അവൻ പിന്നെയും ചേട്ടനുമായി കത്തിവെപ്പിലേയ്ക്ക് തിരിഞ്ഞു ,
ഞാൻ ഒരു വളിച്ച ചിരിയുമായി തിരിഞ്ഞപ്പോൾ എൻറെ പെങ്ങൾ എന്നെത്തന്നെ നോക്കി നിൽപ്പുണ്ട്
“എന്താടി ഉണ്ടക്കണ്ണി അങ്ങനെ നോക്കുന്നെ ?!”
” അല്ല നിന്റെ ആ കിളവൻ അമ്മാവനെ കാണാനുള്ള ആകാംഷ കണ്ടു ചോദിച്ചതാ, വീണ എവിടെയെന്നറിയാനുള്ള നിന്റെ ഈ ബന്ധപാട് അവിടെയുള്ള മണ്ടന്മാർക്കു മനസിലാവില്ലായിരിക്കും ,
പക്ഷെ എനിയ്ക്കു പുടികിട്ടും..!” അവൾ എന്നെ നോക്കി കണ്ണിറുക്കി
ഞാൻ എന്റെ സ്വസിദ്ധമായ ശൈലിയിലുള്ള ഇളിയും പാസ്സാക്കി വെറുതെ ആ വലിയ വീട്ടിൽ തെണ്ടിത്തിരിഞ്ഞു നടന്നു.!
രാത്രി ഭക്ഷണത്തിനു അഭി വന്നു വിളിച്ചു, നല്ല മാമ്പഴപുളിശ്ശേരിയും കൂട്ടി രണ്ടു ഇടങ്ങഴി ചോറ് ഞാൻ തട്ടി, ഒരു സിഗരറ്റ് വലിക്കാമെന്നു കരുതി പുറത്തേയ്ക്കു ഇറങ്ങിയപ്പോഴേക്കും, എന്റെ വാല് അനിയത്തി ഓടി പുറകെയെത്തി
” എടാ അവിടെ നില്ല് , ഞാനുമുണ്ട് .” അവൾ ഓടിപിടിച്ചു എന്റെ അടുത്തെത്തി
ഞാനും അവളും കൂടി മെല്ലെ നടന്നു, ആ വലിയ പറമ്പിലൂടെ, തെങ്ങിൻ തോപ്പുകളും, വേറെ എന്തൊക്കെയോ കൃഷികളുമായി ആകെ പരന്നു കിടക്കുന്ന പറമ്പു,
കണ്ണെത്താദൂരത്തോളം എന്തൊക്കെയോ ഉണ്ട്,
പറമ്പിലേയ്ക്ക് വേണ്ട വെള്ളത്തിനായി ഒരു മൂന്നടി വീതിയുള്ള ഒരു തോടുമുണ്ട് അതിൽ,
ഞാനും അവളും കൂടെ അ തോടിന്റെ സൈഡിൽ ഇരുപ്പുറപ്പിച്ചു,
ഞാൻ മെല്ലെ പോക്കറ്റിൽ നിന്നും ഒരു സിസ്സർ ഫിൽറ്റർ എടുത്തു കത്തിച്ചു., മുകളിലേയ്ക്കു നോക്കി ഒരു പുകയും വിട്ടു ആ പറമ്പിലേക്ക് ചുമ്മാ ഒന്ന് നോക്കി
” എടാ ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ.!” എന്തോ സീരിയസായ കാര്യം പറയാനുള്ള പോലെ സനു എന്റെ അടുത്തേയ്ക്കു ചേർന്നിരുന്നു
“ഈ സിഗരറ്റു ഒഴികെ എന്തും ചോദിക്കാം, പതിനഞ്ചു രൂപയാ മോളെ, ഒരു തുള്ളി ഞാൻ തരൂല..” ഞാൻ പിന്നെയും വെറുതെ ഒരു പുക കൂടി വലിച്ചു വിട്ടു
ഒന്ന് പോയെടാ, അതല്ല , നിനക്ക് ഇതുവരെ തോന്നിയില്ലേ, ഇത്രയും സ്വത്തും, കാണാൻ അതിസുന്ദരിയുമായ വീണ ചേച്ചിയ്ക്കെന്താ നേരത്തെ കല്യാണം വരാത്തതെന്നു.?
അവൾ എന്നെ ഒരു ചോദ്യഭാവത്തോടെ നോക്കി,
എനിയ്ക്കും ഈ സംശയം നേരത്തെ ഉണ്ടായതാണ്, പക്ഷെ ആരോട് ചോദിക്കാൻ,
ഇപ്പൊ ഇവള് എവിടുന്നോ അത് സംബന്ധിച്ച ന്യൂസും പൊക്കിപിടിച്ചോണ്ടാണ് വന്നിരിക്കുന്നത്,
ഞാൻ സിഗരറ്റ് പെട്ടെന്ന് വലിചൊന്നു വിട്ടു, അവൾ പറയുന്നത് കേൾക്കാനായി അവളുടെ നേരെ ഇരുന്നു
ആ എടാ, എന്നോട് സംഗീത ചേച്ചിയാണ് പറഞ്ഞത്,
വീണ ചേച്ചിയുടെയും ജാതകം നിന്നെ പോലെയാ, ചൊവ്വാ ദോഷം.!,
വന്ന കല്യാണങ്ങൾ എല്ലാം ഇങ്ങനൊരു പേരും പറഞ്ഞു ഒഴിഞ്ഞു പോയികൊണ്ടേ ഇരുന്നു,
ഇതിപ്പോ ചേച്ചി പഠിപ്പിക്കാൻ പോയ ഇന്ടിട്യൂട്ടിലെ കൂടെ പഠിപ്പിക്കുന്ന ചേട്ടനാ,
രണ്ടുപേരും മുട്ടൻ പ്രേമമായിരുന്നു എന്ന കേട്ടത്,
പുള്ളിയ്ക്കണേൽ ഈ ചൊവ്വ ദോഷത്തിലൊന്നും ഒരു വിശ്വാസവുമില്ല,
അതോണ്ട് പുള്ളി വീട്ടുകാരുമായി വന്നു പെണ്ണ് ചോദിച്ചു,
സാമ്പത്തികമായി അവരു നമ്മടെയൊക്കെ അത്രേം വരുകയില്ലെങ്കിലും,
ഒരേ ജാതിയായതോണ്ട് അമ്മാവൻ സമ്മതിച്ചു.,!
അവൾ ഇത്രയും പറഞ്ഞു ആ തോട്ടിലേക്ക് കാലുനീട്ടി ഇരുന്നു
മലർ.,
ഈ ചൊവ്വാദോഷവും വെച്ചോണ്ട് ഞാൻ ഈ കണ്ട നാട്ടിലൊക്കെ പെണ്ണ് തപ്പി നടന്നപ്പോൾ ഈ നശിച്ചവള് എവിടെ ഒളിച്ചിരിക്കായിരുന്നു,
വലിച്ച പുക പെട്ടെന്ന് എന്റെ തലയിൽ കേറിപോയി,
ഒന്ന് ഇരുത്തി ചുമ്മച്ച ശേഷം ഞാൻ കൈയിരുന്ന സിഗരറ്റു എറിഞ്ഞു കളഞ്ഞു ,
എന്റെ ദുർവിധിയോർത്തു ഞാൻ സ്വയം പരിതപിച്ചു
കോപ്പ്, ഇവിടെ ചൊവ്വ ദോഷമുള്ള ഒരുത്തൻ ചുമ്മാ നടക്കുമ്പോ, അവളീ പണി കാണിച്ചല്ലോ..!
എന്റെ വിഷമവും ദേഷ്യവും ഒരുപോലെ പുറത്തു വന്നു
മ്മ് നോക്കി നടന്ന മതി, ഒരു പണിയും കൂലിയുമില്ലാത്ത നിനക്ക് ഇപ്പൊ തരും,
ആ പിന്നെ ആ സാരീ കീറിപോയതടക്കമുള്ള പല കാര്യങ്ങളും ഈ കല്യാണത്തിൽ ചെറിയ പൊട്ടലും ചീറ്റലും ഉണ്ടാക്കുന്നുണ്ട്, നീ വെറുതെ ഓരോന്ന് പറഞ്ഞു അതിനു ആക്കം കൂട്ടണ്ട,!
അവൾ മെല്ലെ എന്റെ കയ്യിൽ നുള്ളിക്കൊണ്ടു എഴുന്നേറ്റു
വാ രാത്രി ഒരുപാടായി, പോയി കിടക്കാം , അല്ലേൽ നാളെ നേരത്തെ എണീക്കാൻ പറ്റില്ല..
അവൾ ഇരുന്നിരുന്ന എന്റെ കയ്യിൽ പിടിച്ചെന്നെ വലിച്ചു, ഞാനും മെല്ലെ എണീറ്റ് അവളുടെ കൂടെ പോയി
ഞങ്ങൾക്ക് ഓരോരുത്തർക്കായ് ആ വീട്ടിൽ വെവ്വേറെ റൂമുകൾ തന്നിരുന്നു,
ആ വലിയ വീട്ടിലെ എന്റെ ആദ്യ രാത്രി,
ഞാൻ രാത്രി എപ്പഴോ ഉറങ്ങിപ്പോയി..!
രാവിലെ എന്റെ പെങ്ങളുടെ കുലുക്കി വിളിയാണ് എന്നെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ചത്,
ഞാൻ ഇപ്പോഴും ഒരു ചോട്ടാ ഷോർട്സ് ഇട്ടാണ് കിടക്കുക,
എന്റെ വീട്ടിൽ ഇത് സ്ഥിരം പതിവായതുകൊണ്ടു എന്റെ പെങ്ങൾക്കോ, ബാക്കിയുള്ള വീട്ടിലെ സ്ത്രീജനങ്ങൾക്കോ ഇതൊരു പ്രശ്നമേ അല്ല.!
ഒന്ന് പോയെടി, വീട്ടിലാണെൽ അച്ഛന്റെ വക, ഇവിടെ ഞാൻ എനിയ്ക്കു ഇഷ്ടമുള്ളതു വരെ കിടന്നുറങ്ങും. ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു
അങ്ങനെ ഒന്ന് കിടക്കണത് കാണണമല്ലോ..
ഇതും പറഞ്ഞു എന്റെ പെങ്ങൾ പെട്ടെന്ന് എന്റെ പുതപ്പെടുത്തു വലിച്ചു മാറ്റി..
അവളോടുള്ള ദേഷ്യത്തിൽ പെട്ടെന്ന് തിരിഞ്ഞു അവളെ ചവിട്ടാനായി ഓങ്ങിയപ്പോഴാണ് എന്റെ കിടപ്പും ഞങ്ങളുടെ അടിയും നോക്കികൊണ്ട് വാതിൽ പടിയിൽ നിൽക്കുന്ന ഒരു സുന്ദരിയെ ഞാൻ കണ്ടത്.!
പെട്ടെന്ന് പെങ്ങളുടെ കയ്യിൽ നിന്ന് ഞാൻ പുതപ്പു പിടിച്ചു വാങ്ങി എന്നെ മൊത്തത്തിൽ ഞാൻ മൂടി..
