മീനത്തിൽ താലിക്കെട്ടു – 1

അവൻ ഇന്നലെ ഏതോ കൂട്ടുകാർക്കു വേണ്ട താമസ സൗകര്യം ശെരിയാക്കി മടങ്ങി വരുമ്പോൾ അവന്റെ വണ്ടി വേറൊരു വണ്ടിയുമായി കൂട്ടിമുട്ടി,

അവനിപ്പോ ഐ.സി.യൂ.വിൽ ആണ്.,

അവന്റെ വീട്ടുകാർ വിളിച്ചിരുന്നു ഇപ്പോൾ അവര് കല്യാണത്തിൽ നിന്ന് പിന്മാറിയെന്നാണ് പറയുന്നത്.!”

ആ സൂപ്പർ,

എന്റെ ദൈവമേ അങ്ങ് ഇത്ര പെട്ടെന്ന് എന്റെ പ്രാർത്ഥന കേക്കുമെന്നു ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല, പക്ഷെ സത്യത്തിൽ അവളുടെ കല്യാണം നിന്ന് പോവണമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല, എനിയ്ക്കു ഉള്ളിൽ എവിടെയോ ചെറിയ സങ്കടവും തോന്നി

” ആ ഇ ജാതകം പത്തിൽ ഏഴു പൊരുത്തമുണ്ട്., പോരാത്തതിന് ദോഷ ജാതകം ആയതുകൊണ്ട്, രണ്ടു ജാതകവും നല്ല പൊരുത്തമാണ്, ഇതുതന്നെ ഉറപ്പിക്കാം.!”

പെട്ടെന്ന് കവടി നിരത്തികൊണ്ടിരുന്ന ജോത്സ്യൻ വിളിച്ചു പറഞ്ഞു,

പെട്ടെന്ന് സനോജേട്ടനും അങ്ങോട്ട് പോയിരുന്നു,

വീണയുടെ അച്ഛൻ സുരേന്ദ്രനമ്മാവന്റെ മുഖവും വിടർന്നിരുന്നു.!

എന്റെ മനസ്സിൽ ചിരിപൊട്ടി, ഇനി ഏതു പൊട്ടൻ ആണാവോ പെടാൻ പോവുന്നത്.!

“തെക്കേപുരയ്‌ക്കൽ സുധാകരൻ മകൻ പൂയം ജാതൻ മനോജ്ജും,

നന്ദിലേടത്തു വീട്ടിൽ സുരേന്ദ്രൻ മകൾ വിശാഖം നാളിൽ വീണയും,

പൊരുത്തം പത്തിൽ ഏഴു, രണ്ടു ജാതകവും ഒരേ ദോഷവും പാപവും, ഉത്തമ പൊരുത്തം.!!”

ഇത്രയും പറഞ്ഞു ജോത്സ്യൻ നിർത്തി,.!

ഇതുകേട്ടതും എന്റെ സപ്തനാഡികളും തളർന്നുപോയി.! ചെക്കൻ ഞാനാണോ?!

ഒരു രണ്ടു ദിവസം മുമ്പേ ആയിരുന്നെങ്കിൽ ഞാനാവും ഇതുകേട്ടു ഏറ്റവുമധികം സന്തോഷിച്ചട്ടുണ്ടാവുക പക്ഷെ ഇപ്പൊ അതല്ല അവസ്ഥ.,!

ഞാൻ എന്ത് പറയണമെന്നറിയാതെ നിലത്തു ഇരുന്നുപോയി.!

പെട്ടെന്ന് സനുവന്നു എന്റെ അടുതു ഇരുന്നു
ആ കോളടിച്ചല്ലോടാ തെമ്മാടി, അങ്ങനെ നീതന്നെ അവളെ അടിച്ചെടുത്തല്ലേ.!
അവൾ എന്നെനോക്കി ചിരിച്ചു
എന്റെ മനസ്സിൽ കൂടി അപ്പൊ വേറെ പല കാര്യങ്ങളും ആയിരുന്നു ഓടിക്കൊണ്ടിരുന്നത്,
ഞാനും രേഷ്മയും തമ്മിൽ നടന്നത് വീണ കണ്ടതാണ്,
പിന്നെ ഇത്തിരി മുന്നേ വീണ വന്നു പറഞ്ഞ കാര്യങ്ങൾ.!
എനിയ്ക്കു ഇപ്പോഴാണ് അതെല്ലാം വായിച്ചെടുക്കാൻ സാധിക്കുന്നത്.!
അവൾ ഇപ്പോഴും വിനുവിനെ സ്നേഹിക്കുന്നു,
എന്തിനേക്കാളും ഉപരി എന്നെ വെറുക്കുന്നു.!
പെട്ടെന്ന് സുരേന്ദ്രൻ അമ്മാവൻ എന്റെ അടുക്കൽ വന്നു,
ഞാൻ ഇരുന്നിടത്തുനിന്നു പിടഞ്ഞെണീറ്റു , പുള്ളി വന്നു എന്റെ കൈകളിൽ ചുറ്റി പിടിച്ചു
മോനെ വിനു, നീ പാവം ഈ അച്ഛന്റെ അവസ്ഥ കൂടി മനസിലാക്കണം,
രണ്ടു അറ്റാക്ക് കഴിഞ്ഞിരിക്കാണ് ഞാൻ,
ഇനി എത്ര നാൾ കൂടിയുണ്ടെന്ന് എനിയ്ക്കു അറിയില്ല,
വീണയ്ക്കു ഇപ്പൊ ഈ മുഹൂർത്തത്തിൽ കല്യാണം നടന്നില്ലെങ്കിൽ അവളുടെ മുപ്പത്തിരണ്ടാം വയസ്സിലെ ഇനി കല്യാണ യോഗം ഉള്ളു,
ഞാൻ മരിക്കുന്നതിന് മുൻമ്പേ,
എന്റെ മകളെ എനിയ്ക്കു ഉത്തരവാദപ്പെട്ട ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണം,!
അയാൾ ഇത്രയും പറഞ്ഞു കരഞ്ഞുകൊണ്ടു എന്റെ കൈകളിൽ മുഖമമർത്തി
ഇതിനിടയിൽ സനോജേട്ടൻ വീട്ടിലേയ്ക്കു വിളിക്കുക ആയിരുന്നു,
ചേട്ടൻ കനത്തിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, കുറച്ചു കഴിഞ്ഞു ഫോൺ കട്ട് ചെയ്തു ചേട്ടൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു
അമ്മാവൻ പേടിയ്ക്കാതെ, അച്ഛൻ ആദ്യം ഒരു ചെറിയ നീരസം പറഞ്ഞെങ്കിലും,
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, ഒന്നുല്ലെലും വീണ നമ്മുടെ കുട്ടിയല്ലേ അമ്മാവാ,
അവൾക്കൊരു പ്രശ്നം വന്നാൽ ഞങ്ങൾ വെറുതെ ഇരിക്കുമോ.
സനോജേട്ടൻ അമ്മാവനോട് പറഞ്ഞു
എന്നാലും മോനെ മനു ഒന്നും ഇതുവരെ പറഞ്ഞില്ലാലോ.?
എല്ലാവരും പെട്ടെന്ന് എന്റെ മുഖത്തേയ്ക്കു നോക്കി
ഒരു നൂറു കണ്ണുകളെങ്കിലും കാണും, ഞാൻ ആ നോട്ടമെല്ലാം സഹിക്കാൻ പറ്റാതെ വെന്തുരുകി.!
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ചേട്ടനെ നോക്കി
ചേട്ടൻ പെട്ടെന്ന് എന്നെ ചേർത്ത് നിർത്തി.,
ഇവൻ എന്റെ അനിയനാണ്, ഇവന്റെ മനസ് എനിക്കറിയാം., ഇവന് ഈ കല്യാണത്തിന് നൂറു സമ്മതം.!
അപ്പൊ എല്ലാവരും കൂടി എല്ലാം ഉറപ്പിച്ചു, ഇനി ഞാൻ എന്ത് പറയാൻ.!
ആ അമ്മാവാ, അച്ഛൻ ഒരു കാര്യം കൂടി പറഞ്ഞു,
മുഹൂർത്തത്തിന് അച്ഛനും അമ്മയ്ക്കും എന്തായാലും എത്താൻ പറ്റില്ല,
പക്ഷെ കെട്ട് കഴിഞ്ഞു ഉടനെ നമ്മൾ എല്ലാവരും കൂടി അങ്ങോട്ട് പുറപ്പെടണം,
നാളെ കഴിഞ്ഞു ഒരു നല്ല നാളു കൂടിയുണ്ട്,
അമ്മയുടെ ആഗ്രഹം ആണ് മനുവിന്റെ താലിചാർത്തു അവിടെ വെച്ച് വേണമെന്ന്, എന്തോ അത് നടക്കില്ല, എന്നാലും ഒരു ചെറിയ ചടങ്ങു പോലെയെങ്കിലും നടത്തണമെന്നാണ് അമ്മ പറഞ്ഞത്.!
സനോജേട്ടൻ അമ്മാവനോട് പറഞ്ഞു
അതിനെന്താ മോനെ, അങ്ങനെ ആവട്ടെ.!
പിന്നെ എല്ലാം ചറപറാ വേഗത്തിൽ ആയിരുന്നു,
എന്നെ ചേട്ടനും ബാക്കിയെല്ലാവരും കൂടി പിടിച്ചു ഒരു റൂമിലേയ്ക്ക് കൊണ്ടുപോയി.!
പത്തുമിനിറ്റ്കൊണ്ടു തന്നെ എനിയ്ക്കുള്ള മുണ്ടും നേര്യതും എവിടെനിന്നോ വന്നു,
ഞാൻ ഒരു പ്രതിമ കണക്കെ എല്ലാത്തിനും നിന്നുകൊടുത്തു,. മേക്കപ്പ് ഇടലെല്ലാം പെട്ടെന്ന് കഴിഞ്ഞു,!
സമയം പത്തരയോട് അടുത്തപ്പോൾ തന്നെ എന്നെപിടിച്ചു നേരത്തെ ഒരുക്കിവെച്ച കതിർമണ്ഡപത്തിൽ പിടിച്ചിരുത്തി.!
കത്തിക്കൊണ്ടിരിക്കുന്ന ഹോമകുണ്ഡത്തിൽ എന്തെക്കെയോ മന്ത്രജപങ്ങൾ ചൊല്ലിക്കൊണ്ടു തന്ത്രി നെയ്യ് ഒഴിക്കുന്നുണ്ട്,
ആ ഹോമകുണ്ഡത്തിലും ഭീകരമായിരുന്നു എന്റെ ഉള്ളിലെ അവസ്ഥ.,
ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോൾ തന്നെ പരിവാരങ്ങളോട് ഒപ്പം വീണ എത്തി,
അവൾ വന്നു എന്റെ ഇടതുവശത്തായി ഇരുന്നു,
എനിയ്ക്കു അവളുടെ മുഖത്ത് നോക്കാൻ തന്നെ സാധിക്കുന്നുണ്ടായിരുന്നില്ല,
എപ്പോഴോ കഷ്ടപ്പെട്ട് ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി,
പക്ഷെ അവൾ എന്നെ ദഹിപ്പിക്കാൻ എന്ന വട്ടം ഒരു തവണ എന്നെ നോക്കുക മാത്രം ചെയ്തു,
ആ ഒറ്റ നോട്ടത്തിൽ തന്നെ എല്ലാം ഉണ്ടായിരുന്നു,
ചടങ്ങുകൾ എല്ലാം പെട്ടെന്ന് നീങ്ങി,
താലികെട്ടാനായി താലി എടുത്തപ്പോൾ തന്നെ എന്റെ കൈവിറക്കാൻ തുടങ്ങി,
എങ്ങനെയോ പാടുപെട്ടു ഞാൻ താലി അവളുടെ കഴുത്തിനു ചുറ്റും എത്തിച്ചു ഒരു കെട്ടു കെട്ടി,
ഉടനെ എന്റെ കയ്യിൽനിന്നു ആ താലി മേടിച്ചു എന്റെ പെങ്ങൾ ബാക്കി കെട്ടുകൾ മുറുക്കി.!
ഞാൻ അപ്പൊൾ ഒന്നുപാളി വീണയെ നോക്കി,
അവൾ കുമ്പിട്ടു ഇരിക്കുകയാണ്,
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.!
അവളുടെ വിഷമം എനിയ്‌ക്കാ നിമിഷം മനസിലായി.!
ചടങ്ങു കഴിഞ്ഞു മൂന്നുവട്ടം അവളുടെ കയ്യിൽ പിടിച്ചു ഞാൻ അഗ്നികുണ്ഡത്തിനു വലം വെച്ചു,
സത്യത്തിൽ ഞാൻ വീണയുടെ കയ്യിൽ പേരിനുമാത്രം മുട്ടിച്ചു തൊട്ടിട്ടേ ഉണ്ടായിരുന്നുള്ളു.!
ചടങ്ങെല്ലാം കഴിഞ്ഞു ഞാനും അവളും മണ്ഡപത്തിൽ നിന്നിറങ്ങി അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി,
ഞാൻ പിന്നെ എന്റെ ചേട്ടന്റെ കാലിൽ വീഴാൻ പോയപ്പോഴേക്കും അവൻ എന്നെ പിടിച്ചെണീപ്പിച്ചു, ചേർത്ത് കെട്ടിപിടിച്ചു.,
വീണയുടെ അച്ഛൻ എന്നെയും അവളെയും കൂട്ടി,
പന്തലിലേക്ക് ഇരുത്തി,
രമേശേട്ടൻ ആയിരുന്നു ഞങ്ങൾക്ക് വിളമ്പി തന്നത്.,
എന്നാലും എന്റെ ഗഡിയെ, നീയാർന്നോ ചെക്കൻ.!
അയാൾ അത്ഭുതത്തോടെ എന്നെ നോക്കി സ്വകാര്യമായി പറഞ്ഞു
എന്റെ പൊന്നു ചേട്ടാ, ഞാനും., ചെക്കൻ ഞാനാണെന്ന് ഒരു ഒരു മണിക്കൂർ മുന്നെയാണ് അറിഞ്ഞത്,
എന്ന് പറയണം ഇന്നുണ്ടായി എന്നാലും വാക്കുകൾ വായിൽ നിന്ന് വന്നില്ല,
എന്തോ ഇത്ര നല്ല സദ്യ എന്റെ മുന്നിൽ ഇരുന്നിട്ടും ഒരുരുള പോലും എനിയ്ക്കു ഇറങ്ങുന്നില്ല.!
എങ്ങനെയോ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാൻ മതിയാക്കി,
അവളുടെ ഒപ്പം കൈകഴുകാൻ എണീറ്റു,.
ഞങ്ങൾ കൈകഴുകി കൊണ്ടിരുന്നപ്പോൾ ചുറ്റും ആരും ഇല്ല എന്ന് ഉറപ്പു വരുത്തി പെട്ടെന്ന് വീണ എന്റെ അടുത്തേയ്ക്കു നീങ്ങി നിന്നു എനിയ്ക്കു മാത്രം കേൾക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു
മനു ഞാൻ നേരത്തെ പറഞ്ഞത് ഓർമയുണ്ടല്ലോ,
ഈ വീണ ഒരു കാര്യം പറഞ്ഞാൽ അത് പറഞ്ഞതാണ്, മരണം വരെ .!
അവൾ പെട്ടെന്ന് എന്റെ മറുപടിയ്ക്കു നിൽക്കാതെ കൈകഴുകി മാറി.,
സത്യത്തിൽ ഞാൻ എന്ത് പറയാൻ ആണ്, എനിയ്ക്കു എന്റെ ലോകം മൊത്തം കറങ്ങുന്നതായി തോന്നി,
എന്നെയും അവളെയും കൂട്ടി അവളുടെ അച്ഛൻ ആരെക്കെയോ പരിചയപെടുത്തുന്നുണ്ടായി,
ഞാൻ യന്ത്രം കണക്കെ എന്തെക്കെയോ പറയുന്നുമുണ്ടായി,
ഞാൻ ഇതിനിടയിൽ പലപ്പോഴും വീണയെ നോക്കാൻ ശ്രെമിക്കുന്നുണ്ടായി,
അവൾ പക്ഷെ മനപ്പൂർവം എന്റെ നോട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു,
എനിക്കാണെങ്കിൽ ആകെ ഭ്രാന്താവും എന്ന മട്ടായി.! എനിക്ക് എന്റെ അവസ്ഥ ആരോടെങ്കിലും പറയണ്ടേ.?
ഞാൻ സനുവിനെ ആൾക്കൂട്ടത്തിനിടയിൽ തപ്പിപ്പിടിച്ചു, അവളെ മാറ്റി നിർത്തി.!
എന്താടാ കല്യാണ ചെക്കാ അവസാനം അവളെത്തന്നെ അടിച്ചെടുത്തല്ലോ.!
അവൾ എന്നെ കളിയാക്കാനെന്നോണം പറഞ്ഞു
ഒലക്കേടെ മൂട്, എടി നീ കരുതുന്ന പോലെയല്ല കാര്യങ്ങൾ,
അവൾക്കു എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ,
പോരാത്തതിന് അവള് ഇപ്പോഴും ആ വിനുവിനെ ആണ് സ്നേഹിക്കുന്നത് പോലും.! അവള് എന്റെ മുഖത്ത് നോക്കി പറഞ്ഞടി അത് .!
ഞാൻ എന്റെ നിസ്സഹായാവസ്ഥ അവളെ പറഞ്ഞു കേൾപ്പിച്ചു
നീ ഇതൊക്കെ എന്താ ഈ പറയണേ.! അവൾ അന്തം വിട്ടു എന്നെ നോക്കി
ഞാൻ എന്തേലും പിന്നെയും പറയുന്നതിന് മുമ്പേ,
സുരേന്ദ്രനമ്മാവൻ എന്നെ പിന്നെയും ആരെയെക്കെയോ പരിചയപെടുത്താനായി പിടിച്ചു വലിച്ചു
അമ്മാവാ ഒരു മിനിറ്റ് ഞാൻ ഇപ്പൊ വരാം.!
ഞാൻ മുണ്ടു ശെരിയാക്കാനെന്ന വ്യാജേനെ പിന്നെയും അവിടെ നിന്നു
അമ്മാവനെന്നോ, അച്ഛനെന്നു വിളിക്കു മരുമോനെ.! അയാളുടെ മുഖം പിന്നെയും വിടർന്നു
ആരും ഞങ്ങളെ നോക്കുന്നില്ല എന്ന് ഉറപ്പാക്കി അയാൾ പിന്നെയും തുടർന്നു
മോനെ സത്യത്തിൽ നിനക്കറിയാമോ,
എനിക്ക് ഇന്നലെ വരെ മനസ്സിൽ ആധിയാർന്നു,
ആ വിനു എങ്ങാനും ആയിരുന്നു എന്റെ മകളെ കല്യാണം കഴിച്ചിരുന്നതെങ്കിൽ,
എന്റെ മോളുടെ എല്ലാ കാര്യങ്ങളും ഞാൻ ആദ്യം മുതലേ നോക്കേണ്ടി വന്നേനെ,
എനിക്കതിൽ സന്തോഷമേ ഉള്ളു,
പക്ഷെ ഇവിടെ റാണിയെ പോലെ കഴിഞ്ഞ എന്റെ മോൾ അവന്റെ വീട്ടിൽ ചെന്നാലുള്ള അവസ്ഥ എനിക്ക് ആലോചിക്കാൻ വയ്യായിരുന്നു,
