മീനാക്ഷി കല്യാണം – 1 3

( ഞാൻ നിലാവിൽ പുക പടർത്തി കൊണ്ട് ഇത്രയും ആലോചിച്ചു തീർന്നപ്പോഴേക്കും അകത്തു ബഹളം ഒന്നവസാനിച്ചു , അടുത്ത കളി തുടങ്ങും മുന്ന് ഞാൻ സിഗരറ്റ് കളഞ്ഞു സോഫയിലേക്ക് മറിഞ്ഞു വീണു )

വൈകിയാണ് എഴുന്നേറ്റതു 10:30 ഞാൻ മൊബൈൽ എടുത്ത് ടൈം നോക്കി . ഇപ്പോ 7:30 ആയിരുന്നു മുഹൂർത്തം കല്യാണം ഇപ്പോ കഴിഞ്ഞുണ്ടാവും , ‘അമ്മ ഉണ്ടായിരുന്നെങ്കിൽ ഞാൻ എല്ലാത്തിനും മുന്നിൽ തന്നെ കാണുമായിരുന്നു. അവനു നല്ലതു മാത്രം വരട്ടെ, ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.

സോഫയിൽ കിടന്നു തല കുത്തി മുൻവാതില് നോക്കി, എപ്പോഴത്തെയും പോലെ തുറന്നു കിടപ്പുണ്ട്. ശ്യാം രാത്രി എപ്പോഴോ അവളെയും കൊണ്ട് ഇറങ്ങി പോയിട്ടുണ്ട്, വാതിൽ അടയ്ക്കാൻ പറഞ്ഞ ഒരിക്കൽ പോലും ചെയ്യില്ല .

ഞാൻ ഒരു ദീർഘ നിശ്വാസത്തോടെ കൈ താഴെ ഇട്ടു , അത് മൃദുലമായ എന്തിലോ ചെന്ന് കൊണ്ടു ., നല്ല പതു പതുത്ത എന്തോ ഒന്ന് , ഞാൻ കൈ പിന്നെയും പരാതി , അതൊരു നേർത്ത കുഴിയിൽ ചെന്നവസാനിച്ചു . ഞാൻ തല എത്തി നോക്കി , ഒരു പെണ്കുട്ടിയുടെ സുന്ദരമായ അണിവയറിൽ അവളുടെ നേർത്ത പൊക്കിൾ ചുഴിയിൽ എന്റെ ആണ് വിരൽ എന്ന് അറിഞ്ഞതോടെ ഞാൻ വേഗം കൈ പിൻ വലിച്ചു . വലതുവശം ചെരിഞ്ഞു മുഖത്തു കൈ വച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ ഉറങ്ങുന്നു . എൻറെ കണ്ണ് വീണ്ടും അവളുടെ കടഞ്ഞടുത്തത് പോലുള്ള ഉടലഴകിലും , ഒതുങ്ങിയ അരകെട്ടിലും , കൊത്തിവച്ചതു പോലുള്ള പൊക്കിൾ ചുഴിയിലും പരതി , എന്ത് മനോഹരമായ കണിയാണിത് , ഈ വിശിഷ്‌ട സുന്ദര ശ്രീത്വം വർണിക്കാൻ വാക്കുകളില്ലാതെ ഞാൻ വീർപ്പുമുട്ടി . ആരാണിവൾ , എനിക്ക് പരിചയം ഉള്ള ആരും തന്നെ അല്ല . ഞാൻ ശബ്ദം ഉണ്ടാകാതെ എഴുന്നേറ്റു അവൾ കിടക്കുന്നതിനു എതിർവശത്തുള്ള ഭിത്തിയോട് ചേർന്ന് ഇഴുകി ഇറങ്ങി , ആ ഉറക്കത്തിന്റെ ഭംഗി ആസ്വദിച്ചു അല്‌പനേരം ഇരുന്നു. അവൾ കൈ മാറ്റി , പതുകെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു തുടങ്ങി, ഒരു പൂ വിടരും പോലെ .

ഇവളെ …., ഇവളെ ഞാൻ എവിടെയോ ഇതിനു മുന്ന് കണ്ടിട്ടുണ്ട് , അന്ന് വീട്ടിൽ കരഞ്ഞു തളർന്നു ഉറങ്ങികിടന്നിരുന്ന പെണ്കുട്ടി ഇവളല്ലേ, അതെ അവൾ തന്നെ . അവൾ പതുക്കെ എഴുന്നേറ്റു , കൈ രണ്ടും രണ്ടു ദിശയിൽ ഉയർത്തി ഉറക്കത്തിന്റെ ആലസ്യം കളഞ്ഞു , ആ ഉലഞ്ഞ സാരി അവളുടെ ശരീര വടിവു
കൾ മനോഹരമായി എടുത്തു കാണിച്ചു . അവളിൽ തട്ടി സ്വർണവർണം പടർന്ന സൂര്യ രസ്മികൾ എന്റെ മേൽ വന്നു പതിച്ചു . ഒരു നക്ഷത്രമെന്നോണം അവൾ കണ്ണ് ചിമ്മി തുറന്നു , ആ കാപ്പിപൊടി നിറത്തിലുള്ള കണ്ണുകൾ എന്നിൽ പതിഞ്ഞ മാത്രയിൽ ഒന്ന് ഞെട്ടിയോ , അതിൽ നാണം പടർന്നു കയറിയോ , ഈ കണ്ണുകൾ …. മീനാക്ഷി , ദൈവമേ മീനാക്ഷി , ഇവൾ ഇത്രയും സുന്ദരിയാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല , എങ്കിൽ ഞാൻ ഇവളെ അഭിക് വിട്ടുകൊടുതേനില്ല .ലോകത്തു ആർക്കും തന്നെ വിട്ടുകൊടുതേനില്ല .

പെട്ടന്നാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്, ഇന്നല്ലേ കല്യാണം , ഇവളെന്താ ഇവിടെ , ഞാൻ അവളെ നോക്കി കല്യാണ സാരിയിൽ ഫുൾ ആടയാഭരണങ്ങളും അണിഞ്ഞാണ് വന്നിട്ടുള്ളതു , അഭി എവിടെ , ഞാൻ ചുറ്റും നോക്കി , സംശയത്തോടെ അവളെ നോക്കി .

എന്ത് മനസ് വായിച്ചെന്നോണം അവൾ പറഞ്ഞു ,

: നോക്കണ്ട ഉണ്ണിയേട്ടാ, ഞാൻ ഓടിപോന്നതാ , കല്യാണം നടന്നില്ല . അവർ ഇപ്പോ റെയിൽവേ സ്റ്റേഷനിലും , ബസ്സ്റ്റാൻഡിലും തിരയുന്നുണ്ടാവും , ഞാൻ രാവിലത്തെ ഫ്ലൈറ്റ് എടുത്ത് നേരെ ഇങ്ങോട്ടു പോന്നു . എനിക്കിവിടെ ഒരാളെ കണ്ടു പിടിക്കണം, ഉണ്ണിയേട്ടനെ മാത്രമേ എനിക്ക് ഇവിടെ ആകെ പരിജയം ഉള്ളു.

(കുട്ടി സാറ്റ് കളിക്കാൻ ഇറങ്ങിയതാ എന്ന് പറയും പോലെ ഇത് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ ഞാൻ തലയ്ക്കു , ഇടിവെട്ട് കൊണ്ടപോലെ ഇരുന്നു , വീട്ടിൽ എല്ലാവരോടും ദേഷ്യം ഉണ്ടെങ്കിലും കല്യാണം മുടങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല .)

എനിക്ക് എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *