തെക്കൻകാറ്റ് ഒരൊഴുക്കിലങ്ങനെ ഒഴുകിവന്നു.
മുൻപിലേക്കുപാറിയ മുടിയിഴകളെ ഗൗരി വലതുകൈകൊണ്ട് എടുത്ത് ചെവിയോട് ചേർത്തുവച്ചു.
“ഹെലോ, ഏട്ടാ,”
ഇടറിയ ശബ്ദത്തിൽ ഗൗരി അയാളെ വിളിച്ചു.
അവളുടെ വിളികേട്ട് അയാൾ പതിയെ തിരിഞ്ഞുനോക്കി.
അയാളുടെ മുഖംകണ്ട
ഗൗരി അദ്‌ഭുദത്തോടെ നോക്കിനിന്നു.
“ഇത്,….. ഇതുഞാൻ ട്രൈനിൽവച്ചു കണ്ടയാളല്ലേ?, അതെ, അതുതന്നെ”
“മാഷേ, അറിയോ? ന്താ ഇവിടെ ?..”
“ഹാ, താനോ? ഇപ്പൊ എങ്ങനെയുണ്ട് ?..”
“മ്, കുഴപ്പല്ല്യ, ഞാനെന്റെ ഫോണെടുക്കാൻ വന്നതാ.”
കാറ്റിൽ പാറിനിന്ന അവളുടെ ഷാൾ പിടിച്ചെടുക്കുന്നതിനിടയിൽ പറഞ്ഞു.
“ഇതാണോ ?..”
അയാൾ ഫോണെടുത്ത് ഗൗരിക്കുനേരെ നീട്ടി.
“ഓഹ്..താങ്ക്സ് മാഷേ..
അന്ന്,വിശദമായി പരിചയപ്പെടാൻ കഴിഞ്ഞില്ല്യാ. അപ്പോഴേക്കും മാഷ് ഇറങ്ങി.
ഇവിടെ എങ്ങനാ? മാഷിന്റെ പേര് ?..
എന്താ ജോലി.?”
“ഹഹഹ, എല്ലാം അറിയണം ലേ ?..”
“മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് ഗൗരി പറഞ്ഞു.
“ഞാൻ ഇവിടേതന്നെയാണ് ഉണ്ടാവാറ്.
പിന്നെ, ജോലിഎന്നുപറഞ്ഞാൽ….
പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്.
പേര് സച്ചി സച്ചിദാനന്ദൻ.
തുടരും…
