അനു (ചേട്ടത്തി) : അയ്യോ അമ്മെ , അമ്മെ എണീക് , ചേട്ടാ ‘അമ്മ കണ്ണ് തുറക്കുന്നില്ല …
ഞാൻ ഈ ശബ്ദവും കരച്ചിലും കേട്ടാണ് ഉണർന്നത് , അപ്പോഴും ഞാൻ അമ്മയുടെ മടിയിൽ ആയിരുന്നു കിടന്നിരുന്നത് , ആ വിരലുകൾ എന്റെ മുടിയിഴകളിൽ ആഴ്ന്നു കിടന്നിരുന്നു , ഞാൻ യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ ധൈര്യം
ഇല്ലാതെ , ഇതൊക്കെ സ്വപ്നം അവനെ എന്ന് പ്രാർത്ഥിച്ചു അമ്മയെ വട്ടം കെട്ടിപിടിച്ചു , തണുപ്പ് , മരവിപ്പ് . ഞാൻ തളർന്നു പോയി . ഞാൻ കരഞ്ഞില്ല , ഒരു തുള്ളി കണ്ണുനീർ വന്നില്ല , ആകെ മരവിപ്പ് ,ഞാൻ അവിടെ തന്നെ ഇരുന്നു ,ആരൊക്കെയോ അടുത്തു വന്നു ആരൊക്കെയോ സമാധാനിപ്പിച്ചു , ആരൊക്കെയോ കരഞ്ഞു , ഞാൻ ഒന്നും അറിഞ്ഞില്ല . ആ സോഫയുടെ കാൽ പിടിച്ചു കൊറേ നേരം ഇരുന്നു . ആരൊക്കെയോ വന്നു പോയി , അഭിയെ കണ്ട പോലെ തോന്നി , എല്ലാവരും നടക്കുന്നത് എനിക്കൊരു മങ്ങിയ കാഴ്ച പോലെ കാണപ്പെട്ടു , എനിക്ക് കുറച്ചകലെ ഏതോ ഒരു പെൺകുട്ടി അലറി കരഞ്ഞു നിലത്തു കിടക്കുന്ന പോലെ തോന്നുന്നുണ്ട് , അവൾ കരച്ചിൽ നിർത്തുന്നില്ല , ഒരു പുകക്കൂട് പോലെ ഞാൻ ഇതെല്ലം കണ്ടിരുന്നു , ഞാൻ അവളെ ആദ്യം ആയിട്ടാണ് കാണുന്നത് എന്റെ ബോധമണ്ഡലം പിന്നെയും മറിഞ്ഞു കൊണ്ടിരുന്നു , ഞാൻ ഇടയ്ക് എഴുന്നെല്കുമ്പോ എവിടെയോ വെറും തറയിൽ കിടക്കുന്നുണ്ട് , ഞാൻ എഴുന്നേൽക്കാൻ നോക്കി പറ്റുന്നില്ല , ആരൊക്കെയോ പിടിച്ചു എഴുന്നേൽപ്പിച്ചു , പിന്നെ ബോധം വരുമ്പോ ഞാൻ കത്തുന്ന ഒരു തീഗോളത്തിനു മുന്നിൽ ഇരിക്കുന്നുണ്ട് , അത് അമ്മയാണ് , ഞാൻ എഴുന്നേറ്റു അത് ലക്ഷ്യമാക്കി ഓടി , ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ചുമാറ്റി , മുഖത്തു തീ ജ്വാലകൾ തലോടി കടന്നു പോയി , ഞാൻ മണ്ണിൽ വീണു , വായിൽ പച്ച മണ്ണിൻറെ രുചി. ഞാൻ എവിടെയൊക്കെയോ പിന്നെയും ഉണർന്നു , എഴുന്നേറ്റു നടക്കാൻ ശക്തി തോന്നിയപ്പോൾ എഴുന്നേറ്റു വീണ്ടും സോഫാക്കു അടുത്ത് പോയിരുന്നു ആ കാലിൽ പിടിച്ചു ഇരുന്നു ഉറങ്ങി , ഇടയിൽ ബോധം വരുമ്പോൾ ഇത്തിരി മാറി ഇന്നലെ കിടന്ന അതെ സ്ഥലത്തു ആ പെൺകുട്ടി കിടപ്പുണ്ട് , എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞു കരയുന്നുണ്ട് പിന്നെയും എപ്പോഴൊക്കെയോ ബോധം വരുമ്പോൾ അവൾ അവിടെ തന്നെ ഇരുപ്പുണ്ട് , മുട്ടിൽ തല വച്ച് വെറും നിലത്തു ഇരുന്നു തേങ്ങുന്നു , ‘അമ്മ അല്ലെ അത് , അത് പോലെ തന്നെ , എനിക്ക് ആ കാലിൽ പിടിക്കണം എന്ന് തോന്നി , വീണ്ടും സങ്കടം വന്നു , കരയാൻ പറ്റുന്നില്ല , ബോധം പോയി വന്നു കൊണ്ടിരുന്നു , നേരം ഒരു കണക്കില്ലാതെ ഇരുട്ടി വെളുത്തു കൊണ്ടിരുന്നു . ഞാനും ആ പെൺകുട്ടിയും അനക്കം ഇല്ലാതെ അവിടെ തന്നെ കിടന്നു ജീവൻ ഇല്ലാത്ത വസ്തുക്കൾ പോലെ , നിശബ്ദമായ മുറിയിൽ ഇടയ്കിടയ്ക് അവളുടെ തേങ്ങൽ കേൾക്കാം . എപ്പോഴോ ഒരു പകൽ എനിക്ക് ബോധം വന്നപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി , എല്ലാവരോടും ദേഷ്യം , എന്തെന്നറിയാത്ത ദേഷ്യം , എന്നോട് തന്നെ ദേഷ്യം , ഞാൻ എഴുന്നേറ്റു യന്ത്രികമെന്നോണം പുറത്തേക്കു നടന്നു , ആരെന്നറിയാത്ത ആ പെൺകുട്ടി അപ്പോഴും അല്പം നീങ്ങി എന്റെ അമ്മയെ ഓർത്തു കരഞ്ഞു തളർന്നു കിടപ്പുണ്ടായിരുന്നു . അവളോട് മാത്രം എനിക്കപ്പോൾ ഒരു വാത്സല്യം തോന്നി . ഞാൻ നടന്നു , വാതിൽപടിയും കടന്നു നടന്നു , ഇടവഴിയും , വയൽ വരമ്പും കടന്നു റെയിൽവേ ട്രാക്കിൽ എത്തി .
ആളൊഴിഞ്ഞ ആ സ്റ്റേഷനിൽ എത്രയോ നേരം ഇരുന്നു , ആദ്യം വന്ന വണ്ടിയിൽ കയറി നിലത്തു എവിടെയോ ഇരുന്നു . ട്രെയിൻ ഓടി തുടങ്ങിയപ്പോൾ കാറ്റ് എന്റെ മുടിയിഴകൾ തഴുകി കടന്നു പോയി . എനിക്ക് ‘അമ്മ തലോടും പോലെ തോന്നി , പെട്ടന്ന് എനിക്ക് കരച്ചിൽ വന്നു , കരഞ്ഞു വീണ്ടും വീണ്ടും കരഞ്ഞു , അലറി കരഞ്ഞു , ആരൊക്കെയോ വന്നു സമാധാനിപ്പിക്കാൻ നോക്കി ,
അടുത്തിരുന്ന ബംഗാളി തോർത്ത് മുണ്ടു കൊണ്ട് എന്റെ കണ്ണീരു ഒപ്പി . കുടിക്കാൻ വെള്ളം തന്നു , ഞാൻ പിന്നെയും കരഞ്ഞു , കരഞ്ഞു തളർന്നു ഉറങ്ങി , എഴുന്നേറ്റപ്പോൾ ഏതോ സ്റ്റേഷൻ ഞാൻ ഇറങ്ങി ഫ്ലാറ്റ് ഫോമിൽ ഇരുന്നു . ഞാൻ ആത്മഹത്യ ചെയ്യുമെന്നോ മറ്റോ തോന്നിയത് കൊണ്ടാവാം ആ ബംഗാളി എന്നെ അവന്റെ ഒപ്പം കൂട്ടി , ബോർഡുകൾ എല്ലാം തമിഴ് ആണ് , ഇടയ്ക് എവിടെയോ ചെന്നൈ എന്ന് കണ്ടു , ദാസനെയും വിജയന്റെയും പോലെ ഞാൻ എത്തി പെട്ടിരിക്കുന്നത് , പാവങ്ങളുടെ ദുബായിൽ ആണ് മദ്രാസ് പട്ടണത്തിൽ . ഞാൻ യന്ത്രികമായി ബംഗാളിക് പിന്നാലെ നടന്നു . ഏതോ ഒരു കെട്ടിടം എത്തിയപ്പോൾ അയാൾ നിന്നു , അതൊരു വീഡിയോ റെക്കോർഡിങ് സ്റ്റുഡിയോ ആയിരുന്നു , അവിടെ പണിക്ക് ആളെ സപ്ലൈ ചെയ്യുന്ന ആളായിരുന്നു നമ്മുടെ ബംഗാളി ബാബു , അവൻ ബാക്കി നാലു പേർക്കൊപ്പം എന്നെയും അവര്ക് വിറ്റു കമ്മീഷൻ വാങ്ങി ഇറങ്ങി പോയി , എനിക്ക് എന്തെങ്കിലും പറയാം പറ്റുന്നതിനു മുന്നേ എല്ലാം കഴിഞ്ഞു , നിമിഷാർദ്ധത്തിൽ ഞാൻ അവരുടെ ബാധ്യത ഉള്ള പണിക്കാരൻ ആയി . ഒരു നിയോഗം പോലെ ഞാൻ അവിടെ പണി തുടങ്ങി . ലൈറ്റ് ബോയ് ആയിരുന്നു ആദ്യം , പിന്നെ എന്റെ കാര്യാപ്രാപ്തിയും റിച്ച് ലുക്കും കണ്ട അവർ എന്നെ ലൈറ്റ് സെക്ഷന്റെ സൂപ്പർവൈസർ ആക്കി , നിസാര സമയം കൊണ്ട് എനിക്കവിടെ നിറയെ സ്നേഹിതമാർ ആയി . സെലിബ്രറ്റി കളുടെ ഇന്റർവ്യൂ ആയിരുന്നു, അവിടെ മെയിൻ ആയിട്ട് നടന്നിരുന്നത് . ഒരു ദിവസം മലയാള സൂപ്പർ സ്റ്റാർ പ്രതീപ് രാജ് അവിടെ ഇന്റർവ്യൂന് വന്നു , അന്ന് ഇന്റർവ്യൂ എടുക്കാൻ മലയാളി ഇന്റർവ്യൂർ സ്ഥലത്തു ഉണ്ടായിരുന്നില്ല , മാറ്റി വാക്കാൻ പറ്റുന്ന ഇന്റർവ്യൂ ആയിരുന്നില്ല, എന്റെ കണ്ടാൽ ഉള്ള സ്റ്റാൻഡേർഡ് ലുക്കും , രസത്തിൽ സംസാരിക്കാനുള്ള കഴിവും എല്ലാം കൂടി ആ ഇന്റർവ്യൂ എൻറെ തലയിൽ ആയീന്നു പറഞ്ഞ മതീലോ , നാടകത്തിൽ അഭിനയിച്ച് നല്ല എസ്പിരിയൻസ് ഉള്ളത് കൊണ്ട് ഞാൻ അത് കണ്ണും പൂട്ടി ഏറ്റെടുത്തു . സാധാരണ ഇന്റർവ്യൂയിൽ നിന്ന് വ്യത്യസ്തം ആയി ഞങ്ങൾ ഫ്രണ്ട്‌ലി ആയി സംസാരിക്കുകയും , താമശ പറയുകയും , അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുകയും ആണ് ചെയ്തത് , ആ ഇന്റർവ്യൂ പ്രതീപ് രാജ് ന് ഭയങ്കര ഇഷ്ടം ആയി ,എന്റെ നമ്പർ ഒക്കെ വാങ്ങി ആണ് പുള്ളി പോയത് , അത് യൂട്യൂബിൽ കേറി കൊളുത്തി ട്രെൻഡിങ് ആയി, ഞാൻ മെയിൻ ഇന്റർവ്യൂർ ആയി , ഒരു പാട് സെലിബ്രറ്റികൾ ആയി കമ്പനി ആയി , ചിലർ ഇന്റർവ്യൂ കിട്ടാൻ ഇങ്ങോട്ടു വിളിച്ചു തൊടങ്ങി അത്യാവശ്യം ഫാൻസ് ആയി തൊടങ്ങി . ചില സുഹൃത്തുക്കളുടെ നിര്ബന്ധ പ്രകരം അവരുടെ പടങ്ങളിലും തല കാണിച്ചു . എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. നാട്ടിൽ നിന്ന് എപ്പോഴോ എത്തിപ്പെട്ട ഈ ശ്യാം ഒഴിച്ചാൽ വേറെ ശല്യം ഒന്നും ഇല്ല . സ്വസ്ഥമായ ജീവിതം , നാട്ടിലേക്കു പിന്നെ പോയില്ല , വീട്ടിൽ നിന്ന് ആരു വിളിച്ചാലും ഞാൻ ഫോൺ കട്ട് ചെയാറാണ് പതിവ് , ജില്ലാകളക്ടർടെ ഓഫീസിൽ നിന്നും , ഇന്ത്യ-പാക് ബോര്ഡറില് നിന്നുള്ള സ്പെഷ്യൽ മിലിറ്ററി ടെലിഫോണ് ലൈനിൽ നിന്നും , കിട്ടിയ എല്ലാ ഫോണുകളിൽ നിന്നും എനിക്ക് അവരുടെ കാൾ വന്നുകൊണ്ടേ
ഇരുന്നു , ഞാൻ കട്ട് ചെയ്തു കൊണ്ടും ഇരുന്നു . ഏറ്റവും അടുത്ത കൂട്ടുകാർ ആയി മാത്രം ഞാൻ ബന്ധം സൂക്ഷിച്ചു , അതിൽ പ്രധാനി അജു ആയിരുന്നു .