ഇപ്പോഴാ എനിയ്ക്കു സമാധാനം ആയതു ഒന്നുല്ലെലും നീ നമ്മുടെ സുധാകരേട്ടന്റെ മോനല്ലേ,
എന്റെ മോളുടെ കാര്യത്തിൽ ഇനി എനിയ്ക്കു ഒരു പേടിയുമില്ല.!
അമ്മാവൻ, അല്ല അമ്മായിഅച്ചൻ അത് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതു ഞാൻ കണ്ടു.!
എന്റെ മനസ്സിൽ പക്ഷെ മറ്റൊന്നായിരുന്നു ഓടിയതു
എന്റെ പൊന്നു കിളവ നിങ്ങ ഇത് എന്തറിഞ്ഞട്ട.!
എന്റെ വീട്ടിലെ അവസ്ഥ എനിയ്ക്കല്ലേ അറിയൂ,
എന്റെ പാട് എനിയ്ക്കറിയാം,
മര്യാദയ്ക്ക് ഡിഗ്രി പോലും പാസ്സായിട്ടില്ലാത്ത ഞാൻ പെണ്ണും കെട്ടി ചെന്നാൽ,!
എന്നെ കാണുമ്പോഴേ ചതുര്ഥിയായ എന്റെ തന്തപ്പടി ഇനി എന്തൊക്കെ കാട്ടികൂട്ടുമോ ആവൊ.,!
ഇനി ഇതെല്ലം പോരാത്തതിന് വീണ.!
ഇപ്പൊ സത്യത്തിൽ ഈ ലോകത്തു എന്നോടുള്ള കലിപ്പിന് എന്റെ അച്ഛനെ തോൽപ്പിക്കാൻ ഒരാൾ വന്നിരിക്കുന്നു,
ഇപ്പൊ അവളുടെ കയ്യിലെങ്ങാനും ഒരു തോക്കു വെച്ച് കൊടുത്താൽ.,
അതിന്റെ ഉണ്ട തീരുന്നതു വരെ വേണേൽ അവളെന്റെ നെഞ്ചത്ത് പൊട്ടിക്കും,
മിക്കവാറും ഇങ്ങേരുടെ സെന്റിയടിയിലും, ഗന്ത്യതരം ഇല്ലാതെയും ആവണം അവൾ ഈ കടുംകൈയ്ക്കു സമ്മതിച്ചത് തന്നെ.!
ഞാൻ എന്തായാലും അമ്മാവന്റെ കൂടെ അമ്മാവന്റെ കൂട്ടുകാരെ എല്ലാം കാണാൻ ചെന്നു,
പുള്ളി വളരെ സന്തോഷത്തോടെ ആണ് എന്നെ പരിചയപ്പെടുത്തിയത്,.!
ഞാൻ ഇതിനിടയിലാണ് വീണയെ തപ്പിയതു,
കുറച്ചു മാറി അവൾ ആരോടോ സംസാരിക്കുന്നു,
ആളെ കുറച്ചുകൂടി നോക്കിയപ്പോഴാണ് അത് രേഷ്മയാണെന്നു എനിയ്ക്കു മനസിലായത്,
രേഷ്മ എന്തൊക്കെയോ അവളോട് പറയുന്നുണ്ട് ,
വീണയുടെ മുഖം അപ്പോഴും ദേഷ്യത്തോടെ ചുവന്നിരിക്കുകയാണ്,
പിന്നെയും എന്തൊക്കെയോ പറഞ്ഞു രേഷ്മ പോവുന്നത് ഞാൻ കണ്ടു.!
ഇനി എന്ത് പുലിവാലാണാവോ അവൾ പറഞ്ഞിട്ടുണ്ടാവുക.!
വീണ പിന്നെ പതിയെ നടന്നു ഞങ്ങളുടെ അടുത്തേയ്ക്കു വന്നു.!
അവൾ എന്റെ അടുത്ത് വന്നു എല്ലാവരോടും ചിരിച്ചുകൊണ്ടു തന്നെ സംസാരിച്ചു,
ഞാൻ നോക്കുമ്പോൾ മാത്രം ചടേന്നു മുഖം മാറും.!
ഈ കെട്ടുന്നതിനേക്കാളും പാടാണ്,
വരുന്നവരോടൊക്കെ സംസാരിക്കൽ.! കെട്ടിയവർക്കു ഞാൻ പറഞ്ഞത് മനസിലാവും.!
പെട്ടെന്ന് സനോജേട്ടൻ വന്നു അമ്മാവനോട് എന്തൊക്കെയോ പറഞ്ഞു
അമ്മാവൻ പെട്ടെന്ന് എല്ലാവരോടും വണ്ടിയിൽ കേറാൻ പറഞ്ഞു,
വണ്ടിയുടെ ചെലവടക്കം എല്ലാം അമ്മാവൻ വഹിക്കുമെന്ന ഒരറിയിപ്പും.!
എന്നെ സനോജേട്ടനും അമ്മാവനും പിടിച്ചു ഒരു ലെസ്സസിന്റെ അടുത്തേയ്ക്കു കൊണ്ടുവന്നു,
അമ്മാവൻ മുന്നിൽ കയറി, പിന്നീട് വീണ പുറകിൽ കയറി, എന്നോട് കയറാൻ പറഞ്ഞെങ്കിലും ഞാൻ പറഞ്ഞു ബാക്കിൽ കയറിക്കോളാം, സംഗീത ഏടത്തിയെ കയറ്റാൻ എന്ന്.!
ഏടത്തി ഗർഭിണി ആയതുകൊണ്ട് എല്ലാവരും ആ തീരുമാനം അംഗീകരിച്ചു.!
ഞാൻ പെട്ടെന്ന് വീണയെ ഒന്ന് നോക്കി.!
അവൾ ഇതെന്തുപറ്റി എന്ന ഭാവത്തിൽ എന്നെയൊന്നു നോക്കി,
അവളുടെ കണ്ണുകളിൽ ഇപ്പൊ എനിയ്ക്കു ആ ദേഷ്യം പക്ഷെ കാണാൻ പറ്റിയില്ല,
എന്റെ നോട്ടം മനസിലാക്കിയ അവൾ പെട്ടെന്ന് മുഖഭാവം മാറ്റി, പിന്നെയും ആ എന്നെ കൊല്ലാനുള്ള ഭാവം,
ഏടത്തിയുടെ കൂടെ സുരഭി അമ്മായി കയറി, വീണയുടെ അമ്മ,
ഞാൻ പുറകിലെ വണ്ടിയിൽ വരാം എന്ന് പറഞ്ഞെങ്കിലും ആരും സമ്മതിച്ചില്ല.!
അവസാനം ഞാൻ സാനുവിന്റെ കൂടെ ആ വണ്ടിയുടെ പിൻനിരയിൽ ഇരുന്നു.!
ഞാൻ ആദ്യമായാണ് ലെസ്സസിന്റെ പുറകിൽ കയറുന്നതു, എന്തൊരു വണ്ടിയാണ്.!!!
ഞാനും കയറിയ ശേഷം വണ്ടി എടുത്തു,
ഞങ്ങളുടെ വണ്ടിയിൽ ചേട്ടനും വീണയുടെ അനിയനും ബാക്കി കുറച്ചു പേരും കയറി ഞങ്ങളുടെ മുന്നേ വഴികാട്ടി കണക്കെ വേഗം വിട്ടു,
അതിനെ പുറകെ ഞങ്ങളും,
അതിനെ പുറകെ വാരി വരിയായി ഒരു പത്തു പതിനഞ്ചോളം വണ്ടികളും
ഒരു ആറു മണിക്കൂര് യാത്രയുണ്ട് എന്റെ വീട്ടിലേയ്ക്കു.!
പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും നീണ്ട ആറുമണിക്കൂറായി എനിയ്ക്കിതു തോന്നി.!
കാറിൽ എല്ലാവരും എന്തൊക്കെയോ സംസാരിക്കുന്ന്നുണ്ട് ഞാൻ മാത്രം ഒന്നും മിണ്ടാതെ ഇരുന്നു.!
ഞാൻ അപ്പോഴാണ് വീണയെ പിന്നെയും ശ്രെദ്ധിക്കുന്നതു.
ഞാൻ അവളുടെ തൊട്ടു പുറകിൽ ആണ്,
വിണ്ടോ പാനൽ തുറന്നിരുന്നതിനാൽ കാറ്റ് ഉള്ളിലേയ്ക്ക് അടിക്കുന്നുണ്ട്,
അത് അവളുടെ മുടിയെ പാറിപറത്തി കൊണ്ട് എന്നെ തഴുകികൊണ്ടേ ഇരുന്നു,
അവളുടെ മുഖത്തിന്റെ സൈഡ് വശമാണ് എനിയ്ക്കു കാണാൻ സാധിക്കുന്നത്,
എന്തൊരു അഴകാണ് അവൾക്കു.!
