്റെ അമ്മയുടെ ഒരു അമ്മാവൻ വീട്ടിൽ വരുന്നത്,
ഞാൻ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല ,
വൈകിട്ടത്തെ ഫുട്ബോൾ കളിയെല്ലാം കഴിഞ്ഞു,
അമ്പല കുളത്തിൽ ഒരു കുളിയും കഴിഞ്ഞു ഞാൻ അടുക്കളയിൽ അമ്മയുടെയും അമ്മാമയുടെയും കൂടെയിരുന്നു പുട്ടടിക്കുമ്പോൾ ആണ് എന്റെ പെങ്ങൾ ഈ വിഷയം എടുത്തിടുന്നത്,
ഞാനപ്പോൾ അടുക്കളയിൽ വാതിലിന്റെ പടിയിലരുനു ചോറും കറിയും അടിക്കുകയായിരുന്നു,
അമ്മ രാത്രിയിലേക്കുള്ള മീൻ വറുക്കുന്നു,
അമ്മാമ്മ എപ്പത്തെയും പോലെ കാര്യങ്ങൾ അന്വേഷിക്കാനായി ചുറ്റിപറ്റി നിപ്പുണ്ട്,
ചേട്ടത്തി ഗർഭിണി ആയതു മുതൽ അമ്മ അടുക്കളയിൽ അടുപ്പിച്ചട്ടില്ല,
എന്റെ പെങ്ങൾ പിന്നെ ഈ ഭാഗത്തേയ്ക്കെ വരാറില്ല, തിന്നാനല്ലാതെ.! ,
വറുത്തു കോരുന്ന ഓരോ മീനും എന്റെ പ്ലേറ്റിലേയ്ക്ക് ക്യാച്ച് ചെയ്തു പിടിയ്ക്കുന്നതിനിടയിലെയാണ് അവള് കേറി വന്നത്.,
വന്നപാടെ ഒരു പ്ലേറ്റെടുത്തു കുറെ ചോറും കറിയും വാരിയിട്ടു, അമ്മ വറുക്കുന്ന ചീനച്ചട്ടിയിലേയ്ക്ക് തലയിട്ടു
ആ മാറി നിക്ക് പെണ്ണേ, എണ്ണ തെറിച്ചു ഇനി പൊള്ളേണ്ട, കല്യാണത്തിന് പോവാനുള്ളതാ അടുത്ത ആഴ്ച .
അമ്മ അവളെ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു ,
ചിണുങ്ങിക്കൊണ്ടു ഉള്ളതിൽ ഏറ്റവും വലിയ മീനെടുത്തു പ്ലേറ്റിലേയ്ക്കിട്ടു അവൾ അടുക്കളയിലെ സ്ലാബിലേയ്ക്ക് ചാടിയിരുന്നു
ആ എടാ നീ വരുന്നുണ്ടോ കല്യാണത്തിന് ? അവൾ തീറ്റയുടെ ഇടയിൽ എന്നോട് ചോദിച്ചു
എന്ത് കല്യാണം ?

” ആ എടാ ഇന്ന് ഉച്ചയ്ക്ക് അമ്മയുടെ ആ പാലക്കാടുള്ള അമ്മാവനില്ലേ, സുരേന്ദ്രനമ്മാവൻ , പുള്ളിയുടെ രണ്ടാമത്തെ മകളുടെ കല്യാണം വിളിയ്ക്കാൻ വന്നിരുന്നു, നിനക്കറിയില്ലേ വീണ.?,

ഓഹ് എങ്ങനെ മറക്കാനാ അല്ലേ മോനെ .!” അവൾ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു

” ഏഹ് അവളുടെയും കല്യാണമായോ .!,

അതിനു അവരുമായി അച്ഛൻ അത്ര സുഖത്തിലല്ലാലോ, പിന്നെ എങ്ങനാ പോവുന്നേ ?”

ഞാൻ ഓർത്തു പണ്ട് പത്തിൽ പടിയ്ക്കുമ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നതാണ് വീണ,

അന്നേ കാണാൻ അവൾ അതിസുന്ദരിയായിരുന്നു,

വെള്ളാരം കണ്ണുകളുള്ള ഒരു അപ്സരസ്സു,

പക്ഷെ അവളുടെ കല്യാണം ഇത്ര വൈകാൻ എന്താണാവോ കാരണം.!

അച്ഛനും, അമ്മയുടെ കുടുംബക്കാരുമായി അത്ര രസത്തിലല്ല,

പണ്ട് ഇവളുടെ തന്നെ ചേച്ചിയുടെ കല്യാണത്തിന് പോയപ്പോൾ ഉണ്ടായ ചെറിയ കശപിശ ,

അന്നത് പരിഹരിച്ചിരുന്നെങ്കിലും അച്ഛൻ പിന്നീട് അമ്മയുടെ കുടുംബക്കാരുടെ ആരുടേയും ആവശ്യത്തിന് പോയിരുന്നില്ല

” ഹമ് അതുമുണ്ട്,

പക്ഷെ പുള്ളി ഇത്രടേം വരെ നേരിട്ട് വന്നതുകൊണ്ട് വീട്ടിൽ നിന്ന് ആരെങ്കിലും ചെല്ലണമെന്ന അച്ഛൻ പറഞ്ഞത്,

മിക്കവാറും സനോജേട്ടനും, ചേച്ചിയും കാണും , സംഗീത ചേച്ചിയുടെ കൂട്ടുകാരി കൂടിയ വീണ, പിന്നെ എന്തായാലും ഞാനും പോവുന്നുണ്ട്, നീ വരുന്നുണ്ടോ, വേണേൽ നമുക്ക് അവിടെന്നു ഒരെണ്ണത്തിനെ തപ്പിയെടുക്കാമെടാ നിനക്കായിട്ടു .!”

അവൾ പിന്നെയും എന്നെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

പക്ഷെ അവള് പറഞ്ഞതിലും കാര്യമുണ്ട്, വീണയെ ഒന്നുകൂടി കാണുകയും ചെയ്യാമല്ലോ , ഇനിയിപ്പോ എന്റെ യോഗത്തിനു അവിടുന്നാണ് ഒരു പെണ്ണിനെ കിട്ടുന്നതെങ്കിലോ.! ഞാൻ എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു, ഇവിടെ പ്രത്യേകിച്ച് വേറെ പണിയൊന്നും ഇല്ലാലോ.!

അങ്ങനെ ഒരു വെള്ളിയാഴ്ച ഞാനും, സനോജേട്ടനും, സംഗീത ചേച്ചിയും, സനൂജയും കൂടെ ഞങ്ങളുടെ കാറിൽ യാത്ര തിരിച്ചു, അച്ഛൻ വരാത്തത് കൊണ്ട് ‘അമ്മ വന്നില്ല,

ചേച്ചി കൺസീവ്ഡ് ആയതുകൊണ്ടാണ് ഇത്ര നീണ്ട യാത്രയായിട്ടും വണ്ടിയെടുത്തത്, ഇതാവുമ്പോൾ ഇടയ്ക്കിടയ്ക്ക് വണ്ടി നിർത്തി നിർത്തി പോവാമല്ലോ, അങ്ങോട്ട് വണ്ടി ഞാനും ചേട്ടനും മാറി മാറിയാണ് ഓടിച്ചത്, വെള്ളിയാഴ്ച വൈകിട്ട് തന്നെ ഞങ്ങൾ അവിടെയെത്തി

Leave a Reply

Your email address will not be published. Required fields are marked *