അവൾ ഇപ്പോ ആ കല്യാണ സാരിമാറ്റി ഒരു നീല കളർ സാരിയാണ് ഉടുത്തിരുന്നത്,
ഞാനവളുടെ ആനാവൃതമായ പുറത്തേയ്ക്കു നോക്കി,
വെളുത്തു തുടുത്ത ആ പുറത്തു നനുത്ത രോമങ്ങൾ.!
അത് സൂര്യന്റെ വെളിച്ചത്തിൽ തട്ടി തിളങ്ങുന്ന പോലെ,
ഞാൻ പിന്നെയും വീണയുടെ മുഖത്തേയ്ക്കു നോക്കി,
അവൾ പെട്ടെന്ന് ഇടം കണ്ണിട്ടു രൂക്ഷമായി എന്നെയൊന്നു നോക്കി.!
ഞാൻ പെട്ടെന്ന് എന്റെ നോട്ടം മാറ്റി ,!
പെട്ടെന്ന് എന്റെ അടുത്തിരുന്ന സനു എന്റെ അടുക്കലേക്കു പിന്നെയും ചേർന്നിരുന്നു.!
എടാ നീ നേരത്തെ പറഞ്ഞത് സത്യമാണോ.?!
ഞാൻ അവളെ നിസ്സഹായമായി ഒന്ന് നോക്കുക മാത്രം ചെയ്തു,
അവൾ പിന്നെ ഒന്നും മിണ്ടിയില്ല.,
സത്യത്തിൽ എന്റെ മനസിലൂടെ വീണ പറഞ്ഞ കാര്യങ്ങൾ ആണ് ഓടിക്കൊണ്ടിരുന്നത്.!
അവൾ ഇപ്പോഴും വിനുവിനെ ആണ് സ്നേഹിക്കുന്നത്,
പോരാത്തതിന് അവൾക്കു എന്നോട് ഒരു തരിമ്പു സ്നേഹം ഇല്ലന്ന് മാത്രമല്ല,
ആ രേഷ്മയുടെ സംഭവത്തിന് ശേഷം എന്നോട് വെറുപ്പുകൂടി ഉണ്ട്.!
സത്യത്തിൽ വാട്ട്ട്സാപ്പിലും, ഫേസ്ബുക്കിലും നമ്മൾ ഇങ്ങനെയുള്ള കഥകൾ കാണുമ്പോൾ ചിരിച്ചു തള്ളാറാണ് പതിവ്,
അല്ലെങ്കിൽ അവൻ ആണായിട്ടു അവളെ അടയണം എന്നൊക്കെ നമ്മൾ കമ്മന്റും ഇടാറുണ്ട്.!
പക്ഷെ അത് സ്വന്തം ജീവിതത്തിൽ വരുമ്പോഴേ മനസിലാവുകയുള്ളു,
നമ്മളെ ഒരു തരിമ്പുപോലും സ്നേഹിക്കാതെ പെണ്ണിനെ ബലംകൊണ്ടു നേടിയിട്ട് എന്ത് അർത്ഥമാണ് ഉള്ളത്.?,
അവളുടെ മനസ്സ് അന്നും എന്നും എനിയ്ക്കു അന്യമായിരിക്കും.!
അതൊരു വിജയമേ അല്ല, സത്യത്തിൽ പരാജയത്തേക്കാളും ഭീകരമായ ഒരവസ്ഥ,.!
ഞാൻ എന്ത് ചെയ്യണം.?!
എന്റെ മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ ഉരുത്തിരിഞ്ഞു്,
ഇതെല്ലം പോരാത്തതിന് എന്നെ കാത്തിരിക്കുന്ന എന്റെ കെർണൽ അച്ഛൻ.!
ദൈവമേ നീ എപ്പോത്തെപോലെയും പിന്നെയും എന്നെ പെടുത്തിയല്ലോ.!
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ വെറുതെ പുറത്തേയ്ക്കു നോക്കിയിരുന്നു
ഞങ്ങളെ വഹിച്ചുകൊണ്ട് ആ കാർ അപ്പോഴും ശരവേഗത്തിൽ പായുകയായിരുന്നു.! എന്റെ വീട്ടിലേയ്ക്കു.!
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *